ആദിനന്ദിതം 💖 – 2 53അടിപൊളി  

ആദിനന്ദിതം 2

Aadinandhitham Part 2 | Author : Trooper

[ Previous Part ] [www.kambi.pw ]


 

 

കഴിഞ്ഞ പാർട്ടിൽ നിങ്ങൾ തന്ന ഓരോ ലൈക്കുകൾക്കും കമന്റുകൾക്കും നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു .

മാക്സിമം റിയാലിറ്റി കൊണ്ടുവരാൻ ശ്രെമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കഥ സ്ലോ മോഡിൽ ആയിരിക്കും മുന്നോട്ട് പോകുന്നത്. ചിലപ്പോൾ സ്പീഡ് പോലെ തോന്നും 🙂.

ഈ പാർട്ടിലും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു ❤️

സ്നേഹം മാത്രം ❤️

 

 

 

 

ഞാൻ ഒന്നുടെ ഉറങ്ങുന്ന ചിന്നുവിനെ ചേർത്ത് പിടിച്ചു.. ഇല്ല മനസ്സ് തകരാൻ പാടില്ല. ഇനി മുതൽ ഇവൾക്ക് വിഷമം വന്നാലും സന്തോഷം വന്നാലും ചേർത്തു പിടിക്കാൻ ഞാൻ മാത്രമേ ഉള്ളൂ… ആ ഞാനും കൂടെ വിഷമിച്ചിരുന്നാൽ അവളുടെ ജീവിതം തകരും. അങ്ങനെ ഒരിക്കലും ഞാൻ കാരണം അവളുടെ ജീവിതം തകരാൻ പാടില്ല.. ഇനിയും ജീവിക്കണം ഇവൾക്ക് വേണ്ടിയെങ്കിലും…..

 

 

ചിലതൊക്കെ മനസ്സിൽ കണക്കു കൂട്ടി ഞാനും ഉറക്കത്തിലേക്ക് വീണു.!!!!

 

 

തുടരുന്നു ❤️

 

 

 

അതേസമയം വേറെ ഒരു നാട്ടിൽ….!

 

“നീ ഒഴിയെടാ, ഇനിയും ഒഴിക്ക് ”

ഒരു തരം പകയോടെ ‘അരുൺ’ ജെറിയോടായി പറഞ്ഞു.

അപ്പോഴും അവന്റെ സംസാരം കുഴഞ്ഞു പോകുന്നുണ്ട്.

 

“ആസനം കാഞ്ഞുപോകും മൈരേ, പറഞ്ഞില്ലാന്നു വേണ്ട ”

നവീൻ അരുണിനോട് പറഞ്ഞു.

 

“പോകുന്നെങ്കി പോട്ടെ മൈര്, അവളെ ഞാൻ വെറുതെ വിടില്ല. തീർക്കും ഞാൻ എല്ലാത്തിനേയും .”

ഉള്ളിൽ എരിഞ്ഞു പൊന്തുന്ന പകയോടെ കുടിച്ച ഗ്ലാസ്‌ എറിഞ്ഞു പൊട്ടിച്ചു കൊണ്ട് അരുൺ അവരോടായി പറഞ്ഞു.

 

അപ്പോഴേക്കും അരുൺ നല്ലോണം ഫിറ്റായി അവിടെ വീണു.

 

“ജെറി നീ വാ, നമ്മുക്ക് ഇവനെ ജീപ്പിൽ കിടത്താം ”

 

“ഏതായാലും നമ്മളെ ബാംഗ്ലൂരിൽ ഉള്ള ഫ്ലാറ്റിലേക്ക് വിടാം. ഇവന്റെ ചേട്ടൻ നാട്ടിലെത്തേട്ടെ . ബാക്കി ഒക്കെ അന്നേരം തീരുമാനിക്കാം”

നവീൻ ജെറിയോടായി പറഞ്ഞുകൊണ്ട് രണ്ടുപേരും കൂടെ അരുണിനെ ജീപ്പിന്റെ ബാക്ക് സൈഡിൽ കിടത്തി.

 

നവീൻ ജീപ്പിന്റെ കോ ഡ്രൈവർ സീറ്റിലേക്കും ജെറി ഡ്രൈവർ സീറ്റിലേക്കും കയറി ഇരുന്നുകൊണ്ട് ജീപ്പ് നേരെ ബാംഗ്ലൂർ ലക്ഷ്യമാക്കി മുമ്പോട്ടേക്ക് എടുത്തു .

 

……………………………………………………………….

 

 

പിറ്റേന്ന് രാവിലെ ആദ്യം ഉറക്കം ഉണർന്നത് ഞാൻ ആയിരുന്നു. ഞാൻ നോക്കുമ്പോൾ ചിഞ്ചു എന്റെ നെഞ്ചിൽ തന്നെ തല ചായിച്ചു ഉറങ്ങുകയാണ്.

 

അവളെ ഉണർത്താതെ ഞാൻ പതിയെ എണീറ്റു. ഫോണെടുത്തു നോക്കിയപ്പോൾ സമയം 7:45 കഴിഞ്ഞിരുന്നു.

 

സാധാരണ ഞാൻ ഒരു 5:30 ആകുമ്പോഴേക്കും എണീക്കും, എന്നിട്ട് വീട്ടിൽ നിന്ന് തന്നെ ചെറിയ രീതിയിൽ വർക്ക്ഔട്ട് ചെയ്യലാണ് പതിവ്.

 

 

ഇന്ന് എന്തോ ഒരു മടുപ്പ് തോന്നുന്നത് പോലെ, പ്രത്യേകിച്ച് ഒന്നും ചെയ്യാനും തോന്നുന്നില്ല. അങ്ങനെ ബെഡിൽ തന്നെ ഇരുന്നു കുറച്ചു സമയം തള്ളി നീക്കി.

 

ഞാൻ പതിയെ ബെഡിൽ നിന്ന് എഴുനേറ്റു ബാത്‌റൂമിൽ ഒക്കെ കയറി ഒന്ന് ഫ്രഷ് ആയി ഇറങ്ങി.

 

ചിഞ്ചു അപ്പോഴും ഉറക്കത്തിൽ തന്നെ ആയിരുന്നു.

 

“കുറച്ച് സമയം കൂടെ ഉറങ്ങിക്കോട്ടെ പാവം, അത്രയും നേരമെങ്കിലും കഴിഞ്ഞതൊന്നും ആലോചിക്കണ്ടല്ലോ.”

ഞാൻ അതും ചിന്തിച്ചു റൂമിന്റെ വാതിൽ മുഴുവനായും തുറന്നിട്ടുകൊണ്ട് താഴേക്കിറങ്ങി.

 

 

ഹാളിൽ എത്തിയപ്പോൾ എനിക്ക് തന്നെ മൊത്തത്തിൽ ഒരു അസ്വസ്ഥത പോലെ, എന്തോ ശരീരം തളരുന്നത് പോലെ. മനസ്സ് ഒക്കെ വേറെ എവിടെയോ എന്ന പോലെ. കുറച്ചു സമയം ഹാളിലെ സോഫയിലേക്ക് ഇരുന്നു.

 

സോഫയിൽ ഇരുന്നാൽ കിച്ചൺ കാണാൻ സാധിക്കും. ഇന്നലെ വരെ ശബ്ദങ്ങളും മറ്റു കോലാഹങ്ങളും കേട്ട് കൊണ്ടും കണ്ട് കൊണ്ടും ഇരുന്നിടം ഇന്ന് ശൂന്യം, നിശബ്ദമായ ശൂന്യം.

 

 

അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു കോളിങ്‌ ബെല്ല് കേൾക്കുന്നത്. ഞാൻ സോഫയിൽ നിന്ന് എഴുന്നേറ്റു അങ്ങോട്ടേക്ക് നടന്നു,

Leave a Reply

Your email address will not be published. Required fields are marked *