രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ മുറ്റത്തെ ക്ക് വന്ന സൗമ്യ തലയിൽ മടക്കി കെട്ടിയി രുന്ന തോർത്ത് അഴിച്ചു നൈറ്റിക്ക് മേലെ രണ്ടാം മുണ്ടായി ഇട്ട് കൊണ്ട് വരാന്തയിൽ ഇരിക്കുന്ന ആളെ നോക്കി അവൾ ചോദി ച്ചു ……. ആരാ ! മനസ്സിലായില്ല …… ചാരു കസേരയിൽ ഇരുന്ന ഭദ്രൻ ഒന്നു ഇളകി ഇരുന്നു കൊണ്ട് ഒരു നിമിഷം അവളെ ശ്രദ്ധിച്ചു …….. വയസ്സ് മുപ്പത്തെട്ട് ആയെങ്കിലും മുഖത്തെ ആ നിഷ്കളങ്കത ഇപ്പോഴും ഉണ്ട് ഞാൻ പട്ടാളത്തിൽ പോ കുന്നത് വരെയും അരപ്പാവാടയുടുത്ത് പറമ്പിലെ മാവിലും പേരയിലും വലിഞ്ഞു കയറി മാങ്ങയും പേരക്കയും പറിച്ച് ഇടിച്ചു പൊട്ടിച്ചു ഉപ്പും മുളകും കൂട്ടി തിന്നു നടന്നിരുന്ന ആ കുസൃതി കുടുക്ക ഇപ്പൊ ഒരോത്ത വീട്ടമ്മയായി നിൽക്കുന്നത് കാ ണുമ്പോൾ അവളോട് വല്ലാത്ത ബഹുമാ നം തോന്നുന്നു …….. കഴിഞ്ഞ പത്തു ഇരു പത് വർഷത്തെ ജീവിതാനുഭവം കൊണ്ട് ആ രെയും ആശ്രയിക്കാതെ അവൾ സ്വ ന്തം കാലിൽ നിൽക്കാൻ പഠിച്ചിരിക്കു ന്നു ……..
എനിക്ക് ആളെ മനസ്സിലായില്ല ഒന്ന് പറയ്യോ ? മോളെ ഞാൻ നിൻ്റെ ഭദ്രേട്ടനാ ണ് ! വിറയാർന്ന ശബ്ദത്തിൽ എൻ്റെ ഭദ്രേട്ടനോ എന്ന് പറഞ്ഞു കൊണ്ട് മെല്ലേ അവൻ്റെ അടുത്തേക്ക് ചെന്ന അവൾ അവൻ്റെ കരം ഗ്രഹിച്ചു കൊണ്ട് ചോദിച്ചു …….. ഏട്ടൻ ഇങ്ങോട്ട് എപ്പൊ വന്നു ? ഞാൻ ഇവിടെ ഉണ്ടെന്ന് ഏട്ടൻ എങ്ങനെ അറിഞ്ഞു ? എങ്ങനെ ഈ സ്ഥലം കണ്ടുപിടിച്ചു ? എൻ്റെ അമ്മക്ക് സുഖമാണോ ഏട്ടാ ? ഒറ്റ ശ്വാസത്തിൽ അവൾ ചോദിച്ച ചോദ്യങ്ങൾ എല്ലാം കേട്ട ശേഷം അവളെയും ചേർത്ത് പിടിച്ചു സോഫയിൽ ഇരുന്നു കൊണ്ട് അവൾ വീട് വിട്ട് പോയത് മുതൽ അവൻ ഇവിടെ എത്തിയത് വരെയുള്ള കാര്യങ്ങൾ അവളെ പറഞ്ഞു കേൾപ്പിച്ചു ……..
മുഖം പൊതി കുനിഞ്ഞിരുന്ന്
എല്ലാം കേട്ട ശേഷം കരഞ്ഞു കലങ്ങിയ കണ്ണുമായി നിവർന്നിരുന്ന അവൾ പറഞ്ഞു ……. എങ്കിലും അവസാനമായി എൻ്റെ അമ്മയെയും വല്യമ്മയെയും വല്യച്ഛനെയും എനിക്കൊന്ന് കാണാൻ കൂടി കഴിഞ്ഞില്ലല്ലോ ഏട്ടാ സാരമില്ല മോളെ ! ……. എല്ലാം വിധി എന്ന് കരുതി ക്ഷമിക്കാനെല്ലേ നമുക്ക് കഴിയൂ എന്ന് പറഞ്ഞ് അവൻ അവളെ ആശ്വസിപ്പി ച്ചു ……… സൗമ്യയേയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങിയ ഭദ്രൻ ചോദിച്ചു അതിരിക്കട്ടെ മനോജിന് എന്താ സംഭവിച്ചത് ……..
എട്ട് വർഷം മുമ്പ് ഈ ഗ്രാമത്തിൽ ഒരു വൈറൽ ഫിവർ ബാധിച്ചതാ ഏട്ടാ ! സാധാരണ പനി ആണെന്ന് കരുതി പച്ചില മരുന്നും കയ്യിലുള്ള മറ്റ് മരുന്നൊക്കെ കഴിച്ച് നടന്നു ……… മൂന്നു ദിവസം കഴിഞ്ഞ പ്പോൾ സംഗതി രൂക്ഷായി പഞ്ചായത്തിൽ നിന്ന് ആരോഗ്യ പ്രവർത്തകർ എത്തി രണ്ടു ദിവസം കൊണ്ട് കര്യങ്ങൾ നിയന്ത്രണത്തിൽ ആക്കി എങ്കിലും പനി നന്നായ് ബാധിച്ച നാല് പേർക്ക് ജീവൻ നഷ്ടമായി ……… നിർഭാഗ്യവശാൽ അതിലൊന്ന് എൻ്റെ മനോജേട്ടൻ ആയിരുന്നു ……… ഏട്ടൻ പറഞ്ഞ പോലെ എല്ലാം വിധി എന്ന് കരുതി സഹിക്കാനെല്ലേ നമുക്ക് കഴിയൂ ……… മുറ്റത്തേക്ക് ഇറങ്ങിയ അവൻ മെല്ലെ നടന്ന് പൂന്തോട്ടത്തിലെക്ക് കയറി വിടർന്നു നിന്ന പനിനീർ പൂവിനെ തഴുകി കൊണ്ട് ചോദിച്ചു ആരാ ഇതൊക്കെ പരിപാലിക്കുന്നത് ? ……. മോളാ ! പൂന്തോട്ടം അവളുടേതാ കൃഷി എൻ്റെയും എങ്കിലും ഇടക്ക് എന്നെ സഹായിക്കാൻ മോളും കൂടാറുണ്ട് മെല്ലേ അവൻ്റെ അടുത്തേക്ക് വന്ന സൗമ്യ ചോദിച്ചു ……..
ഏട്ടാ രഞ്ജിനി ഷാഫിയെ കല്യാണം കഴിച്ചോ ? ……. ഇപ്പൊ അവളുടെ കൂടെ അവൻ തന്നെ ആണോ അതോ വേറെ ആരെങ്കിലും ഉണ്ടോ എന്നൊന്നും അറിയില്ല മോളെ അന്ന് ഞാൻ അവിടുന്നു ഇറങ്ങിയെ പിന്നെ ആ വഴി പോയിട്ടേ ഇല്ല …….. ഇടക്ക് രാമൻ വിളിക്കുമ്പോൾ അവിടുത്തെ വിശേഷങ്ങൾ പറയാറുണ്ട് അതെന്നെ …….. എന്നാലും അവളുടെ പേരിന് വീടും സ്ഥലവും ഏട്ടൻ എഴുതി വച്ചത് മണ്ടത്തരം ആയിപ്പോയി …….. എന്ത് ചെയ്യാനാ ഞാൻ അവളെ അത്രക്ക് വിശ്വസിച്ചു പോയി ! ഇനി എന്താ ഏട്ടൻ്റെ പ്ലാൻ ?……… ഈ ചാത്തൻ കൊല്ലി എനിക്ക് ഒത്തിരി അങ്ങ് ഇഷ്ടായി മോളെ ഇവിടുത്തെ ആൾക്കാരെയും എനിക്ക് ഇഷ്ടായി അധികവും ശുദ്ധ മനസ്കാർ ആണെന്ന് തോന്നുന്നു …… ഇവിടെ തന്നെ തുടരാനാ എൻ്റെ പ്ലാൻ എൻ്റെ ബന്ധുക്ക ൾ എന്നെ ചതിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട് അത് കൊണ്ട് ഇനിയുള്ള കാലം നിങ്ങളോടൊപ്പം ഞാനും ഉണ്ടാകും ……… അപ്പോ ജോലിയോ ? അത് ഞാൻ ഇങ്ങോട്ടേക്കു മാറ്റും അത് കേട്ട അവൾ സന്തോഷത്തോടെ അവൻ്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു ……..
