ഉർവശി ശാപം ഉപകാരം – 3 14

 

സോഫിയ: അല്ല മരുമകൻ എവിടെ, നീ വന്നത് അറിഞ്ഞില്ലേ?

 

ഗ്ലാടിസ് സിസ്റ്റർ: കണ്ടു, ഞങ്ങൾ അവന്റെ അടുത്തുന്നല്ലേ മഠത്തിലേക്കു വന്നത്.

 

സോഫിയ: ഓഹ്, അല്ല, അപ്പോ നിന്റെ മോനോ?

 

ഗ്ലാടിസ് സിസ്റ്റർ ഇത്ര നേരം ഒപ്പിച്ചുകൂട്ടിയതെല്ലാം ഒറ്റയടിക്ക് പൊളിഞ്ഞു.

 

സിന്ധു: അതെന്താടി അങ്ങനെ ചോദിച്ചേ, നിനക്കെല്ലാം അറിയാവുന്നതല്ലേ.

 

ഗ്ലാടിസ് സിസ്റ്റർ: ശെരി, ശെരി അന്നാ ഉറങ്ങിയാലോ, അല്ല ഉറങ്ങിയാലോ, സിന്ധു ഇന്ന് എങ്ങനാ, തിരിച്ചു പോണോ, അതോ ഇവിടെ കൂടുന്നോ?

 

സോഫിയ: എന്റെ സിസ്റ്ററെ, സിസ്റ്ററൊന്നു ചുമ്മാതിരുന്നേ, അവളിന്ന് എങ്ങോട്ടും പോണില്ല. നീ പറഞ്ഞ കാര്യം മുഴുവപ്പിക്, എന്ത് അറിയാവോനാ ചോദിച്ചേ?

 

ഗ്ലാടിസ് സിസ്റ്ററിന്റെ കയ്യിന്നു പൊയ്യെന്നു മനസിലാക്കി സിസ്റ്റർ പതിയെ അവിടെ ഇരുന്നു.

 

സിന്ധു: എന്റെ കുട്ടി പ്രസവിച്ചപ്പോഴേ മരിച്ചില്ലെടി. പിന്നെ വേറെ കുട്ടികളൊന്നും ഉണ്ടാകാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. ചേട്ടന്റെ കാര്യവും അറിയാലോ.

 

സോഫിയ: ചേട്ടന്റെ ഇഷ്യൂ എനിക്കറിയാം, പക്ഷെ കുട്ടി മരിച്ചെന്നു പറഞ്ഞത് എനിക്ക് മനസിലായില്ല.

 

സിന്ധു ഒരു ഞെട്ടലോടെ, സോഫിയയെ നോക്കി.

 

സോഫിയ: അല്ല പിന്നെ.. നീ എന്താ ഈ പറയുന്നേ അവൻ പ്രസവിച്ചു വീണത് എന്റെ കണ്മുന്നില. ക്ലീൻ ചെയ്തു വെയിറ്റും കാര്യങ്ങളൊക്കെ എടുത്തതു ഞാനും ചേർന്നല്ലേ..നല്ല ഒരു തക്കുടു വാവ. അല്പം വെയിറ്റ് കുറവായിരുന്നു എന്നതൊഴിച്ചാൽ, ഒരു പ്രോബ്ളവും വേറെ ഉണ്ടായിരുന്നില്ല. ആ കുട്ടി മരിച്ചെന്നു പറഞ്ഞാൽ എങ്ങനെയാ..

 

സിന്ധുവിന്റെ ഉള്ളൊന്നു പിടഞ്ഞു. തന്റെ പ്രസവം എടുത്ത കൂട്ടത്തിൽ ഉണ്ടായിരുന്ന നഴ്സ് ആയിരുന്നു സോഫിയ, കൂടാതെ പഴയ കൂട്ടുകാരി. അവൾക്കു തന്നോട് നുണപറയണ്ട യാതൊരു കാര്യവും ഇല്ല എന്ന് സിന്ധുവിനു ഉറപ്പാണ്.

 

സിന്ധു: അപ്പോ നീ പറഞ്ഞു വരുന്നത്.

 

സോഫിയ: എന്റെ അറിവിൽ ആ കുട്ടിക്ക് യാതൊരു പ്രേശ്നവും ഉണ്ടായിരുന്നില്ല. ഞാനാണെങ്കിൽ ആ കൃത്യം സമയത്തു അസ്സിസ്റ്റ്‌ ട്രൈനിങ്ങിന് എറണാകുളത്തു പോകുകയും ചെയ്തു. എന്തായാലും നീ ലേബർ റൂമിൽ കയറുമ്പോൾ ഞാൻ നിന്റെ കൂടെ ഉണ്ടായിരുന്നല്ലോ.?

 

സിന്തു പതിയെ തല കുലുക്കി.

 

സോഫിയ: അപ്പോ ഞാൻ പറഞ്ഞത് സത്യമാ. പിറ്റേ ദിവസം മുതൽ വേറെ നഴ്സ് ആയിരുന്നു ചാർജ്, അതുകൊണ്ട് അന്ന് രാത്രിക്ക് ശേഷം എന്താ നടന്നതെന്നു എനിക്കറിയില്ല.

സിന്ധു അത് കേട്ടു ഒന്ന് നടുങ്ങി.

 

സിന്ധു: നീ എന്തൊക്കെയാ ഈ പറയുന്നത്. കുട്ടി മരിച്ചെന്നാണല്ലോ എല്ലാവരും പറഞ്ഞത്.

 

സിന്ധുവിന്റെ കണ്ണുകൾ നിറഞ്ഞു.

 

സോഫിയ: എടി സത്യം. ഞാൻ എന്തിനാ നിന്നോട് നുണ പറയുന്നത്. സത്യമായിട്ടും നിന്റെ കുട്ടി മരിച്ചിട്ടൊന്നുമില്ല. ഇങ്ങനാണെങ്കിൽ എന്തോ ചതി നടന്നിട്ടുണ്ട്.

 

സിന്ധു: അപ്പോ, എന്റെ കുട്ടിക്ക് എന്താ പറ്റിയത്. എല്ലാവരും ചേർന്നു എന്നെ ചതിക്കിവായിരുന്നോ.

സിന്ധു ഇതെല്ലാം കേട്ട്, ആകെ വിളറി. തന്നെ ആരാണ് ചതിച്ചതെന്നു അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങു. അതികം പിടിച്ചു നിൽക്കാൻ സിന്ധുവിനു സാധിച്ചില്ല. സിന്ധു അലറി കരയാൻ തുടങ്ങി. കാഫ്തേരിയയിൽ ഉണ്ടായിരുന്ന മറ്റു കന്യസ്ത്രീകളും ബഹളം കേട്ടു അവരുടെ അടുത്തേക് വന്നു കാര്യം തിരക്കി.

 

ഗ്ലാടിസ് സിസ്റ്റർ: ഈ സംസാരം നമുക്ക് ഇവിടെ വെച്ച് നിർത്താം. സിന്ധു വാ പോകാം.

 

സിന്ധു: ഇല്ല സിസ്റ്റർ, എനിക്കും ഇപ്പോൾ അങ്ങനെത്തന്നെയാ തോന്നുന്നത്. എന്റെ കുഞ്ഞിനെ മനഃപൂർവം ആരോ എന്നിൽനിന്നും അകറ്റി, അതാരാണെന്ന് എനിക്ക് അറിയണം.

 

സിന്ധു ഫോൺ എടുത്തു അമ്മിണിയുടെ നമ്പർ ഡയൽ ചെയ്തു വിളിക്കാൻ ഫോൺ ചെവിയിലേക്ക് അടുപ്പിച്ചതും, ഗ്ലാടിസ് സിസ്റ്റർ സിന്ധുവിന്റെ കൈ തടഞ്ഞു ഫോൺ കൈകലക്കി.

 

ഗ്ലാടിസ് സിസ്റ്റർ: വേണ്ടാ, ആരെയും നീ വിളിക്കണ്ട. നിന്റെ കുട്ടി എവിടെയും പോയിട്ടില്ല. തത്കാലം എന്റെ ഓഫീസിലേക്ക് പോകാം. അവിടെ ചെന്നിട്ട് കാര്യങ്ങളൊക്കെ പറയാം.

Leave a Reply

Your email address will not be published. Required fields are marked *