രാഹുൽ ആകെ പരിഭ്രമിച്ച് താഴേക്ക് ഓടിയിറങ്ങി. അവൻ പതുക്കെ അവളെ താങ്ങി എഴുന്നേൽപ്പിച്ച് ഇരുത്തി.
രാഹുൽ: “എന്തുപറ്റി ചേച്ചീ? എങ്ങനെയാ വീണത്? കാല് വഴുതിയതാണോ?”
ജാനകി കിതച്ചുകൊണ്ട് ചുറ്റും നോക്കി. അവളുടെ കണ്ണുകളിൽ വല്ലാത്തൊരു പേടിയുണ്ടായിരുന്നു.
ജാനകി: “അല്ല രാഹുൽ… എന്നെ ആരോ പുറകിൽ നിന്ന് ആഞ്ഞു തള്ളിയിട്ടതാണ്. ഞാൻ പതുക്കെ കയറി വരികയായിരുന്നു.”
രാഹുൽ ആകെ അന്തംവിട്ടു. അവൻ ചുറ്റും കണ്ണോടിച്ചു. മുറ്റത്തോ പരിസരത്തോ ആരുമില്ല. മരങ്ങൾ പോലും അനങ്ങുന്നില്ല.
രാഹുൽ: “ഇവിടെ ആരും ഇല്ലല്ലോ ചേച്ചീ… ചേച്ചിക്ക് തോന്നിയതാകും.”
ജാനകി: (വിറയ്ക്കുന്ന ശബ്ദത്തിൽ) “ഇല്ല രാഹുൽ… ഉണ്ടായിരുന്നു. ഒരു സ്ത്രീയെപ്പോലെയാണ് എനിക്ക് തോന്നിയത്. താഴേക്ക് വീഴുന്ന ആ സെക്കൻഡിൽ ഒരു മിന്നായം പോലെ ഞാൻ കണ്ടു. രാഹുലേ… എന്റെ കാലും ഇടുപ്പും വല്ലാതെ വേദനിക്കുന്നു. എന്നെ ഒന്ന് വീട്ടിലാക്കി തരൂ… എനിക്ക് തീരെ വയ്യ.”
ജാനകി വേദന കൊണ്ട് പുളയുകയായിരുന്നു. അവളുടെ ആ ശരീരം അനക്കാൻ പോലും പ്രയാസപ്പെട്ടു.
രാഹുൽ: “നമുക്ക് ഹോസ്പിറ്റലിൽ പോണോ ചേച്ചീ? എക്സറേ വല്ലതും എടുക്കണോ?”
ജാനകി: “വേണ്ട രാഹുൽ… നീ എന്നെ ഒന്ന് വീട്ടിലാക്കി തന്നാൽ മതി. ഒന്ന് കിടന്നാൽ മാറിക്കോളും.”
രാഹുൽ അവളെ പതുക്കെ എഴുന്നേൽപ്പിച്ചു. അവളുടെ കൈ തന്റെ തോളിലിട്ട്, അരക്കെട്ടിൽ താങ്ങിപ്പിടിച്ച് അവൻ പതുക്കെ അവളെ വീട്ടിലേക്ക് നടത്തി. ജാനകിയുടെ ശരീരത്തിന്റെ ഭാരം മുഴുവൻ അവന്റെ മേലായിരുന്നു. വേദന കൊണ്ടാണെങ്കിലും അവൾ അവനോട് ചേർന്നുതന്നെയാണ് നടന്നത്. വീട്ടിലെത്തിയതും അവൾ കട്ടിലിലേക്ക് പതുക്കെ ചാഞ്ഞു.
ജാനകി: “രാഹുൽ… നീ പൊയ്ക്കോ. ഞാൻ ഒന്ന് കിടക്കട്ടെ. നമുക്ക് പിന്നെ സംസാരിക്കാം. ഇപ്പോൾ എനിക്ക് ഒന്നിനും വയ്യ.”
രാഹുൽ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. ആവേശത്തോടെ തുടങ്ങിയ വൈകുന്നേരം ഇങ്ങനെ അവസാനിക്കുമെന്ന് അവൻ കരുതിയില്ല.
രാഹുൽ: “ശരി ചേച്ചീ… വേദന കൂടുവാണെങ്കിൽ വിളിക്കണം കേട്ടോ.”
രാഹുൽ പതുക്കെ പുറത്തിറങ്ങി തന്റെ വീട്ടിലേക്ക് നടന്നു. അവന്റെ മനസ്സിൽ ഓരോ ചിന്തകൾ ആയിരുന്നു. ജാനകി ചേച്ചിയെ ആരെങ്കിലും തള്ളിയിടുമോ? അതോ അദൃശ്യമായ എന്തെങ്കിലും ശക്തി അവിടെ ഉണ്ടോ? അവൻ വീട്ടിലേക്ക് കയറുമ്പോൾ ആ മുറ്റത്തെ സ്റ്റെപ്പിലേക്ക് ഒരിക്കൽ കൂടി പേടിയോടെ നോക്കി.
ജാനകി ചേച്ചിയെ വച്ച് പ്ലാൻ ചെയ്ത ആ പരിപാടിയെല്ലാം പാളിയപ്പോൾ അവൻ ആകെ അസ്വസ്ഥനായി. ഇനി അങ്കിൾ വന്നിട്ട് രണ്ടെണ്ണം അടിച്ചാലേ സമാധാനം കിട്ടൂ എന്ന് കരുതി അവൻ ഫോണും നോക്കി സോഫയിൽ തന്നെ ഇരുന്നു.ആരായിരിക്കും ജാനകി ചേച്ചിക്ക് തോന്നിയ ആ സ്ത്രീ… രാഹുൽ തല പുകഞ്ഞു…
കൃത്യം 7:45 ആയപ്പോഴേക്കും മുറ്റത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു. മീര ഓടിവന്ന് കോളിംഗ് ബെൽ അടിച്ചു. രാഹുൽ പോയി വാതിൽ തുറന്നു.
രാഹുൽ: “ആ… നിങ്ങൾ എത്തിയോ? എങ്ങനെയുണ്ടായിരുന്നു യാത്ര?”
മീരയുടെ മുഖത്ത് ഒരു പ്രത്യേക തെളിച്ചമുണ്ടായിരുന്നു. അങ്കിളിനൊപ്പം പോയതിന്റെ സന്തോഷം അവളുടെ കണ്ണുകളിൽ കാണാമായിരുന്നു.
മീര: “നല്ല രസമായിരുന്നു രാഹുൽ! അങ്കിൾ ഓരോരോ പഴയ തമാശകളൊക്കെ പറഞ്ഞു. ചിരിച്ചു ചിരിച്ചു മതിയായി.”
രാഹുൽ: “വേറെ ഒന്നും ഉണ്ടായില്ലേ?”
മീര അവനെ ഒന്ന് കൂർപ്പിച്ചു നോക്കി ഒരു കള്ളച്ചിരിയോടെ മറുപടി പറഞ്ഞു.
മീര: “ഞങ്ങൾ അമ്പലത്തിലേക്കാണ് പോയത് രാഹുലേ… അല്ലാതെ ഒന്നും ഉണ്ടാകാൻ പോയതല്ല! നീ എന്തിനാ എപ്പോഴും ഇങ്ങനെ ഓരോന്ന് ചോദിക്കുന്നത്?”
അവൾ കെറുവിച്ചു കൊണ്ടു അകത്തേക്ക് കയറി. രാഹുലിന്റെ ആ തമാശ കലർന്ന ചോദ്യങ്ങൾ അവൾ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.
മീര: “പിന്നെ, അങ്കിൾ താഴേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
രാഹുൽ: “എന്നാൽ വാ… നമുക്ക് ഒരുമിച്ച് തന്നെ താഴേക്ക് ഇറങ്ങാം. എനിക്കും ഇപ്പോൾ അത്യാവശ്യം രണ്ടെണ്ണം അകത്താക്കണം!”
രാഹുൽ തന്റെ ഷർട്ട് ഒന്ന് ഒതുക്കി മീരയ്ക്കൊപ്പം താഴേക്ക് നടന്നു.
