കാന്താരി – 4 22അടിപൊളി  

ഞാൻ മനസിവാതെ നോക്കി….

പപ്പ : എന്താ നാവ് എവടെ ഇപ്പൊ…. നിന്റെ ഇന്ദ്രന്റെ അമ്മു തന്നെ എന്റെ അനിയനെ സ്നേഹിച്ച് പറ്റിച്ച് കാശ് കാരൻ ആയിട്ടുള്ള കല്യാണം ആയപ്പോ അവനെ പറ്റിച്ച് ചോദിക്കാൻ പോയ അവനെ നിന്റെ ആ നായിന്റെ മക്കള് ഫ്രണ്ട്സ് ഒക്കെ കൂടെ സൽക്കരിച്ച് ഒരു കൊല്ലം കഷ്ട്ടി ആണ് അവൻ കെടന്നത് തീർന്നില്ല ഈ എടക്ക് അവനെ രണ്ട് ദിവസം അവന്റെ അപ്പന്റെ വീട്ടില് വച്ച് ഹരിയെ ആസ്വദിച്ച് തല്ലി എന്ന് നിന്റെ മുന്നില് വച്ചല്ലേ ആ ബാസ്റ്റർഡ് പറഞ്ഞത്…. വെറുതെ വിടില്ല അവനെ മാത്രം അല്ല അവളേം….😡 തിമിര് പിടിച്ച പോലെ അവള് പറഞ്ഞു

അവൾടെ മൊഖത്തേ ആ ഭാവം കണ്ട് എനിക്ക് തരിച്ച് വന്നു…..

ഇത്ര ദിവസത്തെ എല്ലാ ദേഷ്യവും ചേർത്ത് ഞാൻ കൈ മടക്കി ഒന്ന് കൊടുത്തു….

കിക്കു അങ്കിൾ ചെറിയച്ചൻ ഒക്കെ കൂടെ എന്നെ പിടിച്ച് മാറ്റി….

പപ്പ. തറയിലേക്ക് വീണ് പോയി….

അവർക്ക് പിടിച്ചിട്ട് കിട്ടുന്നില്ല എന്ന പോലെ ആയി

ഞാൻ മുന്നോട്ട് ആഞ്ഞ് വലിച്ച് അവൾടെ മുടിക്ക് പിടിച്ചു…. എടി ഒരു പാവപ്പെട്ടവന്റെ ജീവിതം നശിപ്പിച്ചിട്ട് കള്ളം പറഞ്ഞാ ഒണ്ടല്ലോ…

അച്ഛൻ അവളെ പിടിച്ച് വലിച്ച് മാറ്റി എന്നെ പിടിച്ച് പിന്നിലേക്ക് തള്ളി….

എടി നായിന്റെ മോളെ നിന്റെ അനിയൻ ആണ് സോ… ഞാൻ പെട്ടെന്ന് വേണ്ടെന്ന് വച്ചു….അവളോട് മോശം ചെയ്ത ആ ഹരി നിന്റെ അനിയൻ ആണേങ്കി നിന്നെ കെട്ടി എടുത്ത ആ ഇത് ഞാൻ അങ്ങ് മറക്കും….

അച്ഛൻ സങ്കടത്തോടെ എന്നെ നോക്കി….

അച്ഛൻ എന്നെ വിശ്വസിക്കണം…ഞാൻ പറഞ്ഞു

ചെറി : എന്തൊക്കെ ആണ് നീ പറയുന്നേ ഇങ്ങനെ വയലന്റ് ആവാതെ മോനെ വല്ലതും വരും….

ഞാൻ : ചാവട്ടെ ചെറി എനിക്ക് ഇത്ര മനോഹരം ആയുള്ള ലൈഫ് വേണ്ട…എന്നെ വിട് ഞാൻ പോട്ടെ…. അല്ലെങ്കിലും പോണ്ട കാര്യം ഇല്ല അവന്റെ ഡെഡ് ബോഡി നിങ്ങടെ വീട്ടിലേക്ക് വരും

ആന്റി എന്റെ മോന്ത നോക്കി കൈ വീശി….

ഞാൻ പ്രതികരിച്ചില്ല

പക്ഷെ മൊഖത്ത് എത്തിയതും അവര് തരിച്ച് പോയി തല്ലിയില്ല

മോനെ പോലെ കണ്ട് പോയി അതോണ്ട് വെറുതെ വിടാ

അവര് കരഞ്ഞോണ്ട് പറഞ്ഞു

ഞാൻ : അടിച്ചോ മടിക്കണ്ട എന്റെ അച്ഛൻ ചെയ്ത പുണ്യം ആണ് ഈ കല്യാണം അതോണ്ട് ഞാൻ ഈ അടി കൊള്ളാൻ ബാധ്യസ്ഥനാ 😊

അച്ഛൻ ചെയ്ത തെറ്റ് ചൂണ്ടി കാണിച്ച് ഞാൻ അച്ഛനെ വീണ്ടും വീണ്ടും ചങ്കത്ത് കുത്തി….

ഞാൻ : എല്ലാരും ശ്രദ്ദിക്ക് പ്ലീസ് നിങ്ങള് മൂന്നാളും പിന്നെ എന്റെ അച്ഛനും ഇത് കേക്കണം എന്നില്ല…. ഇതാ സത്യം

കൃഷ്ണകുമാർ അങ്കിൻ : മോനെ എന്താ ഇതൊക്കെ സമാദാനം ആയി. സംസാരിക്കാം

ഞാൻ : വേണ്ട അങ്കിളെ….. നിങ്ങള് ഇത് കേക്ക്…. ടാ കുട്ടു കേറി പോ…

അവൻ ഞാൻ പറഞ്ഞതും മേലോട്ട് ഓടി….

രണ്ട് കൊല്ലം മുന്നേ ക്രിക്കറ്റ് കളിക്കാൻ വന്നതാ ഇവൾടെ അനിയനും ഫ്രണ്ട്‌സ്സും ഇന്ദ്രന്റെ കോളേജില് അന്ന് ഗേൾസ് ടോയലറ്റിൽ വച്ച് എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു കൂട്ട്കാരിയെ ആരും കേക്കാൻ അറക്കുന്ന പോലെ ഒരു വൃത്തികെട്ട കാര്യം ചെയ്തു…. അതിന് കോളേജിലെ പിള്ളേർ കൊടുത്ത സമ്മാനം ആണ് ഉവള് ഇപ്പൊ പറഞ്ഞ ഒമ്പത് മാസത്തെ…. എന്റെ ഒറ്റ സങ്കടം ആ തന്ത ഇല്ലാത്തവനെ പട്ടിയെ പോലെ തല്ലി തല്ലി തല്ലി കൊല്ലാൻ എനിക്ക് പറ്റിയില്ല എന്നത് മാത്രാ….

പപ്പ ഓടി വന്ന് എന്റെ മുതുകത്ത് ഒറ്റ അടി….

ഞാൻ സോഫയിലേക്ക് വീണു

പപ്പ : അനാവശ്യം പറഞ്ഞ ഒണ്ടല്ലോ… 😡 നിന്റെ തല ഞാൻ അടിച്ച് പൊട്ടിക്കും ഭർത്താവാ എന്ന് ഞാൻ നോക്കില്ല…

അവള് കൈ ചൂണ്ടി പറഞ്ഞു

അമ്മ അവളെ പിടിച്ച് തള്ളി എന്നെ വന്ന് പൊക്കി

അമ്മ : എടി ചൂലേ നീ ഇത്ര വലിയ പോക്കിരി ആയിരുന്നു അപ്പൊ….

ഞാൻ : കണ്ടല്ലോ എല്ലാരും കണ്ടല്ലോ കഴിഞ്ഞ ഒരു മാസം ആയിട്ട് ഇതാ ഞാൻ അനുഭവിക്കുന്നത് പേടിയാ എനിക്ക് ഇങ്ങോട്ട് വരാൻ…. എല്ലാരും കൂടെ കണ്ട് പിടിച്ച് തന്ന സൂപ്പർ പെണ്ണ്…. 😊

അമ്മ : എടി കെട്ടി വന്നതാ നോക്കില്ല ഞാൻ എന്താ ശങ്കരേട്ടാ നിങ്ങക്ക് ഒന്നും പറയാൻ ഇല്ലേ…. നിങ്ങളല്ലേ തങ്കം വൈരം പറഞ്ഞ് ഇതിനെ എന്റെ മോന്റെ മണ്ടക്ക് എടുത്ത് വച്ചത്