സായാഹ്ന സൂര്യൻ – 6 Likeഅടിപൊളി  

കല്യാണത്തിൻ്റെ ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ തന്നെ സൗമ്യ പറഞ്ഞു ഏട്ടാ ആദ്യം നമുക്ക് തറവാട്ടിൽ പോണം അവിടെ ഉള്ളവരെ ആദ്യം ക്ഷണിക്കണം ……….

അത് കേട്ട ഭദ്രൻ പറഞ്ഞു തറവാട്ടിൽ ഇപ്പൊ രഞ്ജിയും മോനും മാത്രമല്ലേ ഉള്ളൂ പിന്നെ ആകെ ഉള്ളത് എൻ്റെ ഉറ്റ സുഹൃത്ത് രാമൻ …….

അത് കേട്ട സൗമ്യ പറഞ്ഞു തറവാട് ഇല്ലെങ്കിലും നമ്മുടെ അകന്ന ബന്ധുക്കൾ ഒക്കെ ഉണ്ടല്ലോ ഏട്ടാ അവരെ ഒക്കെ വിവാഹത്തിന് ക്ഷണിക്കണം ………

മീനാക്ഷിയുടെ കല്യാണ തിനെങ്കിലും നമ്മുടെ ഉറ്റവരെയും ഉടയവരെയും ഒക്കെ കാണാൻ കഴിയുമല്ലോ ! എന്നിട്ട് ആത്മഗതം എന്നപോലെ അവൾ പറഞ്ഞു ……….

ആരൊക്കെ എവിടെ ഒക്കെ ആണോ ആവോ നാട് വിട്ടിട്ട് വർഷം ഇരുപത്തി നാല് ആയി ……… അതോർത്ത് മോള് വിഷമിക്കണ്ട , നമ്മുടെ ആൾക്കാരെ എല്ലാം രാമന് നന്നായ് അറിയാം ……….

ആദ്യം നമുക്ക് രാമൻ്റെ വീട്ടിലെക്ക് പോകാം എന്നിട്ട്

നമുക്ക് രാമനെയും കൂട്ടി പോകാം ! പക്ഷേ ഒരു കാര്യം രഞ്ജിനിയെ ഒഴിച്ചു വേറെ ആരെ വേണേലും മോള് ക്ഷണിച്ചോ !

എങ്കിൽ നമുക്ക് ഈ ആഴ്ച തന്നെ നമ്മുടെ രാമേട്ടൻ്റെ തറവാട്ടിലേക്ക് പോകാം ഏട്ടാ ………

അങ്ങനെ ഒരു ഞായറാഴ്ച ദിവസം കാറിൽ അവർ തറവാട്ടിലെക്ക് പോയി ………. മീനാക്ഷി ഫ്രണ്ട് സീറ്റിലും സൗമ്യ പുറകിലും ആയിരുന്നു ഇരുന്ന തു ഭദ്രൻ വണ്ടി ഓടിക്കുന്നതിനിടയിൽ മീനാക്ഷി പറഞ്ഞു ………

എന്നെ കൂടി കാർ ഓടിക്കാൻ പഠിപ്പിച്ചിരുന്നെങ്കിൽ ഇത്രേം ദൂരം മാമൻ തനിച്ചു വണ്ടി ഓടിക്കേണ്ടി വരുമായിരുന്നോ ? ……… വണ്ടിക്ക് നമ്മൾ നേരത്തെ ബുക്ക് ചെയ്തെങ്കിലും മോൾടെ എക്സാം ടൈമിൽ അല്ലെ നമുക്ക് വണ്ടി കിട്ടിയത് മോൾടെ കല്യാണത്തിന് ഇനിയും രണ്ടു മാസം ഉണ്ടല്ലോ അതിനു

മുമ്പ് മോളെ ഞാൻ വണ്ടി ഓടിക്കാൻ പഠിപ്പിക്കാം പോരെ ! എന്നെ മാത്രം അല്ല അമ്മേം കൂടെ പഠിപ്പിക്കണം ……..

അത് കേട്ട സൗമ്യ പറഞ്ഞു “അയ്യട “എനിക്ക് എങ്ങും പഠിക്കണ്ട കാറും ബൈക്കും ഒക്കെ മാമനും മരുമോളും കൂടെ അങ്ങ് ഓടിച്ചാ മതി ………

നേരെ രാമൻ്റെ വീട്ടിലേക്ക് ആണ് അവർ പോയത് വൈകിട്ട് ആറ് മണിയോടെ അവർ രാമൻ്റെ വീട്ടിൽ എത്തി ……….. അവർക്കായി വാങ്ങിയ ഡ്രെസ്സും സ്വീറ്റ്സും ഒക്കെ സൗമ്യ രാമന് കൊടുക്കുമ്പോൾ ഭദ്രൻ പറഞ്ഞു രാമന് ആളെ മനസ്സിലായോ ? ………

ഇല്ല ഭദ്രാ !

ഇരുപത്തഞ്ചു വർഷം മുമ്പ് നമ്മളെ ഒക്കെ വിട്ട് നമ്മുടെ മനോജേട്ടനൊപ്പം ഓടി പോയ നമ്മുടെക്കെ ഒരേ

ഒരു പെങ്ങൾ സൗമ്യയും മോളും ആണെടാ മോൾടെ കല്യാണത്തിന് ക്ഷണിക്കാൻ കൂടിയാ ഞങൾ വന്നത് ………

ആണോ അത് കേട്ട രാമൻ സൗമ്യയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു മോൾടെ ആ പഴയ രൂപമേ അങ്ങ് മാറിപ്പോയി കണ്ടി ട്ട് ആളെ പോലും തിരിച്ച് അറിയാൻ കഴിയുന്നില്ല അത്രക്ക് മാറിപോയി ……….

അത് കേട്ട സൗമ്യ പറഞ്ഞു അന്ന് അങ്ങനെ ഒക്കെ സംഭവിച്ചു പോയെങ്കി ലും ഇടക്ക് ഇങ്ങോട്ടൊക്കെ വരണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിചിരുന്നു രാമേട്ടാ ………

കുടുംബത്തിന് ഒട്ടാകെ നാണക്കേട് ഉണ്ടാക്കി ഒളിച്ചോടി പോയ എനിക്ക് കൂടെ പിറപ്പുകളെ പോലെ ജീവിച്ച നിങ്ങളെ ഒന്നും ഫേസ് ചെയ്യാനു ള്ള ധൈര്യം ഇല്ലായിരുന്നു ……….

അന്ന് അങ്ങനെ ഒക്കെ സംഭവിച്ചെങ്കിലും മോള് നന്നായി ജീവിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് മോളെ ! എന്തായാലും നിങൾ ഇത്രേം ദൂരെ നിന്ന് യാത്ര ചെയ്തു വന്നതല്ലേ ഒരാഴ്ച കഴിഞ്ഞു പോയാൽ മതി !

അത് കേട്ട ഭദ്രൻ പറഞ്ഞു ……. അയ്യോ ! …….. അതൊന്നും ഇപ്പൊ പറ്റില്ല രാമാ അടുത്ത് നിന്ന മീനാക്ഷിയെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞു ഈ നിൽക്കുന്ന മീനാക്ഷിയുടെ കല്യാണത്തിൻ്റെ ഒരുക്കങ്ങൾ ഒന്നും ഇതുവരെ തുടങ്ങിയിട്ടില്ല …….

അവിടെ പോയിട്ട് ഒരുപാട് കാര്യങ്ങൾ ഉണ്ട് അത് കൊണ്ട് നാളെ തന്നെ ഞങൾ പോകും ……….

എല്ലാവർക്കുമുള്ള ചായയും പലഹാരങ്ങളുമായി വന്ന രാമൻ്റെ ഭാര്യ രാധ പറഞ്ഞു ആദ്യം ചായ കുടിക്കൂ എന്നിട്ട് നമുക്ക് വിശദമായി സംസാ രിക്കാം ചായകുടി

Leave a Reply

Your email address will not be published. Required fields are marked *