ആ ദിവസത്തിനു ശേഷം ഇപ്പോൾ പൂർണമായും അവൾ വിപിന്റെതായി കഴിഞ്ഞു എന്ന സത്യം രാജേന്ദ്രനെ അറിയിക്കുവാൻ വേണ്ടി ആണ് ഇപ്പോൾ അവൾ അയാളോട് സംസാരിച്ചത് എന്നതവൾ ഓർത്തപ്പോൾ അവൾക്കു വല്ലാത്ത ലജ്ജ തോന്നി..
മകൾ ഉറങ്ങി കുറച്ചു സമയത്തിന് ശേഷം അവൾ ഹാളിലെ സോഫയിൽ രാജേന്ദ്രന്റെ എതിർവശത്തിരുന്നു കൊണ്ട് അയാളുടെ മുഖത്തു നോക്കാതെ തന്നെ പറഞ്ഞു എനിക്കിനിയും നിങ്ങളുടെ ഭാര്യയായി തുടരാൻ കഴിയില്ല..
രാജേന്ദ്രൻ… ഒരു ഞെട്ടലോടെ അവളെ നോക്കി ചോദിച്ചു എന്താ നീ ഇപ്പോൾ ഇങ്ങനെ പറയുന്നത്..
സ്മിത… കുറച്ചു മുന്നേ പറയേണ്ടതായിരുന്നു വൈകിപ്പോയി ഇനിയും പറയാതിരുന്നാൽ ഞാൻ നിങ്ങളെ വഞ്ചിച്ചു എന്ന് നിങ്ങൾ പറയും…
രാജേന്ദ്രൻ.. സ്മിത നിനക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അതു ക്ഷമിക്കാനും ഞാൻ തയ്യാറാണ്..
അതു കേട്ടതും അവൾ അയാളെ രൂക്ഷമായി ഒന്നു നോക്കിയ ശേഷം ചോദിച്ചു.. എന്താ നിങ്ങൾ ഉദേശിച്ചത്?
രാജേന്ദ്രൻ..അൽപ്പം നീരസത്തോടെ പറഞ്ഞു… നീ മാറ്റാരോടെങ്കിലുമായി.. അയാൾ പറഞ്ഞു നിർത്തിയതും
സ്മിത… എങ്കിലും നിങ്ങൾക്ക് എന്നെ വേണമല്ലേ? എന്തിന്? നിങ്ങളുടെ കാര്യം നടത്താൻ അല്ലേ?
അയാൾ അതു കേട്ട് ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു…
സ്മിത.. ഇത്രയും നാളും ഞാൻ നിങ്ങളുടെ ഇഷ്ടത്തിന് വഴങ്ങി തന്നു ഇനി എനിക്കതിനു കഴിയില്ല നമുക്ക് പിരിയാം.. തല്ക്കാലം മകൾ ഇതൊന്നും അറിയേണ്ട ..
രാജേന്ദ്രൻ.. എന്താ ഇപ്പോൾ ഇങ്ങന പറയാൻ ഉള്ള കാര്യം എന്ന് നിനക്ക് പറഞ്ഞു കൂടെ?
സ്മിത… ഞാൻ ഒരു സ്ത്രീ ആണെന്ന തോന്നൽ നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
അവൾ ചോദിച്ചതിന്റെ അർത്ഥം അറിയാതെ അയാൾ അവളെ നോക്കി ഇരുന്നു…
മനസ്സിലായില്ല അല്ലേ? സ്വന്തം ഭാര്യയെ മനസ്സിലാക്കാൻ പോലും ശ്രമിക്കാത്ത നിങ്ങൾ ഒരു സ്വാർഥൻ ആയിരുന്നു…
നിങ്ങൾക്ക് വേണ്ടത് എന്റെ ശരീരം ആയിരുന്നു അതു നിങ്ങൾക്ക് തോന്നുമ്പോൾ ഒക്കെയും എന്റെ അനുവാദം കൂടാതെ തന്നെ അനുഭവിച്ചു കൊണ്ട് നിങ്ങൾ അതിൽ ആനന്ദം കണ്ടു…
മകൾ പോകുന്നതിനൊപ്പം ഞാനും ഇവിടെ നിന്നു പോകും..ഇനിയും എനിക്കീ ബന്ധം തുടരാൻ താല്പര്യം ഇല്ല… അവൾ പറഞ്ഞു..
രാജേന്ദ്രൻ… കുറച്ചു സമയം ഒന്നും മിണ്ടാതെ ഇരുന്ന ശേഷം പറഞ്ഞു .. നീ പറഞ്ഞതെല്ലാം ശരിയാണ് ആദ്യമായ് നിന്നെ കണ്ടപ്പോൾ തന്നെ നിന്നെ സ്വന്തമാക്കണം എന്ന് എനിക്ക് അതിയായ ആഗ്രഹം തോന്നി..
അങ്ങനെ ഞാൻ നിന്നെ വിവാഹം കഴിച്ചു നമുക്ക് മകളും ജനിച്ചു…
മകൾ വളർന്നു വരുന്നതിനൊപ്പം നമ്മുടെ ദാമ്പത്യത്തിലും അകലം വന്നു തുടങ്ങി…
അയാൾ സമർത്ഥമായി അവളോടുള്ള താല്പര്യം കുറഞ്ഞതിനെ അങ്ങനെ വിശേഷിപ്പിച്ചു.. ഇപ്പോൾ ഇവിടെ വരെ എത്തി.. എനിക്ക് പറയാനുള്ളത് ഒരു കാര്യം മാത്രം..
അവൾ അത് കേട്ട് അയാളുടെ മുഖത്തേക്ക് നോക്കിയതും അയാൾ പറഞ്ഞു.. നിനക്ക് ഈ വീട്ടിൽ തന്നെ തുടർന്നും താമസിക്കാം നിന്റെ കൂടെ വീടാണിത് എന്റെ ഭാര്യ ആയിട്ടല്ല എന്ന് മാത്രം…
അവൾ ഒരു നിമിഷം നിശബ്ദമായി ഇരുന്ന ശേഷം പറഞ്ഞു എല്ലാ അർത്ഥത്തിലും എനിക്ക് ഈ ബന്ധം അവസാനിപ്പിക്കണം…
രാജേന്ദ്രൻ അത്ഭുതത്തോടെ അവളെ നോക്കി ചോദിച്ചു എന്ന് വച്ചാൽ…
അവൾ വിറക്കുന്ന ചുണ്ടുകളോടെ പറഞ്ഞു നിയമപരമായി ബന്ധം പിരിയണം.. അതു പറഞ്ഞവൾ മുറിയിലേക്ക് പോയതും അയാൾ അവിടെ സ്തംഭിച്ചിരുന്നു..
അന്നു രാത്രി അയാൾ അവൾക്കുണ്ടായ മാറ്റങ്ങൾ ഓർത്തു കിടന്നു..
പിറ്റേന്ന് കാലത്ത് അയാൾ ഓഫീസിലേക്കെന്നു പറഞ്ഞു പോയത് നേരെ വിപിന്റെ അടുത്തേക്കായിരുന്നു…
രാജേന്ദ്രനെ കണ്ടതും വിപിൻ അയാളെ സത്കരിക്കാൻ മടിച്ചില്ല…
ചൂട് പിടിച്ചാണ് അയാൾ വന്നതെന്ന് മനസിലാക്കിയ വിപിൻ അയാളെ തണുപ്പിക്കാൻ രണ്ടു ബീയർ തന്നെ കൊടുത്തു സത്കരിച്ചു ..
ആദ്യത്തെ ബോട്ടിൽ ഉള്ളിൽ ചെന്നപ്പോഴേക്കും അയാൾ സ്വയം മറന്ന് സംസാരിക്കാൻ തുടങ്ങി..
അയാൾ തലേന്ന് സ്മിതയുമായി സംസാരിച്ച കാര്യങ്ങൾ അവനുമായി പങ്കുവച്ചു കൊണ്ട് ചോദിച്ചു…
