അവളെ പറഞ്ഞിട്ട് കാര്യമില്ല , അവൾ ഫോട്ടോയിൽ കണ്ട പോലെ അല്ലല്ലോ ഞാൻ ഇപ്പൊ ഉള്ളത് . ആ എക്സ്പ്രഷൻ ഞാൻ കയറി വന്നപ്പോൾ എല്ലാവരുടെ മുഖത്തും കണ്ടിരുന്നു . എനിക്ക് പിന്നെയും ടെൻഷൻ ആയി പക്ഷേ അവൾ പിന്നെ ചിരിച്ചു. അവൾ തിരിച്ചും എന്റെ നെറ്റിയിൽ കിസ്സ് ചെയ്തു .എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു . കുറെ കാലങ്ങൾക് ശേഷമാണ് ഞാൻ അത്ര സന്തോഷിച്ചത് .ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല .
അപ്പോയെക്കും ബന്ധുക്കളും സുഹൃത്തുക്കളും രണ്ട് പേരുടെ സൈഡിൽ നിന്നുള്ളവർ സ്റ്റേജിലേക് വന്ന് പരിചയപ്പെടാൻ തുടങ്ങി .എന്റെ കൂട്ടരേ ഞാൻ അവൾക്കും അവളുടേത് എനിക്ക് അവൾ പറഞ്ഞു തന്നു . കയറുന്നവർ എല്ലാം ഞങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു .അങ്ങനെ ഒരു 2 മണിക്കൂറിനടുത്തോളം അവർ വന്ന് പോയികൊണ്ടേ ഇരുന്നു .ഒരു 2 മണി ഒക്കെ ആയപ്പോയെക്കും ഗസ്റ്റുകളൊക്കെ മടങ്ങി പോയിരുന്നു. എല്ലാവരും കഴിഞ്ഞപ്പോൾ ഞങ്ങളെ ഭക്ഷണം കഴിക്കാൻ വിളിച്ചു .അപ്പോഴാണ് പെട്ടെന്ന് ഒരാൾ സ്റ്റേജിലേക് ഓടി കയറിയത് .ആളെ കണ്ട ഞാൻ ഞെട്ടി പോയി .എന്റെ ദേഹം മുഴുവൻ ഒന്ന് വിറച്ചു .ആ ac ഇട്ട് തണുപ്പിച്ച ഹാളിൽ ഞാൻ നിന്നു വിയർത്തു.
“ആരാ ഇക്ക അത് ?”
“അത്. .. അ . …ത് എ. ….ന്റെ എന്റെ മാസ്റ്റ്. ..അല്ല ബോസ്സ് ആണ് ”
ഞാൻ വിക്കി വിക്കി ആണ് അത് പറഞ്ഞൊപ്പിച്ചത്. അതെ മണി സർ ആയിരുന്നു അത് .മണി സർ സ്റ്റേജിലേക് വന്ന് എനിക്ക് കൈ തന്നു . ഞാൻ എന്റെ വിറക്കുന്ന കൈകൾ അയാൾക് കൊടുത്തു .
“എന്താടാ സമീറെ കല്യാണം ആയിട്ട് നല്ല പേടി ഉണ്ടെല്ലോ , കൈ ഒക്കെ വിറക്കുന്നുണ്ടല്ലോ 😂, ബി കൂൾ മാൻ ”
അത് കയിഞ്ഞ് അയാൾ അവൾക്കും കൈ കൊടുത്തു.
“ഹാപ്പി മാരീഡ് ലൈഫ് ഗയ്‌സ് ”
അവൾ തിരിച്ചും കൈ കൊടുത്തു എന്നിട്ട് അയാൾ എനിക്ക് ഒരു ലെറ്റർ തന്നു.
“ദിസ് ഈസ് എ സ്മാൾ വെഡിങ് ഗിഫ്റ്റ് ഫ്രം മൈ സൈഡ്, തുറന്നു നോക്ക് സമീർ ”
എന്റെ കൈകൾ തരിച്ചു പോയി, അതിൽ എന്തായിരിക്കുമെന്ന് ഞാൻ ഊഹിച്ചിരുന്നു .ഞാൻ വിറക്കുന്ന കൈകോളൊണ്ട് അത് തുറക്കാൻ തുടങ്ങി .പേടിച്ചിട്ടു കൈകൾ വിയർത്തിരുന്നു. ഞാൻ അ ലെറ്റർ തുറന്നു അതിലെ പേപ്പർ എടുത്തു വായിച്ചു നോക്കി .സർ ന്റെ കമ്പനിയുടെ എറണാകുളം തുറന്ന പുതിയ ബ്രാഞ്ചിന്റെ ബ്രാഞ്ച് മാനേജർ ആയിട്ട് എന്നെ നിയോഗിച്ചതിന്റെ ഓഫർ ലെറ്റർ ആയിരുന്നു അത്. എനിക്ക് പെട്ടെന്നങ്ങോട്ട് ഉൾകൊള്ളാൻ കഴിഞ്ഞില്ല .കൂടാതെ അതിൽ ഒരു വൗച്ചർ കൂടെ ഉണ്ടായിരുന്നു .
“ഹൗസ് മൈ സർപ്രൈസ്. ഞാൻ നിങ്ങൾക് രണ്ട് പേർക്കും താമസിക്കാൻ ഒരു 2bhk ഫ്ലാറ്റും തര പെടുത്തിയിട്ടുണ്ട്. മാറ്റാനാളെ തെന്നെ ജോയിൻ ചെയ്യണം. എനിക്കറിയാം കല്യാണമൊക്കെ കയിഞ്ഞ് പെട്ടെന്ന് ബുദ്ധിമുട്ട് ആണെന്ന് പക്ഷേ ഞാൻ ഇന്ന് ദുബൈക് പോകും അവിടെയും ബ്രാഞ്ച് ഓപ്പൺ ആവുന്നുണ്ട് .
ഞാൻ ഇനി അവിടെ ആയിരിക്കും 2 വർഷം ഞാൻ അവിടെ ആയിരിക്കും. നീ വേണം ഇവിടെ കാര്യങ്ങൾ ഒക്കെ നോക്കാൻ .നാളെ നൈറ്റ് നെക്ക് നിങ്ങൾക് ഞാൻ കൊച്ചിയിൽ ഒരു റിസോട്ട് ബുക്ക് ചെയ്തിട്ടുണ്ട് അതിന്റെ വൗച്ചർ ആണ് അത്. നാളെ പോയി ഹണിമൂൺ ആഘോഷിച്ചിട്ട് നെക്സ്റ്റ് ഡേ ജോയിൻ ചെയ്തോളു ”
അതുവരെ അയാളോട് ഉണ്ടായിരുന്ന എല്ലാ വെറുപ്പും എനിക്ക് മാറി ഒറ്റ നിമിഷം കൊണ്ട്. ആദ്യം ഞാൻ ഒന്ന് പേടിച്ചു .പിന്നെ സർ ദുബൈക് പോകുകയാണെന്ന് പറഞ്ഞപ്പോൾ എനിക്ക് ആശ്വാസമായി.
“താങ്ക്യൂ വെരി മച്ച സർ ”
ഞാൻ സർ നെ ഹഗ് ചെയ്തു. സർ എന്നോട് ഒന്ന് ചിരിച്ചിട്ട് തിരക്ക് ഉണ്ട് പോകുകയാണെന്ന് പറഞ്ഞു .
ഞാൻ സർ നെ യാത്ര ആകാൻ വേണ്ടി സർ ന്റെ കൂടെ പുറത്തേക് നടന്നു .
“സുഖമാണോ സമീറാ നിനക്ക് ”
ആ പേര് കേട്ടപ്പോൾ ഞാൻ ഒന്ന് വിറച്ചു
“ആ സർ ”
“അവളുടെ കൂടെ അടിച്ചു പൊളിച്ചു ജീവിക്.”
