വാദ്ധ്യാർ – 1 50അടിപൊളി 

പിന്നീടങ്ങോട്ട് അവരുടെ വിളിക്കായുള്ള കാത്തിരിപ്പായിരുന്നു. ഏകദേശം രണ്ടാഴ്ച കഴിഞ്ഞു അവിടെ കണ്ട ആ ഏജന്റ് ഫോൺ വിളിച്ചു.

 

” ഹലോ… അബിൻ അല്ലെ… ”

 

” ആ..അതെ… ആരാണ് ..? ”

 

” പരിചയപ്പെടുത്താൻ മറന്നു… ഞാൻ ദേവൻ.. നിങ്ങൾ ഇന്റർവ്യുന് വന്നപ്പോൾ അന്ന് കണ്ട ആ ഏജന്റ്… ”

 

” ആ.. ഒക്കെ.. സാർ എന്തായി നമ്മുടെ കാര്യം… ”

 

” ആ.. അത് പറയാനാ വിളിച്ചത്… മറ്റന്നാൾ അങ്ങോട്ട് ജോയിൻ ചെയ്യാൻ പോവേണ്ടി വരും.. നിങ്ങടെ കാര്യം ഞാൻ മറന്നിരുന്നു… അതാ വിളിക്കാൻ വൈകിയേ… നിങ്ങളുൾപ്പെടെ അഞ്ചു പേരെ ആണ് അവിടേക്ക് നിയമച്ചിരിക്കുന്നത്… ”

 

” ഒക്കെ… സാർ.. എങ്ങനെയാണ് പോവേണ്ടത്….? ”

 

” അബിൻ പുതുപ്പേട്ട് എന്ന സ്ഥലത്താണ് സ്കൂൾ ഉള്ളത് നിങ്ങൾ ചെന്നൈയിൽ ഇറങ്ങി അങ്ങോട്ടേയ്ക്ക് ബസ്സിന് പോവേണ്ടി വരും… ഏകദേശം ഒരു നൂർ കിലോമീറ്ററോളം ഉണ്ട് ചെന്നൈയിൽ നിന്ന് അങ്ങോട്ടേക്ക് … ”

 

” ഓക്കേ… സാർ കറക്റ്റ് ലൊക്കേഷൻ കിട്ടിയാൽ നന്നായിരുന്നു… ”

 

” അത് ഞാൻ അയച്ച് തരാം… ആഹ് പിന്നെ നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ പാലക്കാട്‌ നിന്ന് ഒരു ടീച്ചറും കൂടെ ഉണ്ടാവുമെന്ന് അറിയിച്ചു… അവരെ കൂടി കൂടെ കൂട്ടിയാൽ അവർക്ക് വലിയ ഉപകാരമാവും… കുറച്ച് കഴിഞ്ഞാൽ അവർ അബിന് വിളിക്കും…. ”

 

” ഓഹ്.. അതിനെന്താ സാർ… ”

 

” പിന്നെ ഒരു കാര്യം കൂടി.. ഈ ജോലി താങ്കൾക്ക് കിട്ടാൻ ഒരു കാരണം ഞാനും കൂടി ആണ്. അത് കൊണ്ട് ആദ്യ ശമ്പളത്തിൽ നിന്ന് ഒരു അയ്യായിരം രൂപ കമ്മീഷൻ എനിക്ക് തരാൻ മറക്കരുത്… ”

 

” ഉറപ്പായിട്ടും തരും…. ”

 

” ഓക്കേ… എന്നാൽ വെക്കട്ടെ…. ”

 

” ഓക്കേ… സാർ… ”

 

ഫോൺ വെച്ച ശേഷം ഞാൻ അമ്മയോടും മറ്റുള്ളവരോടും കാര്യങ്ങളെല്ലാം പറഞ്ഞു. ചേച്ചി വേഗം അകത്തേക്ക് ചെന്ന് കുറച്ചു പൈസായുമായി തിരിച്ചു വന്ന് എന്റെ കയ്യില് തന്നു…

 

” ടാ… നീ വേഗം പോയി നിനക്കാവശ്യമുള്ള ഡ്രെസ്സും വേണ്ടതെല്ലാം വാങ്ങിച്ച് വായോ… ”

 

ഞാൻ ചേച്ചിയെ ഒന്ന് നോക്കി തലകുലുക്കി .. “ശെരി” എന്ന് പറഞ്ഞു ബൈക്കുമെടുത്ത് ടൗണിലേക്ക് പുറപ്പെട്ടു. അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം മേടിച് വീട്ടിൽ എത്തിയപ്പോഴേക്കും നേരം വൈകിയിരുന്നു.

 

അങ്ങോട്ട് പോകുമ്പോൾ തന്നെ ഓട് കമ്പനിയിൽ കയറി മുതലാളിയോട് ഇനി വരുന്നില്ലെന്ന കാര്യം അറിയിച്ചിരുന്നു.

 

തിരിച്ച് വന്ന് ബൈക്ക് പാർക്ക് ചെയ്യുന്ന നേരത്താണ് ഒരു അറിയാത്ത നമ്പറിൽ നിന്ന് കാൾ വരുന്നത്. ഞാൻ ഫോൺ എടുത്തു..

 

” ഹലോ… അബിനല്ലേ..? ”

 

“അതെ..ആരാണ്….? ”

 

” ഞാൻ ഞാൻസി… ദേവൻ സാർ തന്ന നമ്പറാണ്… മറ്റന്നാൾ ഞാനും കൂടെ ഉണ്ട്.. താൻ എങ്ങനെയാണ് പോവുന്നത് … ”

 

” ഓഹ്… ഒക്കെ… ദേവൻ സർ പറഞ്ഞിരുന്നു… ഞാൻ ട്രെയിനിൽ ജനറൽ ക്ലാസ്സിൽ ടിക്കറ്റ് എടുത്തു പോവാനാണ് വിചാരിച്ചിരുന്നത്… ഇനി ടീച്ചറും കൂടി ഉണ്ടാവുമ്പോൾ….

റിസർവേഷൻ ടിക്കറ്റൊക്കെ കിട്ടാൻ ബുദ്ധിമുട്ടല്ലേ.. ”

 

” അത് പറയാനും കൂടിയാ വിളിച്ചേ… എന്നെ പുള്ളി കഴിഞ്ഞ ആഴ്ച തന്നെ വിളിച്ചിരുന്നു… അത് കൊണ്ട് ഞാൻ അപ്പോഴേ സെക്കന്റ്‌ എ. സി ടിക്കറ്റ് എനിക്കും ഹസ്ബെന്റിനും എടുത്തിരുന്നു. പക്ഷെ പുള്ളിക്ക് അർജന്റായി ദുബായിലേക്ക് തിരിച്ചു പോവേണ്ടി വന്നത് കൊണ്ട് കൂടെ വരാൻ പറ്റില്ല… അത് കൊണ്ട് താൻ കൂടെ പോരെ…”

 

” അത്… അങ്ങനെ മറ്റൊരാളെ ടിക്കറ്റിൽ പോയാൽ പ്രശ്നമല്ലേ ടീച്ചർ ….!”

 

” പ്രശ്നമൊക്കെ ആണ്… ഇനി എന്തെങ്കിലും ഇഷ്യൂ വന്നാൽ നമുക്ക് അപ്പൊ നോക്കാം…. എന്തായാലും താൻ എന്റെ കൂടെ പോര്…. ”

 

” ഓക്കേ… അപ്പൊ മറ്റന്നാൾ കാണാം….”

 

ഞാൻ ഫോൺ വെച്ചു. അമ്മയോടും ചേച്ചിയോടും ഈ വിവരം പറഞ്ഞില്ല. അറിഞ്ഞാൽ അവര് സമ്മതിക്കില്ല…

 

അങ്ങനെ പോവേണ്ട ദിവസം രാവിലെ കൂട്ടുകാരനെ വിളിച്ച് സ്റ്റേഷനിലേക്ക് ഡ്രോപ്പ് ചെയ്യാൻ ഏല്പിച്ചിരുന്നു… ട്രെയിൻ രാത്രി എട്ട് മണിക്കാണ് പാലക്കാട്‌ എത്തുന്നത്. അവൻ കൃത്യ സമയത്തു തന്നെ എന്നെ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്തു.

Updated: January 2, 2026 — 5:55 pm

Leave a Reply

Your email address will not be published. Required fields are marked *