മീനു ഞങ്ങൾക്ക് ആയി ഒരു മുറി ഒക്കെ കാണിച്ചു തന്നു. ദിവ്യ ആണെങ്കിൽ ഒരു ബാഗ് എടുത്തു അവിടുത്തെ കട്ടിലിൽ വച്ചു ഒരുപാട് ഡ്രസ്സ് എടുത്ത് പുറത്തിടാൻ തുടങ്ങി.ഞാൻ അത് നോക്കി നിന്നു.മായയെ ഒന്ന് കണ്ടു പരിചയപ്പെട്ടു കാര്യം സംസാരിച്ചു തിരിച്ചു വരാൻ ആയിരുന്നല്ലോ പ്ലാൻ അത് ഇങ്ങനെ മാറും എന്ന് ഞാൻ സ്വപ്നത്തിൽ കൂടി വിചാരിച്ചില്ല.അപ്പോഴാ എല്ലാം മുൻകൂട്ടി കണ്ടപോലെ ഇവൾ ഒരു അഴച്ചത്തേക്കുള്ള ഡ്രസ്സ് മുഴുവൻ എടുത്ത് വന്നിരിക്കുന്നത്.
ഞാൻ ഒരു ടവലും എടുത്തു ബാത്‌റൂമിലേക്ക് കയറി എന്നിട്ട് കുളിക്കാൻ തുടങ്ങി. കുളിക്കിടയിലും എന്റെ മനസ്സിൽ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു. എന്താ ഇന്ന് സംഭവിച്ചേ സാധാരണ എന്റെ പ്രായവും ശരീരവും ഉള്ള രണ്ടു പേരെ മര്യാദക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനൊക്കെ ഞാൻ പെടാപാട് പെടാറുള്ളതാ..അങ്ങനെ ഉള്ളപ്പോ മൂന്ന് തടിച്ചു വീർത്ത
തടിമാടൻ മാരെ ഞാൻ എങ്ങനെ അടിച്ചോതുക്കി?.
ഞാൻ എന്റെ കണ്ണുകൾ ഒന്ന് അടച്ചു എന്നിട്ട് അതൊക്കെ ഒന്ന് കൂടി ഓർത്തു. ഒരു തടിയൻ എന്റെ നേരെ ഓടി വന്നപ്പോൾ അവന്റെ ചലനം വളരെ വേഗത്തിൽ ആണെങ്കിലും എനിക്ക് അത് വളരെ പതുക്കെ ആണ് അനുഭവപ്പെട്ടത്. മറ്റവന്റെയും അതെ. നമ്മടെ ഫ്ലാഷ്(DC COMICS)പവർ യൂസ് ചെയ്യുമ്പോൾ ഒക്കെ ഉള്ള പോലെ.പിന്നെ എനിക്ക് വന്ന ദേഷ്യം ഞാൻ എന്റെ ജന്മത്തിൽ കരുതിയിട്ടില്ല ഒരാളുടെ കയ്യൊക്കെ ഞാൻ ഇങ്ങനെ ഒക്കെ ഓടിച്ചു പഞ്ചെർ ആകും എന്ന്.പിന്നെ ആ വയസ്സായ ആളുടെ കരണത്തു നോക്കി കൊടുത്തത്. ഒക്കപ്പാടെ ആലോജിച്ചിട്ടു തല പുണ്ണവാൻ തുടങ്ങി.
ടും… ടും….
പെട്ടന്ന് വാതിലിൽ ഒരു കൊട്ട് കേട്ടപ്പോൾ ആണ് എനിക്ക് ബോധം തിരിച്ചു വന്നത്.”അഭി നിന്റെ കഴിഞ്ഞോ”ദിവ്യ ആയിരുന്നു അത്”എന്താടി..”ഞാൻ അവളോട് ഉറക്കെ ചോദിച്ചു.”എനിക്കൊന്നു കുളിക്കണം നിന്റെ കഴിഞ്ഞോ…”
ഞാൻ മേലേക്കൂടെ കുറച്ചു വെള്ളം കൂടി കോരി ഒഴിച്ച് തോർത്ത് കൊണ്ടു തോർത്തി പുറത്തേക്ക് ഇറങ്ങി
പുറത്തിറങ്ങിയപ്പോ തന്നെ അവളെ കണ്ടു ഞാൻ കണ്ണ് തള്ളിപ്പോയി. അവൾ ഉടുത്തിരിക്കുന്നത് ഒരു നീല ബാത്ത് ടവൽ മാത്രമാണ് അത് മാറിന് പുറത്തുകൂടെ വലിച്ചു കെട്ടിയിരിക്കുന്നു.സ്പ്രിംഗ് വലിച്ച പോലെ എന്റെ ജൂനിയർ എഴുനേറ്റ് നിന്നു. അജ്ജാതി കാഴ്ച ആയിരുന്നു മുന്നിൽ
“നീയെന്താ ഇങ്ങനെ നോക്കുന്നെ”
എന്റെ വായും പൊളിച്ചുള്ള നോട്ടം കണ്ടിട്ടാണ് അവൾ അത് ചോദിച്ചത്.
“ഇങ്ങനൊക്കെ വന്നു നിന്ന എങ്ങനാ നോക്കാതിരിക്കുന്നെ”ഞാൻ ഉള്ളിലാണ് പറഞ്ഞത് എങ്കിലും വായിലൂടെ അറിയാതെ പുറത്തുവന്നു
ഞാൻ പറഞ്ഞത് കേട്ടു അവളുടെ മുഖം നാണത്താൽ വല്ലാണ്ടെ ചുവന്നു വന്നു അവളുടെ മുഖത്ത് വല്ലാത്തൊരു ചിരിയും വിരിഞ്ഞിരുന്നു. അവൾ എന്നെ തട്ടി മാറ്റിക്കൊണ്ട് ബാത്‌റൂമിന്റെ അകത്തു കയറി.
“അതേയ്”ഞാൻ അവൾ അടച്ച ബാത്‌റൂമിന്റെ വാതിലിനടുത്തു ചെന്നു വിളിച്ചു.അവൾ പെട്ടന്ന് തന്നെ പകുതി ഡോർ തുറന്നു എന്നിട്ട് പുരികം ഉയർത്തി “എന്തെ” എന്ന് ചോതിച്ചു
“അല്ല പുറം വല്ലോം കഴുകാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണമെങ്കിൽ ഞാൻ സഹായിക്കാം”ഞാൻ ഒരു വളിച്ച ചിരിയോടെ അവളെ നോക്കി പറഞ്ഞു. കിട്ടിയ ഊട്ടി ഇല്ലങ്കി ചട്ടി അത്രതന്നെ
“അയ്യടാ… അവന്റെ ഒരു സഹായം…”അതും പറഞ്ഞു അവൾ പെട്ടന്ന് വാതിൽ അടച്ചു. Shit ഒത്തില്ല.
ഒരു ചെറിയ സങ്കടം ഉണ്ടായിരുന്നു എങ്കിലും ഞാൻ അത് വകവെച്ചില്ല. എന്തായാലും അത് മൊത്തം എനിക്കുള്ളതല്ലേ ഞാൻ പയ്യെ തിന്നോളാം എന്നൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
ബെഡിൽ അവൾ എനിക്കായി ഒരു വെള്ള ടി ഷർട്ടും നീല ഷോർട്സും വച്ചിട്ടുണ്ടായിരുന്നു. ഞാൻ അതും എടുത്തിട്ട് മുറിയുടെ പുറത്തേക്ക് നടന്നു. ആദ്യം പോയത് ലക്ഷ്മി അമ്മയുടെ മുറിയിലേക്ക് ആയിരുന്നു. ഞാൻ പയ്യെ തലയിട്ട് അകത്തേക്ക് നോക്കിയപ്പോൾ അവർ നല്ല ഉറക്കമാണ് കൂടെ മീനുവും ഉണ്ട്. കുറച്ചു നേരം മുമ്പേ കുഴപ്പം ഒന്നും ഇല്ല എന്നൊക്കെ പറഞ്ഞത് വെറുതെ ആണ് പാവത്തിന് നല്ല ക്ഷീണമുണ്ട്. അവരുടെ മുഖം കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി.
