ശ്യാമയും സുധിയും – 10 8

 

സുന്ദരൻ സാർ പറഞ്ഞു തീരുന്നതിനിടയിൽ സുധിയുടെ അച്ഛൻ ചന്ദ്ര സേനൻ പറഞ്ഞു..

 

 

 

“എന്നാലും ഞങ്ങൾ തീരുമാനിച്ചു വരുന്ന മാസം എട്ടാം തീയ്യതി ഇവരുടെ കല്ല്യാണം നടത്താൻ . കൂടെ നിങ്ങളുടെയും. എന്റെ മോൻ അപ്പുവും. എന്റെ ചേച്ചിയുടെ മോൾ ശ്യാമയുടേയും. ”

 

“എട്ടാം തീയ്യതിയോ..? അപ്പോൾ ഇനിയും കാത്ത് നിൽക്കണോ. നമുക്ക് നാളെ തന്നെ നടത്തി കൂടെ..? മോഹൻ ചോദിച്ചു..

 

 

“ഡാ എട്ടാം തീയ്യതി എന്ന് പറഞ്ഞാൽ ഇനി രണ്ട് ആഴിച്ചയെ ഉള്ളൂ..” പ്രഭാവതി പറഞ്ഞു.

 

 

“രണ്ടാഴ്ചയോ ? അത് കഴിഞ്ഞാൽ എനിക്ക് പിന്നെ തിരിച്ചു പോകാൻ രണ്ടാഴ്ച പോലും ഇല്ല. ഞങ്ങൾക്ക് ഹണിമൂൺ ഒക്കെ പോകേണ്ടതാ. പിന്നെ അതിന് ഒന്നും സമയം കിട്ടില്ല.. ” മോഹൻ പറഞ്ഞു.

 

 

“പോടാ അവിടുന്ന്. അതിനൊക്കെ സമയം കിട്ടും. നീ ഒന്ന് മിണ്ടാതിരിക്ക്..” പ്രഭാവതി പറഞ്ഞു

 

 

“എന്നാൽ ഒരു കാര്യം ചോദിച്ചോട്ടെ. ഈ ഹണിമൂൺ കല്ല്യാണത്തിന് മുൻപ്പ് ആക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ..? ഓട്ടോ ഫുൾ ടാങ്ക് ആണ്. ” മോഹൻ വീണ്ടും ചോദിച്ചു.

 

 

അതു കേട്ട് എല്ലാവരും ചിരിച്ചു.

 

 

” നിങ്ങൾ എവിടെ ആണെന്ന് വെച്ചാൽ പോയി വാ പിള്ളാരെ. ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കി കൊള്ളാം. ” ചിരിയോടെ സുധ പറഞ്ഞു.

 

 

“ഹാവൂ രക്ഷപെട്ടു. വാ അമ്മൂസേ നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം. എനിക്ക് കല്യാണത്തിന്റെ കുറച്ചു പർച്ചേസ് കൂടെ ബാക്കി ഉണ്ട്. അതും കൂടെ എടുക്കാം..” മോഹൻ പറഞ്ഞു.

 

 

“അതൊക്കെ അന്ന് നമ്മൾ എടുത്തില്ലേ കണ്ണേട്ടാ….ഇനി എന്ത് എടുക്കാൻ . ?” സുചിത്ര ചോദിച്ചു.

 

 

“എന്നാലും. ഇനിയും എന്തെങ്കിലും കാണും. നീ വാ.. ” മോഹൻ പറഞ്ഞു.

 

 

“നിക്കെടാ അവിടെ നീ ഇങ്ങനെ തിരക്ക് കൂട്ടല്ലേ. അവൾ എന്നായാലും നിനക്ക് ഉള്ളതല്ലേ..? ഇപ്പോൾ ഇവരുടെ കാര്യം ശരിയാവട്ടെ എന്നിട്ട് പോയിക്കോ എവിടെ വേണം എങ്കിലും.” പ്രഭാവതി പറഞ്ഞു

 

 

“മോളെ ഇവരുടെ കാര്യം ഇനി എങ്ങനെയാ.. ഇന്ന് ഡിസ്ചാർജ് ആകുമോ..? നമുക്ക് ഇന്ന് തന്നെ വീട്ടിൽ പോകാൻ പറ്റുമോ..?” ചന്ദ്ര സേനൻ ചോദിച്ചു.

 

 

“നോക്കാം അച്ഛാ. ഇനിയും സമയം ഉണ്ടല്ലോ..” സുചിത്ര പറഞ്ഞു.

 

 

“ഡാ മോനെ അപ്പൂ ഇനി എന്താ നിന്റെ പരിപാടി…? ” സുന്ദരൻ സാർ സുധിയോട് ചോദിച്ചു.

 

 

“ഞാൻ ഒന്ന് ഓഫീസിൽ പോയിട്ട് അതുവഴി വീട്ടിലും പോയി ഫ്രഷ് ആയി വരാം. ശ്യാമയ്ക്ക് തല ചുറ്റൽ ഉണ്ടായി വീണു ബോധം പോയി എന്നൊക്കെ കേട്ടത്‌ കൊണ്ട് നേരെ ഇങ്ങോട്ട് വന്നതാ. . വാടാ കണ്ണാ..” അതും പറഞ്ഞു. ശ്യാമയെ നോക്കി ചിരിച്ച ശേഷം സുധി മോഹനേയും കൂട്ടി പുറത്തേക്ക് നടന്നു..

 

 

 

( തുടരും….)

 

 

ബൈ

 

 

എന്ന്

 

 

സ്നേഹത്തോടെ

 

 

നിങ്ങളുടെ

 

 

സ്വന്തം

 

 

ഏകൻ.

 

 

 

ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക്‌ നടുവിൽ ആണ്. അവിടെ നിന്നാണ് ഇത്രയും എഴുതിയത്. അതുകൊണ്ട് ഈ ചെറിയ ഒരു പാർട്ട് സ്വീകരിക്കുക. എഴുതാൻ ഉള്ള പൂർണ്ണ മനസ്സ് കിട്ടുന്നില്ല . കിട്ടിയാൽ മുഴുവൻ എഴുതാം. എല്ലാം എഴുതാൻ കഴിയണം എന്ന ഒരു ആഗ്രഹത്തിൽ ആണ് ഞാൻ. എങ്കിലും പരലോക വിസയ്ക്ക് സമർപ്പിച്ച എന്റെ അപേക്ഷ ചിത്രഗുപ്തൻ പരിശോധിച്ചു കാലന് സമർപ്പിച്ചു ഒരു തീരുമാനം എടുക്കുന്ന വരെയേ സമയം ഉള്ളൂ.. പരലോക വിസ കിട്ടിയാൽ ഈ ഏകന് ഏകനായി പരലോകത്തേക്ക് യാത്ര പോകേണ്ടതാണ്. അതിന് മുൻപ് എല്ലാം എഴുതി തീർക്കാൻ ശ്രമിക്കാം.

Leave a Reply

Your email address will not be published. Required fields are marked *