രുദ്രപ്രതാപം – 8 21

 

അപ്പോഴേക്കും മാംസ പിണ്ഡം 1 എന്റെ പുറകിൽ വന്നു നിന്നു എന്നെ ലോക്ക് ചെയ്യാൻ നോക്കി. പക്ഷെ അത് മുൻകൂട്ടി മനസ്സിലാക്കിയ ഞാൻ വലതു കാൽ വായുവിൽ ഉയർത്തി പുറകിലേക്ക് ആഞ്ഞു വീശി. അത് അവന്റെ കഴുത്തിൽ കറക്റ്റ് ആയി കൊണ്ടു. എന്നിട്ട് ഞാൻ അവന്റെ കൈകൾ പിടിച്ചു തിരിച്ചു ലോക്ക് ആക്കി അപ്പോഴേക്കും മുന്നിൽ നിന്നും മറ്റവൻ ഓടി വരുന്നത് ഞാൻ കണ്ടു. എന്റെ കയ്യിൽ ഉണ്ടായിരുന്നവനെ ഞാൻ അവന്റെ ഭാഗത്തേക്ക്‌ തള്ളിയിട്ടു അവർ രണ്ടു പേരും കൂട്ടി ഇടിച്ചു നിലത്തു വീണു.അതോടു കൂടി അവന്മാരുടെ കത്തിക്കൽ കഴിഞ്ഞു.

 

ഞാൻ തിരിഞ്ഞു ദിവ്യയെ നോക്കി അവൾ എന്റെ അഭ്യാസം കണ്ടു വായും പൊളിച്ചു നിക്കുവാണ്. കൂടെ ആ കൊച്ചു കുട്ടിയും. അവൾക് ഇപ്പൊ ഏകദേശം ബോധം എല്ലാം വന്ന അവസ്ഥയിൽ ആണ്.

 

അപ്പോഴേക്കും ആ മഞ്ഞ ഷർട്ടിട്ട മൈരൻ എണീറ്റു നിന്നു എന്റെ നേരെ ഓടി പാഞ്ഞു വന്നു

 

അവൻ എന്റെ മുഖത്തിന്‌ നേരെ ഒരു പഞ്ച് എറിഞ്ഞെങ്കിലും ഞാൻ അത് നിസാരമായി തന്നെ പിടിച്ചു നിർത്തി.

 

ഞാൻ അവന്റെ കൈ തിരിച്ചു എന്റെ വലതു കാലു കൊണ്ടു അവന്റെ കാൽമുട്ടിന്റെ പുറകിലേക്ക് ചവിട്ടി. അവൻ നിലത്തു മുട്ട് കുത്തി എന്നിട്ട് ഞാൻ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു അവന്റെ മുഖത്തേക്ക് ആഞ്ഞു അടിക്കാൻ തുടങ്ങി ഒരു 10 -12 അടി ആയപ്പോഴേക്കും അവന്റെ കിളി എല്ലാം മാനം നോക്കി പറന്നു പോയിരുന്നു. അവസാനത്തെ ഒരു ഒന്നൊന്നര അടി കൂടി കൊടുത്തപ്പോ അവന്റെ ഷർട്ടിന്റെ കോളർ മുറിഞ്ഞു എന്റെ കയ്യിലൂടെ പൊന്നു. അവനാണെകിൽ വെട്ടി ഇട്ട വാഴ പോലെ നിലത്തേക്കും.എന്റെ ദേഷ്യം എല്ലാം അപ്പോഴേക്കും പതിയെ കുറഞ്ഞു വന്നു.

 

കണ്ണുകൾ നേരെ മായയുടെ ഭാഗത്തേക്ക്‌ പോയി. അവൾ ഇപ്പോഴും abodhavasthayil നിലത്തു കിടക്കുവാണ്. അവളുടെ സുന്ദരമായ മുകത്തു ആ ചുടു ചോപ്പ് ചുണ്ടുകളിൽ ചെറിയ രക്ത കറ ഞാൻ കണ്ടു.അവിടെ ഒരു ചെറിയ മുറിവ് പറ്റിയിരിക്കുവാണ്. അത് കണ്ടപ്പോ തന്നെ എന്റെയിൽ നിന്നും പുറത്ത് പോയ ദേശ്യം എല്ലാം വീണ്ടും എന്നിലേക്ക് തിരിച്ചു കയറി.

 

ഞാൻ എന്റെ മുന്നിൽ കിടന്നിരുന്ന അവന്റെ കയ്യിൽ പിടിച്ചു എന്നിട്ട് വലിച്ചു നേരത്തെ ഗ്ലാസ്‌ പൊട്ടിച്ച കാറിന്റെ അടുത്തേക്ക് കൊണ്ടു വന്നു അതിന്റെ ഡോർ തുറന്നു അവന്റെ കൈ മാത്രം അതിനു അകത്തേക്ക് വച്ചു ഡോറിൽ ആഞ്ഞു ഒരു ചവിട്ടങ്ങു കൊടുത്തു

 

“ആാാാാ….. ആാാാാ……” മരണ വേദനയിൽ കിടന്നു പുളയുന്ന അവനെ കണ്ടപ്പോൾ കുറച്ചു സമാധാനം കിട്ടിയ പോലെ.

 

 

 

ഞാൻ മായയുടെ അടുത്തേക്ക് തിരിച്ചു നടന്നു അവളെ രണ്ടു കൈകൾ കോരി എടുത്തു വീടിന്റെ അകത്തേക്ക് കയറി

 

അവിടെ അപ്പൊ മറ്റേ അമ്മാവൻ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ മായയെ അവിടെ ഉള്ള ഒരു സോഫയിൽ ഇരുത്തി അങ്ങേരുടെ അടുത്തേക്ക് നടന്നു. എന്നെ പ്രവർത്തി കണ്ടു അങ്ങേര് ചെറുതായി പരിഭ്രമിക്കുന്നുണ്ടായിരുന്നു

 

ഞാൻ അയാളുടെ മുന്നിൽ ചെന്നു നിന്നു എന്നിട്ട് മുഖത്തേക്ക് ഒറ്റ പൊളി

 

“ഇത് എന്തിനാണ് എന്നൊന്നും ചോദിക്കരുത് തന്നെ കണ്ടപ്പോ തന്നെ ഒന്ന് ഓങ്ങി വച്ചതാ..”കിട്ടിയ അടിയുടെ എഫക്റ്റിൽ മുഖം പൊത്തി നിൽക്കുന്ന അയാളെ നോക്കി ഞാൻ പറഞ്ഞു.

 

“എന്നാ പിന്നെ ആ കിടക്കുന്ന അവശിഷ്ട്ടങ്ങൾ എടുത്ത് മാമൻ ഇറങ്ങിക്കെ”ഒരു കളിയാക്കുന്ന മുഖത്തോടെ ഞാൻ അയാളെ നോക്കി പറഞ്ഞു

 

കേട്ട പാതി കേൾക്കാത്ത പാതി അയാൾ അവിടെ നിന്നും അവന്മാരെ പെറുക്കി എടുത്തു പോയി. ഞാൻ മായ യുടെ വീട്ടുകാരെയും വീടിനുള്ളിലേക്ക് കൊണ്ടു വന്നു കിടത്തി.

 

സമയം കടന്നുപോയി….

 

 

 

ഞാൻ ഉമ്മറത്തെ മരം കൊണ്ടു നിർമിച്ച ഒരു സെറ്റിയിൽ മൊബൈലും നോക്കി ഇരിക്കുവായിരുന്നു.

 

“ചേട്ടാ…”പുറകിൽ നിന്നും വളരെ മൃതുലമായ ആ ശബ്ദം ഞാൻ കേട്ടു. അത് നേരത്തെ കണ്ട കുട്ടി ആയിരുന്നു. അവളുടെ കയ്യിൽ ഒരു ഗ്ലാസും.അവൾ ഡ്രസ്സ്‌ എല്ലാം മാറ്റി വേറെ ഒരു ഉടുപ്പാണ് ഇട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *