തീരം തൊടാത്ത തിരകൾ 10അടിപൊളി  

“ആ മോനേ, നീ വേഗം റെഡിയാക്. ഞാനും മിനിയും ദാ ഇറങ്ങുകയാ. ലിസി മോളെ അവസ്ഥ എന്തായിരിക്കുമോ എന്തോ . അവൾ തനിച്ചായിപ്പോയില്ലേ…” രുക്മിണി പറഞ്ഞു.

അഭി വേഗം കിണറ്റുകരയിലേക്ക് നടന്നു. ആ തണുത്ത വെള്ളം കോരി തലയിലൊഴിക്കുമ്പോഴും അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അമ്മയും അനിയത്തിയും മുന്നേ നടന്നുപോയി.

മിനിറ്റുകൾക്കകം റെഡിയായ അഭി, മഞ്ഞപ്പാറയിലെ ആ മൺവഴിയിലൂടെ കുര്യാക്കോസിന്റെ വീട്ടിലേക്ക് വേഗത്തിൽ നടന്നു.

ചുറ്റുമുള്ള റബ്ബർ തോട്ടങ്ങളിൽ നിന്നും മഞ്ഞ് പെയ്തുകൊണ്ടേയിരുന്നു. കുര്യാക്കോസിന്റെ വീടിന്റെ മുന്നിൽ ആളുകൾ കൂടാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ, തലതാഴ്ത്തി സങ്കടത്തോടെ നടന്നു അവൻ ആ വീട്ടിലേക്ക് കയറി..

മൂടിനിന്നിരുന്ന കനത്ത മഞ്ഞിനെ കീറിമുറിച്ചുകൊണ്ട് കുര്യാക്കോസിന്റെ വീടിന്റെ മുറ്റത്തേക്ക് ആളുകൾ ഓരോരുത്തരായി എത്തിത്തുടങ്ങിയിരുന്നു. ഹൈറേഞ്ചിലെ ആ വലിയ വീടിന്റെ സിറ്റൗട്ടിൽ നാട്ടുകാർ നിശബ്ദരായി ഇരിക്കുന്നുണ്ട്. ഉള്ളിൽ നിന്നും ലിസിയുടെയും അമ്മ മറിയാമ്മ ചേടത്തിയുടെയും കരച്ചിൽ നേർത്തു കേൾക്കാം.

ആ നീ വന്നോ ” സുകുമാരൻ ചേട്ടൻ ആയിരുന്നു അത് . എന്താ ചേട്ടാ സംഭവിച്ചതു അവൻ ചോദിച്ചു , അറ്റ്കാന്ന പറഞ്ഞത്.ബോഡി പോസ്റ്റുമോർട്ടം ചെയ്യാൻ കൊണ്ടുപോയിട്ടുണ്ട് അറ്റാക്ക് ആണെങ്കിൽ പിന്നെന്തിനാ പോസ്റ്റുമോർട്ടം..? അവൻ ചോദിച്ചു . ഓ അതെന്നും അറിയാൻ മേല ..ഇനി അവൻ്റെ ബോഡി കൊത്തി കീറിയാലെ അവർക്ക് സമാധാനം ആവുമെങ്കിൽ അവര് ചെയ്യട്ടെ നീ ഉള്ളിലേക്ക് ചെന്ന് ആ കൊച്ചിനെയും ലിസിമോളെയും ഒന്ന് നോക്ക് ഇവിടുത്തെ കാര്യം ഒക്കെ ഞാൻ നോക്കിക്കൊളം ബോഡി ആശുപത്രിയിൽ നിന്ന് വരാൻ ഇനിയും സമയമെടുക്കും,” സുകുമാരൻ പറഞ്ഞു.

അഭി തലയാട്ടിക്കൊണ്ട് വീടിന്റെ ഉള്ളിലേക്ക് നടന്നു.

അവിടെ ഹാളിന്റെ ഒരു വശത്ത് മകൻ അമലിനെ ചേർത്തുപിടിച്ച് മറിയാമ്മ ചേടത്തി കരയുന്നുണ്ടായിരുന്നു. അഭി അവരുടെ അരികിലേക്ക് ചെന്ന് നിലത്തിരുന്നു. ആ വൃദ്ധയുടെ വിറയ്ക്കുന്ന കൈകൾ അവൻ തന്റെ കൈക്കുള്ളിലാക്കി.

“ചേടത്തീ… വിഷമിക്കാതെ. ഞങ്ങൾ ഒപ്പമില്ലേ…” അഭിയുടെ ശബ്ദം ഇടറിയിരുന്നു. അവന്റെ വാക്കുകൾ കേട്ട് മറിയാമ്മ ചേടത്തി അവനെ നോക്കി വിതുമ്പി.

അവിടുന്ന് എഴുന്നേറ്റ് അഭി ബെഡ്റൂമിന്റെ വാതിൽക്കലേക്ക് ചെന്നു.

അവിടെ കട്ടിലിന്റെ ഒരു വശത്ത് തളർന്നിരിക്കുകയായിരുന്നു ലിസി. അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. മുറിയിൽ മറ്റ് ചില സ്ത്രീകളും ഉണ്ടായിരുന്നു. അഭി അകത്തേക്ക് കയറി ലിസിയുടെ അടുത്ത് നിന്നു. അവൾ തലയുയർത്തി അഭിയെ നോക്കി.

പിന്നെ ഒറ്റ കരച്ചിൽ ആയിരുന്നു.. എടാ അഭിമൊനെ അച്ചായൻ പോയെടാ എന്നും ഉറക്കെ പൊട്ടി പൊട്ടി കരഞ്ഞു..അത് കണ്ടു അവനും കരച്ചിൽവന്നു അവളെ സമാധാനിപ്പിക്കാൻ അവന് വാക്കുകൾ ഇല്ലായിരുന്നു ❤️

അഭി മുറിയിൽ നിന്നും പുറത്തിറങ്ങി

അവൻ നടന്നു പോകുന്നത് നോക്കി മുറിയിൽ നിന്നിരുന്ന

തങ്കമ്മ: “ദേ നോക്കിക്കേ മേരിക്കുട്ടീ…ഏതാ ഈ ചെക്കൻ ..ഇവരുടെ ബന്ധു ആണോ..?

മേരിക്കുട്ടി: ” ഓ അത് നാല് വീട് അപ്പുറത്തുള്ള ചെക്കന. അവൻ അച്ചായൻ്റെ കൂട്ടാ നല്ലപയ്യാന നാട്ടിൽ ഏത് വീട്ടിൽ എന്തുണ്ടായാലും ഈ ചെറുക്കൻ മുൻപന്തിയിൽ കാണും. ഒരു ദുശ്ശീലവുമില്ല. നല്ല സ്വഭാവം. ഈ വീട്ടിൽ ജോലിക്ക് വരുന്ന രുക്മിണി ചേടത്തിയുടെ മകനാ”

കുര്യാക്കോസ് ഗൾഫിലായിരുന്നപ്പോഴൊക്കെ ഈ വീടിന്റെ എല്ലാം നോക്കിയിരുന്നത് അവന കുര്യാക്കോസിനും അവനെ അത്രയ്ക്ക് വിശ്വാസവും ഇഷ്ടവുമായിരുന്നു. പാവം… ആ നല്ല മനുഷ്യൻ ഇങ്ങനെ പെട്ടെന്ന് പോകും എന്ന് ആര് കരുതി!”

അവർ സംസാരിച്ചു നിർത്തുമ്പോഴേക്കും ദൂരെ നിന്നും മഞ്ഞുകാറ്റിനെ കീറിമുറിച്ചുകൊണ്ട് ആംബുലൻസിന്റെ സൈറൺ ശബ്ദം കേട്ടുതുടങ്ങി. കുര്യാക്കോസിന്റെ മൃതദേഹവുമായി വണ്ടി വരികയാണ്.

ആ ശബ്ദം കേട്ടതും മുറ്റത്തുണ്ടായിരുന്ന ആളുകൾ എഴുന്നേറ്റു നിന്നു. വീടിനുള്ളിൽ നിന്നും ലിസിയുടെയും അമ്മയുടെയും നിലവിളി ഉച്ചത്തിലായി. ആംബുലൻസ് ഗേറ്റ് കടന്ന് മുറ്റത്തേക്ക് വരുമ്പോൾ, വണ്ടിയുടെ വശത്തേക്ക് ഓടിച്ചെന്ന് ബോഡി ഇറക്കാനായി കൈ നീട്ടുന്നവരിൽ ഏറ്റവും മുന്നിൽ അഭിയുണ്ടായിരുന്നു.

Updated: July 16, 2026 — 9:59 pm

Leave a Reply

Your email address will not be published. Required fields are marked *