കാന്താരി – 4അടിപൊളി  

അമ്മ : ഞാൻ ഒരു കാര്യം പറയട്ടെ

അച്ഛൻ അച്ഛൻ അമ്മേ നോക്കി….

അമ്മ : അത് വെറുതെ ഒരു അടി അല്ല

അച്ഛൻ അമ്മേ ഒന്ന് നോക്കി

അമ്മ തല താഴ്ത്തി ഇരുന്നു

അച്ഛൻ : എന്താ

അമ്മ കണ്ണ് തൊടച്ചു

അമ്മ : രാമു അന്ന് ആ ചെക്കനെ ഉപദ്രവിച്ചത് വെറുതെ അല്ലെന്ന്

അച്ഛൻ : പിന്നെ

അമ്മ : ആ പൈയ്യൻ പവിടെ കൈക്ക് പിടിച്ചത് കൊണ്ടാ….

അമ്മ തേങ്ങി പോയി…

അച്ഛൻ : എന്ത്

അമ്മ : ആ ചെക്കൻ അവളെ ഇഷ്ട്ടാ ഇഷ്ട്ടാ പറഞ്ഞ് നടന്നെന്ന് അതും ഈ കൊച്ച് കുട്ടിയെ അങ്ങനെ ഇവള് സഹികെട്ട് അവനെ എന്തോ പറഞ്ഞു അവൻ കൈക്ക് പിടിച്ച് വലിക്കെ എന്തോ ചെയ്തു അത് ഇവൻ അറിഞ്ഞ് ഇന്ദ്രു രാമു പിന്നെ ആ നന്ദു എല്ലാം കൂടെ പോയി അടി ആയി അങ്ങനെ ആണ്….

അച്ഛൻ : ഇത്… ഇത് ആര് പറഞ്ഞെ അച്ഛൻ ഒരു സംശയം പോലെ ചോദിച്ചു….

പവി അമ്മ കണ്ണ് തൊടച്ചോണ്ട് പറഞ്ഞു….

അച്ഛൻ : ഇപ്പൊ

പവി പറഞ്ഞത് ഇത് ആരും അറിയണ്ട അറിഞ്ഞാ നിന്നെ എല്ലാരും കളിയാക്കും ന്ന് അവൻ പറഞ്ഞെന്ന് ആരോടും പറയില്ലേന്ന് സത്യം ചെയ്ത് വാങ്ങി പോല് 😞🥹 🥺

അമ്മക്ക് മുഴുവിപ്പിക്കാൻ പോലും കഴിഞ്ഞില്ല….

അച്ഛൻ : 🥹

അമ്മ : നിങ്ങള് ഓർക്ക് ന്നെ ആ പ്രാത്തിയില് എത്ര മെച്വറായിട്ടാ അവൻ പെരുമാറിയത്… . . പാവം എന്റെ കൊച്ച് എന്തൊക്കെ കേട്ടു ആരൊക്കെ പ്രാകി ആറ് കൊല്ലം നമ്മളെ ഒക്കെ വിട്ട്…. എന്നിട്ട് അവസാനം കൊറച്ച് നേരത്തെ ഗാപ്പിന് ശേഷം അമ്മ പറഞ്ഞു….

അച്ഛൻ : ഞാൻ ഒരു ദുഷ്ട്ടൻ ആണല്ലേ ഡോ….

അച്ഛൻ ഒരു പുച്ഛത്തോടെ പറഞ്ഞു….

പെട്ടെന്ന് ബൈക്കിന്റെ ലൈറ്റ് കണ്ട് അവർ നേരെ ഇരുന്നു

ഞാൻ വണ്ടി നിർത്തുമ്പോ അച്ഛൻ എണീറ്റ് ഉള്ളിലേക്ക് നടന്നു…

അമ്മ : എവടെ പോയടാ

ഞാൻ : അത് കൊറച്ച് പേരെ കാണാൻ….

അമ്മ : കഴിക്കാൻ എടുക്കട്ടേ

ഞാൻ : വേണ്ട ഞാൻ കഴിച്ചു….

അമ്മ : കടയിൽ കഴിക്കൽ നിർത്തിക്കോ രാമു ഹാ

ഞാൻ തല താത്തി ഒന്ന് മൂളി….

കേറി പോവാൻ തൊടങ്ങിയപ്പോ അച്ഛൻ എറങ്ങി വന്നു അടുക്കളയിൽ നിന്ന് ചെറിയും അച്ചുവും എറങ്ങി വന്നു….

അച്ഛൻ : വണ്ടിടെ പണി കഴിഞ്ഞു രാജേഷ് എന്നെ വിളിച്ചു നീ ഫോൺ എടുത്തില്ല പറഞ്ഞു

ഞാൻ : ഫോൺ ഓഫ്‌ ആയിരുന്നു

ചെറി : പേര് വച്ചോ

ഞാൻ : ഇല്ല

അച്ഛൻ : എപ്പഴാ ഇനി

ഞാൻ : പറഞ്ഞാ കൊടുക്കാ

അച്ഛൻ : നീ അല്ലെ നോക്കുന്നെ അപ്പൊ വച്ചോ പെട്ടെന്ന് അതൊന്ന് എറക്ക്…

ഞാൻ : എനിക്ക് വൈയ്യ നിങ്ങള് ആരെങ്കിലും പറഞ്ഞാ മതി ഞാൻ അത് വിളിച്ച് പറയാ

ചെറി : പെണങ്ങാതെ പ്പാ പറ നീ തന്നെ….

അമ്മ : പറ ടാ നീ തന്നെ നല്ല പേര് വക്ക്

ഞാൻ ഒരു മിനിറ്റ് ആലോചിച്ചു…

കർണൻ 🤏…. 😊ഞാൻ അവരെ നോക്കി പറഞ്ഞു

അച്ചു : അത് യാന പേര് റൊമ്പ ഫേമസ്.. യാന ദാനെ….

ഞാൻ : അത് വേറെ ഇത് വേറെ കർണൻ പുരാണത്തിലെ കർണൻ … എല്ലാം ഒണ്ട് ഫാമിലി ബാഗ്രൗണ്ട് മനസാക്കി നന്ദി ദയ സ്നേഹം കോപ്പ് കൊടചക്രം പക്ഷെ ഒന്ന് മാത്രം ഇല്ല യോഗം മരണം വരെ ആട്ടും തുപ്പും മാത്രം 😊… ബട്ട് ഹീ ഈസ് എ ലെജൻഡ് 🤣…ത്യാക്കി സാർ അവറ് 😏….

ചെറി : 😑

അമ്മടെ കണ്ണൊക്കെ കലങ്ങി….

അച്ഛൻ എന്നെ തന്നെ നോക്കി കഴുത്തിലെ ചങ്ങല പിടിച്ച് ആട്ടി….

ഞാൻ : അത് മതി അല്ലോ ഫിക്സ്.. അപ്പോ ശെരി…

ഞാൻ മേലോട്ട് കേറി

അച്ഛൻ അമ്മേ ഒന്ന് നോക്കി…

അമ്മ : അവൻ പറഞ്ഞത് അവനെ തന്നെ ആണ്… 🥹

അച്ഛൻ : കർണൻ കഴിച്ചിട്ടുണ്ട് കെട്ടൊക്കെ എറങ്ങട്ടെ….

അച്ഛൻ മേലോട്ട് നോക്കി പറഞ്ഞു… . . .

. . .

എനിക്കറിയാം ഇത് ഇത്തിരി പെട്ടെന്ന് ഇട്ട കൊണ്ട് നിങ്ങൾക്ക് ദേഷ്യം ആയിരിക്കും ഇനി ഇത്ര പെട്ടെന്ന് ഇടില്ല

അപ്പൊ പീസ്….

.

.

.

Thanks for the love and support means alot 

 

❤️❤️❤️