മുമ്പൊക്കെ ഇവിടെയുള്ള പലരും എന്നോട് ചോദിച്ചിട്ടുണ്ട് സൗമ്യക്ക് ബന്ധുക്കൾ ആരും ഇല്ലേ എന്ന് ……… ഇനി അവരോടൊക്കെ എനിക്ക് നിവർന്ന് നിന്ന് പറയല്ലോ ഇത് എൻ്റെ ഏട്ടനാണ് ഏട്ടൻ ഇനി ഞങ്ങൾക്കൊപ്പം ഇവിടെ ഉണ്ടാകും എന്ന് ………
അവളുടെ
മുഖത്തെ സന്തോഷം കണ്ട അവൻ ചോദിച്ചു മോള് എവിടെ ? അവൾ എന്ത് ചെയ്യുന്നു ? …… മോൾക്ക് ബിഎ ക്ക് അഡ്മിഷൻ കിട്ടി ഏട്ടാ ! ക്ലാസ്സും തുടങ്ങി വരുമ്പോൾ നാല് മണി ആകും അവൾ നന്നായ് പഠിക്കും പത്തിലും പ്ലസ് ടുവിനും ഫുൾ എ പ്ലസ് ഉണ്ടായിരുന്നു …… ആഹാ അപ്പൊ ആള് മിടുക്കി ആണെല്ലോ മിടുക്കി ഒക്കെ തന്നെ ഏട്ടാ എന്നാലും കുറുമ്പും കുസൃതിയും ഒക്കെ കുറച്ചു കൂടുതലാ ……… അത് കേട്ട അവൻ പറഞ്ഞു ഈ പ്രായത്തിൽ അല്ലെങ്കിൽ പിന്നെ ഏത് പ്രായത്തിലാ കുട്ടികൾ കുറുമ്പ് കാണിക്കുക ………..
ഏട്ടാ വണ്ടി മുറ്റത്തേക്ക് കയറ്റി വക്ക് എന്നിട്ട് എൻ്റെ ഒന്നിച്ച് വാ എൻ്റെ വീടും പറമ്പും ഒക്കെ ഞാൻ ഏട്ടനെ കാണിക്കാം എന്ന് പറഞ് അവൾ മുന്നേ നടന്നു . വണ്ടി മുറ്റത്തെക്ക് കയറ്റി വച്ച ശേഷം ഭദ്രനും അവളുടെ പുറകെ നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു ………. നിന്നെ ആരാടി ഈ കൃഷി ഒക്കെ പഠിപ്പിച്ചേ ? മനോജേട്ട ൻ്റെ അമ്മയാ , രണ്ട് വർഷം മുമ്പ് അമ്മ യും മരിച്ചു മനോജേട്ടൻ പോയ ശേഷം ഈ വീടിൻ്റെ നെടും തൂണായിരുന്നു അമ്മ ! ………
ഞാൻ അതിരാവിലെ എഴുന്നറ്റ് ചായ ഉണ്ടാക്കി വച്ച് നേരെ കൃഷിയിടത്തിലേക്ക് പോകും പിന്നെ മോൾക്ക് കോളേജിൽ പോകാൻ നേരമേ വീട്ടിലേക്ക് വരൂ …….. ഒരേക്കർ പറമ്പും കൃഷിയും ഒക്കെ കണ്ട് അവർ തിരികെ വീട്ടിലേക്ക് വന്നു …….. രണ്ടു മുറിയും അടുക്കളയും വരാന്തയും ഉള്ള വീടായിരുന്നു അവരുടേത് അതിലെ ഒരു മുറി സൗമ്യയും അടുത്ത മുറിയിൽ മകൾ പൂജയും വീട്ടിൽ ഞങ്ങൾ അവളെ മീനാ ക്ഷിന്ന് വിളിക്കും ………
ഇന്ന് മുതൽ മോൾടെ മുറി ഏട്ടൻ്റേതാ ! അപ്പൊ മോളോ ? അവൾ എൻ്റെ കൂടെ കിടക്കും , അതൊന്നും വേണ്ട മോൾ അവളുടെ മുറിയിൽ തന്നെ കിടന്നോട്ടെ ഞാൻ പുറത്തേ വരാന്തയിൽ കിടന്നോളാം ……… വരാന്തയിലൊ നല്ല കഥയായി ഇവിടെ ചുട്ടു പൊള്ളുന്ന കുംഭം മീനം മാസത്തിൽ പോലും ഇടക്ക് മഴ പെയ്യുന്ന സ്ഥലാ മഴക്കാലത്ത് ആണേൽ പിന്നെ പറയേം വേണ്ട അത്രക്ക് മഴയും തണുപ്പും ആണ് . അത് കേട്ട അവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു മോളേ സൗമ്യേ ! കശ്മീരിലെ മഞ്ഞ് മലകൾക്കിടയിൽ ജീവിച്ച എനിക്ക് എന്തു മഴ എന്തു തണുപ്പ് ഉപ്പോളം വരുമോ ഡീ ഉപ്പിലിട്ടത് അയ്യോ ഞാൻ ഇനി ഒന്നും പറയുന്നില്ലേ ഇത്രേം ദൂരം വന്നിട്ട് ഏട്ടനെ പുറത്ത് കിടത്തുന്നത് ആരെങ്കിലും കണ്ടാൽ അതിൻ്റെ നാണക്കേട് എനിക്കാ അത് കൊണ്ട് പറഞ്ഞതാണേ ഏട്ടാ എന്തായാലും മോള് വരട്ടെ എന്നിട്ട് തീരുമാനിക്കാം ……… ഏട്ടൻ ഡ്രസ്സ് മാറ്റ് ഞാൻ കഴിക്കാൻ എടുക്കാം …….. ഊണ് കഴിഞ്ഞ് മീനാക്ഷിയുടെ ബെഡ്ഡിൽ കിടന്ന ഭദ്രൻ ക്ഷീണം കൊണ്ട് അറിയാതെ ഉറങ്ങിപ്പോയി മൂന്ന് മണിയോടെ ഉറക്കം ഉണർന്ന ഭദ്രൻ കിച്ചണിലേക്ക് പോയി ……
കറിക്ക് അരിഞ്ഞുകൊണ്ടിരുന്ന സൗമ്യ യോട് പറഞ്ഞു മോളേ എനിക്കൊ ന്ന് കുളിക്കണം അതിന് എന്താ മാർഗം ……… നിലത്ത് ഇരിക്കുകയായി രുന്ന സൗമ്യ മലർന്ന് അവൻ്റെ മുഖത്തേക്ക് നോക്കി പറഞ്ഞു രണ്ടു മാർഗം ഉണ്ട് ഏട്ടാ അതിൽ ഒന്ന് വീടിന് പുറകിൽ കിണറുണ്ട് അത് മതിയെങ്കിൽ ഞാൻ ബക്കറ്റിൽ വെള്ളം കോരി നിറച്ചു തരാം ………… രണ്ടാമത്തേത് ഏതാ ? നമ്മുടെ പറമ്പിൻ്റെ അറ്റത്ത് ഒരു ചെറിയ കാട്ടരുവിയുണ്ട് ഞാൻ കൃഷിക്ക് ഒക്കെ അവിടുന്നാ വെള്ളം എടുക്കാറ് അവിടെ പോയാൽ മുങ്ങി കുളിക്കാം എങ്കിൽ എനിക്ക് അത് മതി ………. എങ്കിൽ ഒരു മിനിറ്റ് നിൽക്കണം ഞാൻ ഇതൊക്കെ ഒന്ന് ഒതുക്കി വച്ച് ഇപ്പോ വരാം ……… ഞാൻ ഈ ഡ്രസ് ഒന്ന് മാറ്റട്ടെ എന്ന് പറഞ്ഞു അകത്തേക്ക് പോയ ഭദ്രൻ വേഗം ഡ്രസ് മാറി …… കാവി മുണ്ട് ഉടുത്ത് കഴുത്തിൽ ഒരു കരിങ്ങാലി മാലയും ചുമലിൽ ഒരു തോർത്തും ആയി പുറത്തേക്ക് വന്ന അവനെ അവൾ ഒരു നിമിഷം നോക്കി നി നിന്നു ……….
