ഉപയോഗിക്കുന്നുണ്ട് എനിക്ക് ഇത് വരെ ഒന്നും പറ്റിയിട്ടില്ല.
മൃദുല :ഓഹ്ഹ് ശെരി ശെരി ഞാൻ വിശ്വസിച്ചു. നീ ആ ജ്യൂസ് ആദ്യം കുടിക്ക് അല്ലേൽ അതിൽ ഈച്ച വീഴും. ഉടനെ നിമ്മി മുഖം വാടിയത് പോലെ അവളുടെ മുന്നിൽ അഭിനയിച്ചു. മൃദുല അത് കണ്ട് വിശ്വസിച്ചു. മൃദുല :അയ്യോ ഞാൻ വെറുതെ പറഞ്ഞത് ആണ് മോളെ വിട്ടേക്ക്. നിമ്മി :ഓഹ്ഹ് നിനക്ക് എന്നേ വിശ്വാസം ഇല്ലാത്തത് കൊണ്ട് അല്ലേ ഉം ശെരി. മൃദുല :എനിക്ക് നിന്നെ വിശ്വാസം ആണ് വേറേ ആരെയും ഞാൻ അത്ര വിശ്വസിച്ചിട്ടില്ല. നിമ്മി :പിന്നെ എന്താ നീ എന്നെ ആക്കി സംസാരിക്കുന്നത്. മൃദുല :ഇനി ഞാൻ നിന്നെ വിഷമം വരുന്നേ ഒന്നും സംസാരിക്കില്ല പോരെ. നിമ്മി :ഉം. മൃദുല :എടി ഞാൻ എനിക്ക് ഈ വരാത്ത ദിവസത്തെ ഒക്കെ നോട്ട് എഴുതി എടുക്കണം വേഗം കുടിച്ചിട്ട് ക്ലാസ്സിൽ പോകാം വാ. നിമ്മി :പിന്നെ നോട്ട്, ഞാൻ നീ വരാത്തത് കൊണ്ട് ക്ലാസ്സിൽ പോലും പോകാർ ഇല്ല പിന്നെ അല്ലെ. മൃദുല :ആഹ്ഹ് ബെസ്റ്റ് നീ വന്നേ. നിമ്മി :എന്റെ മോളെ ആ അനിത വി പി യുടെ കൈയിൽ കൊടുത്തു ഒരു അഞ്ഞൂറ് കൊടുത്താൽ അവൾ എഴുതി തെരും എനിക്ക് മുഴുവൻ. അല്ലാതെ എനിക്ക് വയ്യ പോയി കുത്തി ഇരുന്നു എഴുതാൻ. ഈ ക്യാമ്പസ് ലൈഫ് എന്ന് പറയുന്നത് ഒന്നേ ഉള്ളൂ അത് ഇങ്ങനെ പുസ്തക താളിൽ ഒതുക്കാൻ എന്നേ കിട്ടില്ല മോളെ. പരമാവധി എൻജോയ് ചെയ്യുക അടിച്ചു പൊളിക്കുക. മൃദുല :നിനക്ക് പറ്റും കാരണം നിനക്ക് കൈയിൽ പൈസ ഉണ്ട്. നിമ്മി :അതിനു ഞാൻ ഉള്ളപ്പോൾ നീ എന്തിനാ പേടിക്കുന്നത്. മൃദുല :ങേ ആഹാ കൊള്ളാല്ലോ എന്താ എന്ത് പറ്റി. നിമ്മി :എടി നിന്റെ നോട്ട് ബുക്ക് എല്ലാം ഞാൻ കംപ്ലീറ്റ് ആക്കി കൈയിൽ തെരാം. നീ ഇപ്പോൾ എന്റെ കൂടെ വാ നമുക്ക് എവിടെ എങ്കിലും കറങ്ങാൻ പോകാം. മൃദുല :നിനക്ക് എന്താ പെണ്ണേ പ്രാന്ത് ആയോ ഇപ്പൊ ആണോ കറങ്ങാൻ പോകുന്നത്. നിമ്മി :പിന്നെ സമയം കാലോം നോക്കി കറങ്ങാൻ പോകാൻ പറ്റുമോ. അതെ ഞാൻ പറഞ്ഞല്ലോ എന്റെ ബുക്ക് കംപ്ലീറ്റ് ആക്കാൻ കൊടുത്ത പോലെ നിന്റെ ബുക്ക് ഞാൻ കംപ്ലീറ്റ് ആക്കി തെരാം. പേടിക്കണ്ട പൈസ ഞാൻ കൊടുത്തോളം പോരെ. മൃദുല :നീ നന്നാവില്ല മോളെ. നിമ്മി :അത് ചിന്തിക്കേണ്ട ആവശ്യം ഇല്ല. അവർ രണ്ട് പേരും അത് പറഞ്ഞു ചിരിച്ചു. കുറെ കഴിഞ്ഞു നിമ്മി അവളെ വിളിച്ചു പുറത്തേക്ക് പോയി. സ്കൂട്ടി എടുത്തു കൊണ്ട് വന്നു മൃദുലയെ കൂട്ടി അവൾ എങ്ങോട്ടാ പോയി. സത്യത്തിൽ മൃദുലയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ആണ് അപ്പോൾ
നിമ്മിയെ കൂടുതൽ ഫോഴ്സ് ഫുൾ ആയി ചിന്തിപിച്ചത്. നിമ്മി സത്യത്തിൽ വലിയ ഒരു പ്ലാനിൽ ആയിരുന്നു അതെല്ലാം ചെയ്തു തുടങ്ങിയത്. നിമ്മി ആ സ്കൂട്ടിയിൽ മൃദുലയെ കൂട്ടി പോയത് ആദ്യം പാർക്കിലേക്ക് ആയിരുന്നു ഉച്ച വരെ അവിടെ സമയം സ്പെൻഡ് ചെയ്തു കഴിഞ്ഞു മറ്റൊരു സ്ഥലത്തേക്ക് നീങ്ങി. ഏകദേശം സമയം 1മണി കഴിഞ്ഞു കാണും അവരുടെ സ്കൂട്ടി ചെന്ന് നിന്നത് ഒരു ചേരിയിൽ ആയിരുന്നു. നിമ്മി സ്കൂട്ടി അവിടെ ഒതുക്കി വെച്ച് ഷാൾ എടുത്തു തലയിൽ ഇട്ടു.
നിമ്മി :ഷോൾ എടുത്തു തലയിൽ ഇട്. മൃദുല :എന്തിന് !!നീ എങ്ങോട്ടാ ഈ പോണത് !! നിമ്മി :നീ വാ കൊച്ചേ പറയാം, നിനക്ക് ഞാൻ ഒരു സർപ്രൈസ് ഷോക്ക് തെരാൻ പോകുന്നു. മൃദുല :സർപ്രൈസ് ഷോക്കോ എടി നിനക്ക് ശെരിക്കും വട്ടായോ !!! നിമ്മി :ആഹ് ചെറുതായിട്ട്. നീ ഷോൾ തലയിൽ ഇട്ട് എന്റെ പിറകെ വാ. നിമ്മി മുൻപിലും മൃദുല പിറകിലുമായ് നടന്നു. ചേരിയുടെ തിരക്കുള്ള വഴികളും ഇടുങ്ങിയ വഴികളും മാറി മാറി നടന്നു ഒടുവിൽ ആ യാത്ര ഒരു ചെറിയ ഇടുക്കു വഴിയിൽ എത്തി. കുറച്ചു ഉള്ളിലേക്ക് ചെന്നപ്പോൾ കറുത്ത ഷർട്ട് ഇട്ട ഒന്ന് രണ്ട് പേർ അവിടെ നിൽക്കുന്നത് കണ്ടു. അതിൽ ഒരാൾ നിമ്മിയെ തടഞ്ഞു, എന്നാൽ അവൾ അപ്പോൾ തന്നെ കൈയിൽ ഇരുന്ന ഒരു കാർഡ് അയാളെ കാണിച്ചു. അയാൾ ആ കാർഡ് വാങ്ങി തിരിച്ചും മറിച്ചും നോക്കി. അയാൾ ഒന്ന് തലയാട്ടി കാർഡ് തിരിച്ചു നിമ്മിക്ക് കൊടുത്തു അകത്തേക്ക് പൊക്കോളാൻ കൈ എടുത്തു കാണിച്ചു. അവിടെ നിന്നവർ നിമ്മിയെയും മൃദുലയെയും അടിമുടി ഒന്ന് നോക്കി. അകത്തേക്ക് ഉള്ള വാതിൽ തുറന്നു നിമ്മി അകത്തേക്ക് കയറി തൊട്ട് പിറകെ മൃദുലയും. അത് ഒരു ചെറിയ മുറി പോലെ തോന്നി അതിന്റെ ഉള്ളിൽ മറ്റൊരു ഡോർ കണ്ടു അവിടെയും സെക്യൂരിറ്റി പോലെ ഒരു ജിം മാൻ നില്പുണ്ടായിരുന്നു. നിമ്മി അയാളെ മുൻപ് പുറത്ത് വെച്ച് കാണിച്ച അതെ കാർഡ് കാണിച്ചു ശേഷം മൃദുലയെ കൂടെ ചൂണ്ടി കാണിച്ചു. അയാൾ ഒന്ന് തല കുലുക്കിയ ശേഷം അകത്തേക്ക് പോയി കൊള്ളാൻ പറഞ്ഞു. അകത്തേക്ക് ഡോർ തുറന്നതും dj മ്യൂസിക് സൗണ്ട് ഭയങ്കരമായി മുഴങ്ങി ലേസർ ലൈറ്റ്കൾ അവരുടെ മുഖത്തിന് നേരെ കറങ്ങി. മൃദുലയും നിമ്മിയും അകത്തു വന്നു അപ്പോഴേക്കും ഡോർ മെല്ലെ അടഞ്ഞു തുടങ്ങി. മൃദുല നിമ്മിയുടെ ചെവിയുടെ അടുത്ത് പോയി സംസാരിച്ചു കാരണം മ്യൂസിക് നല്ല സൗണ്ടിൽ ആയിരുന്നു. മൃദുല :ഇതെന്താ സ്ഥലം !!? നിമ്മി :പബ് !! മൃദുല :ഇവിടെ എന്താ? നിമ്മി :ഇത് 24ഹവേഴ്സ് ഓപ്പൺ ആണ്. ഇവിടെ ഇരുന്നു ഡാൻസ് കളിക്കാം വേണമെങ്കിൽ കുടിക്കാം വലിക്കാം. മൃദുല :ഓഹോ നിമ്മി :നീ വാ ! മൃദുല :നിനക്ക് എന്നോടു ആദ്യമേ പറഞ്ഞു കൂടായിരുന്നോ ഇവിടെ ആണ് വരുന്നത് എന്ന്. നിമ്മി :അതിനു നീ കൂടെ വരും എന്ന് ഉറപ്പില്ലല്ലോ പിന്നെ ചിലപ്പോൾ നിനക്ക് ഇതൊരു സർപ്രൈസ് ആകും എന്ന് കരുതി. നിമ്മി അവളെ കൂട്ടി അകത്തേ ഇരിക്കാൻ പറ്റിയ മുറികളിലേക്ക് പോയി. ഡാൻസ് ഫ്ലോർ തകർത്തു കൊണ്ട് ബോയ്സ് ഗേൾസ് തുള്ളി ചാടുക ആണ്.
