“സാർ പറഞ്ഞില്ലേ സാറിന്റെ ഭാര്യ ഒന്നും അറിയാൻ പാടില്ല എന്ന്….” വിനോദിനെ നോക്കി അല്പം പരിഭ്രമത്തോടെ വിജയൻ പറഞ്ഞു തുടങ്ങി.
“നീ എന്റെ ഭാര്യയോട് എല്ലാം പറഞ്ഞോ?” ഇത്തവണ വിനോദിന്റെ ശബ്ദത്തിൽ പരിഭ്രമവും ദേഷ്യവും ഒക്കെ ഉണ്ടായിരുന്നു. മുഖത്ത് അത്രയും നേരം അവൻ വരുത്തിവെച്ച സൗമ്യതയൊക്കെ പെട്ടെന്ന് പ്രത്യക്ഷമായി. ഗീത എന്തൊക്കെ അറിഞ്ഞു കാണും എന്നുള്ള അങ്കലാപ്പ് അവനുണ്ടായിരുന്നു. ഒന്നും ഓർക്കാതെ അവൻ മുറിയ്ക്കു പുറത്തിറങ്ങി വിജയന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. ഇങ്ങനെയുള്ളപ്പോൾ വിനോദ് സാധാരണ ഷർട്ടിലോ ബനിയനിലോ ആണ് കുത്തിപ്പിടിക്കുക. ഇവിടെ ഇപ്പോൾ വിജയൻ ഉടുതുണിയില്ലാതെ നിൽക്കുന്നത് കൊണ്ട് അവന്റെ കഴുത്തിൽ കുത്തിപ്പിടിക്കാനേ പറ്റുള്ളൂ.
“അയ്യോ… എല്ലാം ഒന്നും പറഞ്ഞിട്ടില്ല….” വിനോദിന്റെ ബലിഷ്ടമായ കൈകൾ സ്വന്തം കഴുത്തിൽ മുറുകിയപ്പോൾ വെപ്രാളത്തോടെ വിജയൻ പറഞ്ഞു.
വിനോദിന്റെ ദേഷ്യം നിറഞ്ഞ ചോദ്യം കേട്ടപ്പോൾ വിജയൻ വീണ്ടും പേടിക്കാൻ തുടങ്ങി. വിജയനെ പേടിപ്പിച്ചു കഴിഞ്ഞാൽ അവൻ ചിലപ്പോൾ കള്ളം പറയും എന്നൊരു ചിന്ത അപ്പോൾ
വിനോദിന് വന്നു. ഗീതയോട് വിജയൻ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് നയത്തിൽ ചോദിച്ചു കഴിഞ്ഞാൽ അവൻ സത്യം പറയും. സൽമാൻ പറഞ്ഞത് അനുസരിച്ച് വിജയൻ വിശ്വസ്തനാണ്. അങ്ങനെ ചിന്തിച്ചപ്പോൾ വിനോദ് വിജയന്റെ കഴുത്തിൽ നിന്നും പിടിവിട്ടു.
“നീ ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞാൽ നിന്നെ ഞാൻ ഒന്നും ചെയ്യില്ല. ആ ഒരു ഉറപ്പ് ഞാൻ നിനക്ക് തരാം. പക്ഷേ കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ പറയണം. ഇവിടുത്തെ കേസ് തെളിയിക്കാൻ എന്നെ ഡി ഐ ജി പത്തനംതിട്ടയിൽ നിന്ന് വരുത്തിയിട്ടുണ്ടെങ്കിൽ ഞാൻ അത്ര മണ്ടൻ അല്ല എന്ന് നീ ഓർക്കണം. അതുകൊണ്ട് നീ ഉള്ള കാര്യം പറ… എന്റെ ഭാര്യയോട് നീ എന്താണ് പറഞ്ഞത്?” വിജയൻ വീണ്ടും പേടിക്കാതിരിക്കാൻ ഒരല്പം പിറകിലേക്ക് മാറി നിന്നാണ് വിനോദ് അങ്ങനെ ചോദിച്ചത്.
“സാറിന്റെ ഭാര്യയോട്… ഞാനൊരു കള്ളം പറഞ്ഞു…”
“എന്ത് കള്ളമാണ് നീ അവളോട് പറഞ്ഞത്?”
“സാറിന്… സാറിന്റെ ഭാര്യയെ കളിക്കാൻ സമയമില്ലാത്തതുകൊണ്ട് എന്നോടും സൽമാൻ സാറിനോടും സാറ് ഭാര്യയെ കളിക്കാൻ പറഞ്ഞതായിട്ട് പറഞ്ഞു” വിനോദിന്റെ മുഖത്തേക്ക് നോക്കാതെ തലകുനിച്ചു നിന്നാണ് വിജയൻ അങ്ങനെ പറഞ്ഞത്. അത് കേട്ടപ്പോൾ വിനോദിന് ഒരല്പം ആശ്വാസമായി.
വിനോദ് ഏറ്റവും കൂടുതൽ ഭയന്നത് ഗീതയെ താൻ സംശയിക്കുന്നത് പോലെ അവൾക്ക് തോന്നുമോ എന്നുള്ളതായിരുന്നു. അവൾക്ക് അവസരങ്ങൾ താൻ മനപ്പൂർവം സൃഷ്ടിച്ചു കൊടുത്ത കാര്യമൊക്കെ അവൾ അറിഞ്ഞു കഴിഞ്ഞാൽ അവൾ അത് ഏത് രീതിയിൽ എടുക്കും എന്ന് അറിയില്ല. മാത്രമല്ല ഇന്ന് സമയം ഉണ്ടായിട്ട് കൂടി അവളെ കളിക്കാതെ പകരം വേറൊരുത്തന് കളിക്കാൻ അവസരം കൊടുത്തത് മഹാ ചെറ്റത്തരം
ആണ്. ശരിക്കും പറഞ്ഞു കഴിഞ്ഞാൽ സ്വന്തം ഭാര്യയെ കൂട്ടികൊടുത്തു. വിജയൻ എന്തായാലും തനിക്ക് സമയമില്ല എന്നാണ് ഗീതയോട് പറഞ്ഞത്. തനിക്ക് സമയമില്ല എന്നുള്ള കാര്യം ഗീതയ്ക്കും അറിയാം. കാര്യങ്ങൾ വിചാരിച്ച അത്ര പേടിക്കാനില്ല.
“അങ്ങനെ പറഞ്ഞപ്പോൾ അവൾ എന്തു പറഞ്ഞു? നീ അവളെ നിർബന്ധിക്കുകയോ മറ്റോ ചെയ്തോ?” ഇത്തവണ വിനോദിന്റെ ചോദ്യത്തിൽ ദേഷ്യം ഒന്നും ഇല്ലായിരുന്നു. വളരെ സൗമ്യമായിട്ടാണ് അവൻ ചോദിച്ചത്.
വിനോദ് ദേഷ്യപ്പെടാതെ ചോദിച്ചപ്പോൾ വിജയൻ അവന്റെ മുഖത്തേക്ക് നോക്കി. അത്രയും നേരം തലകുനിച്ചു നിൽക്കുകയായിരുന്നു. സൗമ്യതയോടെയുള്ള വിനോദിന്റെ ചോദ്യം അവനൊരു ആശ്വാസമായി. അത്രയും നേരം പേടിച്ചു നിന്നത് കൊണ്ട് തന്നെ അവൻ നല്ലതുപോലെ ഒന്ന് ശ്വാസം എടുത്തു. അപ്പോഴാണ് ശരിക്കും വിനോദിന് മനസ്സിലായത് വിജയൻ എത്രത്തോളം പേടിച്ചു എന്ന്.
“നീ പേടിക്കാതെ…. പെട്ടെന്ന് നീ കള്ളം പറഞ്ഞു എന്ന് പറഞ്ഞപ്പോൾ ഞാൻ വേറെ എന്തൊക്കെയോ വിചാരിച്ചു… അതാണ് പെട്ടെന്ന് ദേഷ്യം വന്നത്. പക്ഷേ നീയുള്ള കാര്യം ഉള്ളതുപോലെ പറഞ്ഞു… അതിരിക്കട്ടെ നീ പറഞ്ഞത് അത്രയും ശരിയല്ലേ? വേറെ കള്ളം ഒന്നും ഇല്ലല്ലോ.?”
