അവളെ ശരിക്കും കുടുക്കാൻ, അവളുടെ വായിൽ നിന്ന് തന്നെ സത്യം കേൾക്കാൻ ഞാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ആ ലൈംഗിക ഉത്തേജന മരുന്നും ട്രൂത്ത് സിറവും ചേർത്ത് ഞാൻ നാതാഷ ക്ക് വേണ്ടി ഒഴിച്ചുവച്ച ആ വൈൻ ബോട്ടിൽ.
പക്ഷേ അപ്രതീക്ഷിതമായി നീ അത് എടുത്തു കുടിച്ചു..
ആ ലഹരിയുടെ ആലസ്യത്തിൽ എനിക്ക് നിന്നെ തടയാനായില്ല ലില്ലി…!!
എന്റെ ബ്രെയിൻ പ്രോസസ്സ് ചെയ്യാൻ ഏറെ വൈകിയിരുന്നു…
എല്ലാം അപ്പോഴേക്കും കൈവിട്ടു പോയിരുന്നു.
നിന്നെ കഴിഞ്ഞ രാത്രി അങ്ങനെ കണ്ടപ്പോൾ എനിക്ക് പിടിച്ചുനിൽക്കാനായില്ല ലില്ലി…!!
സോറി… റിയലി സോറി!!
നതാഷയോട് എന്തെന്നില്ലാത്ത ദേഷ്യം ഞാൻ പ്രകടിപ്പിച്ചപ്പോഴും നിന്നെ ലക്ഷ്യം വെക്കണം എന്ന് എനിക്ക് ഇല്ലായിരുന്നു.”
ലില്ലി അമ്പരന്ന് ഇതൊക്കെ ഒരു സിനിമാ കഥ പോലെ കേട്ടുനിൽക്കുകയായിരുന്നു.
അപ്പോഴും താൻ വെറുക്കുന്ന നതാഷയെ മാത്യു സർ തന്റെ ജീവിതത്തിൽ നിന്നും പൂർണ്ണമായും പുറത്താക്കിയിരിക്കുന്നു എന്ന തിരിച്ചറിവ് അവളിൽ ഒരു രഹസ്യ സന്തോഷം പടർത്തി.
ലില്ലി: “എനിക്ക് മനസ്സിലാവുന്നുണ്ട് മാത്യു സാർ…
സാർ ചെയ്തതാണ് ശരി.
ചതിക്കും വിശ്വാസവഞ്ചനയ്ക്കും നതാഷ അനുഭവിക്കേണ്ടത് തന്നെയാണ്.
അല്ല സർ… ഇപ്പോൾ എങ്ങോട്ടാ ഈ യാത്ര?!!”
മാത്യു: “ലില്ലി, എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്.
നീ ആ സാമിന്റെ ഫോട്ടോ കാണിച്ചുതന്നതിൽ പിന്നെ എന്റെ മനസ്സിൽ എന്തോ ഒന്ന് മുള്ളുപോലെ തറയ്ക്കുന്നു.
അയാൾക്ക് എന്നെ മുൻപരിചയം ഉള്ളതുപോലെ.
കൂടുതൽ ഒന്നും എനിക്ക് അറിയില്ല.
പക്ഷേ എനിക്ക് ഒരു യാത്ര അനിവാര്യമാണ്.
ആഹ് പിന്നെ.. ലില്ലി… നിന്റെ ജോലി ആരും കളയില്ല.
നിനക്ക് ഹോസ്പിറ്റലിൽ ജോലിക്ക് പോകാം,
ഞാൻ പറയാം.
നിനക്ക് വേണമെങ്കിൽ ഇവിടെ താമസിക്കാം,പക്ഷെ ഞാൻ നിർബന്ധിക്കില്ല.
എല്ലാം നിന്റെ ഇഷ്ടം പോലെ ചെയ്യാം…..”
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ലില്ലിയെ സംബന്ധിച്ചിടത്തോളം ആ ആഡംബര വീട് സ്വപ്നതുല്യമായിരുന്നു.
മാത്യുവിന്റെ ഓഫറിനോട് മറുത്തു പറയാൻ അവൾക്ക് തോന്നിയില്ല. അവൾ സമ്മതം മൂളി.
മാത്യു തന്റെ ബാഗുമായി കാറെടുത്ത് ആ നീണ്ട യാത്ര പോകുന്നത് ലില്ലി വീടിന് പുറത്തുനിന്ന് നോക്കിനിന്നു.
അപ്പോഴും അവൾ ധരിച്ചിരുന്നത് നതാഷയുടെ ഡ്രസ്സറിൽ നിന്നും എടുത്ത അവൾക്ക് അല്പം വലുപ്പമുള്ള ഒരു നൈറ്റിയായിരുന്നു.
ആ വീട്ടിലെ തന്റെ പുതിയ സ്ഥാനത്തിന്റെ ആദ്യ അടയാളം പോലെ അവൾ ആ വസ്ത്രത്തിൽ മാത്യുവിന്റെ കാർ മറയുന്നത് വരെ നോക്കിനിന്നു.
അയാൾ തന്റെ വണ്ടി സ്റ്റാർട്ട് ചെയ്തു. ഹൈറേഞ്ചിലെ വളഞ്ഞുപുളഞ്ഞ റോഡുകളിലേക്കും തന്റെ കരിയറിലെ ആ കറുത്ത അധ്യായത്തിലേക്കും അയാൾ യാത്ര തിരിച്ചു.
സ്റ്റിയറിംഗിൽ മുറുകെ പിടിച്ചിരിക്കുമ്പോഴും അയാളുടെ കണ്ണുകൾ റോഡിലല്ലായിരുന്നു.
അഞ്ഞൂറ് കിലോമീറ്റർ നീളുന്ന ആ യാത്ര ഒരുപക്ഷേ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകാം.
സാമിനെക്കുറിച്ചുള്ള സത്യം അവിടെ ഒളിഞ്ഞു കിടപ്പുണ്ട് എന്ന് അയാളുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു…
സാം എന്ന ആ രൂപം തന്റെ ഭൂതകാലത്തിലെ ഏത് കുഴിയിൽ നിന്നാണ് ഉയിർത്തെഴുന്നേറ്റതെന്ന് അയാൾക്ക് കണ്ടെത്തണം. അയാൾക്ക് ഒരുതരം വാശിയായിരുന്നു..
പന്ത്രണ്ട് വർഷത്തെ പൊടിപിടിച്ച ഓർമ്മകളിലൂടെ അയാളുടെ മനസ്സ് പിന്നിലേക്ക് കുതിക്കുകയാണ്.
ആ മഞ്ഞു മൂടിയ ഹൈറേഞ്ച് ഹോസ്പിറ്റൽ..
അവിടുത്തെ മരവിപ്പിക്കുന്ന തണുപ്പുള്ള ആ രാത്രി.. അത് ഇന്നും അയാളുടെ ഉള്ളിൽ ഒരു വിങ്ങലായി അവശേഷിക്കുന്നു.
അതൊരു ക്രിസ്മസ്-ന്യൂ ഇയർ അവധിക്കാലമായിരുന്നു.
അന്ന് സീനിയർ സർജ്ജെൻ ഡോക്ടർമാരെല്ലാം കിലോമീറ്ററുകൾ അകലെയുള്ള തങ്ങളുടെ വീടുകളിലേക്ക് അവധി ആഘോഷിക്കാൻ പോയിക്കഴിഞ്ഞിരുന്നു.
