അത് കണ്ടപ്പോ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി…ഇവൾ എന്റെ സ്വന്തം ആണെന്ന ആ വിശ്വാസം…
എന്റെ മുഖത്ത് ചെറിയ ഒരു പുഞ്ചിരി വിരിഞ്ഞു…
പെട്ടന്നാണ് അങ്ങോട്ടേക്ക് ദിവ്യ കയറി വന്നത്…
“ആ നീ ഇവിടെ നില്കുവായിരുന്നോ…”
അവൾ അതും പറഞ്ഞു അകത്തേക്ക് കയറി വന്നു…അപ്പോഴാണ് എന്റെ പുറകിൽ ഇരിക്കുന്ന മായയെ അവൾ കാണുന്നത് എന്നിട്ട് മായുടെ നേരെ നോക്കി…
“ഹലോ…”
ദിവ്യ ചിരിച്ചു കൊണ്ടു മായ യോട് കൈ ഉയർത്തി പറഞ്ഞു…
ആരാണ് എന്നൊന്നും അറിയില്ലെങ്കിലും മായായും അവൾക്ക് ഒരു ചിരി കൊടുത്തു…
“ഞാൻ ദിവ്യ തന്റെ ഒരു ബന്ധു ആയി വരും…”
മായയെ നോക്കി കൊണ്ടു അവൾ പറഞ്ഞു
മായ അവൾ പറഞ്ഞത് എന്താണെന്ന് മനസ്സിലാവാതെ എന്റെ മുഖത്തേക്ക് നോക്കി…
“ആ പിന്നെ ഇവൻ… നിന്റെ ബോയ് ഫ്രണ്ടും ആയി വരും…”
എന്നെ നോക്കി കൊണ്ടിരിക്കുന്ന മായയെ നോക്കി ദിവ്യ പറഞ്ഞു…
😳
അപ്പൊ തന്നെ ഞാൻ അവളുടെ വായ പൊത്തി… പക്ഷെ കേൾക്കേണ്ടത് ഒക്കെ അവൾ കേട്ടിരുന്നു…
ഒരു വെട്ടം കിളി പോയ മായയുടെ ബാക്കി കിളി കൂടി ദിവ്യയുടെ വാക്കുകൾ കേട്ടപ്പോൾ പറന്നുപോയി…
ഞാൻ അവളെ വലിച്ചു കൊണ്ടു ആ റൂമിന് പുറത്തിറങ്ങി…
“നീ ഇത് എന്ത് പണിയ കാണിച്ചേ…”
“എന്തെ…”
ഒരു കൂസലും ഇല്ലാതെ അവൾ എന്നോട് ചോദിച്ചു…
“നീ എന്തിനാ അവളോട് അങ്ങനെ ഒക്കെ പറയാൻ പോയെ…”
ഞാൻ കുറച്ചു ഗൗരവത്തിൽ തന്നെ അവളോട് ചോതിച്ചു….
“പിന്നെ അത് പറയാനല്ലേ നമ്മൾ ഇങ്ങോട്ട് വന്നേ…”
അവളുടെ മറുപടി കേട്ടു ഞാൻ ഒരു സെക്കന്റ് നിന്നു
ഈശ്വര ഇവൾക്ക് ശെരിക്കും വയ്യേ… 😶
“എടി കുറച്ചു കൂടി പരിജയ പെട്ടു പയ്യെ പറഞ്ഞ മതിയായിരുന്നില്ലേ…”
ഞാൻ അവളെ നോക്കി ചോദിച്ചു…
“അതിനിപ്പോ എന്താ… ഇങ്ങനെ ഒക്കെ അല്ലെ പരിജയ പെടുന്നെ…”
ആ എങ്ങനെ ഇരിക്കണ്… 🙄 അല്ലെങ്കിലും ഇവളോടൊക്കെ പറഞ്ഞു മനസ്സിലാക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ…
“നീ ഒന്ന് മാറിക്കെ ഞാൻ അവളോടൊന്നു സംസാരിച്ചിട്ട് വരാം…”
അതും പറഞ്ഞു അവൾ എന്നെ തള്ളി മാറ്റി ആ മുറിക്ക് അകത്തേക്ക് കയറി പ്പോയി…
“എടി… ഞാനും….വ..”
ഞാൻ പറഞ്ഞു തിരിഞ്ഞപ്പോഴേക്കും അവൾ ആ മുറിയുടെ വാതിൽ അകത്തു നിന്നും അടച്ചു…
കുരിപ്പ് ഒന്നിനും സമ്മദിക്കൂല…..
കുറച്ചു നേരം ഞാൻ ആ വീട് മൊത്തം ചുറ്റി കാണാൻ തുടങ്ങി അല്ലാതെ പിന്നെ എന്ത് ചെയ്യാൻ…
അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ വീട്ടീന്ന് അപ്പുവിന്റെ ഫോൺ വന്നു…
രാവിലെ മായയെ കാണാൻ എന്നൊരു ഡയലോഗ് അടിച്ചു പോന്നതല്ലേ…പിന്നെ ഇപ്പോഴാണ് വിളിക്കുന്നത്…
ഞാൻ ഫോൺ എടുത്തു…
“എടാ നീ അവിടെ എത്തിയോ…”
“ആ എത്തി…”
“എന്നിട്ടെന്താടാ പൊട്ടാ ഫോൺ വിളിക്കാഞ്ഞേ…”
“എടി അതിനൊന്നും പറ്റിയ ഒരു സാഹചര്യം കിട്ടീല അതോണ്ടാ…”
“അതെന്താ…”
“എടി അത്…”
ഞാൻ നടന്നത് എല്ലാം ഒരു ചെറിയ രീതിയിൽ അവളോട് പറഞ്ഞു കൊടുത്തു. Without action…
കാരണം ഞാൻ ബാംഗ്ലൂരിലേക്ക് പോവുന്നതിനു മുമ്പ് അമ്മക്ക് വാക്ക് കൊടുത്തതാണ് ഇനി അടി പിടിക്കൊന്നും പോവില്ല എന്നൊക്കെ…
പക്ഷെ അതൊക്കെ ഞാൻ ബാംഗ്ലൂരിൽ വച്ചു തന്നെ മുറിച്ചു… അതൊന്നും വീട്ടു കാർക്ക് അറിയില്ലല്ലോ…
അത് കൊണ്ട് ഞാൻ ആ പോർഷൻ മാത്രം മറച്ചു വച്ചു…
