“ഓ… എന്നാ പിന്നെ നിനക്കൊന്നു വിളിച്ചൂടെ…”
“എടാ അത്… അത്.. അതിനു പറ്റിയ ഒരു അവസ്ഥയിൽ ഒന്നും ആയിരുന്നില്ല…”
“അവസ്ഥേ?… എന്ത് അവസ്ഥ…?”
ഞാൻ നടന്നതെല്ലാം അവനോടു പറഞ്ഞു…കേട്ടപ്പോൾ എനിക്കുണ്ടായിരുന്ന അതെ ബോംബ് എഫക്ട് തന്നെ ആയിരുന്നു അവനും…
“ര.. രൻഡ്… രണ്ടു ഭാര്യമാരോ…”അവൻ വല്ലാത്തൊരു ഞെട്ടലോടെ ചോതിച്ചു…
“യാ.. യാ..”
“എടാ എന്നിട്ട് നീ ആരെയാ സെലക്ട് ചെയ്യുന്നേ?…”
“രണ്ടു പേരേം”
എന്റെ മറുപടി കേട്ടു കുറച്ചു നേരം അവൻ നിശബ്ദനായി നിന്നു…
“നിനക്കെന്താ… വയ്യേ… പണ്ടാണെങ്കി ഒരുത്തിയേം വേണ്ട എന്ന് പറഞ്ഞു നടന്നിരുന്ന മൊതലാ…
ഇപ്പൊ രണ്ടാണ്ണത്തിനേം കെട്ടി ഇരിക്കുന്നെ…”
“എടാ അതുകൊണ്ടൊന്നും അല്ലടാ… അവരെ രണ്ടു പേരേം കണ്ടാൽ പിന്നെ ഒരാളെ മാത്രം തിരഞ്ഞെടുക്കാൻ ഒന്നും പറ്റില്ല…”
“അതെന്താ…”
“ആ അത് അങ്ങനെ ഒക്കെ ആണ്…”
പിന്നെയും ഞങ്ങൾ കുറെ നേരം എന്തൊക്കയോ പറഞ്ഞിരുന്നു… കൂടുതലും ഈ വിഷയത്തെ ചൊല്ലി ആയിരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ ഒരു മഞ്ഞ ഇലക്ട്രിക് സ്കൂട്ടറിൽ മായയും ദിവ്യയും വീടിന്റെ മുറ്റത്തേക്ക് വന്നു…
മായ ആണ് വണ്ടി ഓടിക്കുന്നത്…
അവർ സ്കൂട്ടർ അവിടെ പാർക്ക് ചെയ്തു ഉമ്മറത്തേക്ക് നടന്നു കയറി…
“നിങ്ങൾ എവിടെ പോയതാ… രാവിലെ തന്നെ…”ഞാൻ കയറി വരുന്ന അവരെ നോക്കി ചോതിച്ചു…
“ഇവൾക്കെന്തോ പുസ്തകം വാങ്ങാൻ ഉണ്ടായിരുന്നു അപ്പൊ പിന്നെ ഞാനും കൂടെ പോയി…”ദിവ്യ പറഞ്ഞു…
“നിങ്ങള് വല്ലതും കഴിച്ചോ…”
“ഇല്ലടാ ഞങ്ങൾ രാവിലെ പോയതാ…”
“ആ എന്ന പോയി കഴിക്ക്…”
അവർ അത് കേട്ടപ്പോഴേ തല കുലുക്കി എന്നിട്ട് അകത്തേക്ക് പോയി…
ഞാൻ വീണ്ടും അവിടെ ഇരുന്നു ഫോണിൽ കളിച്ചിരുന്നു…
അങ്ങനെ കുറച്ചു സമയം പോയി…
ഞാൻ റീൽസ് എല്ലാം കണ്ടു അതിൽ മുഴുകി കിടക്കുവാണ്…
“അഭി..”എന്റെ അടുത്ത് വന്നുകൊണ്ട് മായ ആണ് വിളിച്ചത്…
ഞാൻ ആ കിടത്തത്തിൽ നിന്നും എഴുന്നേറ്റ് ഇരുന്നു എന്നിട്ട് അവളുടെ വിളിക്ക് മറുപടി നൽകി…
അവൾ എന്റെ അടുത്ത് വന്നു ഇരുന്നു.ഞാൻ കുറച്ചു മാന്യൻ ആയി.ഉള്ളിൽ ആണെങ്കിൽ വല്ലാത്തൊരു പേടിയും…
“ദിവ്യ എന്നോട് കാര്യങ്ങൾ എല്ലാം പറഞ്ഞു…” അവൾ വളരെ പരുങ്ങിയ ശബ്ദത്തിൽ ആണ് സംസാരിക്കുന്നത്…
“ആദ്യം എനിക്ക് ഇതൊന്നും വിശ്വാസം വന്നില്ല… പിന്നെ അമ്മയോടും ചോദിച്ചപ്പോൾ ആണ് അമ്മ എന്നോട് എല്ലാം പറയുന്നത്…”
ഞാൻ അവൾ പറയുന്നത് കേൾക്കുണ്ടായിരുന്നു എങ്കിലും എന്റെ കണ്ണുകൾ അവളുടെ സൗദര്യത്തിൽ മയങ്ങി നിൽക്കുവാണ്…
“എന്നോട് അച്ഛനും അമ്മയും പണ്ട് മുതലേ എന്റെ ചെക്കനെ കണ്ടു വച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു എങ്കിലും ഇങ്ങനെ ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല…”
ഞാൻ അത് കേട്ടു ചെറുതായി ഒന്ന് പുഞ്ചിരിച്ചു… കൂടെ അവളും…
“നിനക്ക് എങ്ങനെ ആയിരുന്നു…”അവൾ ചോതിച്ചു…
“സത്യം പറഞ്ഞ അദ്യം ചെറിയ ദേഷ്യം ഒക്കെ ആണ് വന്നത്…”
ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞു…
“നമ്മുക്കൊക്കെ ബോധം വെക്കുന്നതിനു മുൻപേ കല്യാണം ഒക്കെ കഴിയ എന്നൊക്ക പറഞ്ഞ അതും ഒന്നല്ല രണ്ടണ്ണം.പിന്നെ ഇവിടെ വന്നു തന്നെ ഒക്കെ കണ്ടപ്പോ?…”
“കണ്ടപ്പോ?…” അവൾ വളരെ ആകാംഷയോടെ ചോതിച്ചു…
“എന്തൊ എനിക്ക് അങ്ങനെ ഒക്കെ നടന്നത് നല്ലതായി എന്ന് തോന്നി…”
ഞാൻ അവളുടെ മുഖത്തിലേക്ക് നോക്കി. അവളുടെ ആ കരിക്കണ്ണുകളിൽ എന്തെന്നില്ലാത്തൊരു തിളക്കം എനിക്ക് കാണാമായിരുന്നു…ആ മുഖമെല്ലാം നാണം കൊണ്ട് ചുമന്നു തുടുക്കുവാൻ തുടങ്ങി…
“അഭി…” വളരെ നേരിയ ശബ്ദത്തിൽ അവൾ എന്നെ വിളിച്ചു…
“മ്മ്…”ഞാൻ ഒന്ന് മൂളി
“നിനക്ക് ശെരിക്കും എന്നെ ഇഷ്ട്ടായോ…”നിഷ്കളങ്കമായ ആ ചോദ്യം കേട്ടപ്പോൾ എന്റെ ഉള്ളെല്ലാം വല്ലാതെ മരവിച്ചു തുടങ്ങിയിരുന്നു…

തുടരണം bro നല്ല കഥ