കഴിഞ്ഞ് സൗമ്യയും മീനാക്ഷിയും രാധയോടൊപ്പം അടു ക്കളയിലേക്ക് പോയി ………
രാത്രി എട്ട് മണിയോടെ ഭദ്രൻ രാമനെയും കൂട്ടി മുറ്റത്തെക്ക് ഇറങ്ങി രാമനോട് പറഞ്ഞു രാമാ രണ്ട് ഗ്ലാസും വെള്ളവും എടുത്തു മുറ്റത്തെ മാവിൻ ചോട്ടിലേക്ക് വാ വണ്ടിയിൽ ഒരു സാധനം ഉണ്ട് ഞാൻ അത് എടുത്തിട്ട് വരാം ……….
ഇരുവരും ഓരോന്ന് ഒഴിച്ച് പിടിപ്പിച്ച ശേഷം ഭദ്രൻ എരിവുള്ള മസാല കടല എടുത്തു കൊറിച്ച് കൊണ്ട് രാമനോട് ചോദിച്ചു “രാമാ നിൻ്റെ അയൽവക്കവു മായിട്ട് ബന്ധം ഒന്നും ഇല്ലേ” ?
….. എൻ്റെ അയൽവക്കം എന്ന് പറയുന്നത് നിൻ്റെ വീടെല്ലേ ഭദ്രാ !……… അത് എൻ്റെ വീട് ആയിരുന്നു ഇപ്പൊ അല്ല ഇപ്പൊ അത് രഞ്ജിനിയുടെ മാത്രം വീടാ അവളിപ്പോ ചെറുപ്പകാരൻ കാമുകന് മൊത്ത് അടിച്ച് പൊളിച്ചു സുഖിച്ചു കഴിയെല്ലെ !
ഒഴിഞ്ഞ ഗ്ലാസിൽ വീണ്ടും ഒരു ലാർജ് ഒഴിച്ച് ഒറ്റവലിക്ക് കുടിച്ചു കൊണ്ട് രാമൻ പറഞ്ഞു ………. നീ എന്ത് അറിഞ്ഞിട്ടാ ഭദ്രാ ഈ പറയുന്നത് , ഒരു സമയത്ത് നിന്നേക്കാൾ ദേഷ്യം ഉണ്ടായിരുന്നു എനിക്ക് അവളോട് ……..
പക്ഷേ ആ ദേഷ്യം ഒന്നും ഇപ്പൊ അവളോട് ഇല്ല ഡാ,ഇപ്പൊ അവളുടെ അവസ്ഥ വളരെ ദയനീയമാണ് മോനെ ………..
അത് കേട്ട ഭദ്രൻ നിറച്ചു വച്ച ഗ്ലാസിലെ മദ്യം ഒറ്റ വലിക്ക് കുടിച്ചു കൊണ്ട് രാമൻ്റെ മുഖത്തേക്ക് നോക്കി നെറ്റി ചുളിച്ചു ……….
ആ ഷാഫി ഇല്ലേ ആ കള്ള നായിൻ്റെ പന്നിൻ്റെ മോൻ അവളെ പറഞ്ഞു പറ്റിക്കുകയായി രുന്നു ……….. നീ ഇവിടുന്ന്
പോയ ശേഷം ഒന്ന് രണ്ടു മാസത്തോളം അടിച്ചു പൊളിച്ച് ആയിരുന്നു അവരൂടെ ജീവിതം ……….
അത് കഴിഞ്ഞ് അവൻ സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി അതിനു വേണ്ടി അവളുടെ ആഭരണം എല്ലാം വാങ്ങി പണയം വച്ച് ടൗണിൽ ഒരു ഓഫീസ് തുറന്നു ………
കസ്റ്റമറിൻ്റെ പെയ്മെൻ്റ് വരുമ്പോൾ തിരികെ എടുത്ത് തരാം എന്ന ഉറപ്പിൽ രണ്ടു കെട്ടിടത്തിൻ്റെ വർക്ക് അവൻ എടുത്തു ചെയ്യാൻ തുടങ്ങി ……….
വീടിൻ്റെ പണി എല്ലാം കഴിഞ്ഞ് താക്കോൽ കൊടുക്കു മ്പോൾ ഫുൾ പെയ്മെൻ്റ് ചെയ്യണം അതായിരു കസ്റ്റമറുമായുള്ള എഗ്രിമെൻ്റ്……… വർക്ക് കംപ്ലീറ്റ് ചെയ്യാനായി വീണ്ടും കാശിന് ആവശ്യം വന്നപ്പോൾ ഷാഫി രഞ്ജിനിയോട് ചോദിച്ചു ……….
അപ്പൊൾ അവൾ പറഞ്ഞു എൻ്റെ കയ്യിലുള്ള കാശും ആഭരണവും ഒക്കെ ഞാൻ ഷാഫിക്ക് തന്നു ഇനി എൻ്റെ കയ്യിൽ കാശൊന്നും ഇല്ല ഷാഫി അങ്ങനെ പറഞാൽ പറ്റില്ല രഞ്ജിനി കെട്ടിടത്തിൻ്റെ പണി തീരാതെ കസ്റ്റമറിൻ്റെ കയ്യിൽ നിന്ന് കാശൊന്നും കിട്ടില്ല എന്തെങ്കിലും ഒരു വഴി കണ്ടേ
പറ്റു ……… രഞ്ജിനിക്ക് അറിയാലോ നിൻ്റെ ഒന്നിച്ച് ഞാൻ വന്നതോടെ എൻ്റെ വീട്ടുകാർ ആകെ കളിപ്പിലാ ………
അങ്ങനെ എങ്കിൽ എൻ്റെ കയ്യിൽ ആകെയുള്ളത് ഈ വീടിൻ്റെ ആധാരം മാത്രം ആണ് ……… അപ്പൊൾ അവൻ പറഞ്ഞു അതിങ്ങ് എടുക്ക് അത് ബാങ്കിൽ വച്ച് കുറച്ചു കുറച്ചു ലോൺ എടുക്കാം വർക്ക് കഴിഞ്ഞാൽ പൈസ ഒരുമിച്ചു കിട്ടും അപ്പൊ നമുക്ക് ഒക്കെ തിരികെ എടുക്കാം
എന്ന ഉറപ്പിൽ അവൾ വീടിൻ്റെ ആധാരം അവന് കൊടുത്തു ………. ഷാഫി ചോദിച്ചാൽ
അവൾ എന്തും കൊടുക്കും ഭദ്രാ അവൾക്ക് അവനെ അത്രക്ക് വിശ്വാസ വും സ്നേഹവും ആയിരുന്നു ……….
വീടിൻ്റെയും സ്ഥലത്തിൻ്റെയും ആധാരം ഒരു പ്രൈവറ്റ് പണമിടപാട് സ്ഥാപനത്തിൽ വച്ച് ഇരുപത്തഞ്ചു ലക്ഷം രൂപ വാങ്ങി അവൻ ഇവിടുന്നു മുങ്ങി ഇപ്പൊ അവൻ എവിടെ ഉണ്ടെന്ന് അവൾക്ക് പോലും അറിയില്ല ……….
പക്ഷേ അവനിപ്പോൾ ദുബായിൽ സ്വന്തമായി ഒരു ഹാർഡ് വെയർ ഷോപ്പ് ഉണ്ടെന്നാണ് അറിവ് ദുബായിൽ ഉള്ള എൻ്റെ ഒരു പഴയ ചങ്ങാതി വഴി അറിഞ്ഞതാണ് ………
ഇത്രയും കേട്ടിരുന്ന ഭദ്രൻ രാമനോട് ചോദിച്ചു !
എന്നിട്ടും അവൾ അവളുടെ സ്വന്തം വീട്ടിലേക്ക് പോയില്ലേ ?അത്യാവശ്യം കാശും ഭൂസ്വത്തും ഒക്കെ അവൾക്ക് ഉണ്ടല്ലോ ! അവളുടെ അഛൻ വിചാരിച്ചാൽ ഇരുപത്തഞ്ചു ലക്ഷം രൂപ നിസ്സാരമായി കൊടുക്കാവുന്നതെ ഉള്ളൂ ………
