പാവം ആനിയമ്മയെ നോക്കണത് രാധമ്മയ്ക്ക് അധികം വിഷമങ്ങളൊന്നും തന്നില്ല. അഞ്ചു മക്കൾ. യൂഎസ്, യൂക്കെ, ജർമ്മനി.
നാലു മാസം ആനിയമ്മയെ പൊന്നുപോലെ നോക്കി. പാവം ജീവിതത്തിൻ്റെയൊഴുക്കിൽ ഒറ്റപ്പെട്ടു പോയിരുന്നു.
ഒരു നാൾ ആനിയമ്മ എണീറ്റിരുന്നു! കുരുവിളയെ വിളിക്കടീ രാധൂ! അമ്മയ്ക്കും തൻ്റെ അവളുടെ വിളിപ്പേരായിരുന്നു പത്ഥ്യം!
ഏതായാലും വിൽപ്പത്രം രജിസ്റ്റർ ചെയ്യണതിനു മുന്നേ അമ്മ രണ്ടു ലക്ഷം രാധമ്മയുടെ പേരിലിട്ടു. അവളത് തൊട്ടില്ല. ബാലൂനോട് പറഞ്ഞുമില്ല. അക്കീടെ.. തൻ്റെ ചെക്കൻ്റേതാണത്!
ആനിയമ്മയുടെ ഇളയ അനിയൻ ജോസഫാണ് അവളെ പ്രഭാകരൻ സാറിനു റെഫർ ചെയ്തത്.
അമ്മേ! ലഞ്ച് ബോക്സെവിടേ! താമസിച്ചാൽ ടീച്ചർ വഴക്കുപറയും. എട്ടുവയസ്സുകാരൻ അഖിലിൻ്റെ എന്നുമുള്ള രോദനം! രാധൂ! ടവ്വല് കൊണ്ടുവാ. എടുക്കാൻ മറന്നു! കുളിമുറിയി. നിന്നും കെട്ട്യോൻ ബാലുവിൻ്റെ വിളി! അടുക്കളയിൽ പരിപ്പു തിളയ്ക്കാൻ വെച്ച കുക്കറിൻ്റെ രണ്ടാമത്തെ വിസിൽ! അതിനിടെ ഫോണിൻ്റെ മണിനാദം… രാധയ്ക്കു വട്ടുപിടിക്കുമെന്നു തോന്നി!
മോളേ! അവന് തോർത്തെടുത്തു കൊടുക്ക്. അക്കിയെ ഞാൻ നോക്കിക്കോളാം. കുക്കറിൻ്റെ താഴെ കത്തുന്ന ഗ്യാസിൻ്റെ ബർണറുമോഫാക്കീട്ട് ലക്ഷ്മിക്കുട്ടിയമ്മ അങ്ങോട്ടു കടന്നു വന്നു.
അമ്മയെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് ടവലുമായി അവൾ കുളിമുറിയിലേക്കോടി. ബാലുവേട്ടൻ്റെ നീട്ടിയ കയ്യിൽ ടവലു പിടിപ്പിച്ച് തിരിച്ചു ഹാളിൽ വന്ന് ഫോണെടുത്തു.
ഞാൻ പ്രഭാകരൻ. സാറിൻ്റെ ഗാംഭീര്യമുള്ള സ്വരം ആദ്യമായി കേട്ടപ്പോൾത്തന്നെ ഉള്ളിലിത്തിരി ബഹുമാനം തോന്നി…
ആദ്യ ദിവസം പഴയ രീതിയിലുള്ള ഓടിട്ട വലിയ രണ്ടു നില വീട്ടിലേക്കു കാലെടുത്തു വെച്ചപ്പോൾത്തന്നെ രാധയുടെ മനം കുളിർത്തു. പ്രഭാകരൻ സാറും ഭാര്യ മല്ലികയും അവളെ ഊഷ്മളമായി സ്വാഗതം ചെയ്തു. രണ്ടു പേരും അൻപത്തഞ്ചെങ്കിലും താണ്ടിയിരുന്നു. എന്നാലും സൗന്ദര്യത്തിൽ അവർ സ്വയം മത്സരിച്ചിരുന്നു.
മല്ലികച്ചേച്ചി അവളുടെ കരം കവർന്നു. അവർ അവളെ സോഫയിലിരുത്തി. മല്ലിക ചായകൂട്ടി മൂവരും മൊത്തി.
രാധ മോളേ! ചേച്ചീടെ വാക്കുകൾ കേട്ടപ്പോൾ അമ്മയാണ് മുന്നിലിരിക്കണത് എന്നവൾക്കു തോന്നി. കണ്ണുകളിത്തിരി നനഞ്ഞു. നിന്നെ വിളിച്ചത് ഒരു പ്രത്യേക കാര്യം പറയാനാണ്. ഞങ്ങൾക്ക് രണ്ടു മക്കളാണ്. മോള് കല്ല്യാണം കഴിഞ്ഞ് സിങ്കപ്പൂരിലാണ്. ഞങ്ങടെ പ്രിയപ്പെട്ട കണ്ണൻ….കഴിഞ്ഞ മാസം അവനൊരു ബൈക്ക് ആക്സിഡൻ്റിൽ പെട്ട് അരയ്ക്കു താഴെ എഴുപതു ശതമാനം തളർന്നിരിക്കയാണ്. അവനെ നോക്കാൻ ഞാനുണ്ട്. എന്നാലും ഞങ്ങടെ കൂടെ ഇവിടെ താമസിച്ച് അവനെ കെയറു ചെയ്യാൻ ഒരു നല്ല നഴ്സു വേണം. മൂന്നു മാസം മതി. അവൻ്റെ ചികിത്സ ലണ്ടനിൽ നടത്തിയാൽ ഭേദമാവും എന്നാണ് അവിടുത്തെ ഡോക്ടർമാർ പറഞ്ഞത്. പക്ഷേ എല്ലാ ക്ലീയറൻസും കഴിയാൻ മൂന്നാലുമാസമെടുക്കും.അവൻ്റെ മനോനില.. ഹീ ഈസ് വെരി ഫ്രാജൈൽ… സ്ഥടികം പോലെയാണവൻ്റെ മനസ്സ്. മോളോടു സത്യം പറയാല്ലോ… മൂന്നു നഴ്സുമാരാണ്… വളരെ എക്സ്പീരിയർസുള്ളവർ.. അവന് അവരെ ഇഷ്ട്ടമായില്ല. എല്ലാമൊത്തു വന്നാൽ ഓരോ മാസം കഴിയുമ്പോഴും മോളുടെ അക്കൗണ്ടിൽ ഞങ്ങൾ നാൽപ്പതിനായിരം ട്രാൻസ്ഫർ ചെയ്യും. മൂന്നു മാസം കഴിയുമ്പോൾ ബോണസ്സും.
രാധമ്മ, സാറിൻ്റേയും ചേച്ചീടെയുമൊപ്പം കണ്ണൻ്റെ മുറിയിലേക്കു നടന്നു.
വാതിൽ തുറന്നപ്പോൾ ചകിതമായ മുഖത്തോടെ നോക്കുന്ന ഒരു പാവം ചെക്കൻ്റെ രൂപമാണ് അവളെ എതിരേറ്റത്. ചുരുണ്ട മുടി അവൻ്റെ നെറ്റിയിലേക്കു വീണു കിടന്നിരുന്നു. വലിയ കണ്ണുകളിൽ ഭീതി കലർന്ന വികാരങ്ങൾ അലയടിക്കുന്നുണ്ടായിരുന്നു. കുറ്റിത്താടിയുണ്ട്. വലിയ സുന്ദരനൊന്നുമല്ലെങ്കിലും ഏതോ ആകർഷണം അവനുണ്ടായിരുന്നു. കട്ടിലിൻ്റെ തലപ്പത്ത് ചാരിയിരുന്ന അവൻ്റെ അരയ്ക്കു താഴെ ഒരു ഷീറ്റുകൊണ്ടു മറച്ചിരുന്നു.
കണ്ണാ! ഇതാണ് രാധച്ചേച്ചി. അടുത്ത മൂന്നു മാസം ഈ ചേച്ചിയാണ് നിന്നെ നോക്കാൻ പോണത്… പ്രഭാകരൻ പറഞ്ഞു.
