സായാഹ്ന സൂര്യൻ – 6 Likeഅടിപൊളി  

ഹാ ! അതല്ലേ രസം ഏട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കു മെന്ന് കേട്ടിട്ടില്ലേ ഭദ്രാ അത് തന്നെ യാണ് ഇവിടെയും സംഭവിച്ചത് അവൾ നിന്നെ ഒഴിവാക്കി ഷാഫിയുമൊന്നി ച്ചുള്ള ജീവിതം തുടങ്ങിയ ശേഷമാണ് ഈ കാര്യം അവളുടെ വീട്ടുകാർ പോലും അറിയുന്നത് ………..

അവരാരും ഈ ബന്ധത്തെ സപ്പോർട്ട് ചെയ്തില്ല , മാത്രമല്ല അവൾക്ക് കുടുംബത്തിൽ നിന്ന് കിട്ടാനുള്ള അവകാശം പോലും അവർ കൊടുത്തില്ല !

കൊടുത്താൽ അതും അവൾ അവന് കൊടുക്കും എന്ന് അറിയാവുന്ന അവർ അവൾക്ക് അവകാശപ്പെട്ടതൊക്കെ നിൻ്റെ മക ൻ്റെ പേരിലാണ് എഴുതി വച്ചിട്ടുള്ളത് അവന് പതിനെട്ട് വയസ്സ് തികഞ്ഞതിന് ശേഷമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ !

സത്യം പറഞ്ഞാൽ നിത്യവൃത്തിക്ക്

പോലും വകയില്ലാത്ത അവസ്ഥയാണ് ഇപ്പൊ അവളുടേത് ഇപ്പൊ ടൗണിലെ ഒരു സ്ഥാപനത്തിൽ ജോലിക്ക് പോകുന്നുണ്ട് ചെറിയ ശമ്പളം കിട്ടും അത് കൊണ്ടൊന്നും ഒന്നും ആകില്ല ഇടക്കൊക്കെ എൻ്റെ കയ്യീന്നും കാശു വാങ്ങും ഞാൻ കൊടുക്കും ഒരു ആശ്രയത്തിന് അവൾ ക്ക് വേറെ

ആരും ഇല്ലല്ലോ ഭദ്രാ ഇനി നിനക്കെ ഇതിൽ എന്തെങ്കിലും ഒക്കെ ചെയ്യാൻ കഴിയൂ ………..

അത് കേട്ട് ദേഷ്യം വന്ന അവൻ പറഞ്ഞു ……….. ഞാനോ ? എന്നെ ഇത്രയധികം ദ്രോഹിച്ച ഇവൾക്ക് ഞാൻ ഇനി എന്തു സഹായം ചെയ്യണം എന്നാണ് രാമാ നീ പറയുന്നത് ………

അവളെ എൻ്റെ ജീവിതത്തിൽ നിന്ന് തന്നെ ഞാൻ പടിയടച്ചു പിണ്ഡം വച്ചതാ …….. ഭദ്രാ ഇതുവരെ നിൻ്റെ നല്ലതിന് വേണ്ടി മാത്രമേ ഞാൻ പ്രവർത്തിച്ചിട്ടുള്ളൂ ഇനി പറയാൻ പോകുന്നതും അത് തന്നെ ……….

ഒരു കാലത്ത് നീ അവൾക്ക് സർവ്വ സ്വാതന്ത്ര്യവും കൊടുത്തു അവളെ കണ്ണടച്ച് വിശ്വസിച്ചിരുന്നതാ അവൾ ആ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി ഇങ്ങനെ ഒക്കെ ആയി ……..

എന്ന് വച്ച് അങ്ങനെ ഉള്ള അവളെ തിരികെ നിൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന് ഒരിക്കലും ഞാൻ പറയില്ല ! ആകെ ഒരു കാര്യം മാത്രേ ഇതിൽ നിനക്ക് ചെയ്യാ നുള്ളൂ ……….

നിൻ്റെ സ്വപ്നം ആയിരുന്നു ആ വീട് ഒരിക്കലും അത് അന്ന്യദീനപ്പെട്ടു പോകാൻ പാടില്ല ” ഭദ്രാ നിൻ്റെ അഛനും അമ്മയും ഉറങ്ങുന്ന മണ്ണാണ് നിൻ്റെ തറവാടാണ് അത് ” അത് നിൻ്റെ കയ്യിൽ തന്നെ വന്നു ചേരണം കയ്യിൽ കാശ് ഉണ്ടെങ്കിൽ ഏത് വിധേനയും

തിരിച്ച്

എടുത്ത് നിൻ്റെ പേരിൽ തന്നെ രജിസ്റ്റർ ചെയ്യണം ……… എന്തു പറയുന്നു ? അതുവരെ രാമനെ കേട്ടിരുന്ന ഭദ്രൻ പറഞ്ഞു രാമാ നീ പറഞ്ഞത് വളരെ ശരിയാണ് അങ്ങനെ പറ്റുമെങ്കിൽ നീ അതിൻ്റെ കര്യങ്ങൾ തുടങ്ങിക്കോ ……..

കാശ് എപ്പോഴാണ് വേണ്ടത് എന്ന് മാത്രം പറഞാൽ മതി !ശെരി , എങ്കിൽ നാളെ രാവിലെ നമ്മൾ അവിടെ പോയി രഞ്ജിനിയോട് കര്യങ്ങൾ സംസാരിക്കാം ………..

അത് കേട്ട ഭദ്രൻ പറഞ്ഞു എനിക്ക് അവളെ കാണണ്ട അവളോട് ഒന്നും സംസാരിക്കാനും ഇല്ല രാമാ ………

ഭദ്രാ ! കര്യങ്ങൾ ഒക്കെ ഞാൻ സംസാരിച്ചോളാം നീ എൻ്റൊന്നിച്ച് അവിടം വരെ ഒന്ന് വന്നാ മതി , മാത്രമല്ല നിനക്ക് നിൻ്റെ മകനെ കാണണ്ടേ ?

………. അത് വേണം രാമാ അവനെ കാണാനും കൂടിയാണ് ഞാൻ വന്നത് ! ശരി എങ്കിൽ നാളെ രാവിലെ എട്ട് മണിക്ക് നമ്മൾ നിൻ്റെ വീട്ടിലേക്ക് പോകുന്നു ………

അപ്പോഴാണ് മീനാക്ഷി അടുക്ക ളയിൽ നിന്ന് ചാടി തുള്ളി അവരുടെ അടുത്തേക്ക് വന്നത് ! വന്ന ഉടനെ ടീപ്പോയിലെ ബൗളിൽ നിന്ന് കുറച്ചു കടല എടുത്തു കോറിച്ച് കൊണ്ട് അവൾ പറഞ്ഞു ………

അല്ലാ കുടിച്ചും കൊറിച്ചും ഇങ്ങനെ ഇരുന്നാ മതിയോ നമുക്ക് എന്തെങ്കിലും കഴിക്കണ്ടെ മിലിട്രി ? അത്താഴം റെഡി ആയിട്ടുണ്ട് രണ്ടു പേരും വാ കഴിക്കാം ……..

അവളു ടെ ഫ്രെൻലി ആയിട്ടുള്ള പെരുമാറ്റം കണ്ട രാമൻ പറഞ്ഞു നിൻ്റെ മരുമോൾ ആള് കുറച്ചു കുസൃതി ആണെല്ലോ ഭദ്രാ ……….

കുസൃതി എന്നോ ! എൻ്റെ പൊന്ന് രാമാ ഒന്നേ ഉള്ളെങ്കിലും ഉലക്കക്ക് അടിച്ച് വളർത്തണം എന്നാ പഴമക്കാര് പറയാറുള്ളത് ഇതിനെ മനോജേട്ടൻ ഒരു ഈർക്കിലി കൊണ്ട് പോലും തല്ലിയിട്ട് ഇല്ല എന്ന് തോന്നുന്നു ……….

Leave a Reply

Your email address will not be published. Required fields are marked *