ഷെറിൻ ആദ്യം ഒന്ന് പതറി. ഉണ്ണിയുടെ ഭാര്യയായ അനിത തന്നെ നേരിട്ട് വന്ന് കാറിൽ സ്വാഗതം ചെയ്യുമെന്ന് അവൾ കരുതിയിരുന്നില്ല. എങ്കിലും അനിതയുടെ മുഖത്തെ ആത്മാർത്ഥമായ ആ പുഞ്ചിരി കണ്ടതും ഷെറിയുടെ മനസ്സിലെ എല്ലാ ഭയവും അലിഞ്ഞുപോയി. അവൾ പതുക്കെ കാറിന്റെ ഡോർ അടച്ചു.
“ഗുഡ് ഈവനിംഗ് അനിത ചേച്ചി…” ഷെറിൻ ചെറിയ നാണത്തോടെ പറഞ്ഞു.
“ഗുഡ് ഈവനിംഗ് ഷെറിൻ… നന്നായിരിക്കുന്നു കേട്ടോ. നമ്മൾ നേരത്തെ കണ്ടിട്ടില്ലെങ്കിലും ഉണ്ണി പറഞ്ഞു എനിക്ക് നല്ലപോലെ ഷെറിനെ അറിയാം. വാ, നമുക്ക് വീട്ടിലേക്ക് പോകാം,” അനിത വളരെ സൗഹൃദപരമായി സംസാരിച്ചു.
പെട്ടന്ന് ഷെറിൻ ഉണ്ണി എന്തൊക്കെ പറഞ്ഞിട്ടുണ്ടോ എന്തോ എന്നു ആലോചിച്ചിരുന്നു.
ഉണ്ണി കാർ സ്റ്റാർട്ട് ചെയ്ത് ഹൈവേയിലൂടെ വീടിനെ ലക്ഷ്യമാക്കി മുന്നോട്ടെടുത്തു. കാറിനുള്ളിൽ മൃദുവായ സംഗീതം ഒഴുകിവരുന്നുണ്ടായിരുന്നു. ആദ്യത്തെ ചെറിയൊരു മൗനത്തിന് ശേഷം അനിതയും ഷെറിയും തമ്മിൽ പമ്പിലെ കാര്യങ്ങളും ഹോസ്റ്റൽ വിശേഷങ്ങളും ഒക്കെ സംസാരിച്ച് വളരെ പെട്ടെന്ന് കൂട്ടുകാരികളെപ്പോലെയായി മാറി.
അനിതയുടെ ആ പെരുമാറ്റം ഷെറിന് വലിയൊരു
ആശ്വാസമായി. ഉണ്ണി ഇടയ്ക്കിടെ കാറിന്റെ റിയർ വ്യൂ മിററിലൂടെ പിന്നിലിരിക്കുന്ന ഷെറിയെയും മുന്നിലിരിക്കുന്ന അനിതയെയും മാറിമാറി നോക്കിക്കൊണ്ടിരുന്നു.
തന്റെ ജീവിതത്തിലെ ഈ അപൂർവ്വമായ ഒത്തുചേരൽ അവന് വല്ലാത്തൊരു ആത്മസംതൃപ്തി നൽകി.
ഏതാണ്ട് ഇരുപത് മിനിറ്റുകൾക്കകം കാർ ഉണ്ണിയുടെ വീടിന്റെ മുറ്റത്തേക്ക് കയറി നിന്നു. ചുറ്റും മരങ്ങളും ചെടികളും നിറഞ്ഞ ആ ശാന്തമായ അന്തരീക്ഷത്തിലേക്ക് ഷെറിൻ കൗതുകത്തോടെ നോക്കി.
മൂവരും കാറിൽ നിന്നും പുറത്തിറങ്ങി മുൻവാതിൽ തുറന്ന് അകത്തേക്ക് കയറി. ഹാളിലെ പ്രകാശത്തിൽ അനിത ഷെറിനെ സ്വീകരണമുറിയിലേക്ക് ഇരുത്തി.
“ഷെറിൻ ഇരിക്കൂ. ഞാൻ പോയി ചായയോ ജൂസോ എന്തെങ്കിലും എടുക്കാം. ഉണ്ണിയേട്ടൻ ഷെറിന് വീടൊക്കെ ഒന്ന് കാണിച്ചു കൊടുക്ക്,” അനിത അടുക്കളയിലേക്ക് നടക്കുമ്പോൾ പറഞ്ഞു.
ഉണ്ണി ഷെറിന്റെ അരികിലേക്ക് വന്നു. “വാ, ഞാൻ വീട് കാണിച്ചുതരാം,” എന്ന് പറഞ്ഞ് അവൻ അവളോട് പറഞ്ഞു. ഷെറിൻ പതുക്കെ എഴുന്നേറ്റ് അവന്റെ കൂടെ നടന്നു.
ഹാളും കിടപ്പുമുറികളും കിച്ചണുമൊക്കെ കണ്ടതിന് ശേഷം അവർ നേരെ ഡൈനിങ് ടേബിളിലേക്ക് വന്നു. അപ്പോഴേക്കും അനിത ഒരു ടൗവെൽ എടുത്ത് ഷെറിനു കൊടുത്തു.
“ആ ബെഡ്റൂമിലെ ബാത്രൂം യൂസ് ചെയ്തോ, കുളിച്ചു വരുമ്പോഴേക്കും ഫുഡ് എല്ലാം റെഡി ആയിരിക്കും.” ഉണ്ണിയും അനിതയും കൂടെ അടുക്കളയിലേക്കും ഷെറിൻ റൂമിലേക്കും പോയി.
അത് ഉണ്ണിയുടെയും അനിതയുടെയും റൂം ആയിരുന്നു. അവൾ ബാത്റൂമിൽ കയറി പെട്ടന്ന് തന്നെ കുളിച്ചു വന്നു. വേറെ ഡ്രെസ്സ് ഒന്നും എടുക്കാഞ്ഞത്കൊണ്ട് ഷെറിൻ തന്റെ വെള്ള ചുരിദാറും ലെഗ്ഗിൻസും തന്നെയായിരുന്നു ധരിച്ചിരുന്നത്.
അപ്പോഴേക്കും അനിത ചൂടുള്ള ഭക്ഷണങ്ങൾ മേശപ്പുറത്തേക്ക് വിളമ്പി കഴിഞ്ഞിരുന്നു. നല്ല നാടൻ അപ്പവും
ചിക്കൻ കറിയും പിന്നെ ഫ്രഷ് ജ്യൂസും ആയിരുന്നു അനിത തയ്യാറാക്കിയിരുന്നത്.
മൂവരും ഡൈനിങ് ടേബിളിൽ ചുറ്റും ഇരുന്നു. ഭക്ഷണത്തിനിടയിലും അവരുടെ സംസാരങ്ങൾ വളരെ ആഹ്ലാദകരമായിരുന്നു. അനിത ഷെറിനോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്.
ഇടയ്ക്ക് ഉണ്ണി ഷെറിനെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം അവൻ കണ്ടു. അനിതയുടെ മുന്നിൽ വെച്ച് തന്നെ ഷെറിനോട് പ്രണയാർദ്രമായി നോക്കാൻ അവൾ മടിച്ചിരുന്നില്ല. അനിതയാകട്ടെ ഇതൊക്കെ കണ്ട് മനസ്സിൽ രസിക്കുകയായിരുന്നു.
ഭക്ഷണം കഴിച്ചതിനു ശേഷം അനിത കപ്പുകളിലേക്ക് ചൂടുള്ള ചായ പകർന്നു നൽകി. ഹാളിലെ സോഫയിലേക്ക് വീണ്ടും വന്നിരുന്നുകൊണ്ട് അവർ സംസാരിച്ചു കൊണ്ടിരിക്കെ, അനിത പെട്ടെന്ന് എഴുന്നേറ്റു.
“അയ്യോ, ഞാൻ അടുക്കളയിൽ കുറച്ചു പാത്രങ്ങൾ കഴുകാനുണ്ട്. അതുകൂടി തീർത്തിട്ട് വരാം. ഉണ്ണിയേട്ടൻ ഷെറിന് ബാക്കി വിശേഷങ്ങളൊക്കെ പറഞ്ഞു കൊടുക്ക്,” എന്ന് പറഞ്ഞ് അനിത അടുക്കളയിലേക്ക് പോയി.
