സായാഹ്ന സൂര്യൻ – 2 1അടിപൊളി  

മുഴുവൻ അരിച്ചുപെറുക്കി ……. അതിൽ നിന്ന് കിട്ടിയ ഒരു പഴകിയ പോസ്റ്റ് കാർഡിൽ മനോജിൻ്റെ അഡ്രസ് ഉണ്ടായിരുന്നു ……. തിരുവനന്തപുരത്തെ പൊൻമുടി എന്ന സ്ഥലത്തെ പോസ്റ്റ് ഓഫീസിൽ നിന്നുമാണ് ആ കാർഡ് അയച്ചത് …….. കിട്ടി രാമ ഇനി ഞാൻ അവരെ കണ്ട് പിടിച്ചോളാം …….. അലമാരയിൽ നിന്ന് കിട്ടിയ കാർഡുമായി ഭദ്രൻ തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങി അവിടെ നിന്ന് അവൻ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടു …… അപ്പോൾ പോസ്റ്റ് മാസ്റ്റർ പറഞ്ഞു പഴയ ആൾക്കാർ എല്ലാം റിട്ടയർ ആയി ഇപ്പൊ ഉള്ളതൊ ക്കെ പുതിയ പിള്ളേരാ ഒരു ദിവസം ഇവി ടേക്ക് വന്ന് ആ റൂട്ടിൽ പോകുന്നവരുമായി സംസാരിക്കു നിങ്ങളുടെ ബന്ധുക്കളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കിട്ടാതിരിക്കില്ല ………

അങ്ങനെ ഒരാഴ്ചത്തെ ലീവ് എടുത്ത് ഭദ്രൻ പൊന്മുടിയിലേക്ക് പോയി ………. രണ്ട് ദിവസം അവൻ തിരഞ്ഞെങ്കിലും മനോജിനെയും സൗമ്യയും കുറിച്ചു ഒരു തുമ്പും അവന് കിട്ടിയില്ല ……… അങ്ങനെ അവിടത്തെ പഞ്ചായത്തുമായി ബന്ധമു ള്ള ഒരു പൊതുജന പ്രവർത്തകൻ പരമേ ശ്വരനോട് കര്യങ്ങൾ സംസാരിച്ചു അപ്പോ ൾ അയാൾ പറഞ്ഞു ………. നിങ്ങളെ ഞാൻ ഇതിനു മുമ്പ് ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ ! ചേട്ടാ ഞാൻ കാസർകോട് നിന്നും വന്നതാണ് ഇവിടെ അടുത്ത് ഉളള മനോജ് എന്ന ആൾ കല്യാണം കഴിച്ചത് എൻ്റെ പെങ്ങൾ സൗമ്യയെ ആണ് ……… അവർ ഒളിച്ചോടി രജിസ്റ്റർ വിവാഹം കഴിച്ചതാണ് അതാ വീട്ടുകാരൊന്നും സഹകരിക്കുന്നത് …….. ഞാൻ കുറച്ചു കാലമായി പട്ടാളത്തിൽ ആയിരുന്നു അതാ ഇങ്ങോട്ടൊന്നും വരാൻ കഴിയാതിരുന്നത് ……

മനോജിൻ്റെ വീട് ദേ ആ കാണുന്ന കുന്നിൻ്റെ ചെരുവിൽ ഉള്ള ചാത്തൻ കൊല്ലി എന്ന സ്ഥലത്താണ് ……. പക്ഷേ മനോജ് ഇപ്പൊ ഇല്ല അവൻ മരിച്ചിട്ട് ഏഴെട്ട് വർഷം ആയി ഇപ്പൊ അവിടെ സൗമ്യയും മകളും മാത്രേ ഉള്ളൂ മനോജിൻ്റെ അമ്മ ഉണ്ടായിരുന്നു അവരും രണ്ടു വർഷം മുമ്പ് മരിച്ചു നാട്ടുകാർക്കി ടയിൽ സുപരിജിതയും കർഷകശ്രീ അവാർഡും ഒക്കെ കിട്ടിയ ആളാണ് സൗമ്യ ……… അവിടെ ആരോട് ചോദി ച്ചാലും വീട് കാണിച്ചു തരും ശെരി ചേട്ടാ വല്യ ഉപകാരം എന്ന് പറഞ്ഞു പ്രാണ വായു കിട്ടിയ സന്തോഷത്തോടെ ഭദ്രൻ തൻ്റെ റോയൽ എൻഫീൽഡ് ബൈ ക്കിനെ സൗമ്യയുടെ വീട് ലക്ഷ്യമാക്കി വിട്ടു ……..

കാടിനോട് ചേർന്ന ആദിവാസി ഊരുകളാണ് എങ്കിലും പഴയ പോലുള്ള കുടിലുകൾ ഒന്നോ രണ്ടോ അവിടെ വിടെയായി കാണാം ബാക്കി എല്ലാം നല്ല ടെറസ്സ് വീടുകൾ ആണ് ……… മിക്ക വീടുകളിലേക്കും ഫോർ വീൽ വാഹനങ്ങ ൾ വരാൻ ഉള്ള വഴി സൗകര്യവും ഉണ്ട് ….. എതിരെ വന്ന ബാലനോട് ഭദ്രൻ സൗമ്യ യുടെ വീട് ചോദിച്ചു ! …… ചേട്ടൻ സൗമ്യ ആൻ്റിടെ വീട്ടിലേക്കാണോ ഞാൻ കാണി ച്ചു തരാം എന്ന് പറഞ് അവൻ ബൈക്കി ന് പിന്നിൽ കയറിയിട്ട് പറഞ്ഞു ചേട്ടാ നേരെ വിട്ടോ ……… ദേ ആ കാണുന്ന

പെട്ടി കട കഴിഞ്ഞ് തെക്കോട്ട് പോയാൽ സൗമ്യ ആൻ്റിടെ വീടായി വീടിന് മുന്നിൽ വണ്ടി നിർത്തിയ ഉടനെ ബൈക്കിൽ നിന്ന് ഇറങ്ങിയ ബാലൻ നേരെ വീട്ടിലേക്ക് ഓടി കയറി ………

ബൈക്ക് സൈഡ് സ്റ്റാൻ്റ് ഇട്ട് ഭദ്രൻ ബൈക്കിൽ ചാരി നിന്നു . വീടിന് മുന്നിൽ ചെറു മരങ്ങൾ നിര നിരയായി വച്ചു പിടിപ്പിച്ച് ഒരാൾ പോകത്തിൽ മതിൽ പോലെ വെട്ടി ഒതുക്കിട്ടുണ്ട് …….. ചെറിയ ഓടിട്ട വീടാണ് എങ്കിലും മുറ്റം നിറയെ ഭംഗി യുള്ള ചെടികൾ നിറയെ പൂത്ത് നിക്കുന്നു വീടിൻ്റെ പുറത്ത് നല്ല വൃത്തിയും ഭംഗിയും ഉണ്ട് ……. പൂന്തോട്ടം കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് പച്ചക്കറി തോട്ടം ആണ് ഗേറ്റ് കടന്നു ഭദ്രൻ അകത്തേക്ക് വരുമ്പോഴാ ണ് അകത്തെക്ക് പോയ ബാലൻ അതേ സ്പീഡിൽ പുറത്തേക്ക് വന്നത് …….. ചേട്ടാ ആൻ്റി ഇപ്പൊ വരും ചേട്ടൻ വരാന്ത യിലെ ആ കസേരയിൽ ഇരിക്ക് ഞാൻ കുറച്ചു ചാമ്പക്ക പറിച്ചിട്ടു വരാം എന്ന് പറഞ്ഞ് അവൻ വേഗം വീടിന് പുറകിലെ കൃഷി സ്ഥലത്തേക്ക് പോയി ………

Leave a Reply

Your email address will not be published. Required fields are marked *