ശ്യാമയും സുധിയും – 1 10

 

അങ്ങനെ പിറ്റേന്ന് ശ്യാമ അമ്മയേയും കൂട്ടി ഹോസ്പിറ്റലിൽ എത്തി. ഡോക്ടറെ കാണാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു

 

“അമ്മേ ഒരുപാട് ആളുകൾ ഉണ്ടല്ലോ? അമ്മ ഇവിടെ ഇരിക്കാമോ? ഞാൻ സിസ്റ്ററെ കണ്ടിട്ട് വരാം.”

 

“ശരി മോളെ. മോള് പോയിട്ട് വാ ഞാൻ ഇവിടെ ഇരിക്കാം. മോള് വേഗം വന്നാൽ മതി.”

 

ശ്യാമ വേഗം നടന്നു. ഇന്നലെ സംസാരിച്ച സിസ്റ്ററെ കണ്ടു സംസാരിച്ച സിസ്റ്ററെ കണ്ടു രണ്ടു പറയണം. എന്ന് കരുതിയാണ് ശ്യാമ പോയത്. ആ സിസ്റ്ററെ കണ്ടപ്പോൾ ശ്യാമ ചോദിച്ചു.

 

“സിസ്റ്ററെ എന്നോട് ഈ ചതി വേണ്ടായിരുന്നു. ഞാൻ എന്ത് ചെയ്തിട്ടാ എന്നോട് ഇങ്ങനെ കാണിച്ചത്”

 

“നിങ്ങൾ എന്താ പറയുന്നത്? ഞാൻ എന്ത് ചെയ്തു.?”

 

“സിസ്റ്റർ പറഞ്ഞിട്ടല്ലേ ഞാൻ അഡ്ഡ്രസ് എഴുതി തന്നത്. അതും പോരാഞ്ഞിട്ട് എന്നോട് ഒപ്പ് ഇടാൻ പറഞ്ഞ ആ പേപ്പറിൽ ഞാൻ ഒപ്പിട്ടും തന്നു. എന്നിട്ട് പിന്നെ സിസ്റ്റർ എന്തിനാ അത് പോലീസിനോട് പറഞ്ഞത്. ഇപ്പോൾ ഞാൻ ആരുടെയോ ഭാര്യവരെ ആയില്ലേ?!

 

“ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇത് പോലീസ് കേസ് ആയിട്ടുണ്ടെന്ന്.. ഒരു ബന്ധവും ഇല്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ അയാളെയും അന്വേഷിച്ചു ഇവിടെ വന്നത്. ഞങ്ങൾക്ക് ഈ വിവരം പോലീസിൽ അറിയിക്കാതെ പറ്റില്ല”

 

“അപ്പോൾ അയാളെ അന്വേഷിച്ചു. വേറെ ആരും വന്നില്ലേ.. പിന്നെ അയാളുടെ പേര് എങ്ങനെ നിങ്ങൾക്ക് കിട്ടി.? ”

 

“അത് അയാളുടെ ബോധം പോകുന്നതിനു മുൻപ് അയാൾ പറഞ്ഞതാ.. കൂടുതൽ അറിയാൻ ഇനി അയാൾക്ക് ബോധം വരണം.. പിന്നെ പോലിസ് വരാതെ ഞങ്ങൾക്ക് ഈ കാര്യത്തിൽ കൂടുതൽ ഒന്നും പറയാൻ പറ്റില്ല. ”

 

 

“എന്നിട്ട് അയാൾക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്.? എനിക്കൊന്നു കാണാൻ പറയുമോ? ”

 

“അതിനെന്താ.. ഇപ്പോൾ കാണാം.. അയാളെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്”

 

ശ്യാമ അയാളെ കാണാൻ പോയി. അയാളുടെ മുന്നിൽ പോകാതെ മറഞ്ഞു നിന്ന് നോക്കി. സുന്ദരമായ ഒരു ചെറുപ്പക്കാരൻ.. കണ്ടാൽ ഏതാണ്ട് മുപ്പത്തിനോട് അടുത്ത് പ്രായം തോന്നും ഇടത് കാലിനും വലതു കൈക്കും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് . വേറെ കുഴപ്പം ഒന്നും കാണുന്നില്ല. ഹെൽമെറ്റ്‌ വെച്ചത് കൊണ്ട് തലയ്ക്ക് ഒന്നും പറ്റി കാണില്ല. ശ്യാമ കരുതി. അയാളുടെ മുന്നിൽ പോയി നോക്കി.

 

അയാൾ ഉറങ്ങുകയാണ്.. അവൾ കുറച്ചു സമയം അയാളെ നോക്കി നിന്നു. പാവം നല്ല വേദന കാണും. ക്ഷീണവും.

 

അവൾ തിരിച്ചു പോയി . അയാളോട് സംസാരിക്കാതെ പോലീസിനെ കാണുന്നത് ബുദ്ധിയല്ല. പോലീസിനോട് എന്തെങ്കിലും വിളിച്ചു പറയാം.

 

ശ്യാമ പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചു.

 

അവൾക്ക് ഇന്ന് വരാൻ ബുദ്ധിമുട്ട് ഉണ്ടെന്നും. രണ്ടു ദിവസം കഴിഞ്ഞു വന്നാൽ മതിയോ എന്നും ചോദിച്ചു.

 

എന്തോ അവളുടെ നല്ല സമയമോ അതൊ മോശം സമയമോ എന്നറിയില്ല. പോലീസ് അതിനു സമ്മതിച്ചു. അവൾ അമ്മയെ ഡോക്ടറെ കാണിച്ചു മടങ്ങുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. ശ്യാമയ്ക്ക് ക്ഷീണം തോന്നി വീട്ടിൽ എത്തിയ ശേഷം കുറച്ചു സമയം കിടന്നു. പിന്നെ അന്ന് അവൾ എവിടേയും പോയില്ല.

 

പിറ്റേന്ന് അവൾ സ്കൂളിൽ പോയി.

 

” മുതലാളിമാരെ പോയി കണ്ടിരുന്നോ ? ശ്യാമയ്ക്ക് പകരം വരും എന്ന് പറഞ്ഞയാൾ ഇതുവരെ വന്നിട്ടില്ല. തന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നും ഇല്ല. ചിലപ്പോൾ അയാൾ വരുന്നുണ്ടാവില്ല അങ്ങനെ ആണെങ്കിൽ ശ്യാമയ്ക്ക് തല്ക്കാലം ജോലി നഷ്ടപ്പെടില്ല. എന്നാലും മുതലാളിമാരെ പോയി ഒന്ന് കണ്ടേക്ക്. അവർ തന്നെ ചിലപ്പോൾ അയാളോട് വേരേണ്ടാന്ന് പറഞ്ഞെങ്കിലോ? ” മേനേജർ സുന്ദരൻ പറഞ്ഞു.

 

“ഞാൻ പോയി കാണാം സാറെ.. പക്ഷെ എനിക്ക് ഒന്ന് രണ്ടു ദിവസത്തെ സാവകാശം വേണം. ” ശ്യാമ പറഞ്ഞു.

 

“അതൊക്കെ ശ്യാമയുടെ ഇഷ്ട്ടം ഞാൻ പറഞ്ഞെന്നെ ഉള്ളൂ. ശ്യാമ എന്തായാലും ജോലി ചെയ്തോളു. ”

 

“സാർ എനിക്ക് ഇന്നും നേരത്തെ പോകണമായിരുന്നു. അമ്മയ്ക്ക് സുഖമില്ല. അതാ.”

Leave a Reply

Your email address will not be published. Required fields are marked *