വാദ്ധ്യാർ – 1 50അടിപൊളി 

 

സ്റ്റേഷനിലിറങ്ങിയ ഞാൻ ബാഗുമെടുത്ത് പ്ലാറ്റ്ഫോമീലൂടെ നടന്നു. ശേഷം അവിടെയുള്ള ഒരു കസേരയിൽ ബാഗ് വെച്ച് ഞാൻസിക്ക് വിളിച്ചു. ഞാൻ ഇരിക്കുന്നതിന്റെ കുറച്ച് അപ്പുറത്തായി അവളും അവളുടെ ഫാമിലിയും എത്തിയിട്ടുണ്ടായിരുന്നു ..

 

അവള് അവിടെ നിന്ന് എന്നെ കൈവീശി കാണിച്ചപ്പോൾ ഞാൻ തിരിച്ചും കൈവീശി കാണിച്ച് അങ്ങോട്ട്‌ ചെന്ന് അവരെയെല്ലാം പരിചയപ്പെട്ടു. ഞാൻസിയുടെ അമ്മയും അച്ഛനും അവളുടെ അമ്മായിഅച്ഛനും അമ്മായിഅമ്മയുമാണ് അവളെ യാത്ര അയക്കാൻ വന്നിരുന്നത്…

 

ഞാൻ ഞാൻസിയെ നോക്കുമ്പോ അത്യാവശ്യം തടിയും നീളവുമുള്ള ഒരു നാടൻ രീതിയിൽ വസ്ത്രം ധരിച്ച സുന്ദരി.. ചുരിദാറും ടോപ്പുമാണ് വേഷം… ചുരിദാറിൽ അവളുടെ ശരീരത്തിന്റെ ഒരു ഭാഗവും കാണാത്ത രീതിയിൽ നല്ല വസ്ത്ര ധാരണ..

 

ആദ്യം കണ്ട ആ എക്‌സൈറ്റ്മെന്റ് മാറിയപ്പോൾ പിന്നെ അവൾ അധികം സംസാരിക്കുന്നൊന്നുമില്ല.. ഫോണിൽ വിളിച്ച ആൾ തന്നെയാണോ ഇത് എന്ന് ഞാൻ ഒരു വേളേ സംശയിച്ചു. അത്രയ്ക്കും സൗമ്യമായാണ് അവൾ ഞാൻ എന്തെങ്കിലും ചോദിക്കുമ്പോൾ മറുപടി തന്നിരുന്നത്. “ഒരു പാവം കുട്ടിയാണ് അവളെന്നും നാട് വിട്ട് ദൂരത്തെങ്ങും ഇത് വരെ അവൾ പോയിട്ടില്ല, അത് കൊണ്ട് മോൻ നല്ലോണം നോക്കണമെന്നും അവളുടെ അമ്മ എന്നെ നോക്കി പറഞ്ഞേല്പിച്ചു… ”

 

അവരോട് ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു’

 

അല്പ സമയത്തിന് ശേഷം ട്രെയിൻ വന്നു.. ഞാനും അവളും ഉള്ളിൽ കയറി.. ട്രെയിനിന്റെ വാതിലിൽ നിന്ന് കൊണ്ട് അവൾ അവർക്കൊക്കെ കയ്കാണിച്ചുകൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുനീർ അവളുടെ ഷാളിൽ തുടച്ചു.. പതിയെ ട്രെയിൻ ചൂളം വിളിച്ചു മുന്നോട്ട് കുതിച്ചു.

 

ഞാൻ ഞങ്ങളുടെ സീറ്റിൽ വന്നിരുന്നു. ഞങ്ങൾ സീറ്റിലേക്ക് വന്നപ്പോൾ എതിർ വശത്തായി അത്യാവശ്യം മാന്യമായി വസ്ത്രം ധരിച്ച ഒരു തമിഴൻ കിടക്കുന്നുണ്ടായിരുന്നു.

ഞങ്ങളുടെ ബാഗ് എല്ലാം ഒതുക്കി വെക്കാൻ വേണ്ടി അവിടെ ഉള്ള ലൈറ്റ് ഇട്ടതും അയാൾ ചാടി എഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്യാൻ വേണ്ടി പറഞ്ഞു ഞങ്ങളോട് ദേഷ്യപ്പെട്ടു…

 

പെട്ടെന്ന് അയാൾ ചൂടാവുന്നത് കേട്ടതും ഞാൻസി തമിഴിൽ അയാളോട് തിരിച്ചും ദേഷ്യപ്പെട്ടു.

 

അവളുടെ പെട്ടെന്നുള്ള ആ ഭാവ മാറ്റം എന്നെ ചെറുതായൊന്നു പേടിപ്പിച്ചു… എങ്കിലും അത് പുറത്ത് കാട്ടാതെ അവളോട് മിണ്ടാതെ ഇരിക്കാൻ ഞാൻ പറഞ്ഞു.

 

ഞാൻ അത് പറഞ്ഞ ശേഷം പിന്നെ അവളൊന്നും മിണ്ടിയില്ല. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ വീണ്ടും വാ തുറന്നു. അവളെ കുറിച്ചും അവളുടെ വീട്ടുകാരെ കുറിച്ചും ഹസ്ബെന്റിനെ കുറിച്ചൊക്കെ അവടെ ഇരുന്ന് അവൾ വാ തോരാതെ സംസാരിക്കാൻ തുടങ്ങി…

 

ഇപ്പൊ കുറച്ചു നേരത്തെ കണ്ട ആൾ തന്നെയാണോ ഇവൾ എന്ന് വീണ്ടും വീണ്ടും എനിക്ക് സംശയം വന്നു. പിന്നെ അവൾ എന്നെ കുറിച്ച് ചോദിച്ചു.. എന്റെ എല്ലാ കാര്യങ്ങളും ഞാൻ അവളുമായി ഷെയർ ചെയ്തു.. പതിയെ ഞങ്ങളുടെ ഇടയിൽ ഒരു സൗഹൃദം വളർന്നു….

 

” ഇപ്പൊ… അബിന് തോന്നുന്നുണ്ടാവും നേരത്തെ കണ്ട പെണ്ണ് തന്നെയാണോ ഇതെന്ന്… നേരല്ലേ…. ”

 

” സത്യം…. ”

 

” എടൊ നമുക്ക് ചിലരുടെ മുൻപിൽ ചിലതൊക്കെ മറച്ചു പിടിച്ച് ജീവിക്കേണ്ടി വരും … അത് അവരുടെ സന്തോഷം കാണാൻ വേണ്ടി മാത്രം… പക്ഷേ ഒരിക്കലും നമ്മുടെ മനസ്സ് മുഴുവനായും അവരെ കാണിക്കാതെ ഇരുന്നാൽ മതി… ”

 

ഞാൻ അവളുടെ അടുത്തിരുന്ന് അവൾ പറയുന്നതെല്ലാം മൂളി കേട്ടു…

 

” അബിനറിയോ.. ബി. എഡ് എടുത്ത ശേഷം എന്റെ വീട്ടുകാരോ ഹസ്‌ബെൻഡിന്റെ വീട്ടുകാരോ എന്നെ ജോലിക്ക് വീട്ടിരുന്നില്ല. അവരുടെ ഒക്കെ കാല് പിടിച്ച് കരഞ്ഞു കൊണ്ട് അവസാനം എന്നെ ഞങ്ങളുടെ വീടിന് അടുത്തുള്ള ഒരു പ്രൈവറ്റ് കോളേജിൽ പഠിപ്പിക്കാൻ സമ്മതം തന്നു. പക്ഷേ പോയ അന്ന് തന്നെ എനിക്ക് മടുത്തു..”

 

” അതെന്ത്.. പറ്റി…? ”

 

” എന്റെ അച്ഛൻ ഒരു കോടീശ്വരൻ ആണ്. അത് പോലെ ഹസ്ബെന്റും അവരുടെ വീട്ട് കാരും… ഞാൻ ജോലിക്ക് പോയി കിട്ടുന്ന നക്കാ പിച്ച കാശ് വേണ്ട അവർക്കെന്ന്… ജോലിക്ക് കയറിയപ്പോൾ തന്നെ പ്രിൻസിപ്പളിന്റെയും മറ്റു ടീച്ചറമ്മാരെയും അതിരു വിട്ട ബഹുമാനവും ക്‌ളാസ്സെടുക്കാൻ കൂടെ വന്ന് സഹായിക്കുന്നതൊക്ക കണ്ടപ്പോ അതോടെ നിർത്തി… ”

Updated: January 2, 2026 — 5:55 pm

Leave a Reply

Your email address will not be published. Required fields are marked *