സായാഹ്ന സൂര്യൻ – 6 Likeഅടിപൊളി  

അടുത്ത ദിവസം രാവിലെ രാമൻ ഭദ്രനെയും കൂട്ടി രഞ്ജിനിയുടെ അടു ത്തേക്ക് പോയി രാമൻ കോളിംഗ് ബെൽ അടിച്ചു ……. വാതിൽ തുറന്നു പുറത്തെക്ക് വന്ന രഞ്ജിനി ചോദിച്ചു ഹാ രാമേട്ടൻ ആയിരുന്നോ ?

എന്താ രാമേട്ടാ വിശേഷിച്ച് ? ……… ഞാൻ മാത്രമല്ല എൻ്റെ ഒന്നിച്ച് വേറെ ഒരാൾ കൂടിയുണ്ട് ! ………

ആരാ അത് ? ………

ആളെ രഞ്ജിനി അറിയും എന്ന് പറഞ്ഞു സൈഡിൽ മറഞ്ഞു നിന്ന ഭദ്രനെ രാമൻ അകത്തേക്ക് വിളിച്ചു ……… വിചാരിച്ചിരിക്കാതെ പെട്ടെന്ന് ഭദ്രനെ കണ്ട രഞ്ജിനി ഭയന്ന് അകത്തെക്ക് പോയി വാതിലിന് പിന്നിൽ പകുതി മറഞ്ഞു നിന്നു ……..

വീടിന് അകത്തേക്ക് കയറിയ രാമൻ പറഞ്ഞു വാ ഭദ്രാ ! ഇരിക്ക് , ഇരുവരും സോഫയിൽ ഇരുന്ന ശേഷം രാമൻ ചോദിച്ചു മോൻ എവിടെ രഞ്ജിനി ?

മോൻ മുകളിലെ റൂമിൽ ഉണ്ട് സ്കൂളിൽ പോകാനായി റെഡിയാകുന്നു ! ഇപ്പൊ വരും അവളുടെ സംസാരത്തിന് ഒരു വിറയൽ ഉള്ളതായി അവർക്ക് തോന്നി ……..

ഷാഫിയെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ ? അത് കേട്ട രഞ്ജിനി നിലത്ത് നോക്കി നിന്നത് അല്ലാതെ ഒരക്ഷരം ഉരിയാടാൻ അവൾക്ക് കഴിഞ്ഞില്ല ……….

ഷാഫി പണയപ്പെടു ത്തിയ ഈ വീടിൻ്റെ ആധാരം തിരികെ മടങ്ങാൻ രഞ്ജിനി

എന്തെങ്കിലും ശ്രമം നടത്തുന്നുണ്ടോ ? അത് കേട്ട രഞ്ജിനി സാരിയുടെ മുന്താണി പിടിച്ചു സജലങ്ങളായ കണ്ണുകൾ തുടച്ചു കൊണ്ട് വിറയാർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു ………

ആധാരം പണയപ്പെടുത്തിയ സ്ഥാപനത്തിലെ ആൾക്കാർ രണ്ടു തവണ വന്ന് മുടക്കമുള്ള മുതലും പലിശയും അടക്കണം എന്ന് പറഞ്ഞിട്ട് പോയി ……. രണ്ടാമത്തെ തവണ വന്നപ്പോ ഒരു മാസത്തിനുള്ളിൽ ഇതുവരെയുള്ള മുതലും പലിശയും അടക്കണം അല്ലാത്ത പക്ഷം വീട് ഒഴിഞ്ഞു കൊടുക്കണം എന്ന് പറഞ്ഞു ………

ഭദ്രേട്ടൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാണിത് എങ്ങനെയും ആധാരം തിരികെ മടക്കി ഭദ്രേട്ടന് തന്നെ തിരികെ ഏൽപ്പിക്കണം എന്ന് ആഗ്രഹം ഉണ്ട് ……….

രാമേട്ടന് അറിയാലോ എൻ്റെ ഇപ്പോഴത്തെ അവസ്ഥ ! ഈ അവസ്ഥയിൽ വീടിൻ്റെ ആധാരം ഞാൻ എങ്ങനെ മടങ്ങാനാ രാമേട്ടാ ! ……….

ശരി ! അങ്ങനെ എങ്കിൽ അത് ഞാൻ തിരികെ എടുക്കാം അതിനുള്ള പണം ഭദ്രൻ തരാമെന്ന് പറഞ്ഞിട്ടുണ്ട് പക്ഷേ ഒരു കണ്ടീഷൻ ആധാരം തിരികെ മടങ്ങിയ ശേഷം ഭദ്രൻ്റെ പേരിൽ വിലയാധാരമായി രജിസ്റ്റർ ചെയ്യും അത് രഞ്ജിനിക്ക് സമ്മത മാണോ ?

……… മുഖം പൊത്തി തേങ്ങി കരഞ്ഞു കൊണ്ടിരുന്ന രഞ്ജിനി അത് കേട്ട് എതിർപ്പൊന്നും കൂടാതെ പറഞ്ഞു …….. നൂറു വട്ടം സമ്മതമാണ് രാമേട്ടാ അദ്ദേഹത്തിൻ്റെ കഷ്ടപ്പാടിൻ്റെ ഫലമാണ് ഈ വീട് അത് എനിക്ക് നന്നായിട്ട് അറിയാം ……….

എന്തു കൊണ്ടും ഈ വീടും പറമ്പും അദ്ദേഹത്തിൻ്റെ കൈകളിൽ തന്നെ വന്നു ചേരേണ്ടതാണ് ………. ശരി അങ്ങനെ എങ്കിൽ ഇനി ഒരു കാര്യം കൂടി പറയാം ……

മകൻ്റെ പേരിൽ ഭദ്രൻ അൻപത് ലക്ഷം രൂപ രണ്ടു വർഷം മുമ്പ് F D ആയി ഇട്ടിട്ടുണ്ട് …….. എല്ലാ മാസവും അതിൻ്റെ അറുപത് ശതമാനം പലിശ നിങ്ങളുടെ ചിലവിന് ആയി കിട്ടും അതിനുള്ള ഏർപ്പാടോക്കെ മടങ്ങി പോകുന്നതിന് മുന്നേ ഭദ്രൻ ചെയ്യും ……..

അപ്പോഴാണ് സ്കൂൾ ഡ്രസ് ധരിച്ചു ഭദ്രൻ്റെ മകൻ താഴേക്ക് വന്നത് ഭദ്രനേ കണ്ട അവൻ അച്ചാ എന്ന് വിളിച്ചു കൊണ്ട് അവൻ്റെ അടുത്തേക്ക് വന്നു അവനെ ചേർത്ത് പിടിച്ചു തലോടി ക്കൊണ്ട് ചോദിച്ചു ………

മോൻ സ്കൂളി പോകാനാണോ റെഡിയായി വന്നേ ? അതെ അഛാ ! എങ്കിൽ ഇന്ന് മോൻ സ്കൂളിൽ പോകണ്ട ഇന്ന് നമുക്ക് കുറേ സ്ഥലത്തൊക്കെ പോകാനുണ്ട് മോൻ പോയി വേറെ ഡ്രസ് ഇട്ട് വാ ………..

അത് കേട്ട അവൻ വേഗം ഡ്രസ് മാറാനായി മേലേക്ക് പോയ ശേഷം ഭദ്രൻ പറഞ്ഞു …… ശെരി രാമാ ഞാൻ പുറത്ത് നിൽക്കാം എന്ന് പറഞ്ഞു അവൻ പോകാനായി എഴുന്നേറ്റു ……….

അതുവരെ വാതിലിന് പിന്നിൽ മറഞ്ഞു നിന്ന രഞ്ജിനി അല്പം മുന്നിലേക്ക് വന്ന് തേങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു ………… ഭദ്രേട്ടാ !

Leave a Reply

Your email address will not be published. Required fields are marked *