സമീറ ചിരിച്ചു.
“അതൊക്കെ കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത്…അത്രയ്ക്കൊക്കെ മച്യൂരിറ്റിയല്ലേ എല്ലാര്ക്കും ഉണ്ടാരുന്നുള്ളൂ? അതിനൊക്കെ ക്ഷമ ചോദിക്കേണ്ട കാര്യമുണ്ടോ ഫിലിപ്പ്?”
അയാളും ചിരിച്ചു.
“മാത്രമല്ല രണ്ടാള്ക്കും ഇപ്പോള്‍ കുടുംബമൊക്കെയായി…”
സമീറ തുടര്ന്നുര.
“കുട്ടികളും…ഓ! ഞാന്‍ ചോദിച്ചില്ലല്ലോ…”
പെട്ടെന്ന് എന്തോ ഓര്ത്ത് അവള്‍ നിര്ത്തി .
“ഫിലിപ്പിന്റെ വൈഫ് എന്ത് ചെയ്യുന്നു?”
“അറിയില്ല…”
അയാള്‍ പെട്ടെന്ന് മറുപടി പറഞ്ഞു.
“എഹ്?”
അവള്‍ അയാളെ അന്ധാളിപ്പോടെ നോക്കി.
“അറിയില്ലന്നോ? എന്നുവെച്ചാല്‍?”
“അത് തന്നെ,”
അയാളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു.
“ഞങ്ങള്‍ ഡിവോഴ്സ്ഡ് ആയി…ആളിപ്പോള്‍ ലണ്ടനില്‍ ആണ്…അവളുടെ ഹസ്ബന്ഡ്ള ഓക്സ്ഫോര്ഡിസലാ…പ്രോഫസ്സര്‍….”
“കുട്ടികള്‍?”
“ഇല്ല”
അത് പറഞ്ഞപ്പോള്‍ അയാളുടെ മുഖത്ത് വല്ലാത്ത വെറുപ്പ് ഉറഞ്ഞുകൂടുന്നത് അവള്‍ ശ്രദ്ധിച്ചു.
“റീസണ്‍?”
അവള്‍ ചോദിച്ചു.
“ഈഫ് യൂ ഡോണ്ട് മൈന്ഡ്”…”
അയാള്‍ ആദ്യമൊന്ന് സന്ദേഹിച്ചു.
“ഡീപ്പായി ഒരാളെ പ്രണയിച്ചാല്‍ അത് അങ്ങനെ രഹസ്യമായി വെക്കാന്‍ പറ്റില്ല…”
അയാള്‍ പറഞ്ഞു.
“ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ടോ അത് എങ്ങനെയെങ്കിലും വെളിയില്‍ വരും…
ഒന്നും മനസിലാകാത്തവളെപ്പോലെ സമീറ ഫിലിപ്പിനെ നോക്കി.
“കല്യാണം കഴിഞ്ഞ് ആദ്യ ആഴ്ച്ചയില്‍ തന്നെ ഞാന്‍ ലീനയോട്, അതാ അവളുടെ പേര്, പറഞ്ഞിരുന്നു,കോളേജില്‍ പഠിക്കുമ്പോള്‍ സീരിയസ്സായി ഒരു അഫയര്‍ ഉണ്ടായിരുന്നു എന്നൊക്കെ…അവള്ക്കയത് പ്രോബ്ലം ഇല്ലായിരുന്നു..പഠിക്കുമ്പോള്‍ അതൊക്കെ സ്വാഭാവികമാണല്ലോ…പക്ഷെ എനിക്കത് അസ്ഥിയിലും ചോരയിലും പിടിച്ച പ്രണയമായതിനാല്‍…”
“ഫിലിപ്പ് ഒരു മിനിറ്റ്…”
സമീറ ഇടയില്‍ കയറി.
അയാള്‍ അവളെ നോക്കി.
“ഫിലിപ്പ് എന്നെക്കുറിച്ച് ആണോ പറയുന്നേ?”
അയാള്‍ ആദ്യം ഗൌരവമായും പിന്നെ പുഞ്ചിരിയോടെയും അവളെ നോക്കി.
“പ്രേമം എന്ന് പറയുമ്പോള്‍ ഫിലിപ്പെ രണ്ട് പേര് വേണ്ടേ?”
അവള്‍ ചോദിച്ചു.
“ഞാന്‍ ഒരിക്കലും ഫിലിപ്പിന്റെ് പ്രൊപ്പോസലിനോട് പോസിറ്റീവ് ആയി റെസ്പോണ്ട് ചെയ്തിട്ടില്ലല്ലോ…”
ഫിലിപ്പ് അവളെ നോക്കി.
“അന്നും ഇന്നും ഇപ്പോഴും എനിക്കത് മനസ്സിലായിട്ടില്ല സമീറ…”
ഫിലിപ്പ് പ്രതിഷേധം ധ്വനിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“സമീറ ഓര്ഫിനേജില്‍ വളര്ന്ന് പഠിച്ച ആളാണ്…ആരോടും അങ്ങനെ..ഐ മീന്‍ ഒരു ഡിസിഷന്‍ എടുക്കാന്‍ ആരുടേയും പെര്മിഷന് അങ്ങനെ കാത്തിരിക്കേണ്ടിവരുന്ന സിറ്റുവേഷനിലല്ലായിരുന്നു….എന്നിട്ടും ഞാന്‍ പ്രൊപ്പോസ് ചെയ്തപ്പോള്‍…വൈ ഡിഡ് യൂ ഔട്ട് റൈറ്റ്ലി ഡിനെ മീ?”
“പെര്മി ഷന്‍ ഒക്കെ ആവശ്യമായിരുന്നു ഫിലിപ്പ്…”
സമീറ പറഞ്ഞു.
“മൂന്ന് വയസ്സില്‍ യത്തീംഖാനയില്‍ എത്തിയ കുട്ടിയാണ് ഞാന്‍…”
അവള്‍ പറഞ്ഞു.
“അവിടെ അതിന്റെറ ഡയറക്ക്റ്റര്‍ മുതല്‍ ഞങ്ങള്ക്ക്ഞ ഫുഡ് സെര്വ് ചെയ്തിരുന്ന ഇക്കാക്കമാര്‍ മുതല്‍ ഞങ്ങടെ റിയല്‍ പാരെന്സികനേക്കാള്‍ കൂടുതല്‍ സ്നേഹവും കേയറും തന്നാണ് വളര്ത്തി യത്…പഠിപ്പിച്ചു, കോളേജില്‍ വിട്ടു, ഐ പി എസ് എടുപ്പിച്ചു….തിരിച്ച് ഞങ്ങളോട് ഒന്നേ അവര്‍ ആവശ്യപ്പെട്ടുള്ളൂ പകരം….”
ഫിലിപ്പ് അവളെ ആകാംക്ഷയോടെ നോക്കി.
“പഠിച്ച് ഒരു നിലയില്‍ എത്തുന്നത് വരെ ലോകത്തിന്റെച സുഖങ്ങളില്ലേ അതിന്റെച പിന്നാലെ പോകരുത് എന്ന്…”
സമീറ അയാളെ പുഞ്ചിരിയോടെ നോക്കി.
“അതല്ല അതില്ക്കൂയടുതല്‍ ആവശ്യപ്പെട്ടാലും ഞാന്‍ സമ്മതിക്കുമായിരുന്നു…”
അവള്‍ തുടര്ന്നു .
“അപ്പോള്‍ ഫിലിപ്പിന്റെ. എന്നല്ല ആരുടെ പ്രോപ്പോസലും അക്സെപ്റ്റ് ചെയ്യാവുന്ന കണ്ടീഷനില്‍ ആയിരുന്നില്ല ഞാന്‍…”
“അപ്പോള്‍ ശിവദാസ്…? അതല്ലേ ഹസ്ബന്ഡിപന്റെെ പേര്?”
സമീറ അദ്ഭുതപ്പെട്ടു.
“ഞാന്‍ എന്റെി ഫാമിലിയെപ്പറ്റിയൊന്നും ഫിലിപ്പിനോട് പറഞ്ഞിട്ടില്ലല്ലോ.. എന്നിട്ടും എന്റെ ഹസ്ബന്ഡിഫന്റെറ പേരെങ്ങനെ?”
ഒരു നിമിഷം ഫിലിപ്പ് ഒന്ന് സംഭ്രമിച്ചു.
“കമോണ്‍ സമീറ…”
പിന്നെ അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു.
