” നാളെ പാലക്കാട് വെച്ച് ഇന്റർവ്യു ഉണ്ട്…. അവിടേക്ക് ചെല്ലാൻ പറഞ്ഞു… ”
” ആണോ…. ഈശ്വരാ… എന്റെ മോന് ഈ ജോലിയെങ്കിലും കിട്ടണേ…”
അമ്മ ഒരു നെടുവീർപ്പോടെ പ്രാർത്ഥിച്ചു. പിറ്റേ ദിവസം പുലർച്ചെ തന്നെ ഞാൻ കുളിച്ച് മാറ്റി അമ്മയോടും അമ്മു ചേച്ചിയോടും യാത്ര പറഞ്ഞു ബൈക്കുമെടുത്ത് പാലക്കാട്ടേക്ക് പുറപ്പെട്ടു. പോകുന്ന വഴിയിൽ ഓട് കമ്പിനിയിലെ മുതലാളിയോട് ഇന്ന് വരുന്നില്ലെന്ന കാര്യവും വിളിച്ച് പറഞ്ഞു.
അവർ പറഞ്ഞ ഹോട്ടലിൽ എത്തിയ ഞാൻ വീണ്ടും ആ നമ്പറിൽ വിളിച്ചു. എന്നോട് മുകളിലെ രണ്ടാം നിലയിലേക്ക് വരാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ എന്നെ പോലെ തന്നെ ഒരുപാട് പേര് എത്തിയിട്ടുണ്ട്. അതിൽ കൂടുതലും സ്ത്രീകൾ ആയിരുന്നു.
ഓരോരുത്തരെ ആയി അവിടെ പുറത്ത് ചെയറിൽ ഇരുന്ന ഒരു 50 വയസ്സിനോട് പ്രായം വരുന്ന ആൾ ഇന്റർവ്യൂവിന് അകത്തേക്ക് വിളിച്ച് കൊണ്ടിരുന്നു.
അവസാനം എന്റെ ഊഴം എത്തി. മുമ്പും ഇതുപോലെ ഒരുപാട് ഇന്റർവ്യൂവിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും സാലറി കുറവായത് കാരണം ജോലിക്ക് പ്രവേശിച്ചിരുന്നില്ല. ഉള്ളിലേക്ക് കയറിയ ഞാൻ അവിടെ പുറത്ത് ഓരോരുത്തരെ ആയി ഉള്ളിലേക്ക് വിളിച്ചിരുന്ന അയാൾ ഉള്ളിലെ ഒരു മുറി ചൂണ്ടി കാണിച്ച് അങ്ങോട്ടേക്ക് കയറിക്കൊള്ളാൻ പറഞ്ഞു.
ഞാൻ ഉള്ളിൽ കയറിയപ്പോൾ ഒരു 40 വയസ്സ് തോന്നിക്കുന്ന ഒരാണും ഒരു 35 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയും ഒരു ടേബിളിന് അപ്പുറത്തായി ഇരിക്കുന്നുണ്ടായിരുന്നു.
എന്നോട് അവർ മുന്നിൽ കാണിച്ച കസേരയിൽ ഇരിക്കാൻ പറഞ്ഞു. ശേഷം എന്റെ ഫയൽ മേടിച്ച് സർട്ടിഫിക്കേറ്റ് എല്ലാം എടുത്തു നോക്കാൻ തുടങ്ങി. അവരുടെ സംസാരം മുഴുവൻ തമിഴിൽ ആയിരുന്നു. ശേഷം ആ സ്ത്രീ എന്നോടായി പറഞ്ഞു.( അവരുടെ സംസാരം മലയാളത്തിൽ ആയി വിവർത്തനം ചെയ്യുന്നു )
” അബിൻ.. ബാംഗ്ലൂർ ബേസ് ചെയ്ത് ഇന്ത്യയിൽ ഒരുപാട് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഐഡഡ് സ്കൂൾ ആണ് ഞങ്ങളുടെ… ഒരാഴ്ച്ചയായി ഞങ്ങൾ കേരളത്തിൽ പല സ്ഥലങ്ങളിൽ ആയി ഇന്റർവ്യൂ ചെയ്യുന്നുണ്ട്. ഒട്ടുമിക്ക എല്ലാ സ്കൂളിലും ടീച്ചേർസ് അപോയിന്റ് ആയി. ഇനി വേണ്ടത് ആന്ധ്രാ തമിഴ്നാട് ബോർഡറിലെ ഞങ്ങളുടെ കീഴിലുള്ള ഒരു സ്കൂളിലേക്ക് ആണ് ആളെ വേണ്ടത്. ”
ഞാൻ അവർ പറയുന്നതെല്ലാം മൂളി കേട്ടു…
” സൊ…സിറ്റിയിൽ നിന്ന് കുറച്ചു ഔട്ടർ ഏരിയ ആയത് കൊണ്ട് പലരും അങ്ങോട്ട് വരാൻ തയ്യാറാവുന്നില്ല … അബിന് എക്സ്പീരിയൻസ് കുറവുള്ളതൊന്നും ഞങ്ങൾക്ക് പ്രശ്നമല്ല.. പരസ്യത്തിൽ പറഞ്ഞതിനേക്കാൾ അയ്യായിരം രൂപ അധികം തരാം. എന്നുപറഞ്ഞാൽ നാൽപതിനസ്സായിരം രൂപ മാസം തരാം.. അവിടെ ജോലി ചെയ്യാൻ താല്പര്യമാണോ…? ”
നാൽപതിനായിരം എന്ന് കേട്ടപ്പോൾ നമ്മുടെ നാട്ടിലെ നാല് മാസം പഠിപ്പിച്ചാലും അത് കിട്ടില്ല. എനിക്ക് മറുത്തൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല.
” നൊ.. പ്രോബ്ലം സാർ… ഞാൻ റെഡിയാണ്… ”
“ഓക്കേ.. എങ്കിൽ നിങ്ങളുടെ സർട്ടിഫിക്കറ്റിന്റെ കോപ്പി പുറത്തു കൊടുത്തേക്കു… പോവേണ്ട ഡേറ്റ് പുള്ളി വിളിച്ച് പറയും… ബെസ്റ്റ് ഓഫ് ലക്ക്…”
” താങ്ക്യൂ.. സാർ.. ”
അത് പറഞ്ഞു ഞാൻ അവർക്ക് കൈ കൊടുത്തു പുറത്തേക്ക് നടന്നു. നേരത്തെ കണ്ട ആൾ ഒരു ഏജന്റ് ആയിരുന്നു. പുള്ളിക്കായിരുന്നു ഞാൻ വിളിച്ചിരുന്നത്. എന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പി അയാളെ ഏൽപ്പിച്ച് സന്തോഷത്തോടെ ഞാൻ വീട്ടിലേക്ക് ബൈക്കുമെടുത്ത് യാത്ര തിരിച്ചു.
വീട്ടിലെത്തി ഞാൻ കോളിങ് ബെൽ അടിച്ചു. അമ്മു ചേച്ചി വന്ന് വാതിൽ തുറന്ന് ഞാൻ അകത്തു കേറി.
അമ്മയോടും അമ്മു ചേച്ചിയോടും വിവരം പറഞ്ഞു. മാളു കോളേജ് കഴിഞ്ഞു എത്തിയിട്ടുണ്ടായിരുന്നില്ല.
രണ്ട് പേർക്കും അത് കേട്ടപ്പോൾ വലിയ സന്തോഷമായി. അമ്മ ജോലി കിട്ടാൻ വേണ്ടി നേർന്ന നേർച്ചകളൊക്കെ ഉടൻ ചെയ്യണം എന്ന് പറഞ്ഞു കൊണ്ട് സാരി തല കൊണ്ട് കണ്ണ് തുടച്ച് ഉള്ളിലേക്ക് പോയി. അമ്മു ചേച്ചി എന്നെ കെട്ടിപിടിച്ച് കവിളിൽ ഒരു ഉമ്മ തന്നു.
