സിന്ദൂരരേഖ – 23 3അടിപൊളി  

അകത്തേ മുറിയിൽ വേറേ ആരും ഇല്ലായിരുന്നു. മൃദുല കൈയിൽ ഉള്ള ബാഗ് സെന്ററിൽ ഇരുന്ന ടേബിളിൽ വെച്ചു. എന്നിട്ട് ആ ടേബിൾ അടുത്തേക്ക് വലിച്ചു ഇട്ടു. മൃദുല തൊട്ട് അടുത്തായി തന്നെ ഇരുന്നു. ടേബിളിന്റെ മുകളിൽ വെച്ചിരുന്ന ബാഗ് എടുത്തു അതിൽ ഉണ്ടായിരുന്ന നീളമുള്ള സിഗർ എടുത്തു നിമ്മി ചുണ്ടിൽ വെച്ചു എന്നിട്ട് ലൈറ്റർ കൊണ്ട് മെല്ലെ കത്തിച്ചു. എന്നിട്ട് മൃദുലയെ നോക്കി കണ്ണിറുക്കി പിറകിലേക്ക് ചാരി കിടന്നു കൊണ്ട് മുകളിലേക്ക് പുക ഊതി വിട്ടു

. മൃദുല അവളുടെ പുകവലി നോക്കി ആസ്വദിച്ചു. മൃദുല :ആഹാ നീ വലിയ്ക്കാൻ ഭയങ്കര ഏക്സ്‌പേർട്ട് ആണല്ലോ.. നിമ്മി :എന്തെ നിന്നെ പഠിപ്പിക്കണോ.. മൃദുല :അയ്യോ ഞാനില്ല.. നിമ്മി :എന്തില്ല എന്ന് ഒന്ന് പോ പെണ്ണേ ഇവിടെ ആര് കാണാൻ. അവൾ ബാഗ് തുറന്നു അടുത്ത ഒരു സിഗർ എടുത്തു അവളുടെ നേരെ നീട്ടി. നിമ്മി :ഇന്നാ പിടിക്ക് !!!! മൃദുല :അയ്യോ എനിക്ക് വേണ്ട മോളെ ഞാനില്ല. നിമ്മി :ചുമ്മാ ഒരെണ്ണം വലിച്ചു നോക്ക് തല ഒക്കെ ഒന്ന് ഉണരും നല്ലത് പോലെ. മൃദുല :നീ ചുമ്മാ കളിക്കാതെ പോയെ പെണ്ണേ. നിമ്മി :എന്നാൽ ഒരു കാര്യം ചെയ്യ് എന്തായാലും എടുത്തു പോയി പകുതി നീ വലിക്കു അപ്പോഴേക്കും ദേ എന്റെ കൈയിൽ ഉള്ളത് തീരും ബാക്കി ഞാൻ വലിച്ചു കൊള്ളാം. മൃദുല :അയ്യോ ഞാൻ ഇനി ആ സ്വഭാവം കൂടി തുടങ്ങി വെപ്പിക്കാൻ ആണോ !!! നിമ്മി :പിന്നെ നല്ല സർട്ടിഫിക്കറ്റ് ആയിട്ട് മോൾ എങ്ങോട്ടാ, ഒന്ന് പോടീ ജീവിക്കും സ്വന്തം ഇഷ്ടം പോലെ ജീവിക്കണം അല്ലാതെ മറ്റ് ഉള്ളവർ എന്ത് പറയും എന്ന് കരുതി ജീവിച്ചാൽ നമ്മുടെ ജീവിതം മറ്റ് ഉള്ളവരുടെ മുൻപിൽ താഴ്ന്നു പോകും. ഞാനൊരു കാര്യം ചോദിച്ചു കൊള്ളട്ടെ ക്യാഷ് ഇല്ലാത്തവന് ഈ സമൂഹത്തിൽ വിലയുണ്ടോ !!!? നീ പറ മണി !മണി ഉള്ളവൻ അധികാരം കൈയിൽ ഇട്ട് അമ്മാനം ആടും അത് കൊണ്ട് ഞാൻ പണത്തെ സ്നേഹിക്കുന്നു പണം ആണ് എന്റെ ദൈവം. അല്ലാതെ മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു കരുതുന്നു എന്ന് വിചാരിച്ചാൽ മോളെ നമ്മുടെ ജീവിതം അടുക്കള എന്ന നാലു ചുമരിനുള്ളിൽ ഒതുങ്ങും. അപ്പോഴേക്കും മൃദുലയുടെ കൈയിലേക്ക് സിഗർ വെച്ച് കൊടുത്തു. നിമ്മി :ദേ നിന്നെ ഞാൻ നിർബന്ധിക്കാൻ ഒന്നു പോകുന്നില്ല നിനക്ക് ഇഷ്ടം ഉണ്ടെങ്കിൽ വലിക്കാം. നിനക്ക് പൈസ ആവശ്യം ഉള്ളപ്പോൾ എന്നോട് ചോദിക്കാം. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അത് കൊണ്ട് മാത്രം ആണ് ഞാൻ എപ്പോഴും നിന്നെ കൂടെ കൂട്ടുന്നത്. നിമ്മി പറയുന്നത് കേൾക്കുമ്പോൾ അവളോട്‌ ഉള്ള സ്നേഹം മൃദുലയ്ക്ക് കൂടി വന്നു. സത്യത്തിൽ അവളെ നിമ്മി നശിപ്പിക്കുക ആണെന്ന് ഉള്ള ബോധം അവൾക്ക് മനസ്സിൽ ആകുന്നില്ല എന്നതാണ് വാസ്തവം. ഒരു പെൺകുട്ടി എങ്ങനെ വഴി തെറ്റി പോകാം എന്നതിന് ഉദാഹരണം ആയിരുന്നു മൃദുല എങ്കിൽ നല്ല കുട്ടികളെ എങ്ങനെ നാശമാക്കാം എന്നതിനുള്ള ഉദാഹരണം ആയിരുന്നു നിമ്മി. അവളെ കൊണ്ട് ലഹരിയുടെ പാതയിലേക്ക് ആയിരുന്നു നിമ്മി നടന്നു ഇറങ്ങിയത്. ചുരിദാർ ഇട്ട ആ നാടൻ പെൺകോടിയുടെ കൈയിൽ ഇപ്പോൾ ഇരിക്കുന്നത് സിഗർ ആണ്. അവൾ പോലും അറിയാതെ നിമ്മി

അതിൽ ചില മരുന്നുകൾ മിക്സ്‌ ചെയ്തിട്ടുണ്ട് അതിന്റെ രുചി നിമ്മിയ്ക്കും ഇഷ്ടം ആണ്. അത് മൃദുലയിലേക്ക് പകർന്നു കൊടുക്കുക ആണ് അവളുടെ ലക്ഷ്യം സത്യത്തിൽ നിമ്മി ഈ വേഷം അണിഞ്ഞത് തന്നെ മൃദുലയെ തകർക്കാൻ വേണ്ടി ആണ് എന്നാൽ അവളും സ്വയം ലഹരി മരുന്നുകൾക്ക് അടിമ പെടുക ആണ്. നിമ്മി :എന്താ നീ ആലോചിച്ചു ഇരിക്കുന്നത് ! മൃദുല :ഹേയ് ഒന്നുമില്ല “”!

മൃദുല മെല്ലെ അവളുടെ കൈയിൽ ഇരുന്ന സിഗർ ഉയർത്തി നോക്കി. അത് തിരിച്ചു മറിച്ചും നോക്കി. നിമ്മി :അതൊന്ന് മണത്തു നോക്ക് മോളെ മൂക്കിലേക്ക് അടുപ്പിച്ചു പിടിച്ചു. മൃദുല മെല്ലെ സിഗർ തന്റെ മൂക്കിലേക്ക് ചേർത്ത് മണത്തു നോക്കി. എന്തോ ഒരു പ്രതേക സ്മെൽ അവളുടെ മൂക്കിൽ കൂടി ഇരച്ചു കയറി. ആദ്യം തോന്നിയ ആ ഗന്ധം വീണ്ടും വീണ്ടും അവൾ മണത്തു നോക്കി. നിമ്മി :എങ്ങനെ ഉണ്ട്? മൃദുല :ഇതെന്താ ഇങ്ങനെ ഒരു സ്മെൽ !! നിമ്മി :എന്താ കൊള്ളില്ലേ !! മൃദുല :അല്ല കൊള്ളാം, ഇതൊക്കെ നീ എവിടെ നിന്ന് ഒപ്പിക്കുന്നു. നിമ്മി :അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ!!! മൃദുല മെല്ലെ അതിന്റെ നീളം നോക്കി. മൃദുല :എടി ഇത്രയും വലിയ സിഗരറ്റ് ഒക്കെ ഉണ്ടോ. നിമ്മി :നീ വഴിയിൽ കാണുന്ന ലോക്കൽസ് വലിക്കുന്ന സാധനം അല്ലെ കണ്ടിട്ടുള്ളു. ഇതൊക്കെ വേറെ ലെവൽ സാധനം ആണ് മോളെ. അതല്ലേ പറഞ്ഞത് ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്കി കൊള്ളാൻ. മൃദുല വീണ്ടും അത് പരിശോദിച്ചു അതിന്റെ രണ്ട് ഭാഗവും മറിച്ചു നോക്കി. നിമ്മി :എടി തിരിച്ചു പിടിക്ക് അവിടെ ആണ് ചുണ്ടിൽ വെക്കുന്നത്. മൃദുല :ആഹ് അവൾ അത് തിരിച്ചു പിടിച്ചു പിന്നെ അത് ചുണ്ടുകൾക്ക് ഇടയിലേക്ക് വെച്ചു. ചുരിദാർ ഇട്ട ആ നാടൻ പെണ്ണ് സിഗർ വായിൽ വെച്ചേക്കുന്നത് കാണാൻ തന്നെ ഒരു ചേലായിരുന്നു. നിമ്മി മുൻപോട്ടു മെല്ലെ നിരങ്ങി എന്നിട്ട് ലൈറ്റർ എടുത്തു മൃദുലയുടെ ചുണ്ടിൽ ഇരിക്കുന്ന സിഗരറ്റ് കത്തിച്ചു. നിമ്മി :അതെ പെട്ടന്ന് ഉള്ളിലേക്ക് വലിക്കരുത് തല മണ്ടയ്ക്ക് പോയി കയറും പിന്നെ ഇവിടെ കിടന്നു ചുമയ്‌ക്കും. മൃദുല തലയാട്ടി കൊണ്ട് മെല്ലെ മെല്ലെ പുക എടുക്കാൻ ശ്രമിച്ചു. നിമ്മി :ഇനി മെല്ലെ വലിക്കു ഉള്ളിലേക്കു ! മൃദുല മെല്ലെ പുക ഉള്ളിലേക്കു എടുത്തു. നിമ്മി :മതി ഇനി പുറത്തേക്ക് കള വായിൽ കൂടിയോ മൂക്കിൽ കൂടിയോ. മൃദുല പുറത്തേക്ക് ഊതിയതും അവളുടെ വായിൽ നിന്നും പുക ചുരുളുകൾ പുറത്തേക്ക് ഒഴുകി ഇറങ്ങി. അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് വരെ വന്നു. നിമ്മി :ആഹാ കണ്ണ് നീര് ഒഴുകി അല്ലോ മണ്ടയ്ക്ക് കയറിയോ. മൃദുല വീണ്ടും ചുണ്ടിലേക്ക് ചേർത്ത് അടുത്ത പഫ് എടുത്തു. ആ പുക ചുരുളുകളിൽ മറഞ്ഞിരിക്കുന്ന ലഹരി അവളിലേക്ക് ഒഴുകി ഇറങ്ങി. അവൾ മെല്ലെ തല പിന്നിലേക്ക് ചാരി കിടന്നു കൊണ്ട് വീണ്ടും വീണ്ടും അത് ചുണ്ടിലേക്ക് ചേർത്ത് പുക വലിച്ചു വലിച്ചു കയറ്റി. അവൾ ആ പുക

Leave a Reply

Your email address will not be published. Required fields are marked *