അമ്മ താഴേക്കു വിളിച്ചപ്പോൾ ഇറങ്ങി ചെന്നു.. ഭക്ഷണം കഴിക്കാൻ ആകുമെന്ന് ആണ് ഞാൻ കരുതിയത്.നല്ല വിശപ്പും ഉണ്ടായിരുന്നു. പക്ഷെ എന്നെ അന്വേഷിച്ചു ഒരു പെണ്ണ് പുറത്തു വന്നു നില്കുന്നു എന്നാണ് അമ്മ പറഞ്ഞത്.. അച്ഛൻ കണ്ണടയുടെ ഇടയിലൂടെ എന്നെ നോക്കി.. ഞാൻ ദശമൂലം ദാമു ഇടുന്ന നിഷ്കളങ്ക ഭാവം ഇട്ടു പുറത്തേക്കു നടന്നു..
ആരാണാവോ ഈ രാത്രിയിൽ എന്നെ തേടി.. ആന്റി അല്ല..ആന്റി ആണെങ്കിൽ അമ്മ ഏതോ ഒരു പെണ്ണ് എന്ന് പറയില്ല.
പുറത്തേക്കു ഇറങ്ങിയപ്പോൾ ഒരു ടോർച്ചും ആയി നില്കുന്നു, അഞ്ചു ചേച്ചി.. ഇതെന്താ കൂത്ത്..
“എന്താ ചേച്ചി ” ഞാൻ ചോദിച്ചു.
“ആരാടാ അതു..” ചേച്ചി പറയും മുമ്പ് അകത്തു നിന്ന് അച്ഛൻ വിളിച്ചു ചോദിച്ചു.
“ഞാൻ അഞ്ചു.. ജൂലി ചേച്ചിയുടെ നാത്തൂൻ ആണ്. ഇവിടെ അപ്പുറത്തെ വീട് ഞങ്ങൾ വാങ്ങിയിരുന്നു.. ഇന്നാണ് ഇങ്ങോട്ടേക്ക് കേറി കൂടിയത് ” ചേച്ചി നീട്ടി വിളിച്ചു പറഞ്ഞു.
ജൂലി ആന്റി എന്ന പേര് കേട്ടതും കിളി നാദം പോൽ ഉള്ള ശബ്ദവും കേട്ടു അച്ഛൻ ഇറങ്ങി വന്നു.. അല്ല,എന്റെ അല്ലേ തന്തപ്പടി.. അങ്ങനെ ആയില്ലെങ്കിലെ ഉള്ളു.. പുറത്തു നിൽക്കുന്ന സ്വപ്ന സുന്ദരിയെ അച്ഛൻ അടിമുടി നോക്കി.. കള്ള കിളവൻ.. വായി നോട്ടം ഇപ്പോളും നല്ല പോലെ ഉണ്ട്.. ഞാൻ മനസ്സിൽ ഓർത്തു. അമ്മയും പുറത്തേക്കു ഇറങ്ങിയപ്പോ അച്ഛന്റെ സ്കാനിങ് നിന്ന്.. അല്ലെങ്കിലും അച്ഛൻ ഉപദ്രവകാരി അല്ല.. ചെറിയ പഞ്ചാര അടിയും വായി നോട്ടവും ഉള്ളു.. അമ്മയെ പേടിയും ഉണ്ട്.. അതുകൊണ്ട് ചീത്തപ്പേര് ഒന്നും ഇതുവരെ കേൾപ്പിച്ചിട്ടില്ല.. ഞാൻ ഉള്ളിൽ ചിരിച്ചു.
“എന്താ മോളെ ഈ നേരത്തു? ജൂലി പറഞ്ഞാരുന്നു മോൾ വരുന്ന കാര്യം.. ഞാൻ അതു അങ്ങ് മറന്നു പോയി ” അമ്മ ചേച്ചിയെ നോക്കി പറഞ്ഞു..
“അതു ചേച്ചി, നാളെ സച്ചുവിനോട് കുറച്ചു നേരത്തെ വരുമോ എന്ന് ചോദിക്കാൻ വന്നതാ.. വൈകിട്ട് ഞാനും ജൂലി ചേച്ചിയും കൂടെ ടൗണിൽ പോകാൻ തീരുമാനിച്ചിരിക്കുവാ.. വീട്ടിലേക്കു കുറച്ചു സാധനം മേടിക്കാൻ ഉണ്ട് ” അഞ്ചു ചേച്ചി കാര്യം അവതരിപ്പിച്ചു.
അമ്മ എന്റെ മുഖത്തു സംശയ ഭാവത്തിൽ നോക്കി.. ഇന്ന് അവിടെ ആയിരുന്നു എനിക്ക് പണി എന്ന് അമ്മ അറിഞ്ഞിട്ടില്ല.. ഞാൻ അമ്മയോട് കാര്യം പറഞ്ഞു. നാളെ പറമ്പ് വൃത്തി ആകാൻ സഹായിക്കാൻ ഏറ്റതും പറഞ്ഞു.
“അവൻ രാവിലെ വന്നോളും മോളെ, മോൾ ധൈര്യം ആയിട്ടു പൊയ്ക്കോ.. അല്ലെങ്കിലും നാട്ടുകാർക്ക് എങ്കിലും ഇവനെ കൊണ്ട് ഉപകാരം ഉണ്ടലോ ” മാതാശ്രീ എന്നെ നോക്കി പുച്ഛിച്ചു. ഞാൻ ഇളിച്ചു കാണിച്ചു.
“സച്ചു 7 മണി ആവുമ്പോൾ വരാമോ?” അഞ്ചു ചേച്ചി എന്നോടായി ചോദിച്ചു..
“ഓഹ് വരാലോ ” ഞാൻ പറഞ്ഞു.
“എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ പറഞ്ഞാ മതി കേട്ടോ, ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ട് ” തന്തപ്പടി ഗോൾ അടിക്കാൻ ഉള്ള ശ്രമം. അമ്മയുടെ നോട്ടത്തിൽ ആ ശ്രമം ഉപേക്ഷിച്ചു അച്ഛൻ അകത്തേക്ക് പോയി.
“നല്ല ക്ഷീണം ഞാൻ ഒന്ന് കിടക്കട്ടെ.” അച്ഛൻ ആരോടോ പറഞ്ഞുകൊണ്ട് പോയി.
ഞാനും അമ്മയും ചിരിച്ചു. അതുകണ്ടു ചേച്ചിയും.
“അല്ല മോളെ ജൂലി എവിടെ? മോൾ എന്താ ഒറ്റക്?” അമ്മയുടെ ന്യായമായ സംശയം.
“ചേച്ചിക്ക് നല്ല ശരീരം വേദന.. ഇന്ന് സാധനങ്ങൾ എടുക്കാൻ സഹായിച്ചത് കൊണ്ട് ആണെന്ന് തോന്നുന്നു.” അഞ്ചു ചേച്ചി അമ്മയോട് പറഞ്ഞു. ചേച്ചി എന്നെ ഒന്ന് പാളി നോക്കി.
“ഇവനെ പിന്നെ എന്നാത്തിനാ നിങ്ങൾ പണിക്കു വിളിച്ചത്, നിങ്ങൾ തന്നെ ചെയ്യാൻ ആണെങ്കിൽ.” അമ്മ എന്നെ രൂക്ഷമായി നോക്കിയിട്ട് ചേച്ചിയോട് ചോദിച്ചു.
“ഏയ്യ് സച്ചു നല്ല പോലെ പണിതു.. ജൂലി ചേച്ചിയും അവന്റെ ഒപ്പം നിന്നു കൊടുത്തു.. ഞാൻ അതികം ഒന്നും ചെയ്തില്ല ചേച്ചി ” അഞ്ചു ചേച്ചി അമ്മയോട് പറഞ്ഞു.
“മോൾ ഇവനെ വിളിച്ചു എല്ലാം ചെയ്യിപ്പിച്ച മതി.. മോളും ജൂലിയും ഒന്നും ചെയ്യാൻ നിൽക്കേണ്ട.. കണ്ട തടി മില്ലിലും പാടത്തും പണി എടുക്കാൻ പോകുന്നതിനേക്കാൾ നല്ലത് നമ്മുടെ വീട്ടിൽ തന്നെ ഇവൻ ജോലികൾ ചെയ്യുന്നതാ.” അമ്മ ചേച്ചിയോട് പറഞ്ഞു.. ചേച്ചി തിരിച്ചു ഒരു ചിരി മറുപടി ആയി നൽകി.
