രുദ്രപ്രതാപം – 8 21

“ചെ….. ചെ….”അവൾ എന്തൊ പറയാൻ ശ്രമിക്കുന്നുണ്ട് പക്ഷേ അതൊന്നും എനിക്ക് മനസ്സിലായില്ല.പെട്ടെന്നു ആ സ്ത്രിയെ അവിടെ കിടത്തി ദിവ്യ എന്റെ അടുത്ത് വന്നു.

 

“മോളെ ഒന്നുമില്ല പേടിക്കണ്ടാട്ടൊ…”അവൾ ആ കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചുകൊണ്ടു അവളെ അശ്വസിപ്പിക്കാൻ ശ്രെമിച്ചു.ദിവ്യയുടെ മാറിൽ കിടന്നു തന്നെ അവൾ അവളുടെ കൈകൾ പതുക്കെ ഉയർത്തി ആ തുളസി തറയിലേക്ക് ചൂണ്ടി….”ചെ… ചേച്ചി…”

 

തിരിഞ്ഞു ഞാൻ അവൾ ചൂണ്ടിയാ ഭാഗത്തേക്ക്‌ നോക്കിയപ്പോൾ അവിടെ മറ്റൊരു ശരീരം കൂടി നിലത്തു വീണു കിടക്കുന്നു അതും ഒരു പെൺകുട്ടി ആയിരുന്നു അവളുടെ ശരീരപ്രകൃതി കണ്ടു ദിവ്യയുടെ അതെ പ്രായകാരി ആണെന്ന് ഞാൻ ഊഹിച്ചു. മുഖം എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല.അപ്പൊ ഇതായിരിക്കും മായ…

 

അപ്പോഴേക്കും ആ മഞ്ഞ ഷർട്ടിട്ട മൈരൻ അവളുടെ നേരെ നടന്നു വരുന്നത് കണ്ടു. ആ കുട്ടിയെ ഞാൻ ദിവ്യയെ ഏൽപിച്ചു ഞാൻ മായ യുടെ അടുത്തേക്ക് പെട്ടെന്ന് നടന്നു.”അഭി….”പുറകിൽ നിന്നും ദിവ്യ ആണ് വിളിച്ചത് അവളുടെ മുഖത്തു ഒരു പേടി ഉണ്ടായിരുന്നു.

 

“ഒന്നുമില്ല ഇപ്പൊ വരാം നീ ആവരെ ഒന്ന് നോക്ക്”ഞാൻ അതും പറഞ്ഞു വീണ്ടും മായയുടെ അടുത്തേക്ക് നടന്നു. അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന ആ തടിമാടൻ മാരുടെ കണ്ണിൽ ഞാൻ പെട്ടിരുന്നു. അവർ ഇപ്പോഴാണ് എന്നെ മര്യതക്കൊന്ന് ശ്രെദ്ധിക്കുന്നത് ആദ്യം വല്ല വഴിപോക്കനും ആണെന്ന് കരുതി കാണും.ഇതേ സമയം അവൻ മായ യുടെ അടുത്ത് എത്തിയിരുന്നു അവൻ അവളുടെ മുലകളെ ലക്ഷ്യമാക്കി അവന്റെ കൈ താഴേക്ക് ചലിപ്പിക്കുന്നു. അത് കണ്ടപ്പോ തന്നെ ഞാൻ ഓടി ചെന്നു അവന്റെ കയ്യിൽ കയറി പിടിച്ചു നിർത്തി.

 

അവൻ പെട്ടെന്ന് തന്നെ ആരാ തടഞ്ഞത് എന്ന ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ തിരിച്ചും. ശേഷം നിലത്തു കിടക്കുന്ന അവളുടെ മുഖത്തേക്ക് എന്റെ കണ്ണുകൾ പോയി.

 

😳

 

ഒറ്റ സെക്കൻഡിൽ ലോകം മൊത്തം ഒന്ന് സ്റ്റോപ്പ്‌ ആയ ഫീൽ ആയിരുന്നു എനിക്കപ്പോൾ.ചുറ്റുമുള്ള എല്ലാ ശബ്ദങ്ങളും നിശബ്ദതയിലേക്ക് വഴിമാറിയിരിക്കുന്നു നെഞ്ചിന്റെ അകത്തു ആരോ ബാൻഡ് സെറ്റ് വായിക്കുന്ന പോലെ ഹൃദയം താളത്തിൽ മിടിക്കാൻ തുടങ്ങി.തലയുടെ നാല് പുറവും കൊച്ചു മാലാഖമാർ വന്നു സംഗീതം ആലപിക്കുന്ന പോലെ.എന്റെ കണ്ണുകൾ ഒരു സെക്കന്റ്‌ പോലും ആ മുഖത്തു നിന്നു എടുക്കാൻ തോന്നിയില്ല അത്രയ്ക്കും സുന്ദരി ആയിരുന്നു അവൾ.എന്റെ ഹൃദയത്തിന്റെ ബാൻഡ് മുഴക്കം കൂടി കൂടി വന്നു. ആ നിശബ്ദത്തയിൽ അതിന്റെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി നിന്നു.ശരീരത്തിൽ രോമങ്ങൾ കുളിരു കൊണ്ട് വിറച്ചു തല ഉയർത്തി സല്യൂട്ട് അടിച്ചു നിന്നു. സത്യം പറഞ്ഞാൽ അവളെ കണ്ടപ്പോ തന്നെ ഞാൻ വീണു 🥰

 

“നീ ഏതാടാ മൈരേ”നിമിഷ നേരം കൊണ്ട് ഞാൻ മനക്കോട്ടയിൽ പടുത്തു ഉയർത്തിയ എന്റെ സ്വർഗ്ഗത്തിലെ കാട്ടുറുമ്പായി ആ മഞ്ഞ മൈരനാണ് അത് ചോദിച്ചത്.

 

ഞാൻ അവനെ ഒന്ന് നോക്കി. അവന്റെ മുഖം കണ്ടപ്പോൾ തന്നെ എവിടുന്നേക്കയോ ഒരു പാട് ദേഷ്യം എന്റെ ശരീരത്തിലേക്ക് അലയടിച്ചു കയറി വന്നു.വർഷങ്ങൾക്ക് മുന്പേ വിവാഹം കഴിഞ്ഞ ദിവസങ്ങൾക്കു മുമ്പേ കേട്ടറിഞ്ഞ സെക്കണ്ടുകൾക്ക് മുന്നേ നേരിട്ടു കണ്ട എന്റെ പെണ്ണിന്റെ ദേഹത്താണ് ഈ മഞ്ഞ മൈരൻ കൈ വച്ചത്.😡

 

“നിന്റെ അമ്മടെ നയര് കള്ള നായിന്റെ മോനെ”ശരീരത്തിലെ കലികൊണ്ട് ആളികത്തുന്ന തീയോടെ ഞാൻ കുനിഞ്ഞു നിൽക്കുന്ന അവന്റെ മുഖത്തേക്ക് ആഞ്ഞൊരു ചവിട്ടിങ് കൊടുത്തു. അവൻ തെറിച്ചു അവിടെ നിന്നിരുന്ന ഒരു കാറിൽ പോയി ഇടിച്ചു അവൻ അതിൽ തട്ടി നിലത്തു പതിച്ചു.കാറിന്റെ ഡോർ ഗ്ലാസ്‌ ഒക്കെ ആപ്പോ തന്നെ പൊട്ടിപോയി.

 

“പെണ്ണുങ്ങളുടെ ദേഹത്തു കൈ വെക്കുന്നോടാ കാട്ടു മൈരേ”വീണു കിടക്കുന്ന അവനെ നോക്കി ഞാൻ അലറി.

 

“ഡാ………”ആ മാംസ പിണ്ടങ്ങൾ ആയിരുന്നു അത്. അവർ എന്റെ നേരെ അലറി കൊണ്ട് ഓടി വന്നു.പക്ഷെ എനിക്ക് അത് കണ്ടു പ്രത്യേകിച്ച് കുലുക്കം ഒന്നും ഉണ്ടായില്ല.അതിൽ ഒരുത്തൻ എന്റെ മുഖത്തിന്‌ നേരെ ആഞ്ഞു കൈ വീശി. ഞാൻ അത് നിസാരമായി തന്നെ ഒഴിഞ്ഞു മാറി. അവന്റെ വീശലിന്റെ ആഗദത്തിൽ അവൻ കുറച്ചു മുന്നോട്ടു പോയി.ഞാൻ എന്റെ വലതു കൈ മടക്കി കൊണ്ട് അവന്റെ പുറകിൽ വന്ന മാംസ പിണ്ഡം 2 വിന്റെ മുഖത്തോട്ട് ആഞ്ഞൊരു പൊളി അങ്ങ് കൊടുത്തു.അതിന്റെ ശക്തിയിൽ അവന്റെ കവിളുകളിൽ ഒരു തരംഗം പ്രത്യക്ഷപെട്ടു.അയാൾ നിലം പതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *