ഈ സമയം ഉമ്മറത്തുനിന്നും അങ്ങോട്ട് വന്ന അഭി ഇവരുടെ സംസാരം കേട്ടു. അവൻ ഇടയിൽ കയറി പറഞ്ഞു:
“എന്നാൽ അമ്മ ഇവിടെ നിന്നോ. നാളെ രാവിലെ വന്നാൽ മതി. ഞാനും മിനിയും വീട്ടിലേക്ക് പൊക്കോളാം. പശുവിനെ നോക്കാനും ഉണ്ട്, പിന്നെ രാവിലെ എല്ലാവർക്കും പാൽ കൊടുക്കാനുള്ളതാ. ഇന്ന് തന്നെ അത് മുടങ്ങി. നാളെയും കൂടെ മുടക്കാൻ പറ്റില്ലല്ലോ.”
അഭിയുടെ മറുപടി കേട്ടപ്പോൾ രുക്മിണിക്കും ആശ്വാസമായി. “എന്നാ ശരി മോനേ… നിങ്ങൾ പൊയ്ക്കോളൂ.
ഞാൻ ഇവിടെ നിൽക്കാം,” അവർ പറഞ്ഞു.
അഭിയും മിനിയും ഇറങ്ങാൻ നേരം ലിസി അവരെ നോക്കി ചോദിച്ചു, “നിങ്ങൾ രണ്ടുപേരും ആഹാരം കഴിച്ചോടാ?”
“ആ കഴിച്ചു ചേച്ചി…” മിനി പുഞ്ചിരിയോടെ പറഞ്ഞു.
അവർ ലിസിയോടും ഉള്ളിലിരുന്ന മറിയാമ്മ ചേടത്തിയോടും യാത്ര പറഞ്ഞ് മുറ്റത്തേക്കിറങ്ങി. ടോർച്ച് വെളിച്ചം മൺവഴിയിലേക്ക് അടിച്ച്, കനത്ത മൂടൽമഞ്ഞിലൂടെ അഭിയും അനിയത്തിയും അവരുടെ വീട്ടിലേക്ക് നടന്നു.
വീടിന്റെ ഉമ്മറത്ത് നിന്ന് ലിസി ആ ടോർച്ച് വെളിച്ചം മറയുന്നത് വരെ നോക്കിനിന്നു.
അഭിയും മിനിയും ഇരുട്ടിലൂടെ നടന്ന് സ്വന്തം വീട്ടുമുറ്റത്ത് എത്തി. വീടിനുള്ളിൽ കയറി ടോർച്ച് മേശപ്പുറത്ത് വെക്കുമ്പോൾ, പുറത്ത് മഞ്ഞുകാറ്റ് കൂടുതൽ ശക്തമായിരുന്നു. മരണവീട്ടിലെ ആൾക്കൂട്ടവും കുര്യാക്കോസ്ച്ചായന്റെ മുഖവുമൊക്കെ മനസ്സിൽ കിടന്നതുകൊണ്ട് അവളും ആകെ തളർന്നിരുന്നു.
ഏട്ടാ, എനിക്കെന്തോ ആകെ ഒരു വല്ലാത്ത സുഖക്കേട് പോലെ ഞാൻ പോയി കുളിക്കട്ടെ,” മിനി തന്റെ തോർത്തെടുത്തുകൊണ്ട് പറഞ്ഞു.
“എന്നാൽ നീ പൊക്കോ. ഞാൻ പോയി പശുക്കൾക്ക് ഇത്തിരി പുല്ലും വെള്ളവും കൊടുക്കട്ടെ. രാവിലെ മുതൽ അവറ്റകൾ കാത്തുനിൽക്കുകയായിരിക്കും,” അഭി തന്റെ മുണ്ട് ഒന്നുകൂടി മുകളിലേക്ക് കുത്തിക്കെട്ടിക്കൊണ്ട് പുറത്തെ തൊഴുത്തിലേക്ക് നടന്നു.
തൊഴുത്തിൽ ചെന്നതും പശുക്കൾ അവനെ കണ്ട് ദയനീയമായി കരയാൻ തുടങ്ങി. ഇന്ന് ഒന്നു കഴിച്ചിട്ട് ഉണ്ടാകില്ല അല്ലെ .. അവയോട് കുശലം പറഞ്ഞുകൊണ്ട് തൊട്ടിൽ വെള്ളം നിറച്ചു, ഉണങ്ങിയ പുല്ല് കുടഞ്ഞിട്ടു. “ദാ തിന്നോ… ഇന്ന് കുറച്ചു വൈകിപ്പോയി, പിണങ്ങല്ലേ…” അവൻ പശുവിന്റെ പുറം പതുക്കെ തലോടിക്കൊണ്ട് പറഞ്ഞു. ശേഷം, അവിടെയുണ്ടായിരുന്ന ഈർക്കിൽ ചൂലുകൊണ്ട് ചാണകം മുഴുവൻ തൂത്ത്, തൊഴുത്തിന്റെ ഒരരികിലുള്ള ചാണകക്കുഴിയിലേക്ക് തള്ളി.
ഈ ജോലി ചെയ്തുകൊണ്ടിരിക്കെയാണ്, തൊഴുത്തിന് തൊട്ടടുത്ത് തന്നെയുള്ള പുറത്തെ കുളിമുറിയുടെ❤️
വാതിലിനടിയിലൂടെ വെളിച്ചം പുറത്തേക്ക് അടിച്ചതായി അവൻ കണ്ടത്. മിനി കുളിക്കാൻ കയറിയതാണ്. പഴയ 60 വാട്ടിന്റെ ബൾബിന്റെ ആ മഞ്ഞവെളിച്ചം കുളിമുറിയുടെ തടികൊണ്ടുള്ള വാതിലിന്റെ വിടവിലൂടെ പുറത്തേക്ക് വീഴുന്നുണ്ടായിരുന്നു. ജനലുകൾ ഒന്നുമില്ലാത്ത ആ കുളിമുറിയ്ക്കുള്ളിൽ നിന്നും വെള്ളം കോരിയൊഴിക്കുന്ന ശബ്ദവും, സോപ്പ് തേയ്ക്കുന്നതിന്റെ നേർത്ത ഒച്ചയും പുറത്തുനിൽക്കുന്ന അഭിയ്ക്ക് കൃത്യമായി കേൾക്കാമായിരുന്നു.
അഭി ഏകദേശം തൊഴുത്തിലെ ജോലികളെല്ലാം തീർത്തു. കൈയിലും കാലിലും പുരണ്ട ചെളി കളയാനായി അവൻ കുളിമുറിയുടെ വശത്തുള്ള പൈപ്പിൻ ചുവട്ടിലേക്ക് നടന്നു. ടാപ്പ് തുറന്ന് കയ്യും കാലും കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് ഉള്ളിൽ നിന്നും മിനിയുടെ വിളി കേട്ടത്.
“അയ്യോ… അഭി ചേട്ടാ! ഒന്ന് ഇങ്ങോട്ട് വന്നേ…”
അഭി പെട്ടെന്ന് ടാപ്പ് പൂട്ടി. “എന്താടീ? എന്താ പറ്റിയത്?” അവൻ അല്പം ഉറക്കെ ചോദിച്ചു.
“എന്റെ കൈയിൽ നിന്ന് സോപ്പ് ദാ പുറത്തേക്ക് തെറിച്ചു പോയി. അതൊന്ന് എടുത്തു തരാമോ?” വാതിലിനടിയിലെ ചെറിയ വിടവിലൂടെ അവൾ വിളിച്ചുപറഞ്ഞു.
“ഈ പെണ്ണിന്റെ ഒരു കാര്യം! നോക്കിക്കണ്ടൊക്കെ കുളിക്കണ്ടേടീ…”
അഭി പിറുപിറുത്തുകൊണ്ട് കുളിമുറിയുടെ മുന്നിലേക്ക് ചെന്നു. സിമന്റ് തേച്ച് കാവി പതിപ്പിച്ച ആ പഴയ സ്റ്റെപ്പിൽ അവളുടെ പച്ച നിറമുള്ള ലക്ഷ് സോപ്പ് വീണു കിടപ്പുണ്ടായിരുന്നു. അതിൽ കുറച്ചു മണ്ണും പുരണ്ടിരുന്നു. അഭി അത് കുനിഞ്ഞെടുത്തു, അതിലെ മണ്ണ് കൈകൊണ്ട് തട്ടിമാറ്റി.
