സുതാര്യമായ തടവറ – 7 17

സുതാര്യമായ തടവറ 7

Transparent prison Part 7 | Author : Ottakku Vazhivetti Vannavan

[ Previous Part ] [ www.kambi.pw ]


sutharyamaya thadavara 7

 

അന്ന് ഉച്ചയോടു അടുക്കുമ്പോൾ ഏറെ നേരത്തെ ഉറക്കത്തിൽ നിന്നും പതുക്കെ ആ മലഞ്ചെരുവിലെ സാമിന്റെ വീട്ടിൽ നതാഷ കണ്ണ് തുറന്നു.

 

അകലെ തുറന്നിട്ട ജനാലകളിലൂടെ ആ ഇളം വെയിൽ ചൂട് മുറിക്കകത്തേക്ക് വന്നുകൊണ്ടിരുന്നു.

 

ഏറെ നേരം അവൾ ഉണരുന്നതും നോക്കി അവളുടെ സമീപം കിടന്നിരുന്ന സാം വീണ്ടും ഒരു ഉച്ചമയക്കത്തിലേക്ക് മാറിയിരുന്നു.

 

അയാളുടെ കൈ നതാഷയുടെ അരക്കെട്ടിൽ ചേർന്ന് ചുറ്റിപിണഞ് കിടക്കുന്നുണ്ടായിരുന്നു.

 

 

​ഇന്നലെ രാത്രിയിൽ നടന്ന മാത്യുവിന്റെ പ്രതികാരത്തിന്റെ വേദന അവളുടെ ശരീരം മുഴുവൻ അപ്പോഴും പടർന്നുപിടിച്ചിട്ടുണ്ടായിരുന്നു. അവളുടെ ശരീരം മാത്യുവിന്റെ തീവ്രമായ പകയുടെ മുറിവുകൾ പേറുന്നുണ്ട്.

 

എങ്കിലും ആ വീട്ടിൽ സാമിന്റെ കൂടെ അങ്ങനെ കിടക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സ്വാതന്ത്ര്യം തോന്നി.

 

തന്റെ ജീവിതം ഇത്രയും കാലം ചിലവഴിച്ച ആ സുതാര്യമായ തടവറയിൽ നിന്നും ഒരു മോചനം അവളിൽ വന്നുതുടങ്ങി.

 

 

​പുറത്തുനിന്നും മലഞ്ചെരുവിലെ കിളികളുടെ നാദം ജനാലയിലൂടെ ഒഴുകിയെത്തുന്നു.

 

അവൾ ആ ബെഡിൽ അങ്ങനെ തന്നെ കിടന്നു…

 

മാത്യുവിന്റെ ആഡംബര വീട്ടിലെ എസിയുടെ കൃത്രിമ തണുപ്പിനേക്കാൾ, ഈ മലഞ്ചെരുവിലെ ശുദ്ധവായുവിന് താൻ ഇതുവരെ അറിയാത്ത ഒരു കുളിർമയുണ്ടെന്നു അവൾ തിരിച്ചറിയുകയായിരുന്നു..

 

സാമിന്റെ നിശബ്ദമായ സാമീപ്യം അവൾക്ക് വലിയൊരു സുരക്ഷാബോധം കൂടെ നൽകി.

 

 

​അവൾ പതുക്കെ തല ചായച്ചു സാമിന്റെ മുഖത്തേക്ക് നോക്കി.

 

ശാന്തമായി ഉറങ്ങുന്ന ആ മുഖം…

 

അതിനു പിന്നിൽ മാത്യു ഭയപ്പെടുന്നത് പോലെ എന്തെങ്കിലും നിഗൂഢതകൾ ഉണ്ടോയെന്നു അവളുടെ ചിന്തയിൽ പോലും അപ്പോൾ ഉദിച്ചിരുന്നില്ല..!!

 

 

അപ്പോൾ ആ നിമിഷം അവൾക്ക് വേണ്ടത് ആ തണൽ മാത്രമാണ്.

 

വിരലുകൾ കൊണ്ട് സാമിന്റെ കൈകളിൽ അവൾ പതുക്കെ തലോടി.

 

താൻ നഷ്ടപ്പെടുത്തിയ ലോകത്തേക്കാൾ വലുതാണ് തനിക്ക് ലഭിച്ച ഈ പുതിയ ലോകമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.

 

ആ ബെഡിൽ ജനാലയിലൂടെ കാണുന്ന ആ മലഞ്ചെരുവിലെ കാഴ്ചകൾ നോക്കി അവൾ സാമിനോട് ചേർന്നുതന്നെ കിടന്നു.

 

അതേസമയം അങ്ങ് നഗരത്തിൽ തന്റെ ആഡംബരവീട്ടിൽ മാത്യു സാമിന്റെ വേരുകൾ തപ്പി ഇറങ്ങുകയായിരുന്നു.

 

ജെമിനി കാണിച്ചുതന്ന ആ ക്ലീൻ ഷേവ് ചെയ്ത രൂപം അയാളുടെ ഉറക്കം കെടുത്തിക്കഴിഞ്ഞു.

 

തന്റെ സർജ്ജൻ കരിയറിലെ ആ കറുത്ത അധ്യായം നടന്നത് ഏതാണ്ട് പന്ത്രണ്ട് വർഷം മുൻപാണ്.

 

ആ ഓർമ്മകളുടെ നൂലിഴകൾ പിടിച്ചുതന്നെ മുന്നോട്ട് പോകാൻ അയാൾ തീരുമാനിച്ചു.

 

 

​അയാൾ തന്റെ ഫോണിൽ നിന്നും പണ്ട് താൻ വർക്ക് ചെയ്തിരുന്ന ആ സംഭവം നടന്ന ഹൈറേഞ്ചിലെ ഹോസ്പിറ്റലിന്റെ നമ്പർ ഗൂഗിളിൽ നിന്നും തപ്പിയെടുത്ത് അതിലേക്ക് വിളിച്ചു.

 

അഞ്ഞൂറ് കിലോമീറ്ററിലധികം ദൂരെയുള്ള ആ പഴയ ഹോസ്പിറ്റലിലെ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ താൻ പണ്ട് നേതൃത്വം വഹിച്ച ആ കേസിന്റെ ഡീറ്റെയിൽസ് അയാൾ അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു..

 

 

​മാത്യു: “ഹലോ, ഞാൻ ഡോക്ടർ മാത്യു ആണ്.മുന്നേ അവിടെ വർക്ക്‌ ചെയ്തിരുന്നു. എനിക്ക് അവിടെ ഒരു പന്ത്രണ്ട് വർഷം മുന്നേ നടന്ന ഒരു സർജ്ജറി കേസിന്റെ ഫയൽസ് ഒന്ന് ചെക്ക് ചെയ്യാൻ പറ്റുമോ? പേഷ്യന്റിന്റെ പേര്…..”

 

 

അയാൾക്ക് മുഴുവനാക്കാൻ ആയില്ല..​അപ്പുറത്ത് ഉള്ള വ്യക്തി ഇടയ്ക്കുകയറി സംസാരിക്കാൻ തുടങ്ങി…ഇല്ലാ എന്ന അവസാനവാക്കിൽ ആ ഫോൺ കാൾ കട്ട് ചെയ്തു..

 

ആ ഹോസ്പിറ്റലിൽ ഇപ്പോൾ പണ്ട് വർക്ക് ചെയ്തിരുന്ന ആരും തന്നെ ഇല്ല.

 

ഡോക്ടർമാരും നേഴ്‌സുമാരും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും എല്ലാം പുതിയ ആൾക്കാർ.

Leave a Reply

Your email address will not be published. Required fields are marked *