“എടി ഞാൻ കുറച്ചു തിരക്കിലായി പോയി അത് കൊണ്ട വിളിക്കാൻ പറ്റാഞ്ഞേ sorry…”
“ഓ.. അപ്പൊ നമ്മൾ അത്രെ ഒക്കെ ഉള്ളല്ലേ…”
ആ തൊടങ്ങി ഇമോഷണൽ അറ്റാക്ക്..ഇത് കേട്ട് കേട്ടു മടുത്തു…
“എന്റെ പൊന്നു സെലിനെ സത്യമായിട്ടും നല്ല തിരക്കിലായിരുന്നു അതുകൊണ്ടാ വിളിക്കാൻ പറ്റാഞ്ഞേ നീ വിളിച്ച കാര്യം പറ..”
ഇനിയും ഇത് വലിച്ചോണ്ട് പോയ ഇപ്പോഴൊന്നും തീരൂല അതുകൊണ്ട് ഞാൻ ദിർദി കാണിച്ചു..
“ആ അതോ ഞാൻ ഒരു ഹാപ്പി ന്യൂസ് പറയാൻ വിളിച്ചതാ…”അവളുടെ ശബ്ദത്തിൽ വീണ്ടും ആ സന്തോഷം നിറഞ്ഞു തുള്ളുന്നുണ്ട്…
“എന്താടി നിന്റെ കല്യാണം വല്ലോ ആണോ.ഞാൻ ഇങ്ങോട്ട് പോന്നോപ്പഴേക്കും അതും ആയോ…”പതിവ് പോലെ ഞാൻ ഇടയിൽ കയറി ചോദിച്ചു…
“അഭി നീ എന്റെ വായിന്നു കേൾക്കും കേട്ടോ… ഇത് അതൊന്നും അല്ല…”
“എന്നാ പിന്നെ എന്താ ” ക്ഷേമ നശിച്ചു ഞാനും ചോതിച്ചു അല്ലെങ്കിലേ കുറച്ചു കാലമായി ഫുൾ സസ്പെൻസ് ആണ് അതിന്റെ എടെ കൂടെ…
“എടാ എബിൻ എഴുന്നേറ്റു…”അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു…
എന്റെ ശ്വാസം പെട്ടന്ന് ഒന്ന് നിന്നു. കേട്ടത് സത്യമാണോ എന്ന് അറിയാൻ ഞാൻ അവളോട് ഒന്ന് കൂടി ചോതിച്ചു…
“എടി നീ പറയുന്നത് സത്യം ആണോ…”എന്റെ ശബ്ദത്തിലെ അമ്പരപ്പ് അവൾക്ക് മനസ്സിലായിരുന്നു അവൾ തുടർന്നു…
“ആട സത്യം.. ഇന്ന് രാവിലെ എഴുന്നേറ്റത്. ഇപ്പൊ ഡോക്ടർ അവനെ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. കുഴപ്പം ഒന്നും ഇല്ല എന്നാ പറഞ്ഞെ…എട ഞാൻ വിളിക്കാം കേട്ടോ അശ്വിനേം ഒന്ന് വിളിക്കട്ടെ…”
അവൾ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു.ഞാൻ ഒരു വലിയ ശ്വാസം എടുത്തു വിട്ടു.മനസ്സിൽ വല്ലാത്തൊരു സന്തോഷം സമാധാനം…
**************
എബിൻ ജോർജ്. സലിന്റെ ബാക്കി ആണ്. ഞാൻ ഒരു പ്രാവശ്യം അവളുടെ വീട്ടിൽ പോയപ്പോൾ ആണ് അവനെ കാണുന്നത്. എന്നെകാളും ഒന്ന് രണ്ടു വയസിനു ഇളയതാണ്. ഒരു പാവം പയ്യൻ. അവന്റെ മുഖം കണ്ടാൽ നിഷ്കളങ്കത എടുത്തു കാണാം.സലിന്റെ കുടുംബം അത്യാവശ്യം നല്ല റിച്ച് ഒക്കെ തന്നെ ആണ് അമ്മ ഡോക്ടർ അച്ഛൻ ബിസ്സിനെസ്സ് പിന്നെ രണ്ടു മക്കളും കൂടുതൽ ഒന്നുമില്ല.
പണ്ട് ഒരു പ്രൊജക്റ്റ് എഴുതാൻ വേണ്ടി ഒരാഴ്ച്ച ഞാനും അശ്വിനും സലിന്റെ വീട്ടിൽ തന്നെ ആയിരുന്നു അങ്ങനെ ആണ് ഞാനും എബിനും തമ്മിൽ നല്ല കമ്പനി ആവുന്നത്.
പിന്നെ അങ്ങോട്ട് പല പല കാര്യങ്ങൾക്കും ഞങ്ങൾ ഒന്നിച്ചായി. അവൻ ഒരു പഞ്ച പാവമാണ്. വീട്ടുകാരുടെ ലാളന കൊണ്ടാവാം. എന്തായാലും എനിക്ക് നല്ല ഇഷ്ട്ടമായിരുന്നു അവനെ
എന്തൊക്കെയോ കാരണം കൊണ്ടു ഞാൻ ലാസ്റ്റ് സേം ആയപ്പോൾ ആവനെ കാണാൻ കിട്ടാതെ ആയിഅങ്ങനെ ഒരു ആറു മാസം മുമ്പാണ് അവൻ അവന്റെ കോളേജ് ബിൽഡിങ്ങിൽ നിന്നും വീഴുന്നത്.ജീവൻ മാത്രം ബാക്കി ആയി അവൻ ഒരു ഉറക്കത്തിലേക്ക് വീണു…കോമ…
അന്നത്തെ ആ സംഭവം എല്ലാം എന്റെ മനസ്സിലേക്ക് അലയടിച്ചു വന്നു പെട്ടന്നാണ് ഒരു ഈച്ച എന്റെ മുഖത്തു കുറെ നേരം വട്ടം കറങ്ങുന്നത് ഞാൻ ശ്രദ്ധിച്ചത്.
ഇത് വല്ലാത്ത ശല്യം ആയല്ലോ ഞാൻ അതിനെ രണ്ടു മൂന്ന് തവണ ആട്ടി പക്ഷെ അത് വീണ്ടും വീണ്ടും എന്റെ മുഖത്തേക്ക് തന്നെ വന്നു കൊണ്ടേ ഇരുന്നു..
അവസാനം എന്റെ മൂക്കിന്റെ മണ്ടയിൽ കയറി കൂടി ഞാൻ മൂക്കിൽ ഒന്ന് കൈകൊണ്ടു തുടച്ചു പെട്ടെന്ന് എന്റെ കയ്യിൽ ഒരു നനവ് അനുഭവപ്പെട്ടു..
ഞാൻ അതെന്താണ് എന്ന് നോക്കിയപ്പോൾ കയ്യിൽ ഇതാ ചോര 😳..വീണ്ടും ഒരു പ്രാവശ്യം കൂടെ തുടച്ചു നോക്കി ഇപ്പൊ കുറച്ചു കൂടെ പൊടിഞ്ഞോ എന്നൊരു സംശയം…
- തലയ്ക്ക് വല്ലാത്തൊരു കനം പോലെ. ഞാൻ ഇരുന്നിടത്തു നിന്നും അകത്തേക്ക് നടന്നു. കാലുകൾ എനിക്ക് മര്യാദക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ഓരോ ചുവടുകൾക്കും വല്ലാത്ത ഭാരം പോലെ…
കണ്ണുകൾ മങ്ങി… ചെവികൾ അടഞ്ഞു… അവസാനമായി ഞാൻ കാണുന്നത് ഒരു ആൾ രൂപം ആ വാതിലിൽ നിന്നും എന്റെ നേരെ ഓടി വരുന്നതാണ്…

തുടരണം bro നല്ല കഥ