ഉർവശി ശാപം ഉപകാരം – 3 14

 

സിന്ധു: സിസ്റ്റർ… സിസ്റ്റർക്കെങ്ങനെ ഇതൊക്കെ?

 

സിസ്റ്റർ: അതൊക്കെ പറയാം, തത്കാലം നീ വാ..

 

സിന്ധു അത് കേട്ടതും ആകാംഷകൊണ്ടും സന്ദോഷംകൊണ്ടും കരച്ചിൽ അല്പം നിയന്ധ്രിച് സിസ്റ്ററിന്റെ കൂടെ ഓഫീസിലേക്ക് നടന്നു. സോഫിയ സിസ്റ്റർ ചുറ്റും കൂടിയവരെ എന്തൊക്കെയോ പറഞ്ഞു ഒഴിവാക്കി വിട്ടു, അവരോടൊപ്പം ഓഫീസിലേക്ക് നടന്നു. ഓഫീസിൽ എത്തിയതും സിന്ധു ഒട്ടും ക്ഷമ കാണിക്കാതെ സിസ്റ്ററിനോട് തന്റെ കുട്ടിയെക്കുറിച്ചു ചോദിച്ചു.

 

ഗ്ലാടിസ്: സിന്ധുവിനു ഞാൻ മനസിലാക്കിയടുത്തോളം കാര്യങ്ങൾ മനസ്സിലാക്കാനുള്ള വിവേകം ഉണ്ട്. അതുകൊണ്ട് ഞാൻ പറയുന്നത് നന്നായി മനസ്സിലാക്കണം.

 

സിന്തു ആകാംഷയോടെ സിസ്റ്ററിനെ ശ്രെദ്ദിച്ചു.

 

സിസ്റ്റർ: ആദ്യംതന്നെ പറയട്ടെ, നിന്റെ കുട്ടി, നിന്റെയൊപ്പംതന്നെ ഉണ്ട്. നിന്നിൽ നിന്നും അവനെ അകറ്റാൻ ആരും മനഃപൂർവം ശ്രമിച്ചിട്ടില്ല. അത് നീ മനസ്സിലാക്കണം. പിന്നെ നിന്റെ കുട്ടി വേറെ ആരുമല്ല ഗോഗുൽ. അവനാണ് നീ പ്രസവിച്ച നിന്റെ മോൻ.

 

സിന്ധുവിനു ഗ്ലാടിസ് സിസ്റ്ററിന്റെ വാക്കുകൾ ഉൾകൊള്ളാൻ കഴിഞ്ഞില്ല. എന്നാൽ അതെ സമയം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും തോന്നി.

സിസ്റ്റർ തുടർന്നു. നടന്നതെല്ലാം സിന്ധുവിനോട് പറഞ്ഞു. അമ്മിണിയോട് ആദ്യം അല്പം ദേഷ്യം തോന്നിയെങ്കിലും, പ്രസന്നന്ന് പ്രത്യുല്പാതന ശേഷി നഷ്ടമായത് പിന്നീടാണ് അമ്മിണി അറിഞ്ഞതെന്നു മനസിലാക്കിയപ്പോൾ സിന്ധുവിനു കാര്യങ്ങൾ മനസിലായി.

 

സിസ്റ്റർ: പിന്നെ, ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ, തത്കാലം ഇത് ഇങ്ങനെത്തന്നെ പോട്ടെ. കാലം ഇത്രയും കഴിഞ്ഞു, ഒരു ദുരന്തം ഉണ്ടായെങ്കിലും, നിന്റെ കുട്ടി നിന്റടുത്തുതന്നെ തിരിച്ചെത്തി. നമ്മളായിട്ടു എന്തിനാ എല്ലാവരെയും വിഷമിക്കുന്നത്. അവൻ പോലും തത്കാലം ഇതറിയണ്ട.

സിന്ധുവിനു ഗോകുലിനോട് താന്നാണ് അവന്റെ യഥാർത്ഥ അമ്മ എന്ന് പറയാൻ ആഗ്രഹമുണ്ടെങ്കിലും സിസ്റ്റർ പറഞ്ഞതുപോലെ, പ്രിയയുടെ കാര്യം ഓർത്തപ്പോൾ, സിസ്റ്റർ പറഞ്ഞതുതന്നെയാണ് ശെരി എന്ന് സിന്ധു മനസിലാക്കി.

 

സിസ്റ്റർ: എന്താണെങ്കിലും നീ തന്നെയാണ് ഇപ്പൊ ഒരു അമ്മയുടെ കടമ മുഴുവൻ നിറവേറ്റുന്നത്. അതല്ലേ വേണ്ടത്.

 

സിന്ധു: അതെ, അത് മതി. സിസ്റ്റർ എനിക്ക് അവനെ കാണണം.

 

സിസ്റ്റർ: അതിനെന്താ, അവരിപ്പോ ഇങ്ങു വരും.

 

അല്പം കഴിഞ്ഞതും ഗോഗുലും സാന്ദ്രയും ഓഫീസിലേക്ക് എത്തി. ഗോഗുലിനെ കണ്ടതും സിന്ധു ഓടി ചെന്ന് കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.

 

സിസ്റ്റർ: ഷേ, എന്താ സിന്ധു ഇത്, നീ ഇങ്ങനെ കരയാൻ മാത്രം എന്താ ഉള്ളെ.. ഇത് കണ്ടു അവൻ പേടിക്കില്ലേ.

 

സിസ്റ്റർ സിന്ധുവിനെ പിടിച്ചു മാറ്റി. ഗോകുലം സാന്ദ്രയും ഒന്നും മനസിലാകാതെ പരസ്പരം നോക്കി.

 

സിസ്റ്റർ: ഹേയ്, ഒന്നുവില്ല, ഇവൾ ഇന്നലെ എന്തോ ദുർ സ്വപ്നം കണ്ടു. അതാ ഇന്ന് ഇങ്ങു വന്നത്. ഇവൾടെ ഒരു കാര്യം.

 

സിസ്റ്ററിന്റെ ഒട്ടും വിശ്വസിനിയമല്ലാത്ത അഭിനയവും, ഒരു ബന്ധവും ഇല്ലാത്ത ന്യായീകരണവും ഗോഗുലിനു തീരെ മനസിലായില്ല.

 

ഗോഗുൽ പതിയെ സിന്ധുവിനെ ആശ്വസിപ്പിച്ചു ഒന്നും മനസിലാകാതെ നിന്നു.

 

സിസ്റ്റർ: മതി മതി, വാ നമുക്ക് ചായ കുടിക്കാം. പിള്ളേരും ആകെ തളർന്നിരിക്കുവായിരിക്കും.

 

സിന്ധു സ്വയം നിയത്രിച്ചു തത്കാലം പിടിച്ചു നിന്നു. അല്പം കഴിഞ്ഞ് സിന്ധു ഗ്ലാടിസ് സിസ്റ്ററിനോട് ഒരു രഹസ്യം പറയണമെന്ന് പറഞ്ഞു ഓഫീസിന്റെ പുറത്തേക് കൂട്ടികൊണ്ടുപോയി.

 

സിദ്ധു: സിസ്റ്റർ, അവനെ തത്കാലം എന്റെ കൂടെ അയക്കണം.

സിസ്റ്റർ: സിന്ധു, അവൻ എവിടെയും പോക്കില്ല. നീ ഒന്ന് സമാധാനിക്.

സിന്ധു: അതല്ല, ഞാൻ ഒരു വഴിപാട് നേർന്നിരുന്നു. ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നെങ്കിലും എന്നെങ്കിലും എന്റെ കുട്ടി തിരിച്ചു വന്നാൽ, ***ആമ്പികയിൽ പോയി ഒരു നേരത്തെ അന്നദാനം നടത്താമെന്നു.

 

Leave a Reply

Your email address will not be published. Required fields are marked *