“അഭി വിട് അമ്മയെങ്ങാനും കേറി വരും… നിന്നെ ചോറ് കഴിക്കാൻ വിളിക്കാൻ പറഞ്ഞു വിട്ടതാ എന്നെ…”
അവൾ എന്നിൽ നിന്നും വിട്ടു മാറാൻ ശ്രെമിച്ചു കൊണ്ടു പറഞ്ഞു…
“ഒരു മിനിറ്റ്…”ഞാൻ അവളോട് വളരെ സൗമ്യ മായ ശബ്ദത്തിൽ പറഞ്ഞു, ഞങ്ങൾ രണ്ടു പേരുടെയും ഹൃദയ മിടിപ്പ് ഒരേ രീതിയിൽ ഉയർന്നിരുന്നു…
എന്റെ നോട്ടം അവളുടെ ആ തിളങ്ങുന്ന കരിക്കണ്ണുകളിൽ ചെന്നെത്തി. അവൾ എന്നെ തന്നെ നോക്കി നിൽക്കുവാണ്. അവളുടെ ആ ചുവന്ന ചുണ്ടുകൾ ഓരോ ശ്വാസത്തിലും വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
“എന്താ ഇങ്ങനെ നോക്കുന്നെ” എന്റെ ഒളിപ്പിച്ചുള്ള നോട്ടം കണ്ടു അവൾ ചോദിച്ചു🫠
“നിന്നെ നോക്കിയ കണ്ണെടുക്കാൻ പറ്റുന്നില്ല മായേ…”എന്റെ ഉള്ളിലുള്ളതു അതുപോലെ പുറത്തു വന്നു…അത് കേട്ട് അവളുടെ മുഖം വീണ്ടും നാണത്താൽ തുടുത്തു അവൾ മുഖം എന്നിൽ നിന്നും വെട്ടിച്ചു മാറ്റി താഴേക്കു നോക്കി…
“ഞ… ഞാ… ഞാനൊരു ഉമ്മ വെച്ചോട്ടെ” ആ ചോദ്യം എവിടുന്നാ വന്നെത് എന്നൊന്നും എനിക്കറിയില്ല ചിലപ്പോ എന്റെ മനസ്സ് തള്ളി വിട്ടത് ആവാം കാരണം ഞാൻ അത്രയും അതിനായി കൊതിച്ചിരുന്നു…
എന്റെ ചോദ്യം കേട്ടു അത്ഭുതതോടെ അവൾ എന്നെ നോക്കി…
“ഇപ്പൊ വേണ്ട അഭി… ഞാൻ പിന്നെ വരാം “അവൾ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു…
“ഒറ്റ തവണ… പ്ലീസ്… പ്ലീസ്..”ഞാൻ അവളോട് ഒരു കൊച്ചു കുട്ടി കൊഞ്ചുന്ന പോലെ കൊഞ്ചി… ഞാൻ വിടുന്ന ലക്ഷണം ഇല്ല എന്ന് കണ്ടപ്പോൾ അവൾ സമ്മതിച്ചു…
അവളെ ഞാൻ ഒന്നുകൂടി വലിച്ചു എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു… എന്നിട്ട് അവളുടെ ആ റോസപ്പു ചുണ്ടുകൾ ലക്ഷ്യമാക്കി ഞാഞാൻ എന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു…എന്റെ നീക്കത്തിനായി കണ്ണടച്ച് കാത്തു നിൽക്കുവാണ്…
ദൈവമേ മിന്നിച്ചേക്കണേ… ഞാൻ അവളുടെ മേൽച്ചുണ്ട് വായിലാക്കി നുണഞ്ഞു.ഒരു നിമിഷത്തേക്ക് ഞാൻ എവിടെയാണ് എന്താണ് എന്നെല്ലാം ഞാൻ മറന്നിരുന്നു.ആ ചുണ്ടുകളുടെ മൃതുലാത്തയിൽ ഞാൻ അലിഞ്ഞു പോയി…
ഒരു പത്തു സെക്കന്റ് ഓളം ഞാൻ അവളുടെ ചുണ്ടുകൾ ആസ്വദിച്ചു നുണഞ്ഞു.. പിന്നെ പയ്യെ പുറകിലേക്ക് വലിയൻ നോക്കിയപ്പോൾ ആണ് അവളുടെ കൈകൾ എന്റെ തലയ്ക്കുപുറകിലൂടെ ഇട്ടു അവളിലേക്ക് അടുപ്പിച്ചത്…
അത് ശെരി ഇപ്പൊ എങ്ങനെ ഇരുക്കണ്…എന്നേക്കാൾ കൂടുതൽ തരിച്ചിരിക്കുവാണ് ഇവൾക്ക് എന്നിട്ടാണ് ഇജ്ജാതി ജാഡ കാണിച്ചത്…
അവൾ എന്റെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞുകൊണ്ടേ ഇരുന്നു എത്ര നേരം അത് തുടർന്നു എന്നൊരു പിടിത്തവും ഇല്ല…
ടും… ടും… ടും…
ഡോറിലെ ആ മുട്ട് കേട്ടപ്പോൾ ആണ് ഞങ്ങൾക്ക് ബോധം തിരിച്ചു വന്നത്… അവൾ പെട്ടന്ന് എന്നെ തട്ടി മാറ്റി വാതിൽ തുറന്നു…
തുറന്നതും അപ്പുറത്ത് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ദിവ്യ ആണ്…മായ അവൾക്ക് മുഖം കൊടുക്കാതെ അവളുടെ സൈഡിലൂടെ നടന്നു നീങ്ങി അവിടെ നിന്നും പോയി…
പിന്നെ അവിടെ ഞാനും ദിവ്യയും മാത്രമായി അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
“എന്തായിരുന്നു രണ്ടും കൂടി അകത്തു പരുപാടി…”
“എന്ത് പരുപാടി…”ഞാൻ അതും പറഞ്ഞു അവളുടെ സൈഡിലൂടെ മായ മുങ്ങിയ പോലെ മുങ്ങാൻ നോക്കി…പക്ഷെ നടന്നില്ല പെട്ടെന്ന് കോളറിൽ പിടിവന്നു…
“നീ അവളെ വല്ലാണ്ടെ അങ്ങ് മണപ്പിച്ചു നടന്നു എന്നെ എങ്ങാനും വിട്ടു പോയലുണ്ടല്ലോ കൊല്ലും പട്ടി നിന്നെ…”
അതും പറഞ്ഞു എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു പെട്ടെന്ന് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ വിഴുങ്ങി…
ഞാൻ ആ ചുംബനത്തിൽ മതി മറന്നു നിൽക്കുവാണ്…
“ആാാാ……”പെട്ടന്നുണ്ടായ വേദനയിൽ ഞാൻ അവളെ തട്ടി മാറ്റി
ഞാൻ വിരലുകൊണ്ട് അവിടെ തൊട്ടുനോക്കി. അതെ മുറിഞ്ഞു.എജ്ജാതി കടിയ…ഞാൻ അവളെ ഒന്ന് കൂടി നോക്കി അവളുടെ മുഖത്ത് ഒരു കള്ള ചിരി തെളിഞ്ഞു നിന്നിരുന്നു…
വേറെ വല്ലവരും ആയിരുന്നേൽ എപ്പോ പൊട്ടിച്ചെന്നു ചോദിച്ചാ മതി. പക്ഷെ ഈ മുഖത്ത് നോക്കി ഒന്ന് നുള്ളാൻ പോലും എനിക്കാവില്ല…

തുടരണം bro നല്ല കഥ