അതെ സമയം….
സ്കൂട്ടർ മുന്നോട്ട് നീങ്ങുമ്പോൾ തണുത്ത കാറ്റ് അവരുടെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. ജാനകി പതുക്കെ രാഹുലിന്റെ തോളിൽ മുഖം ചായ്ച്ചു.
ജാനകി: “രാഹുൽ… ഇന്നലെ നിനക്ക് എന്തോ സംസാരിക്കാനുണ്ടായിരുന്നല്ലോ, എന്താണത്?”
രാഹുൽ കുറച്ചുനേരം മൗനമായി ഇരുന്നു. പിന്നെ അവൻ പതുക്കെ പറഞ്ഞു തുടങ്ങി.
രാഹുൽ: “അത് ചേച്ചി… എനിക്ക് ചേച്ചിയോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട്. സത്യം പറഞ്ഞാൽ ആദ്യം അത് ചേച്ചിയുടെ ശരീരത്തോടുള്ള ഒരു ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോൾ ആ ഇഷ്ടം ചേച്ചിയുടെ മനസ്സിനോടും കൂടുന്നുണ്ട്. എനിക്ക് ചേച്ചിയുമായി കൂടുതൽ അടുക്കണം… ഹൃദയം കൊണ്ട് തന്നെ.”
ജാനകി കുറച്ചുനേരം ഒന്നും മിണ്ടിയില്ല. അവളുടെ ഉള്ളിൽ പല ചിന്തകളും മിന്നിമറഞ്ഞു.
ജാനകി: “അപ്പോൾ ശരീരം മടുത്തു കഴിഞ്ഞാൽ നീ എന്നെ ഒഴിവാക്കുമോ രാഹുൽ?”
രാഹുൽ: “അതല്ല ചേച്ചി ഞാൻ പറഞ്ഞത്. ശരീരത്തോടൊപ്പം തന്നെ ഹൃദയത്തിലേക്കും എനിക്ക് കയറണം. ആ ബന്ധം എപ്പോഴും ഉണ്ടാവണം. ചേച്ചിക്ക് എന്നെ വിശ്വസിക്കാം.”
രാഹുലിന്റെ ആ വാക്കുകൾ കേട്ടപ്പോൾ ജാനകിയുടെ കണ്ണുകൾ ഒന്ന് നനഞ്ഞു. അവൾക്ക് അവനോട് വല്ലാത്തൊരു ആത്മബന്ധം തോന്നി. അവൾ സ്കൂട്ടറിൽ ഇരുന്നു തന്നെ പുറകിലൂടെ അവനെ മുറുകെ കെട്ടിപ്പിടിച്ചു. ആ സ്പർശനത്തിൽ ഒരു വലിയ ആശ്വാസം അവൾ അനുഭവിച്ചു.
ജാനകി: “രാഹുൽ… ഒരു ആണിന്റെ സ്നേഹവും സാമീപ്യവും എന്താണെന്ന് ഇതുവരെ എനിക്കറിയില്ലായിരുന്നു. എനിക്ക് അതെല്ലാം അനുഭവിക്കണം… നിന്റെ കൂടെ.”
രാഹുൽ: (അവളുടെ കൈകളിൽ പതുക്കെ തഴുകിക്കൊണ്ട്) “അതെല്ലാം ഞാൻ ചേച്ചിക്ക് തരാം. ചേച്ചി ഇനി ഒന്നിനും പേടിക്കണ്ട. ഞാൻ കൂടെയുണ്ട്.”
രാഹുലിന്റെ ആ ഉറപ്പ് കേട്ടപ്പോൾ ജാനകി അവനോട് ഒന്നുകൂടി ചേർന്നിരുന്നു. സ്കൂട്ടർ ആ തണൽ വീഥികളിലൂടെ മുന്നോട്ട് പോകുമ്പോൾ, അവരുടെ ഉള്ളിൽ പ്രണയത്തിന്റെയും വിശ്വാസത്തിന്റെയും ഒരു പുതിയ ലോകം വിരിയുകയായിരുന്നു.
ഉഴിച്ചിലും കെട്ടലുമൊക്കെ കഴിഞ്ഞ് അവർ തിരിച്ചുപോരാൻ തുടങ്ങി. രാഹുൽ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു, ജാനകി പതിയെ പുറകിൽ കയറിയിരുന്നു. യാത്ര തുടങ്ങവേ രാഹുൽ തന്റെ മനസ്സിലെ സംശയങ്ങൾ ഓരോന്നായി ചോദിച്ചു തുടങ്ങി.
രാഹുൽ: “ചേച്ചി, സത്യം പറയൂ… എന്താണ് നിങ്ങൾക്ക് അങ്കിളിന്റെ വീട്ടിലേക്ക് വരുമ്പോൾ ഓരോന്ന് സംഭവിക്കുന്നത്?”
ജാനകി കുറച്ചുനേരം നിശബ്ദയായിരുന്നു, പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി.
ജാനകി: “എനിക്കറിയില്ല രാഹുൽ… അങ്ങോട്ട് വരുമ്പോൾ ഞാൻ അറിയാതെ വീഴുന്നതല്ല. എന്നെ ആരോ തള്ളിയിട്ടതാണ്. ആദ്യത്തെ തവണ അത് ആരാണെന്ന് എനിക്ക് മനസ്സിലായില്ല, പക്ഷെ ഇന്നലെ… അതൊരു സ്ത്രീ രൂപമായിരുന്നു.”
രാഹുലിന്റെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു. അവൻ സ്വരം താഴ്ത്തി ചോദിച്ചു.
രാഹുൽ: “ചേച്ചി സുനിതയാന്റിയെ കണ്ടിട്ടുണ്ടോ? നേരിട്ട് അറിയാമായിരുന്നോ?”
ജാനകി: “പിന്നെയല്ലാതെ! എനിക്ക് നല്ലവണ്ണം അറിയാമായിരുന്നു. ഞങ്ങൾ കാണാറും സംസാരിക്കാറുമൊക്കെ ഉണ്ടായിരുന്നല്ലോ.”
രാഹുൽ: “ആ സമയങ്ങളിൽ ചേച്ചി അവിടെ പോകാറുണ്ടായിരുന്നോ? അന്നും അങ്കിളിനോട് ചേച്ചിക്ക് താല്പര്യം ഉണ്ടായിരുന്നോ?”
ജാനകി: “ഇല്ല രാഹുൽ. അന്ന് വേണുവേട്ടനും സുനിതയും നല്ല സ്നേഹത്തിലായിരുന്നല്ലോ. അവർക്കിടയിൽ ഒരാൾക്ക് സ്ഥാനമില്ലായിരുന്നു.”
രാഹുൽ: “പിന്നെ എപ്പോഴാണ് ചേച്ചിക്ക് അങ്കിളിനോട് താല്പര്യം തോന്നിത്തുടങ്ങിയത്?”
ജാനകി: (ഒരു നെടുവീർപ്പോടെ) “സുനിതയുടെ മരണശേഷം വേണുവേട്ടൻ ഒറ്റപ്പെട്ടു പോയില്ലേ… ഞാനും അദ്ദേഹത്തെപ്പോലെ തന്നെയായിരുന്നു. ആ ഒരു അവസ്ഥയിലാണ് എനിക്ക് അദ്ദേഹത്തോട് ഒരിഷ്ടം തോന്നിയത്. പക്ഷേ അന്നും ഇന്നും മൂപ്പർക്ക് എന്നോട് അങ്ങനെയൊരു താല്പര്യമില്ല. സുനിതയുടെ ഓർമ്മകളിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും.”
രാഹുൽ വണ്ടി ഓടിക്കുമ്പോഴും ജാനകി പറഞ്ഞ കാര്യങ്ങൾ തലയിൽ തിരിച്ചും മറിച്ചും ഇട്ടു നോക്കി. ആ സ്ത്രീ രൂപം സുനിതയാന്റി ആണെങ്കിൽ..?, അവർ എന്തിനാണ് ജാനകിയെ തള്ളിയിടുന്നത്? ജാനകിക്ക് അങ്കിളിനോടുള്ള ഇഷ്ടമാണോ സുനിതയെ ദേഷ്യം പിടിപ്പിക്കുന്നത്?
