ആന്റി ഫോൺ മാറ്റി എന്നെ നോക്കി
പപ്പ : ശിവ
ഏയ് ശ് ശ് ഞാൻ അവളെ നോക്കി പറഞ്ഞു.. എന്നിട്ട് ആന്റിടെ അടുത്തേക്ക് പോയി
അവരൊന്ന് പേടിച്ചു
ഞാൻ : ഇപ്പൊ എന്താ പറഞ്ഞെ
അവർക്ക് ദേഷ്യം ആണ് വന്നത്
ഞാൻ : ഇപ്പൊ എന്താ പറഞ്ഞെന്ന്
എന്ത്… ഒരു ഇഷ്ട്ടകേടോടെ അവര് പറഞ്ഞു
ശിവാ ഞാൻ പറയട്ടെ… പപ്പ എടക്ക് കേറി….
ഞാൻ അവളെ ഒരു നോട്ടം മാത്രമേ നോക്കിയുള്ളു അവൾ പേടിച്ച് പിന്നോട്ട് മാറി….
ഞാൻ : ആര് കൂടെ ഒണ്ടോ എന്ന്….
ആന്റി : കിച്ചു ഇല്ലെന്ന്
ചെറി വന്ന് എന്നെ പിടിച്ചു….
ചെറി : അടങ്ങ് മക്കളെ…🥺ഇങ്ങനെ ടെൻഷൻ അടിക്കാതെ
ഞാൻ : കിച്ചു അല്ല വേറെ എന്തോ
ശരൺ….ആന്റി വെറുപ്പ് പിടിച്ച പോലെ പറഞ്ഞു….
ഏയ്… 😡 ശരൺ അല്ല വേറെ വേറെ എന്തോ പറഞ്ഞല്ലോ…. ഞാൻ എല്ലാ സ്നേഹവും മര്യാദയും വിട്ട് അവരെ നോക്കി പറഞ്ഞു….
ഹരി.. എന്റെ മോൻ ഇല്ലെന്ന്….
ഞാൻ ചെറിടെ മേലേക്ക് വീണ് പോയി….
പപ്പ എന്നെ പിടിച്ചു
ഏയ് ഏയ് വേണ്ട വേണ്ട അറച്ചത് പോലെ. ഞാൻ അവൾടെ കൈ. തട്ടി വിട്ടു….
എനിക്ക് തല മുതൽ കാല് വരെ വെയർത്തു….
കൃഷ്ണകുമാർ അങ്കിൾ എന്നെ വന്ന് പിടിച്ചു
അടുത്ത നിമിഷം വെറി കൂടിയ ഞാൻ കൊതറി മാറി…ആന്റിടെ അടുത്തെക്ക് നടന്നു….
ആന്റി : പ്രാന്താണോ നിനക്ക്
ഞാൻ ആ നിമിഷം ആ മറ്റേ കൂടെ ഉള്ളവനെ ആണ് ഓർത്തത്….കിട്ടി
ഞാൻ : ഒരു വിഷ്ണുനെ അറിയോ
ആന്റി : ആ പേര് മിണ്ടി പോവരുത്…. എന്റെ മോന്റെ കൂടെ നടന്ന് അവനെ തന്നെ കൊല്ലാൻ നോക്കിയവനാ അവൻ…. 😡
അത് പറയുമ്പോ അവർടെ മുഖത്ത് വെറും വെറുപ്പ് മാത്രം ആണ്….
ഞാൻ നേരെ പത്മിനിക്ക് നേരെ തിരിഞ്ഞ് നോക്കി
അവള് എല്ലാം കേട്ട് തേങ്ങി തറ നോക്കി നിക്കാ….
ചെറി അവളെ ഒന്നും ചെയ്യാതിരിക്കാൻ എന്റെ കൈ രണ്ടും പിടിച്ചു
കി കു മാമൻ : മോനെ പ്രശ്നം ഒണ്ടാക്കല്ലേ….😞
ഞാൻ അവളെ നോക്കി
പത്മിനി ഒന്ന് നോക്കിയേ… ഞാൻ മര്യാദക്ക് പറഞ്ഞു
അവളത് കേട്ടതും കരയാൻ തൊടങ്ങി
ഞാൻ : ഇങ്ങോട്ട് നോക്ക്… എന്നെ നോക്കാൻ….
പത്മിനി ഇപ്പഴും നോക്കിയില്ല
ഞാൻ : നോക്കിക്കോ അല്ലെങ്കി നിന്റെ അനിയനെ ഞാൻ കൊല്ലും നോക്കടി….
ഞാൻ പല്ല് കടിച്ച് തുള്ളി….
ആന്റി : എടാ നീ വെറുതെ ഈ കൊല്ലും കൊല്ലും പറഞ്ഞാ ഒണ്ടല്ലോ ഇവനെ ചങ്ങലക്കിടണം….
ഞാൻ : ഏയ് ഒരാളും ഒരക്ഷരം മിണ്ടി പോവരുത്….
ഞാൻ അലറി…
ഞാൻ ചുറ്റും നോക്കി അവസാനം പത്മിനിയേ നോക്കി….
പത്മിനി നോക്കാൻ….. ഞാൻ മാന്യമായി പറഞ്ഞു….
അവളിപ്പോ എന്നെ നോക്കി… അതും ദയനീയം ആയി നോക്കി….
ഞാൻ ഉദ്ദേശിക്കുന്ന ആളാണോ നിന്റെ അനിയൻ….ഞാൻ അവൾടെ കണ്ണിൽ നോക്കി ചോദിച്ചു….
പത്മിനി കരയാൻ തൊടങ്ങി
പറ ഡീ ഞാൻ കെതച്ച് കെതച്ച് പല്ല് കടിച്ച് ചൊമരിൽ ആഞ്ഞ് കുത്തി…
ചെറി : രാമു പൈത്യമാ ടാ നീ….
ഞാൻ : ആമാ… എല്ലാരും കൂടെ എന്നെ പ്രാന്തനാക്കി…. വിടില്ല ഞാൻ പറ നിന്റെ വായിന്ന് എനിക്ക് കേക്കണം പറ ഞാൻ കൊല്ലും എല്ലാത്തിനേം….
അതെ എന്ന് തല ആട്ടി…പപ്പ പൊട്ടി കരഞ്ഞു പോയി…
ഞാൻ തലക്ക് കൈ വച്ച് പിന്നിലേക്ക് പോയി
അവൻ ഒരു തന്ത ഇല്ലാത്തവൻ ആണെന്ന് ഞാൻ മനസിലാക്കിയ നിമിഷം…
പത്മിനി : കിച്ചൂന് നടന്ന ഒന്നും നിനക്ക്. അറിയില്ല…. നിന്റെ കൂട്ട് കാര് സൽക്കരിച്ച് ഒമ്പത് മാസം ആണ് അവൻ ജീവച്ഛവം ആയി കെടന്നത്
പത്മിനി ഭദ്രകാളി ആയി മാറി
പപ്പ : നിനക്ക് ഒന്നും അറിയില്ല ശിവ ഞാൻ പറയട്ടെ അവളെന്റെ കോളർ പിടിച്ച് കരഞ്ഞു
ഞാൻ : ഒരു പെണ്ണ് പിടിയന്റെ പെങ്ങള് പറയുന്നത് എനിക്ക് കേക്കണ്ട….
എല്ലാരും എന്നെ ഞെട്ടി നോക്കി
ആന്റി എന്റെ തോളിൽ ഒറ്റ അടി….
എന്താ ടാ നീ പറഞ്ഞത് ദേ സൂക്ഷിച്ചും കണ്ടും സംസാരിച്ചോ….
ഞാൻ : നിങ്ങളോട് എനിക്ക് ഇപ്പഴും ദേഷ്യം ഇല്ല അല്ലെങ്കി ഇത് പോലെ ഒരു തന്ത ഇല്ലാത്തവനെ വെഷം വച്ച് കൊല്ലാതെ വിട്ട നിങ്ങളെ ഞാൻ … 😡
ആന്റി ഒരു സ്റ്റെപ്പ് പിന്നിലേക്ക് പോയി… സ്വന്തം മോനെ പോലെ കണ്ട എന്നിൽ നിന്ന് ഇങ്ങനെ ഒരു വാക്ക് അവരെ തളർത്തി….
അച്ഛൻ : ശിവാ എന്താ നീ പറയുന്നേ വല്ല ബോധം ഒണ്ടോ നിനക്ക്
പപ്പ : എന്റെ അനിയനെ സ്നേഹിച്ച് പറ്റിച്ച്
