കാന്താരി – 4അടിപൊളി  

ശിവാ വേണ്ട ടാ തല്ലാനും കൊല്ലാനും നമ്മളാരും അല്ല….

പവി അവളെ നോക്കി വൈരാഗ്യത്തോടെ പറഞ്ഞു….

അപ്പഴേക്കും ചെറിയച്ഛൻ വന്ന് എന്നെ ലോക്ക് ഇട്ട് വലിച്ചു….

ഞാൻ : എടി നിന്നോട് ഞാൻ നൂറ് വട്ടം ചോദിച്ചതല്ലേ നിനക്ക് ഇതില് വല്ല പങ്ക് ഒണ്ടോന്ന് എടി നശിച്ചവളെ

ആന്റി : ഏയ്‌ ടാ…. വാലും തുമ്പും കേട്ടിട്ട് എന്റെ മോളെ വല്ലതും പറഞ്ഞാ ഒണ്ടല്ലോ… നീ ഇത്ര മോശം ആണെന്ന് ഞാൻ വിചാരിച്ചില്ല….

പവി : അതെ ഇല്ലാത്ത ഒന്നും അല്ല നിങ്ങടെ മോളും ഇതിന്റെ അകത്ത് ഒണ്ട്

ഞാൻ : നശിച്ച വളെ വല്ലതും പറ ഡീ….

അച്ഛൻ : ശിവാ

ഞാൻ പുള്ളിയേ ഒന്ന് നോക്കി

ഞാൻ : അച്ഛാ അച്ഛൻ എന്നെ വിശ്വസിക്കണം ഇവള് ക്രിമിനലാ….ഇവള് മാത്രം അല്ല ഇവൾടെ അനിയനും….

ചെറിയമ്മ : ഏട്ടാ കൊച്ച് പറയുന്നത് ഒള്ളതാ ചേട്ടാ… അപ്പൊ ഇതിനാ കാലത്ത് ഒരുങ്ങി കെട്ടി എറങ്ങിയത്,നന്നായി കുട്ടി…. 😡

ആന്റി : നിങ്ങള് ഇവര് പറയുന്ന കേട്ടില്ലേ വല്ലതും പറ

കി ക്കു മാമൻ ചുമ്മാ പാവ പോലെ നിന്നു

ഞാൻ : ഇല്ല എനിക്ക് ഇത് സഹിക്കാൻ പറ്റില്ല…

ഞാൻ തിരിഞ്ഞ് വെളിയിലേക്ക് നടന്നു…എന്റെ നെഞ്ച് പട പടാന്ന് ഇടിച്ചു…

 

പപ്പ എന്റെ കൈക്ക് വന്ന് പിടിച്ചു

ശിവാ എനിക്ക് അറിയാതെ പറ്റിയതാ സോറി പ്ലീസ് കിച്ചൂനെ ഒന്നും ചെയ്യരുത്

ഞാൻ : വിട്

പപ്പ : ഇല്ലാ വിടില്ല ഞാൻ കാല് പിടിക്കാ

ഞാൻ : തിരിഞ്ഞ് അവൾടെ കഴുത്തിന്ന് പിടിച്ച് ഞെക്കി…. ചാവുന്നെങ്കി ചാവട്ടെ എന്ന പോലെ ഞാൻ ഞെക്കി

അവൾ പ്രതികരിക്കാതെ എന്നെ നോക്കി….

 

അച്ഛനും ചെറിയച്ഛനും കൂടെ എന്നെ പിടിച്ച് വലിച്ച് മാറ്റാൻ നോക്കി… അച്ഛൻ വന്ന് എന്റെ കൈക്ക് പിടിച്ച് ഞെക്കി അവളെ എന്റെ കൈയ്യീന്ന് രക്ഷിച്ചു…

എടി എന്റെ കണ്ണില് വന്ന് മാട്ടിയാ അവനെ ജീവനോടെ ആരും കാണില്ല നോക്കിക്കൊ….

അയ്യോ… അമ്മ ഒച്ചയിട്ടു…

ഞാൻ തിരിഞ്ഞ് നോക്കി

എന്റെ ഫോൺ തറയിൽ കെടക്കുന്നു കൂടെ ആന്റിയും ബോധം പോയതാ മകന്റെ ഊമ്പിത്തരം കണ്ടിട്ട്…

പവി അവർക്ക് അത് കാണിച്ച് കൊടുത്തു അപ്പൊ….

ബോധം വന്ന ഒടൻ അവര് കരയാൻ തൊടങ്ങി….

ആന്റി : കൃഷ്ണേട്ടാ എന്താ ഇതൊക്കെ

പുള്ളിക്ക് ഒന്നും പറയാൻ ഇല്ല…

ഞാൻ ഹോളിലെ ഡോർ തൊറന്ന് വെളിയിലേക്ക് പോയി….സിറ്റൗട്ടിൽ കരഞ്ഞോണ്ട് ഇരുന്നു….എന്റെ ഉള്ളിൽ ആ തായോളി മോന്റെ ജീവനുള്ള ശരീരം പച്ചക്ക് കത്തുന്നത് കാണാൻ മാത്രം ആഗ്രഹിക്കുന്ന ഒരു മനസ്സാ ഒണ്ടായിരുന്നത്…. ആന്റി : എന്തെങ്കിലും ചെയ്യ്

പപ്പ ഫോൺ എടുത്ത് അവനെ വിളിക്കാൻ നോക്കി കിട്ടുന്നില്ല

ചെറി വെളിയിലേക്ക് വന്ന് എന്റെ തോളിൽ കൈ ഇട്ട് പിടിച്ചു

ഞാൻ പുള്ളിയെ നോക്കി ഒരു ചിരി ചിരിച്ചു

പോട്ടമ്മാ പുള്ളി എന്നെ ചേർത്ത് പിടിച്ചു….

ഞാൻ : ചെറി എനിക്ക് മാത്രം എന്താ ചെറി ഇങ്ങനെ….

ഞാൻ പുള്ളിടെ തോളിൽ മുഖം അമർത്തി തേങ്ങി….

കിട്ടുന്നില്ല പപ്പടെ ഒച്ച കേക്കാ

അപ്പഴേക്കും ആന്റി ഫോൺ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ആക്കി….ചെവിയിൽ വച്ചു

ഹലോ… ആനി മോളെ കിച്ചു അവടെ ഒണ്ടോ… ഇല്ലേ ശെരി ശെരി…ഇന്ന് വന്നോ ഇല്ലേ ശെരി….

അവര് ഫോൺ കട്ടാക്കി…

ചെറി എന്നെ ഉള്ളിലേക്ക് പിടിച്ചോണ്ട് പോയി…

ആന്റി വീണ്ടും ഫോൺ ചെവിയില് വച്ചു….

ഞാൻ ചെറിയെ ചുറ്റി പിടിച്ച് ഇങ്ങനെ നിന്നു ഒറ്റക്ക് നിക്കാൻ ഉള്ള ശക്തി എനിക്കില്ല…. എന്റെ മനസ്സ് മുഴുവൻ ഇതായിരുന്നു എന്റെ അനിയനെ എന്റെ ഭാര്യേം അവൾടെ അനിയനും കൂടെ കൊല്ലാൻ നോക്കി…. എന്റെ കണ്ണ് വീണ്ടും നെറഞ്ഞു….

പവി വന്ന് എന്റെ കൈയിൽ പിടിച്ച് നിന്നു….

ആന്റി വീണ്ടും ഫോണിൽ സംസാരം തൊടങ്ങി…

ആന്റി : ഹലോ ശരണേ ശരൺ അല്ലെ ആ മോനെ ഹരി ഒണ്ടോ കൂടെ

എനിക്ക് ചുറ്റും എന്റെ തലയിലും മിന്നൽ മിന്നി…… നെഞ്ചിടിപ്പ് കൂടിയ നിമിഷം…. ഞാൻ മെല്ലെ തല പൊക്കി അവരെ നോക്കി….

ഹരി അതെ ഹരി എന്ന് തന്നെ ആണ് കേട്ടത്….നന്ദൻ സൂര്യ ശ്രീ തൊടങ്ങി ഞാൻ കണ്ടിട്ടുള്ള എന്റെ ഫ്രണ്ട്സ് എല്ലാരും ഇത് വരെ അറപ്പും ദേഷ്യവും മാത്രം നെറഞ്ഞ് പറഞ്ഞ ആ പേര്…. ഹരി…. നെഞ്ച് പൊട്ടുന്ന പോലെ എനിക്ക് തോന്നി… പേടി. ടെൻഷൻ ദേഷ്യം അറപ്പ് എല്ലാം കൂടെ ഒള്ള വികാരം….

ഞാൻ ചെറിടെ കൈ… എടുത്ത് ആന്റിക്ക് നേരെ പോയി…

ആന്റി ഫോൺ മാറ്റി എന്നെ നോക്കി

പപ്പ : ശിവ

ഏയ്‌ ശ് ശ് ഞാൻ അവളെ നോക്കി പറഞ്ഞു.. എന്നിട്ട് ആന്റിടെ അടുത്തേക്ക് പോയി

അവരൊന്ന് പേടിച്ചു

ഞാൻ : ഇപ്പൊ എന്താ പറഞ്ഞെ

അവർക്ക് ദേഷ്യം ആണ് വന്നത്

ഞാൻ : ഇപ്പൊ എന്താ പറഞ്ഞെന്ന്

എന്ത്… ഒരു ഇഷ്ട്ടകേടോടെ അവര് പറഞ്ഞു

ശിവാ ഞാൻ പറയട്ടെ… പപ്പ എടക്ക് കേറി….

ഞാൻ അവളെ ഒരു നോട്ടം മാത്രമേ നോക്കിയുള്ളു അവൾ പേടിച്ച് പിന്നോട്ട് മാറി….

ഞാൻ : ആര് കൂടെ ഒണ്ടോ എന്ന്….

ആന്റി : കിച്ചു ഇല്ലെന്ന്

ചെറി വന്ന് എന്നെ പിടിച്ചു….

ചെറി : അടങ്ങ് മക്കളെ…🥺ഇങ്ങനെ ടെൻഷൻ അടിക്കാതെ

ഞാൻ : കിച്ചു അല്ല വേറെ എന്തോ

ശരൺ….ആന്റി വെറുപ്പ് പിടിച്ച പോലെ പറഞ്ഞു….

ഏയ്‌… 😡 ശരൺ അല്ല വേറെ വേറെ എന്തോ പറഞ്ഞല്ലോ…. ഞാൻ എല്ലാ സ്നേഹവും മര്യാദയും വിട്ട് അവരെ നോക്കി പറഞ്ഞു….

ഹരി.. എന്റെ മോൻ ഇല്ലെന്ന്….

ഞാൻ ചെറിടെ മേലേക്ക് വീണ് പോയി….

പപ്പ എന്നെ പിടിച്ചു

ഏയ്‌ ഏയ്‌ വേണ്ട വേണ്ട അറച്ചത് പോലെ. ഞാൻ അവൾടെ കൈ. തട്ടി വിട്ടു….

എനിക്ക് തല മുതൽ കാല് വരെ വെയർത്തു….

കൃഷ്ണകുമാർ അങ്കിൾ എന്നെ വന്ന് പിടിച്ചു

അടുത്ത നിമിഷം വെറി കൂടിയ ഞാൻ കൊതറി മാറി…ആന്റിടെ അടുത്തെക്ക് നടന്നു….

ആന്റി : പ്രാന്താണോ നിനക്ക്

ഞാൻ ആ നിമിഷം ആ മറ്റേ കൂടെ ഉള്ളവനെ ആണ് ഓർത്തത്….കിട്ടി

ഞാൻ : ഒരു വിഷ്ണുനെ അറിയോ

ആന്റി : ആ പേര് മിണ്ടി പോവരുത്…. എന്റെ മോന്റെ കൂടെ നടന്ന് അവനെ തന്നെ കൊല്ലാൻ നോക്കിയവനാ അവൻ…. 😡

അത് പറയുമ്പോ അവർടെ മുഖത്ത് വെറും വെറുപ്പ് മാത്രം ആണ്….

ഞാൻ നേരെ പത്മിനിക്ക് നേരെ തിരിഞ്ഞ് നോക്കി

അവള് എല്ലാം കേട്ട് തേങ്ങി തറ നോക്കി നിക്കാ….

ചെറി അവളെ ഒന്നും ചെയ്യാതിരിക്കാൻ എന്റെ കൈ രണ്ടും പിടിച്ചു

കി കു മാമൻ : മോനെ പ്രശ്നം ഒണ്ടാക്കല്ലേ….😞

ഞാൻ അവളെ നോക്കി

പത്മിനി ഒന്ന് നോക്കിയേ… ഞാൻ മര്യാദക്ക് പറഞ്ഞു

അവളത് കേട്ടതും കരയാൻ തൊടങ്ങി

ഞാൻ : ഇങ്ങോട്ട് നോക്ക്… എന്നെ നോക്കാൻ….

പത്മിനി ഇപ്പഴും നോക്കിയില്ല

ഞാൻ : നോക്കിക്കോ അല്ലെങ്കി നിന്റെ അനിയനെ ഞാൻ കൊല്ലും നോക്കടി….

ഞാൻ പല്ല് കടിച്ച് തുള്ളി….

ആന്റി : എടാ നീ വെറുതെ ഈ കൊല്ലും കൊല്ലും പറഞ്ഞാ ഒണ്ടല്ലോ ഇവനെ ചങ്ങലക്കിടണം….

ഞാൻ : ഏയ്‌ ഒരാളും ഒരക്ഷരം മിണ്ടി പോവരുത്….

ഞാൻ അലറി…

 

ഞാൻ ചുറ്റും നോക്കി അവസാനം പത്മിനിയേ നോക്കി….

പത്മിനി നോക്കാൻ….. ഞാൻ മാന്യമായി പറഞ്ഞു….

അവളിപ്പോ എന്നെ നോക്കി… അതും ദയനീയം ആയി നോക്കി….

ഞാൻ ഉദ്ദേശിക്കുന്ന ആളാണോ നിന്റെ അനിയൻ….ഞാൻ അവൾടെ കണ്ണിൽ നോക്കി ചോദിച്ചു….