വിവേകിൽ ബെഞ്ചമിൻ ഒരു അവസരം കണ്ടു, പഠിപ്പും വിവരവും ഇല്ലാത്ത വിവേകിനെ പെട്ടെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ അവനു കഴിഞ്ഞു.
വിവേക് ബെഞ്ചമിൻ ഒരു ഡീൽ വെച്ചു.
പ്രോജക്ടിന് ആവശ്യമായ ഫണ്ട് മുഴുവൻ താൻ ഇറക്കാമെന്ന് വിവേകും പ്രോജക്ട് കഴിഞ്ഞാൽ അതു വിവേക്കിനു നൽകണമെന്നു ബെഞ്ചമിനും പറഞ്ഞു.”
ഒന്നു ശ്വാസം വിട്ടു കൊണ്ട് അവൾ തുടർന്നു.
“പിന്നെ വളരെ വേഗത്തിൽ ആയിരുന്നു കര്യങ്ങൾ, വിവേക് രാഷ്ട്രീയക്കാർ സിനിമാക്കാർ വൈറ്റ് മണി ആകാൻ ഏല്പിച്ച ബ്ലാക്ക് മണി ഈ പ്രോജക്ടിൽ ഇൻവെസ്റ്റ് ചെയ്തു. പുതിയ ലാബ്, എക്യുപിമെൻ്റ്സ്.
ബെഞ്ചമിൻ ഒരു വർഷത്തോളം ഈ ലാബിൽ തന്നെ ആയിരുന്നു.
എന്നൽ ബെഞ്ചമിൻ പറഞ്ഞത് പോലെ ആ പ്രോജക്ട് റെഡി ആയില്ല, ഒരു വർഷം ആയിട്ടും ഒരു ഡവലപ്മെൻ്റും ഉണ്ടായില്ല. ഇതിനിടയിൽ, പോർട്ടൽ തുറക്കാനുള്ള പരീക്ഷണങ്ങൾക്കായി ബെഞ്ചമിൻ ഒട്ടനവധി നിരപരാധികളായ മനുഷ്യരെയാണ് കൊന്നൊടുക്കിയത്.
മനുഷ്യശരീരത്തിന് വാംഹോളിലെ അതിതീവ്രമായ ഊർജ്ജം താങ്ങാൻ കഴിയുമോ എന്ന് നോക്കാനായിരുന്നു.”
രമേശൻ ശ്വാസമടക്കിപ്പിടിച്ച് ടീനയുടെ വാക്കുകൾ കേട്ടിരുന്നു.
“അങ്ങനെ ഒരു വർഷം കഴിഞ്ഞിട്ടും പ്രൊജക്റ്റിൽ ഒരു വികസനവും ഉണ്ടാകാതിരിക്കുകയും, ബെഞ്ചമിൻ കൊന്നുതള്ളിയ ആളുകളുടെ മൃതദേഹങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടാൻ തുടങ്ങുകയും ചെയ്തതോടെ വിവേക് കടുത്ത ദേഷ്യത്തിലായി.
രാഷ്ട്രീയക്കാരും സിനിമാക്കാരും തങ്ങളുടെ പണത്തിന് വേണ്ടി വിവേകിനെ സമ്മർദ്ദത്തിലാക്കാൻ തുടങ്ങി. താൻ ചതിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ വിവേക്, ഒന്നുകിൽ പ്രൊജക്റ്റിന്റെ വിജയം കാണിച്ചു തരണമെന്നും, അല്ലെങ്കിൽ താൻ
ഇറക്കിയ കോടികൾ പലിശസഹിതം തിരികെ വേണമെന്നും പറഞ്ഞ് ബെഞ്ചമിനെ ഭീഷണിപ്പെടുത്തി.
അന്നു രാത്രി ബെഞ്ചമിൻ ഒരു ഭ്രാന്തനെ പോലെയായിരുന്നു ലാബിൽ. അന്നു രാത്രി അവൻ തനിച്ചായിരുന്നു. എന്നെ പോലും കൂട്ടാതെ അവൻ ഒറ്റക്ക് ലാബിൽ.
അന്നു രാത്രി ലാബിൽ പ്രതീക്ഷിക്കാതെ ഒരു പൊട്ടി തെറി. എന്തു സംഭവിച്ചു എന്നും ആർക്കും അറിയില്ല. അന്നു രാത്രി മുതൽ ബെഞ്ചമിനെ കാണാൻ ഇല്ല.”
രമേശൻ ഇവൾ പറഞ്ഞ കഥ വിശ്വസിക്കണോ വേണ്ടയോ എന്ന സംശയത്തിൽ ആയിരുന്നു. അവരുടെ മുഖം നോക്കുമ്പോ വിശ്വസിക്കാൻ തോന്നി അവന്. ഇവർ പറഞ്ഞ കഥ ശരിയെങ്കിൽ രക്ഷപ്പെടുക എന്നത് നടക്കാത്ത ഒരു കാര്യമാണ്.
“നിങ്ങള് എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം ഞാൻ കാലു പിടിക്കാം. എനിക്ക് എൻ്റെ ഭാര്യയേയും മകനെയും കാണണം.” രമേശൻ തൊഴു കൈകളോടെ പറഞ്ഞു.
“രമേശൻ താൻ വിചാരിക്കുന്ന പോലെ അല്ല കര്യങ്ങൾ. തൻ പറഞ്ഞ കഥ വെച്ച് ബെഞ്ചമിൻ്റെ ആ പരീക്ഷണം വിജയിച്ചു കഴിഞ്ഞു. നിങ്ങളെ ഇങ്ങോട്ട് അയച്ചത് അവൻ തന്നെ ആയിരിക്കും.
പക്ഷെ നിങ്ങളെ അങ്ങോട്ട് അയക്കണമെങ്കിൽ വീണ്ടും ഒരു ഹോൾ ഓപ്പൺ ആകണം. അതിനു ബെഞ്ചമിൻ തന്നെ വേണം.”
അവരുടെ വാക്കുകളിൽ നിന്നും താൻ ഇവിടെ അകപ്പെട്ടു എന്നു മനസിലാക്കിയ രമേശൻ ആ ഗ്ലാസ് ബോക്സിൻ്റെ ഒരു മൂലയിൽ ഇരുന്നു. കരഞ്ഞു.
അവൻ്റെ കരച്ചിൽ കണ്ടു ടീനയുടെ ഉള്ള് ഒന്നു പിടഞ്ഞു. അവൾ കുറെ നേരം ആലോചിച്ച ശേഷം പറഞ്ഞു.
“രമേശാ തനിക്കു പോകാൻ ഞാൻ ഒരു വഴി കാണുന്നുണ്ട്. എന്നൽ അത് എത്ര സക്സസ് ആകും എന്ന് എനിക്ക് ഉറപ്പില്ല.”
അവളുടെ വാക്കുകൾ കേട്ട് രമേശൻ്റെ ഉള്ളിൽ ഒരു ചെറിയ പ്രതീക്ഷ വിരിഞ്ഞു.
“എന്താ വഴി.”
രമേശൻ ആവേശത്തോടെ ചോദിച്ചു.
“അത് പിന്നെ…….”
അവൾ പറഞ്ഞു തുടങ്ങിയതും റൂമിലെ സിസിടിവി ഓൺ ആയി. ആ
ഇരുട്ടു മുറിയിൽ പ്രകാശം പരന്നു.
ആ റൂമിൻ്റെ വലിയ ഇരുമ്പു വാതിൽ തുറന്നു…….
***************
മഞ്ചാടി കാട് ഗ്രാമം…
രമേശൻ കട്ടിലിൽ ഉറങ്ങാതെ കിടക്കുന്നു, അടുത്തായി രാധ ഗാഢനിദ്രയിൽ. അവള് ഉറക്കത്തിൽ ചിരിക്കുകയും കൊഞ്ചുകയും ചെയ്യുന്നുണ്ട്. നേരത്തെ കളിയുടെ ആലസ്യം അവളിൽ നിന്നും വിട്ടുമാറിയിട്ടില്ല.
രമേശൻ തൻ്റെ പദ്ധതികൾ ആലോചിച്ചു അങ്ങനെ കിടന്നു..
ചുമരിലെ ക്ലോക്കിൽ സമയം 12 അടിച്ചപ്പോൾ രമേശൻ എഴുന്നേറ്റു.
