പഴയ രേഖകൾ പലതും ഡിജിറ്റലൈസ് ചെയ്യുന്നതിനിടയിൽ നഷ്ടപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ ആർക്കൈവ്സിലേക്ക് മാറ്റിയിരിക്കുന്നു. പന്ത്രണ്ട് വർഷം എന്നത് ഒരു വലിയ കാലയളവാണ് എന്ന ബോധം അയാൾക്ക് വന്നുതുടങ്ങുകയായിരുന്നു…
അയാൾക്ക് ആകെ നിരാശയായി.
തന്റെ ജീവിതം തകർക്കാൻ വന്നവന്റെ മുൻകാലം അറിയാനുള്ള ഏക വഴി ഇത്ര പെട്ടെന്ന് അടഞ്ഞുപോകുമെന്ന് അയാൾ കരുതിയിരുന്നില്ല.
ആ ഹൈറേഞ്ച് ഹോസ്പിറ്റലിലെ ആരെങ്കിലും ഒരാളെ കിട്ടിയിരുന്നെങ്കിൽ ആ കേസ് ന്റെ ഡീറ്റൈൽസ് അറിയാമായിരുന്നു..
അയാൾ ഫോൺ കയ്യിൽ മുറുക്കിപ്പിടിച്ചു സോഫയിലേക്ക് ചാഞ്ഞു.
അതേസമയം സാം ഇപ്പോൾ സുരക്ഷിതനാണ്, കാരണം അയാളുടെ ഭൂതകാലം മാഞ്ഞുപോയിരിക്കുന്നു എന്ന ഒരു വിശ്വാസം അയാൾക്കുണ്ട്…
എന്നാൽ മാത്യുവിന്റെ വർത്തമാനകാലം ഇപ്പോൾ ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.
നതാഷ അയാളുടെ കൂടെയാവും…താൻ പണ്ട് ചെയ്ത ആ ഒരു ഒരു കൈപ്പിഴയ്ക്ക് സാം ഇപ്പോൾ പകരം വീട്ടിക്കൊണ്ടിരിക്കുകയാണ് എന്നാണ് തോന്നുന്നത്.അയാൾ ആലോചിച്ചുകൊണ്ടേയിരുന്നു..
എവിടെ തുടങ്ങണം എന്നറിയാതെ മാത്യു തന്റെ തലയിൽ കൈവച്ച് ഇരുന്നു.
അയാൾക്ക് എന്തായാലും ഇതിന്റെ സത്യാവസ്ഥ അറിയണം.
അല്ലാതെ അയാൾക്ക് ഇനി ഒരു നിമിഷം സമാധാനത്തോടെ ഇരിക്കാനോ ഉറങ്ങാനോ കഴിയില്ല എന്നയാൾ മനസ്സിലാക്കി.
നിരാശയുടെ നിഴലിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞത്..
ഷാജിയേട്ടൻ!
അന്ന് ആ ഹൈറേഞ്ച് ഹോസ്പിറ്റലിലെ അറ്റൻഡർ ആയിരുന്നു ഷാജിയേട്ടൻ.
ആ നാട്ടിലെ ഓരോ കുടുംബത്തെയും ഓരോ വഴികളെയും കുറിച്ച് അയാൾക്ക് കൃത്യമായ അറിവുണ്ടായിരുന്നു.
ഡോക്ടർമാർ മാറിമാറി വന്നിട്ടും ആ നാട്ടുകാരൻ കൂടിയായ ഷാജിയേട്ടൻ അവിടെത്തന്നെ ഉണ്ടായിരിക്കും എന്നു മാത്യു ഉറപ്പിക്കുകയായിരുന്നു..
തന്നെ മറക്കാൻ അയാൾക്ക് കഴിയില്ല, അതുപോലെ തിരിച്ചും.!!
പക്ഷേ അയാൾ ഇപ്പോൾ എവിടെയാണെന്നോ ജീവനോടെ ഉണ്ടോ എന്നോ മാത്യുവിന് അറിയില്ലായിരുന്നു..
വർഷങ്ങൾക്കിപ്പുറം ഒരു ഫോൺ കോൾ കൊണ്ട് അയാളെ കണ്ടെത്തുക അസാധ്യമാണ്.
ഗത്യന്തരമില്ലാതെ മാത്യു ആ കടുത്ത തീരുമാനമെടുക്കുന്നു.
ഈ ആഡംബര വീട്ടിലെ സോഫയിൽ ഇരുന്നാൽ ഒന്നും നടക്കില്ല.
ചതിയുടെ വേരുകൾ തേടി തനിക്ക് തന്നെ പോകണം.
കിലോമീറ്ററുകൾ താണ്ടി, ഏകദേശം അഞ്ഞൂറ് കിലോമീറ്ററിന് അപ്പുറമുള്ള ആ ഹൈറേഞ്ച് ഹോസ്പിറ്റലിലേക്ക്!
തന്റെ ജീവിതം പഠിപ്പിച്ച, സർജ്ജൻ ജോലിയുടെ തുടക്കകാലത്ത് പരീക്ഷണങ്ങൾ നടത്തിയ ആ പഴയ മണ്ണിലേക്ക്.
പന്ത്രണ്ട് വർഷം മുൻപ് താൻ ഉപേക്ഷിച്ചു പോന്ന ആ നിഗൂഢതകൾ അവിടെ തന്നെ കാണുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു.
അന്ന് വൈകുന്നേരത്തോട് അടുക്കുമ്പോൾ ബെഡ്‌റൂമിൽ വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നതിന്റെയും പെട്ടി വലിച്ചടയ്ക്കുന്നതിന്റെയും ശബ്ദം കേട്ടാണ് ലില്ലി കണ്ണ് തുറന്നത്.
ഇന്നലത്തെ മരുന്നിന്റെയും ലഹരിയുടെയും ആലസ്യം അവളുടെ കണ്ണുകളിൽ ഇപ്പോഴുമുണ്ട്.
ബെഡിൽ എഴുന്നേറ്റിരുന്ന അവൾ ആ വലിയ ബെഡ്ഷീറ്റ് വലിച്ചെടുത്ത് തന്റെ നഗ്നത മറച്ചു.
ലില്ലി: “മാത്യു സർ… ഇന്നലെ… ഇന്നലെ എന്തൊക്കെയാ സംഭവിച്ചത്? സർ ഇതെങ്ങോട്ടേക്കാ ഈ പാക്ക് ചെയ്യുന്നത്?”
അവൾ ഉണർന്നത് കണ്ട് മാത്യു തന്റെ ബാഗ് പാക്ക് ചെയ്യൽ പണി നിർത്തി അവളുടെ അരികിൽ ബെഡിന്റെ സൈഡിൽ വന്നിരുന്നു.
അയാളുടെ മുഖത്ത് ഗൗരവമായിരുന്നു.
മാത്യു: “ലില്ലി… പറയാനാണെങ്കിൽ ഏറെ പറയാനുണ്ട്.
ഇന്നലെ നീ ശരിക്കും ഈ വീട്ടിൽ ഒരു ക്ഷണിക്കപ്പെടാത്ത അതിഥിയായിരുന്നു.
നതാഷ എന്നെ ചതിക്കുകയായിരുന്നു എന്ന് നീ പറയുന്നതിന് മുന്നേ എനിക്ക് മനസ്സിലായ കാര്യമായിരുന്നു.
