കാന്താരി – 4 22അടിപൊളി  

അങ്കിൾ കരയാൻ തൊടങ്ങി….

പപ്പ ബോധം കേട്ട് ഒറ്റ വീഴ്ച….

ചെറിയമ്മ അവളെ പിടിച്ച് എണീപ്പിച്ചു….

അമ്മ വെള്ളം എടുത്ത് തളിച്ചു…

പപ്പ രണ്ടാമത്തെ വട്ടം തളിച്ച വെള്ളത്തിൽ കണ്ണ് തൊറന്നു…

ചുറ്റും നോക്കിയ അവൾ അലറി കരയാൻ തൊടങ്ങി…

ആന്റി അവളെ ചേർത്ത് പിടിച്ച് ചുറ്റും നോക്കി

തുണി ഇല്ലാത്ത അവസ്ഥ ആണ് ആന്റിടെ മൊഖത്ത്…. നാണക്കേട് സങ്കടം എല്ലാം കാണാം….

പപ്പ കൊതറി കഷ്ട്ടപ്പെട്ട് എണീറ്റ് എന്റെ നേരെ ഓടി വന്നു

അവളെന്റെ കോളർ പിടിച്ച് വലിച്ചു

പപ്പ : ശിവാ സഹായിക്കണം….

പപ്പ കേണ്‌ പറഞ്ഞു

താഴേക്ക് താഴേക്ക് വീണ് പോയി

ചെറിയച്ഛൻ വന്ന് അവളെ പിടിച്ച് നിർത്തി…

പപ്പ : കിച്ചുനെ രക്ഷിക്കാൻ നിനക്കെ പറ്റു എന്റെ അമ്മ സത്യം ആയിട്ട് ഞാൻ ഒരു ശല്യവും ചെയ്യില്ല അവർടെ കൈയ്യില് കിട്ടിയാ കൊല്ലും ടാ അവനെ പ്ലീസ് ശിവ

ഞാൻ നിഷ്കരുണം അവൾടെ കൈ പിടിച്ച് മാറ്റി….

അച്ഛൻ : എടൊ എന്താടോ തന്റെ മോൻ ചെയ്തേ…. എടൊ രാമന്റെ മോനെ കൈ വച്ചാ എന്താ സംഭവിക്കാ അറിയോ

അച്ഛൻ കൊറച്ച് പേടി കലർന്ന ശബ്ദത്തിൽ പറഞ്ഞു….

അങ്കിൾ : എനിക്ക് അറിയില്ല

അങ്കിൾ തലക്ക് കൈ കൊടുത്ത് ചെയറിൽ ഇരുന്നു

അച്ഛൻ : എടൊ തന്റെ അളിയനെ വിളിക്ക് ആഞ്ജനേയനെ

അങ്കിൾ : കേട്ട പാതി കേക്കാത്ത പാതി ഫോൺ എടുത്ത് ആ പറഞ്ഞ ആളെ വിളിച്ചു….

അച്ഛൻ : സ്പീക്കർ ഇട്

അങ്കിൾ : ഹലോ ഹലോ

ഫോണിലെ ആൾ : എന്താ അളിയാ ഞാൻ കേട്ടത്….നിങ്ങക്ക് ഒക്കെ എന്താ,എന്റെ കൂടെ സമാദാനം കളയാൻ ആണോ

അങ്കിൾ : അളിയാ കിച്ചുന്റെ കാര്യം

ഫോണിലെ ആൾ : ദേ എനിക്ക് കേക്കണ്ട അവന്റെ കാര്യം അത് പറയാൻ ആണേ വിളിക്കണ്ട … രാമന്റെ മോനെ കൈ വച്ചിരിക്കുന്നു ചെക്കനെ നാട് വിട്ട് പോവാൻ പറഞ്ഞോ… അല്ലെങ്കി… ഞാൻ ഒന്നും പറയുന്നില്ല

അങ്കിൾ : അളിയാ അങ്ങനെ പറയല്ലേ വല്ലതും ചെയ്യ് അളിയാ…

ഫോണിലെ ആൾ : ഇല്ല അളിയാ അവൻ എന്റെ അനിയനെ പോലെ ആണ് തെറ്റ് നമ്മടെ ഭാഗത്ത് അല്ലെങ്കി ഞാൻ സഹായിച്ചേനെ പക്ഷെ ഇത്… ഇല്ല… ഇത് കൊറേ വട്ടം ആയെന്ന് ആണല്ലോ ഞാൻ കേട്ടത് അവൻ ആ കൊച്ചിന്റെ വാല് പിടിക്കുന്നത്… രാമൻ ആരാ എന്താ ഞാൻ പറയണോ നിങ്ങടെ മരുമോന്റെ അപ്പൻ ശങ്കരനോട്‌ ചോദിക്ക്…

അങ്കിൾ : അങ്ങനെ പറയല്ലേ അളിയാ എന്തെങ്കിലും ഒന്ന്….

ഫോണിലെ ആൾ : എന്തായാലും ഒരു കാര്യം ചെയ്യ് വല്ല വക്കീലിനെ പോയി കാണ്‌…. അതെ നടക്കൂ ഞാൻ ദാസ്സിനെ വിളിച്ച് നോക്കട്ടെ… എന്റെ കണ്ണിന്റെ മുന്നില് വരണ്ടാ പറഞ്ഞോ അവനെ ഓരോ ജമ്മങ്ങള്….മനുഷ്യനെ മെനക്കെടുത്താൻ….

അയാള് ഫോൺ കട്ടാക്കി…

പെട്ടെന്ന് എന്റെ കാലിൽ ഒരു കൈ വന്ന് തൊട്ടു ഞാൻ തിരിഞ്ഞ് നോക്കി

പപ്പ എന്റെ കാലിൽ തൊട്ട് ഇരിക്കാ

അവളൊന്ന് തല പൊക്കി നോക്കി

പപ്പ : സഹായിക്കണം ഇത് ഒരു അപേക്ഷ ആയി കാണണം വേറെ ആരും ഇല്ല പറയാൻ

അവള് തൊഴുത് കരയാൻ തൊടങ്ങി…

ഞാൻ കാല് മാറ്റി പെറകിലേക്ക് നീങ്ങി

ആന്റി ഓടി എന്റെ അടുത്തേക്ക് വന്നു….

മോനെ ഒന്ന് സഹായിക്കൂ….. പറഞ്ഞത് വല്ലതും സങ്കടം ആയെങ്കി സോറി…

ഞാൻ : ഇന്ദ്രനെ കൊല്ലാൻ നോക്കിയിട്ട് ഞാൻ സഹായിക്കാൻ നിങ്ങക്ക് ഒക്കെ എങ്ങനെ ഇത് പറയാൻ പറ്റുന്നു ഇല്ല എനിക്ക് പറ്റില്ല 😑

ആന്റി : മോനെ എന്റെ കൊച്ച് എന്നെ അമ്മേ പോലേ ആണെന്ന് പറയാറില്ലേ മോൻ അമ്മക്ക് വേണ്ടി ഒരു സഹായം ചെയ്യ് മോനെ…

അമ്മ അത് കണ്ട് കരയാൻ തൊടങ്ങി….

ചെറി : ടാ മോനെ

ഞാൻ അങ്ങേരെ ദേഷ്യത്തോടെ നോക്കി…

അച്ഛൻ : രാമു….

അച്ഛൻ വിക്കി വിക്കി വിളിച്ചു

ഞാൻ തിരിഞ്ഞ് നോക്കി…

അച്ഛൻ : ഒന്ന് സഹായിക്ക് മോനെ…

അച്ഛൻ പ്രതീക്ഷയോടെ എന്നെ നോക്കി…

ഞാൻ തിരിഞ്ഞ് കണ്ണടച്ച് നിന്ന് പോയി….

ചെറി : ഞാനും വരാം

ഞാൻ : വേണ്ട ഞാൻ ഒറ്റക്ക് അല്ലെങ്കി ഞാൻ ഇല്ല… പേടിക്കണ്ട പറഞ്ഞ് പറ്റിക്കുന്ന സ്വാഭാവം ഒന്നും എനിക്കില്ല…

ഞാൻ കാറിന്റെ കീ എടുത്ത് വെളിയിലേക്ക് നടന്നു…

അച്ഛന്റെ അടുത്ത് എത്തിയതും ഒന്ന് നിന്നു….അച്ഛനെ നോക്കി

ഞാൻ : നിങ്ങക്ക് വേണ്ടി ചെയ്യാ എന്താ അറിയോ അനുസരിച്ച് ശീലിച്ച് പോയി…. ഇത്ര കാലം മിണ്ടാതെ കേട്ട് ഇരുന്നത് ഒക്കെ പേടിച്ചിട്ടാ എന്ന് മാത്രം കരുതല്ലേ…. ചെറുപ്പം മുതൽ കേട്ട് വളർന്നത് കളികുടുക്കയിലെ കഥ അല്ല ചെറുപ്പം മുതല് പട്ടിയെ പോലെ പണി എടുത്താ ഇതൊക്കെ ഒണ്ടാക്കിയത് എന്നും എന്നേം രാജുനേം പോലെ മക്കള് കഷ്ട്ടപെടരുത് എന്ന് പറയുന്ന ഒരു അച്ഛന്റെ കഥ കേട്ട് വളർന്ന ഒരു മകന്റെ വെറും ദാനം ആണ് നിങ്ങക്ക് നശിപ്പിക്കാനും കുട്ടിക്കളി കളിക്കാനും പൊങ്ങച്ചം കാണിക്കാണും കൂട്ട്കാരനെ സഹായിക്കാനും ഒക്കെ ആയി തീർക്കാൻ എന്റെ വെറും ദാനം മാത്രം ആണ് എന്റെ ജീവിതം….