വാനപ്രസ്ഥം – 1 1അടിപൊളി  

പക്ഷേ അവൾ അവസാന നിമിഷംവരെ ശ്രമിച്ചു.

കാരണം അജു നിരാശനാകരുതെന്ന് അവൾ ആഗ്രഹിച്ചു.

പ്രസന്റേഷൻ ദിവസം.

അർജുൻ സ്ലൈഡുകൾ തുറന്നപ്പോൾ തന്നെ എന്തോ പിഴവ് തോന്നി.

എല്ലാം പരിചിതമല്ല.

അവരുടെ ജോലി പോലെയാണ്. പക്ഷേ പൂർണ്ണമല്ല.

“ലച്ചു.”

“ഹും?”

“ഇത് എന്താ?”

അവൾ കണ്ണുകളിൽ നോക്കിയില്ല.

“പിന്നെപ്പറയാം.”

അവൻ സംശയത്തോടെ നിന്നു.

പക്ഷേ സമയം ഇല്ലായിരുന്നു.

അവതരണം തുടങ്ങി.

ആദ്യ ഭാഗം സഹനീയമായിരുന്നു.

പിന്നെ പ്രശ്നങ്ങൾ തുടങ്ങി.

ചില സ്ഥലങ്ങളിൽ സ്ലൈഡുകൾ പൊരുത്തപ്പെട്ടില്ല.

ഗ്രാഫുകളിൽ തെറ്റുകൾ.

റഫറൻസുകൾ നഷ്ടപ്പെട്ടു.

ഡെമോ ശരിയായി പ്രവർത്തിച്ചില്ല.

വിനോദ് സാറിന്റെ മുഖം പതിയെ ഗൗരവമായി.

മറ്റു അധ്യാപകരും കുറിപ്പെഴുതി.

ഹാളിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ അർജുൻ ഫലം മനസ്സിലാക്കിയിരുന്നു.

ഇത് നല്ല പ്രസന്റേഷൻ അല്ല.

വൈകുന്നേരം മാർക്ക് പ്രസിദ്ധീകരിച്ചു.

നിരാശാജനകമായ മാർക്ക്.

ലക്ഷ്മിയുടെ കൈകൾ തണുത്തു.

അർജുൻ ഒന്നും പറഞ്ഞില്ല.

അവൻ നേരെ ഡിപ്പാർട്ട്മെന്റ് ഓഫീസിലേക്ക് നടന്നു.

അവിടെ ഇരുന്ന് സെമസ്റ്ററിലെ മൊത്തം

മാർക്ക് കണക്കാക്കി.

ഒരു തവണ.

വീണ്ടും.

മൂന്നാം തവണ.

ഉത്തരം മാറിയില്ല.

സ്കോളർഷിപ്പിന് വേണ്ടതിനെക്കാൾ രണ്ട് മാർക്ക് കുറവ്.

വെറും രണ്ട്.

അവന്റെ തൊണ്ട വരണ്ടു.

ആ രണ്ട് മാർക്കുകൾ വെറും രണ്ട് അക്കങ്ങളല്ലായിരുന്നു.

വീട്ടിലെ ഫീസായിരുന്നു.

അമ്മയുടെ ആശ്വാസമായിരുന്നു.

ദിവ്യയുടെ പ്രതീക്ഷയായിരുന്നു.

അവന്റെ ഭാവിയായിരുന്നു.

അതെല്ലാം കൈവിട്ട് പോവുന്നതുപോലെ തോന്നി.

അവൻ ഒരു കസേരയിൽ ഇരുന്നു.

ആരും സംസാരിക്കരുതെന്ന് തോന്നി.

ആരും സമീപിക്കരുതെന്ന് തോന്നി.

അപ്പോഴാണ് ലക്ഷ്മി വന്നത്.

“അജു.”

മറുപടി ഇല്ല.

“അജു.”

അവൻ പതിയെ നോക്കി.

അവന്റെ മുഖം കണ്ടപ്പോൾ അവൾ ഭയന്നു.

കാരണം ഇതുപോലൊരു മുഖം മുമ്പൊരിക്കലും കണ്ടിട്ടില്ല.

അവൾ എന്തെങ്കിലും പറയണം എന്ന് കരുതി.

അവനെ ആശ്വസിപ്പിക്കണം.

ചിരിപ്പിക്കണം.

അവൾക്ക് അറിയാവുന്ന ഏക മാർഗം അതായിരുന്നു.

തമാശ.

“അപ്പോൾ…”

നിശബ്ദത.

“നമുക്ക് പ്ലാൻ ബി ആലോചിക്കാം.”

മറുപടി ഇല്ല.

“സ്കോളർഷിപ്പ് ഇല്ലെങ്കിൽ വേണ്ടടാ കോടീശ്വരൻ പരിപാടിയിലേക്ക് പോകാം.”

നിശബ്ദത.

“അതും ഇല്ലെങ്കിൽ കിഡ്നി വിക്കാം, അഖിലിന്റെ.“

മറുപടി ഇല്ല.

“രണ്ടെണ്ണം ഉണ്ടല്ലോ. ഒരെണ്ണം മതിയാവും.”

അവൾ നിർബന്ധിച്ച് ചിരിക്കുകയായിരുന്നു.

പക്ഷേ അർജുൻ ചിരിച്ചില്ല.

അവന്റെ മുഖം കടുത്തു.

“മതി.”

ലക്ഷ്മി നിശ്ചലമായി.

“അജു…”

“എല്ലാം തമാശയാണല്ലോ നിനക്ക്.”

അവളുടെ ചിരി മാഞ്ഞു.

“ഞാൻ വെറുതെ…”

“വെറുതെ എന്ത്?”

ആദ്യമായി അവൻ ശബ്ദം ഉയർത്തി.

“നിനക്ക് മനസ്സിലാകില്ല.”

“അജു…”

“ഈ രണ്ട് മാർക്ക് എനിക്ക് എന്താണെന്ന് അറിയാമോ?”

അവൾ മിണ്ടിയില്ല.

“ഇല്ല. അറിയില്ല, പക്ഷെ സോറി.”

“സോറി പറഞ്ഞാൽ കാര്യമില്ല.”

ആ വാക്കുകൾ അവളുടെ നെഞ്ചിൽ കുത്തിയിറങ്ങി.

കാരണം കുറ്റബോധം ഇതിനകം

തന്നെ ഉണ്ടായിരുന്നു.

ഇപ്പോൾ അതിന് മേൽ അവന്റെ ദേഷ്യവും.

“നീ ഒരിക്കൽ എങ്കിലും സീരിയസ് ആയിരുന്നെങ്കിൽ മതിയായിരുന്നു.”

അവൻ പറഞ്ഞു.

പിന്നെ തിരിഞ്ഞു നടന്നു.

ലക്ഷ്മി അവിടെ തന്നെ നിന്നു.

കണ്ണുകളിലേക്ക് വെള്ളം നിറഞ്ഞു.

കാരണം അവനറിയില്ലായിരുന്നു.

അവൾക്ക് വേണ്ടിയും അവൾ തന്നെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന്.

അവൻ അറിയില്ലായിരുന്നു.

ആ രാത്രി അവൾ ഒരു മിനിറ്റ് പോലും ഉറങ്ങിയിട്ടില്ലെന്ന്.

അവൻ അറിയില്ലായിരുന്നു.

അതെല്ലാം രക്ഷിക്കാൻ അവൾ പല തവണ ശ്രമിച്ചതെന്ന്.

അവൾ നോക്കിനിന്നു.

അജു അകന്നു പോയി.

പിന്നോട്ട് തിരിഞ്ഞുനോക്കാതെ.

ജീവിതത്തിൽ ആദ്യമായി… സ്വന്തം തമാശകൾ കൊണ്ട് ഒരാളുടെ സങ്കടം കുറയ്ക്കാൻ കഴിയാതെ പോയ ദിവസം ആയിരുന്നു അത്.

ലക്ഷ്മി കുറച്ചുനേരം അവിടെ തന്നെ നിന്നു.

അർജുൻ അകന്നു പോകുന്നത് അവൾ നോക്കി.

അവന്റെ നടത്തത്തിൽ പോലും ദേഷ്യം കാണാമായിരുന്നു.

അവളുടെ വായിൽ നിന്ന് ഇറങ്ങിയ ഓരോ തമാശയും തെറ്റായ സമയത്തായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.

“ലച്ചു…”

Leave a Reply

Your email address will not be published. Required fields are marked *