സുതാര്യമായ തടവറ – 2 23

 

 

ഓപ്പറേഷൻ ​തിയേറ്ററിന് പുറത്ത് തന്റെ ടീം അംഗങ്ങളോടൊപ്പം കോഫി കുടിക്കുമ്പോൾ മാത്യു വല്ലാതെ സന്തോഷവാനായിരുന്നു.

 

സാധാരണ സർജറി കഴിഞ്ഞാൽ മരവിച്ചുപോകാറുള്ള അയാളുടെ മനസ്സ് ഇന്ന് പ്രസന്നമായിരുന്നു.

 

 

​അസിസ്റ്റന്റ് ഡോക്ടർ: “സർ, ഇന്നത്തെ സർജറി ഒരു മാജിക് തന്നെയായിരുന്നു. സർ പറഞ്ഞതുപോലെ ആ ക്രിട്ടിക്കൽ പോയിന്റിൽ നമ്മൾ ജയിച്ചു.”

 

 

​മാത്യു ചിരിച്ചു.

ആ ചിരിയിൽ വർഷങ്ങളായി അയാൾ കൊണ്ടുനടന്ന ജോലിഭാരത്തിന്റെ ക്ഷീണമില്ലായിരുന്നു.

 

പകരം, ആ വിജയം പങ്കുവെക്കാൻ അയാൾക്ക് പെട്ടെന്ന് തോന്നിയത് നതാഷയെയാണ്. അവൾ എപ്പോഴും പറയാറുള്ളത് അയാൾ ഓർത്തു—

 

“മാത്യു, നിനക്ക് നിന്റെ രോഗികളോടുള്ള സ്നേഹത്തിന്റെ പകുതിയെങ്കിലും എന്നോട് കാണിച്ചു കൂടെ? നമുക്ക് ഒരുമിച്ച് കുറച്ചു നേരം ഇരുന്നുകൂടെ?”

 

 

​ഇന്ന് ആദ്യമായി മാത്യുവിന് നതാഷയെ ഒന്ന് ചേർത്തുപിടിക്കാൻ തോന്നി.

 

അവളുടെ പരിഭവങ്ങൾ കേൾക്കാനും, താൻ ഇന്ന് രക്ഷിച്ച ജീവനെക്കുറിച്ച് അവളോട് വാചാലനാകാനും അയാൾ ആഗ്രഹിച്ചു.

ആ ആവേശത്തിലാണ് അയാൾ കഫറ്റീരിയയിൽ നതാഷയെ പ്രതീക്ഷിച്ചു നടന്നത്…

 

അവിടെവച്ചു മാത്യു നതാഷയുടെ ക്യാബിൻ നേഴ്‌സ് ആയ ലില്ലിയേ കണ്ടത്.

 

മാത്യു:ഹലോ ലില്ലി…ഗുഡ് ആഫ്റ്റർനൂൺ…എന്താ ഇത് ദിവസവും ശരീരം മെലിഞ്ഞു മെലിഞ്ഞു വരുകയാണോ….!!!

 

എന്നാൽ നതാഷ ഡോക്ടർ തന്നോട് ആദ്യമായി ചൂടായ ഷോക്കിൽ ആയിരുന്നു ലില്ലി…

അതുകഴിഞ്ഞു ഇപ്പൊ മാത്യു ഡോക്ടറുടെ ആ സംസാരം ലില്ലി അത്ഭുതത്തോടെ കേട്ടുനിന്നു…

സാധാരണ തന്റെ മുഖത്ത് നോക്കി വല്ലപ്പോഴും ഒരു പുഞ്ചിരി മാത്രം നൽകി പോകുന്ന മാത്യു ഡോക്ടർ ഇന്ന് തന്റെ ശരീരത്തെ കുറിച്ചു കമെന്റ് അടിക്കുന്നു….

ആശ്ചര്യം ലില്ലിയുടെ മുഖത്ത്….!!

 

എന്നാൽ അവൾ ടെൻഷൻ ഇല്ലാതെ ചിരിച്ചു പറഞ്ഞു….

 

ലില്ലി :മാത്യു ഡോക്ടർ…ഇത് മെലിഞ്ഞതല്ല.. ഫിറ്റ്‌ ആൻഡ് ഫിനിഷ് ആണ്….!!

 

മാത്യു:ഒക്കെ ഒക്കെ…. നതാഷ അവിടെയുണ്ടോ കാന്റീനിൽ?… അതോ ഓഫീസ് കേബിനിലോ….?

 

ലില്ലി :സർ.. ഞാൻ അത് പറയാൻ തുടങ്ങുകയായിരുന്നു സർ…

നതാഷാ മാം നേ ഇത്ര ദേഷ്യത്തിൽ എന്റെ ജീവിതത്തിൽ ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല…

മാഡം ഒരു പേഷ്യന്റ് നോട്‌ ചൂടായി…

ഫയൽസ് കൊണ്ടു വെച്ച എന്നോട് ചൂടായി… മാഡം എന്തോ മൂഡോഫ് ആണെന്ന് തോന്നുന്നു സർ… സർ ഒന്ന് സംസാരിച്ചുനോക്ക്…

 

നതാഷ യുടെ ഭാവവ്യത്യാസം എന്തുകൊണ്ടാണെന്ന് മാത്യു വിനും മനസ്സിലായില്ല… എന്നാലും അത് അയാൾ ലില്ലിയോട് പ്രകടിപ്പിച്ചില്ല…

 

മാത്യു:നോക്കട്ടെ ലില്ലി..

നതാഷ ഓരോ ദിവസവും കാണുന്ന പേഷ്യന്റ് പലത്തരക്കാർ ആണല്ലോ…

പലതരം മാനസിക പ്രശ്നങ്ങൾ കേൾക്കേണ്ടി വരും… അതിന്റെയാവാം…. ഞാൻ സംസാരിക്കാം നതാഷയോട്…

 

മാത്യു പറഞ്ഞത് ലില്ലി കേട്ടു തലയാട്ടി നിന്നു… മാത്യു നതാഷയെ നോക്കി ആ കാഫെറ്ററിയ യിലേക്ക് നടന്നു…

 

 

അതേ സമയം ആ മലഞ്ചേരിവിലെ വീട്ടിൽ സാം തന്റെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റിരുന്നു…

 

അയാൾ തന്റെ രാവിലെ അഴിച്ചിട്ടു പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തുനോക്കി… അതിൽ നതാഷ യുടെ മെസ്സേജും മിസ്സ്ഡ് കാൾസും കണ്ട് അയാൾ നോക്കി നിന്നു….

 

അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… പക്ഷെ ആ പുഞ്ചിരിക്ക് ഒരു ചാരനിറം ഉണ്ടായിരുന്നു…

 

അയാൾ ആ ഫോണും കയ്യിൽ പിടിച്ചു ബെഡിലേക്ക് വീണ്ടും കിടന്നു…

അയാൾ നതാഷ അയച്ച മെസ്സേജും താൻ വരച്ചുകൊണ്ടിരിക്കുന്ന നതാഷയുടെ ഓയിൽ പെയിന്റിംഗും മാറി മാറി നോക്കി കൊണ്ടിരുന്നു…

 

സാം അവളെ തിരിച്ചു വിളിക്കാനോ മെസ്സേജ് അയക്കാനോ നിന്നില്ല…

 

പാതി മയക്കത്തിൽ എന്നപോലെ അയാൾ ആ ബെഡിൽ കണ്ണടച്ച് കിടന്നു…

 

സാമിന്റെ മനസ്സിൽ പല കാര്യങ്ങളും ഓർത്തെടുക്കുകയായിരുന്നു… പതിയെ അയാൾ നതാഷയെ കണ്ട ആദ്യ ദിവസം മനസ്സിലേക്ക് ഓടിയെത്തി…..!!!

Leave a Reply

Your email address will not be published. Required fields are marked *