കാന്താരി – 4അടിപൊളി  

കാന്താരി 5

Kanthari Part 5 | Author : Doli

[ Previous Part ] [ www.kambi.pw ]


 

 

സുന്ദരന്റെ മെസ്സേജ് എടുത്ത് നോക്കുമ്പോ അത് അവൻ ഡിലീറ്റ് ആക്കിയിരിക്കുന്നു…

എന്നാലും എന്താവും അത്… ഞാൻ ഇങ്ങനെ ആലോചിച്ചു….ആ ചുമ്മാ അല്ല mustang എടുക്കുന്നു പറഞ്ഞു തെണ്ടി കൊണ്ട് വന്ന് കാണും… കൊറച്ച് കുശുമ്പ് കൊറേ സന്തോഷത്തോടെ ഞാൻ ആലോചിച്ചു…

ഇത് ഒരു മോട്ടിവേഷൻ ആയി എടുക്ക് ശിവ ജോലിക്ക് പോയി മിനിമം ഒരു ട്രംഫ് എങ്കിലും എടുത്ത് തന്തേ കാണിക്കണം…. 🤡

എവിടുന്ന് 😏 എന്റെ ജീവിതം മിക്കവാറും അപ്പന്റേം പപ്പന്റേം കൈ കൊണ്ട് തീരും… ഹും….

അയ്യോ ഇന്ദ്രൻ എന്തോ പറയാൻ ഒണ്ട് വരാൻ പറഞ്ഞല്ലോ അങ്ങോട്ട് പോവാ ഇപ്പൊ….

ഞാൻ എണീറ്റതും പപ്പ വെയർത്ത് കുളിച്ച് പേടിച്ച് പേടിച്ച് താഴേക്ക് എറങ്ങി വന്നു

എന്തോ ഒണ്ടല്ലോ മോന്ത കണ്ടിട്ട് ഒപ്പിച്ച് കൂട്ടിയ ലക്ഷണം ഒണ്ട്…. എന്ത് കാര്യം…. എന്നാലും അങ്ങനെ അല്ല എന്താ അത് എന്തോ ഒപ്പിച്ച് വച്ചിട്ടുണ്ട്…

ഞാൻ വീണ്ടും കാറിന്റെ അടുത്ത് പോയി തപ്പി നോക്കി….

കീ എടുത്ത് കൊണ്ട് വന്നിട്ട് ഉള്ളില് കേറി നോക്കി…

എന്താവും കാര്യം….

ചെറി : എന്താ ടാ തപ്പുന്നെ

ഞാൻ : ഹേ ഫോൺ ഫോൺ

പപ്പ സംസാരം കേട്ട് വെളിയിലേക്ക് വന്നു….

ഞാൻ കാറിന്റെ വെളിയിലേക്ക് എറങ്ങി… ഡോർ അടച്ചു

ചെറി :എന്താ കാര്യം

ഞാൻ : എന്റെ ഒരു സാനം ഉള്ളില് നോക്കിയത്

ചെറി : സത്യം പറ എങ്ങോട്ട് പോവാൻ ആണ് രണ്ട് പേരും കൂടെ പ്ലാൻ കള്ളാ എനിക്ക് ഒന്നും മനസ്സിലായില്ലാ വിചാരിക്കല്ലേ…😂

ഞാൻ : ഓ പിന്നെ കറങ്ങാൻ പോണു… ഞാൻ ഇന്ദ്രനെ കാണാൻ പോവാ അവൻ വരാൻ പറഞ്ഞു….

ചെറി : പോയേച്ച് വാ…

ഞാൻ : അതന്നെ വിളിച്ചിട്ട് എട്ക്കണ്ടേ…

ഞാൻ ഉള്ളിലേക്ക് നടന്നു മേലോട്ട് കേറി….എന്തായാലും വെളിയോട്ട് പോവാ ഇവടെ ഇരുന്നിട്ട് കാര്യം ഇല്ലല്ലോ….

കൊറച്ച് കഴിഞ്ഞതും പപ്പ കെതച്ച് കെതച്ച് ഉള്ളിലേക്ക് കേറി വന്നു…. ഞാൻ ഉള്ളിലുള്ളത് കാണാതെ ആണ് വന്നത്

എന്നെ കണ്ടതും കഷ്ട്ടപ്പെട്ട് വരാത്ത ചിരി വരുത്തി…പെട്ടെന്ന് തിരിഞ്ഞ് നടക്കാൻ തൊടങ്ങി…

ഒന്ന് നിന്നെ ഞാൻ പിന്നീന്ന് അവളെ വിളിച്ചു….

എന്താ 🙄… അവളൊന്ന് ഞെട്ടി…. അങ്ങനെ തന്നെ നിന്ന് പെട്ടെന്ന് തിരിഞ്ഞ് ഇത്തിരി റഫ് ആയി പപ്പ ചോദിച്ചു

ഞാൻ : എന്താ നിനക്ക് ഒരു പേടി പോലെ…

പപ്പ വീണ്ടും ഒന്ന് ഞെട്ടി

ഞാൻ : വന്നപ്പോ തൊട്ട് ഒരു ബെയറിങ് കട്ടാ എന്താ കാര്യം

അവളൊന്ന് പരുങ്ങി…

പപ്പ : എനിക്കല്ല നിനക്കാ കൊഴപ്പം… പിന്നെ വണ്ടീല് എന്തായിരുന്നു….ബ്രേക്ക്‌ ഊരി വിട്ട് കൊല്ലാൻ ആണോ….🙄

വല്ല വള്ളിയും പിടിച്ചോണ്ട് വന്നാ നോക്കിക്കോ ഞാൻ തിരിഞ്ഞ് നോക്കില്ല

പപ്പ എന്നെ തുറിച്ച് നോക്കി തിരിഞ്ഞ് നടന്നു…

പെട്ടെന്ന് ഫോൺ ബെൽ അടിച്ചു…നന്ദൻ ആയിരുന്നു അത്….

ഞാൻ : പറ മോനെ അവൻ വരാൻ പറഞ്ഞു എന്താ കാര്യം

നന്ദൻ : ടാ രാമാ അവനെ കാണാൻ ഇല്ല അവനെ മാത്രം അല്ല അമ്മൂനേം….

എന്ത്

നന്ദൻ : എടാ ഇന്ദ്രനെ തൂക്കിന്ന്….

എന്റെ തലക്ക് ഷോക്കാ ഒണ്ടായത്….

ആര് …. ഹാങ്ങറിലെ ഷർട്ട് എടുത്ത് ഞാൻ ചോദിച്ചു

ഹേ ഇല്ല ഇല്ല നീ മറ്റേ ബാറ്റ് എടുത്തോണ്ട് വാടാ മൈരേ അവൻ അവടെ എന്തോ പറഞ്ഞു….

ഞാൻ : ഇന്ന് അവന്റെ ഒക്കെ തല തുണ്ടാവും ഞാൻ ദേ എത്തി

ഞാൻ ഫോൺ കട്ടാക്കി….. വെളിയിലേക്ക് നടന്നു….

പപ്പ : എങ്ങോട്ടാ 😭😞

ഞാൻ : ടൈം ഇല്ല പറയാൻ….

പപ്പ : ഇപ്പൊ പോവണ്ട.. അവളെന്റെ കൈ പിടിച്ച് നിർത്തി

ഞാൻ : എന്നെ വിടാൻ എനിക്ക് പോണം

പപ്പ : ഇല്ല ഇപ്പൊ ഞാൻ വിടില്ല.. എനിക്ക് ഒരു കാര്യം പറയാൻ ഒണ്ട്

ഞാൻ : എനിക്ക് അതിന് ടൈം ഇല്ല നീ വിട് പപ്പാ എന്നെ

പപ്പ : ഇല്ല ഇപ്പൊ എങ്ങോട്ടും ഞാൻ നിന്നെ വിടില്ല…

ഞാൻ അവൾടെ കഴുത്തിന് പിടിച്ചു

പപ്പാ എന്റെ തലക്ക് ചൂട് കൂടി ഇരിക്കാ…. നീ അല്ല ദൈവം വന്ന് പറഞ്ഞാ ഞാൻ പോവും…. ഞാൻ അവളെ ഉന്തി വിട്ടിട്ട് പറഞ്ഞു….😣

പപ്പ വീണ്ടും വന്ന് എന്റെ തോളിൽ പിടിച്ചു…

പപ്പ : പ്ലീസ് ഞാൻ കാല് പിടിക്കാ….

ഒരു നിമിഷം ആ മോശം അവസ്ഥയിൽ പോലും ഞാൻ ഒന്ന് ആലോചിച്ചു….എന്നെ ഇവളെന്തിനാ തടയുന്നെ…

ആ ചിന്തയിൽ നിന്നപ്പൊ തന്നെ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു….

ഋഷി ഇന്ദ്രന്റെ അനിയൻ ആയിരുന്നു അത്…

ഞാൻ കോൾ എടുത്തു

ഋഷി : രാമേട്ടാ . ചേട്ടന് എന്താ സംഭവിച്ചേ

ഞാൻ : ഇല്ല ടാ, ഇന്ന് രാത്രിക്ക് മുന്നേ എല്ലാം കലങ്ങി തെളിയും…

ഋഷി : നിങ്ങള് എവടെ ആണ്….

ഞാൻ : ഞാൻ ദേ എറങ്ങി….

ഋഷി : ചേട്ടാ ആ തായോളി ഏതാ

ഞാൻ : ഏത്

ഋഷി : നിങ്ങള് വീഡിയോ കണ്ടില്ലേ അപ്പൊ

വീഡിയോ ഞാൻ അത്ഭുതത്തോടെ ചോദിച്ചു…

ഋഷി : നിക്ക് നിക്ക് വെയിറ്റാക്ക്….ശിവേട്ടാ എനിക്ക് അവന്റെ തല കുത്തി പൊളിക്കണം ഞാൻ ഇപ്പൊ തരാ…

അവൻ ഫോൺ കട്ടായി…

ഞാൻ താഴോട്ട് നടന്നു…

പപ്പ വീണ്ടും വന്ന് എന്നെ തടഞ്ഞു….

ഞാൻ : ചെവിക്കുറ്റി അടിച്ച് ഞാൻ പൊട്ടിക്കും… മാറിക്കോ

പപ്പ : തല്ലിക്കൊ പോവല്ലേ

ഞാൻ : മാറടി

ഞാൻ പല്ല് കടിച്ച് അവളെ പിടിച്ച് മാറ്റി മാറ്റി വിട്ടു….

പപ്പ : നീ പോയാ ഞാൻ ചത്ത് കളയും

ഞാൻ : ഒരു മൈരും സംഭവിക്കില്ല ഞാൻ പോവും

പപ്പ : എന്നെക്കാളും വലുതാ അപ്പൊ അവരൊക്കെ ഹാ ശിവ

ഞാൻ കണ്ണടച്ച് ദേഷ്യം കണ്ട്രോൾ ചെയ്തു

പപ്പ : നോക്കിക്കോ നീ തിരിച്ച് വരുമ്പോ ഞാൻ കാണില്ല… നിനക്ക് ഒന്നും പറയാനില്ലേ അപ്പൊ എന്നെക്കാളും വലുതാ അവര് എന്നാ….

അതെ,കണ്ണ് തൊറന്ന് ഞാൻ പറഞ്ഞിട്ട് എറങ്ങി നടക്കാൻ തൊടങ്ങി…

അവള് സ്റ്റെപ്പിൽ തലക്ക് കൈ കൊടുത്ത് കരഞ്ഞോണ്ട് ഇരുന്നു…

പെട്ടെന്ന് എനിക്ക് വീണ്ടും ഒരു സംശയം തോന്നി…

ഋഷി പറഞ്ഞ തായോളി അവൻ ആണോ ഇനി 😡

ഞാൻ മെല്ലെ തിരിഞ്ഞ് തലക്ക് കൈ കൊടുത്ത് തേങ്ങുന്ന അവളെ നോക്കി

എന്റെ ഉള്ളിൽ ഒരു ലോഡ് ചോദ്യങ്ങൾ ആണ് ഒണ്ടായത്….ഞാൻ തിരിച്ച് കേറി മെല്ലെ അവൾടെ അടുത്ത് പോയി

പപ്പ കൈ മാറ്റി എന്നെ നോക്കി

ഞാൻ : എണീക്ക്

പപ്പ പേടിച്ച് എന്നെ നോക്കി

എണീക്കാൻ എണീക്കടി ഞാൻ എക്കോ വരും പോലെ അലറി

പപ്പ ഞെട്ടി ചാടി എണീറ്റു

കരച്ചല് നിർത്ത്… മോങ്ങല് നിർത്താൻ…

ഞാൻ മാനം മര്യാദക്ക് പറഞ്ഞു…

എന്റെ വാക്ക് എടറി

ഞാൻ : ഇന്ദ്രൻ ഇല്ലേ ഇന്ദ്രൻ…

അവളൊന്നും പറഞ്ഞില്ല….

ഞാൻ : മൂള് മൈരേ മൂള്…😡

പപ്പ തേങ്ങി തേങ്ങി മേലേക്ക് കേറി…

ഞാൻ : ഇന്ദ്രനെ ആരോ പൊക്കി

പപ്പ കരച്ചിൽ നിർത്തി

ഞാൻ : പൊക്കി പറഞ്ഞാ കിഡ്നാപ്പ് ചെയ്തു

പപ്പ എന്നെ നോക്കി നിന്നു

ഞാൻ : എനിക്ക് അത് വിഷയം അല്ല അവന്റെ ഒക്കെ ആറാട്ടാ ഇന്ന് എനിക്ക് അറിയാൻ ഉള്ളത് ഇത് മാത്രം ആണ് അതില് നിനക്കോ നിന്റെ അനിയനോ അനിയനെ വിട് നിനക്ക് പങ്ക് ഒണ്ടോ എന്നത് മാത്രം ആണ്…പറ… 😡 പറ പ്ലീസ് 🙏

വെയർത്ത് കുളിച്ച് ഞാൻ അവളെ നോക്കി

പറ ഞാൻ ഒച്ച താത്തി പറഞ്ഞു…