സുതാര്യമായ തടവറ – 5 5

 

അവൾക്ക് സംശയം തോന്നാത്ത രീതിയിൽ വേണം ഓരോ നീക്കവും.

 

തന്റെ തലയ്ക്കുള്ളിലെ ചൂട് സഹിക്കാൻ കഴിയാത്തതുപോലെ അയാൾക്ക് തോന്നി.

 

ചിന്തകൾ കാടുകയറുകയാണ്.

 

ആ ബിയർ കുപ്പിയും അവളുടെ പരിഭ്രമവും താഴത്തെ മുറിയിൽ നടന്ന കാര്യങ്ങളും അയാളെ വല്ലാതെ അസ്വസ്ഥനാക്കി.

 

 

​ഈ ചൂട് മാറ്റാതെ തനിക്ക് വ്യക്തമായി ചിന്തിക്കാൻ കഴിയില്ലെന്ന് അയാൾക്ക് മനസ്സിലായി.

 

അയാൾ എഴുന്നേറ്റ് ലിവിംഗ് റൂമിനോട് ചേർന്നുള്ള കോമൺ ബാത്ത്റൂമിലേക്ക് നടന്നു.

 

 

​വാതിലടച്ച് കുറ്റിയിട്ട ശേഷം അയാൾ കണ്ണാടിക്ക് മുന്നിൽ നിന്നു.

 

തന്റെ തന്നെ പ്രതിബിംബത്തെ അയാൾ രൂക്ഷമായി നോക്കി.

 

കണ്ണുകളിൽ ചുവപ്പ് പടർന്നിട്ടുണ്ട്. അയാൾ ഷവർ തുറന്നു.

 

ഐസ് പോലെ തണുത്ത വെള്ളം അയാളുടെ തലയിലേക്ക് വീണു.

 

 

​ആ തണുപ്പിലും അയാളുടെ മനസ്സ് പുകയുകയായിരുന്നു.

 

വെള്ളത്തുള്ളികൾ മുഖത്തിലൂടെ ഒഴുകി ഇറങ്ങുമ്പോൾ അയാൾ ഓരോ കാര്യങ്ങളും പ്ലാൻ ചെയ്യുകയായിരുന്നു.

 

 

​’സാം’ ആ പേര് അവന്റെ വിധി നിശ്ചയിച്ചു കഴിഞ്ഞു.

 

​നതാഷ തന്റെ പ്രിയപ്പെട്ടവൾ…..തന്നെ ചതിച്ചവൾ….. അവൾക്ക് നൽകേണ്ട ശിക്ഷ എന്തായിരിക്കണം?!!

 

 

​ബാത്ത്റൂമിലെ ആ അടച്ചിട്ട മുറിക്കുള്ളിൽ ഷവറിന്റെ ശബ്ദത്തിനിടയിൽ മാത്യുവിന്റെ മനസ്സിൽ ഒരു ഭീകരമായ രൂപരേഖ തെളിഞ്ഞു വന്നു.

 

വെറുമൊരു ദേഷ്യമല്ല മറിച്ച് ഒരു സർജന്റെ കൃത്യതയോടെയുള്ള ക്രൂരമായ ഒരു പ്രതികാരം.

 

നതാഷയുടെ കള്ളങ്ങൾ ഓരോന്നായി പൊളിക്കണം.

 

അവൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് എന്താണോ അത് അവൾക്ക് മുന്നിൽ എത്തിക്കണം.

 

 

ബാത്ത്റൂമിലെ ഷവറിൽ നിന്നും തണുത്ത വെള്ളം നൂൽമാലകളായി മാത്യുവിന്റെ തലയിലേക്ക് വീണുകൊണ്ടിരുന്നു.

 

ആ തണുപ്പിലും അയാളുടെ ഉള്ളിലെ ആലോചനകൾ പൊള്ളുന്നവയായിരുന്നു.

 

എന്നാൽ അല്പസമയം കണ്ണുകളടച്ച് വെള്ളത്തിന് താഴെ നിൽക്കുമ്പോൾ വെറുമൊരു ഭർത്താവെന്ന നിലയിലല്ല മറിച്ച് നിഷ്പക്ഷനായ ഒരു മനുഷ്യനായി അയാൾ സ്വയം വിചാരണ ചെയ്യാൻ തുടങ്ങി.

 

അയാൾ ഒന്ന് മാറി ചിന്തിക്കുകയായിരുന്നു..

 

​’തെറ്റുകാരൻ ശരിക്കും ഞാനാണോ?’!!!

 

 

​ആ ചിന്ത അയാളുടെ മനസ്സിനെ വല്ലാതെ കുത്തിനോവിച്ചു.

 

താൻ ഒരു മികച്ച സർജനായിരിക്കാം നൂറുകണക്കിന് ജീവനുകൾ രക്ഷിച്ചിട്ടുണ്ടാകാം.

 

പക്ഷേ ഒരു ഭർത്താവെന്ന നിലയിൽ താൻ എവിടെയാണ് നിൽക്കുന്നത്?!!

 

മാത്യുവിന് തന്റെ കഴിഞ്ഞ കാലം ഒരു സിനിമ പോലെ ഓർമ്മ വന്നു. സർജറികൾ… മെഡിക്കൽ കോൺഫറൻസുകൾ… രോഗികൾ… ഇതിനിടയിൽ നതാഷയ്ക്ക് വേണ്ടി താൻ എത്ര സമയം മാറ്റിവെച്ചിട്ടുണ്ട്?!!

 

 

​നതാഷ… അവളും ഒരു ഡോക്ടറാണ്. പക്ഷേ അതിലുപരി അവൾ ചോരയും നീരുമുള്ള വികാരങ്ങളുള്ള ഒരു കാണാൻ മനോഹരിയായ പെണ്ണാണ്.

 

ഒരു സുന്ദരിയായ പെണ്ണിന് തന്റെ പുരുഷനിൽ നിന്നും ലഭിക്കേണ്ട സ്നേഹവും…പരിഗണനയും… ശാരീരികമായ അനുഭൂതികളും താൻ കൃത്യമായി നൽകിയിരുന്നോ?!!

 

തന്റെ തിരക്കുകൾക്കിടയിൽ അവൾ ഒറ്റപ്പെട്ടുപോയപ്പോൾ ആ വിടവിലേക്കാണോ സാം എന്ന അപരിചിതൻ കടന്നുവന്നത് എങ്കിലോ?!!

 

​തന്നിൽ നിന്നും ലഭിക്കാത്ത ആ സ്നേഹം മറ്റൊരാൾ അവൾക്ക് നീട്ടുമ്പോൾ അത് സ്വീകരിക്കാതിരിക്കാൻ മാത്രം അവൾക്ക് കഴിയില്ലായിരുന്നോ?

 

ഒരുപക്ഷേ അവളിലെ സ്ത്രീ അവളുടെ പ്രൊഫഷനേക്കാൾ ശക്തമായിട്ടുണ്ടാകാം.

 

 

​മാത്യുവിന്റെ മനസ്സിൽ ഒരു നിമിഷം ദയ തോന്നി.

 

അവളെ അവളുടെ പാട്ടിന് വിടണോ?!!

 

അവൾ ആഗ്രഹിക്കുന്ന ജീവിതം അവൾ ജീവിക്കട്ടെ എന്ന് കരുതി മാറിനിൽക്കണോ?!!

 

നമുക്കിടയിലെ ഈ ബന്ധം വെറും ചടങ്ങായി മാറിയെങ്കിൽ അത് ഇവിടെ അവസാനിപ്പിക്കണോ?!!

 

ആ ഷവറിൽ നിന്നും വരുന്ന തണുത്ത വെള്ളം പോലും മാത്യു വിനു ചുട്ടു പൊള്ളുന്നതായി തോന്നി..

Leave a Reply

Your email address will not be published. Required fields are marked *