പക്ഷേ അടുത്ത നിമിഷം തന്നെ അയാളുടെ ഉള്ളിലെ പുരുഷത്വം ഉണർന്നു. അയാളുടെ കണ്ണുകൾ തള്ളി..
അവൾ….അവൾക്ക് കുറവുകൾ ഉണ്ടായിരുന്നുവെങ്കിൽ അത് തന്നോട് പറയാമായിരുന്നു.!!
ചതി…!!!
അത് ഏത് കാരണത്തിന്റെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ല.
തന്റെ വിശ്വസ്തതയെ അവൾ ചോദ്യം ചെയ്തിരിക്കുന്നു.
തന്റെ വീടിനുള്ളിൽ അവൾ മറ്റൊരാളെ സ്വീകരിച്ചത് തന്റെ ബന്ധത്തോടുള്ള അവഹേളനമാണ്.
വെള്ളം അയാളുടെ മുഖത്തിലൂടെ ഒഴുകി ഇറങ്ങുമ്പോൾ മാത്യുവിന്റെ മനസ്സ് പകുതിയായി പിളർന്നു.
ഒരു വശത്ത് താൻ ചെയ്ത വീഴ്ചകളെക്കുറിച്ചുള്ള കുറ്റബോധം…!!
മറുഭാഗത്ത് ചതിക്കപ്പെട്ടവന്റെ കത്തുന്ന പ്രതികാരം….!!
ബാത്ത്റൂമിലെ ആ നാല് ചുവരുകൾക്കുള്ളിൽ മാത്യുവിന്റെ മനസ്സ് ഒരു യുദ്ധക്കളമായി മാറി.
ഷവറിൽ നിന്നുള്ള വെള്ളം അയാളുടെ ഉള്ളിലെ തീ അണയ്ക്കുന്നതിന് പകരം അത് ആളിപ്പടർത്തുകയായിരുന്നു.
കുറച്ചു മുൻപ് തോന്നിയ ആ സഹതാപവും കുറ്റബോധവും പെട്ടെന്ന് കനത്ത ദേഷ്യത്തിന് വഴിമാറി. മാത്യുവിന്റെ പല്ലുകൾ ദേഷ്യം കൊണ്ട് ഞെരിഞ്ഞു.
’ചതി… അതല്ലാതെ ഇതിനെ എന്ത് പേരിട്ടാണ് വിളിക്കുക? വഞ്ചന!’
മാത്യു കണ്ണാടിയിലേക്ക് നോക്കി.
അവിടെ കണ്ട തന്റെ ബിംബത്തോട് അയാൾ ചോദിച്ചു:
‘നീ അത്രയ്ക്ക് വലിയ സഹായമനസ്കനാണോ മാത്യു?!!!!!
തന്റെ കിടപ്പറയിൽ മറ്റൊരുത്തൻ കയറി നിരങ്ങുമ്പോഴും കുറ്റബോധം കൊണ്ട് നീറാൻ നീയെന്താ പൊട്ടനാണോ?!!’
ഈ നഗരത്തിലെ ഏറ്റവും മികച്ച സർജൻ.
സൊസൈറ്റിയിൽ വലിയ ബഹുമാനമുള്ള വ്യക്തി.
നാട്ടുകാർ ഇതറിഞ്ഞാൽ എന്ത് പറയും?!!
‘ഡോക്ടർക്ക് സർജറി നടത്താൻ മാത്രമേ അറിയൂ, സ്വന്തം ഭാര്യയെ ഒന്ന് സുഖിപ്പിക്കാൻ അറിയില്ല’ എന്ന് അവർ പരിഹസിക്കില്ലേ?!!
കാണാൻ സുന്ദരിയായ ഭാര്യയെ പിടിച്ചു നിർത്താൻ ശേഷിയില്ലാത്തവൻ എന്ന അപവാദം കേട്ട് ഇനി ഈ നാട്ടിൽ എങ്ങനെ ജീവിക്കും?!!
താൻ വർഷങ്ങൾ കൊണ്ട് കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ പേരും പ്രശസ്തിയും കരിയറും എല്ലാം ഈ ഒരൊറ്റ രാത്രി കൊണ്ട് നതാഷ തകർത്തിരിക്കുന്നത് പോലെ അയാൾക്ക് തോന്നി..
”നതാഷാ…” അയാൾ പതുക്കെ മന്ത്രിച്ചു. ആ ശബ്ദത്തിൽ മരണത്തിന്റെ തണുപ്പുണ്ടായിരുന്നു.
”എന്റെ ജീവിതം മുടിപ്പിക്കാൻ വന്നവളാണോ നീ?!!
എന്നെ ഇത്രയും വലിയൊരു നാണക്കേടിലേക്ക് തള്ളിയിട്ട് നീ വേറൊരുത്തന്റെ കൂടെ പോയി സുഖിക്കാമെന്ന് കരുതിയോ?!!
അത്രയ്ക്ക് അണ്ടിക്ക് ഉറപ്പില്ലാത്തവനല്ല ഈ മാത്യു!”
അയാളുടെ ഉള്ളിലെ സർജൻ ഇപ്പോൾ ഒരു കൊലയാളിയുടെ കൃത്യതയോടെ ചിന്തിക്കാൻ തുടങ്ങി.
സ്നേഹം കൊണ്ട് അവളെ തിരിച്ചു കൊണ്ടുവരാമെന്ന ചിന്ത അയാൾ പാടെ ഉപേക്ഷിച്ചു.
തന്നെ തോൽപ്പിച്ചവളെ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കണം.
അവൾ ചെയ്ത ഓരോ വഞ്ചനയ്ക്കും അവൾ വില കൊടുക്കേണ്ടി വരും.
സാമിനെയും നതാഷയെയും ഒരുമിച്ച് എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ച് അയാൾക്ക് ഒരു രൂപരേഖ കിട്ടിത്തുടങ്ങി.
വെറുമൊരു കൊലപാതകമല്ല മറിച്ച് അവർ രണ്ടുപേരും ജീവനോടെ ഇരിക്കുമ്പോൾ തന്നെ ഓരോ നിമിഷവും മരിക്കുന്നതുപോലെയുള്ള ഒരു അനുഭവം.!!
അയാൾ ഷവർ മുറുക്കി അടച്ചു… വെള്ളം നിൽക്കുമ്പോൾ ആ മുറിയിൽ ഭീകരമായ ഒരു നിശബ്ദത പടർന്നു.
ടവൽ എടുത്ത് ശരീരം തുടയ്ക്കുമ്പോൾ മാത്യുവിന്റെ കണ്ണുകൾ ക്രൂരമായ ഒരു ലക്ഷ്യത്തിലേക്ക് ഉറച്ചിരുന്നു.
ഇനി ഈ വീട്ടിൽ സ്നേഹത്തിന്റെ നാടകങ്ങളില്ല. ഇനി ഇവിടെ നടക്കാൻ പോകുന്നത് വേട്ടക്കാരനും ഇരയും തമ്മിലുള്ള കളിയാണ്.
കുളി കഴിഞ്ഞ് പുറത്തിറങ്ങിയ മാത്യുവിന്റെ മുഖത്ത് ഇപ്പോൾ വല്ലാത്തൊരു ഗൗരവമായിരുന്നു. ഒരു സർജൻ തന്റെ രോഗിക്ക് അനസ്തേഷ്യ നൽകുന്നതിന് മുൻപുള്ള അതേ ഗൗരവം.
