കാമ കാവടി – 1

മലയാളം കമ്പികഥ – കാമ കാവടി – 1

സൂര്യന്‍ ഭൂമിയുടെ മറുഭാഗത്തേക്ക് നീങ്ങി ഇരുളിന്റെ വരവിന് അനുമതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു. വലിയൊരു ചുവന്ന ഗോളമായി അര്‍ക്കന്‍ പടിഞ്ഞാറന്‍ ചക്രവാളത്തെ വര്‍ണ്ണാഭാമാക്കി. രാത്രിയുടെ വരവറിയിച്ച് കിളികള്‍ കൂട്ടമായി കലപില കൂട്ടി തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് മടങ്ങി. രാത്രീഞ്ചരന്‍മാര്‍ സുഷുപ്തിയില്‍ നിന്നും ഉണരാന്‍ തയാറെടുക്കുമ്പോള്‍ പകലന്തിയോളം പണിയെടുത്ത് തളര്‍ന്ന മനുഷ്യര്‍ വിശ്രമത്തിനും സന്തോഷത്തിനുമായി തങ്ങളുടെ വീടുകളിലേക്ക് തിടുക്കപ്പെട്ടു നീങ്ങി. കുടുംബിനിമാര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അത്താഴമൊരുക്കാന്‍ അപ്പോഴും വിശ്രമില്ലാത്ത തിരക്കിലായിരുന്നു. അവരെപ്പോലെ തന്നെ ഇരുളിലും വെളിച്ചത്തിലും വിശ്രമമില്ലാതെ ഒഴുകിക്കൊണ്ടിരുന്ന പുഴയുടെ തീരത്ത് റോയിയും ശിവനും ഇരുന്നു. ഇരുവരുടെയും മുഖത്ത് നിസംഗത പരന്നിരുന്നു.

“മടുത്തെടാ…ജീവിതമേ മടുത്തു…”

ശിവന്‍ ഒരു ചെറിയ കല്ലെടുത്ത് പുഴയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് നിരാശയോടെ പറഞ്ഞു. റോയി അവനു മറുപടി നല്‍കിയില്ല. അല്‍പസമയം ഇരുവര്‍ക്കുമിടയില്‍ നിശബ്ദത തളംകെട്ടി നിന്നു. മന്ദമായി ഒഴുകുന്ന പുഴയുടെ ശബ്ദം മാത്രമാണ് ആ നിശബ്ദതയ്ക്ക് ഭംഗം വരുത്തിയത്.

“നീ എന്താ ഒന്നും മിണ്ടാത്തത്?” ശിവന്‍ റോയിയെ നോക്കി.

“എന്ത് മിണ്ടാന്‍..ഞാന്‍ പറയേണ്ടത് നീ പറഞ്ഞു…ഇത് നമ്മള്‍ പറയാന്‍ തുടങ്ങിയിട്ട് എത്രയൊ നാളുകളായി…എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല…” മൌനം ഭജ്ഞിച്ചു റോയി പറഞ്ഞു.

“വീട്ടില്‍ അച്ഛന്‍ ഒന്നും പറയുന്നില്ലെങ്കിലും ആ മനസ് എനിക്കറിയാം. ശരീരസുഖം ഇല്ലാഞ്ഞിട്ടും ഇപ്പോഴും അച്ഛന്‍ വണ്ടി ഓടിക്കാന്‍ പോകുന്നത് വേറൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ്..എനിക്കൊരു ജോലി കിട്ടിയാല്‍ വല്ലപ്പോഴുമെങ്കിലും അച്ഛന് സ്വന്തം ശരീരം നോക്കാന്‍ സാധിച്ചേനെ..പക്ഷെ….”

ശിവന്‍ ദീര്‍ഘമായി നിശ്വസിച്ചു. റോയ് പുഴയിലേക്ക് നോക്കി നിശബ്ദനായി ഇരുന്നു.

“രാധ..അവള്‍ക്ക് ഇരുപതു വയസു കഴിഞ്ഞു..അച്ഛന്റെ മനസിലെ ആധിയാണ് അവള്‍…ഒരു രൂപ പോലും അവള്‍ക്ക് വേണ്ടി കരുതാന്‍ ഇതുവരെ തുച്ഛമായ വരുമാനമുള്ള എന്റെ അച്ഛന് സാധിച്ചിട്ടില്ല..ഒക്കെ എന്നെ പഠിപ്പിക്കാന്‍ ചിലവാക്കി..മകന്‍ ഒരു നല്ല നിലയിലെത്തിയാല്‍ കുടുംബം രക്ഷപെടുമല്ലോ എന്നായിരുന്നു പാവത്തിന്റെ ചിന്ത..ഈ അടുത്തിടെ വീട് വില്‍ക്കുന്ന കാര്യം അച്ഛന്‍ അമ്മയോട് സംസാരിക്കുന്നത് ഞാന്‍ കേട്ടു..അവളെ കെട്ടിക്കാന്‍ വേറെ യാതൊരു നിവൃത്തിയും ഇല്ലത്രേ…”

ശിവന്‍ തന്റെ മനസിന്റെ ഭാരം കുറയ്ക്കാനായി പറഞ്ഞു.

“നിനക്ക് വീടെങ്കിലും ഉണ്ട്…പക്ഷെ ഞങ്ങളുടെ കാര്യമോ? ചേച്ചിയെ കെട്ടിച്ചതിന്റെ ലോണ്‍ അടയ്ക്കാന്‍ സാധിക്കാതെ വീടും പറമ്പും ജപ്തി ഭീഷണിയിലാണ്…ചാച്ചന്‍ അരവയര്‍ നിറച്ചാണ് രണ്ടും മൂന്നും മാസം കൂടുമ്പോള്‍ പലിശയെങ്കിലും അടയ്ക്കുന്നത്. റീനയും വളര്‍ന്നു കഴിഞ്ഞു. അവളെ വിവാഹം ചെയ്തയയ്ക്കാന്‍ ഒരു വഴിയും ഞങ്ങളുടെ മുന്‍പിലും ഇല്ല…എനിക്കും നിനക്കും എന്തുകൊണ്ടാണ് ഇത്ര വലിയ ദൌര്‍ഭാഗ്യം എന്നെനിക്ക് മനസിലാകുന്നില്ല..എത്രയോ ജോലികള്‍ക്ക് നമ്മള്‍ ശ്രമിച്ചിരിക്കുന്നു…..”

ഇരുവരും വിദൂരതയിലേക്ക് കണ്ണും നട്ട് ഒന്നും സംസാരിക്കാതെ കുറെ നേരം ഇരുന്നു. സൂര്യന്‍ പൂര്‍ണ്ണമായി താഴ്ന്നു കഴിഞ്ഞിരുന്നു; ഭൂമിയില്‍ ഇരുള്‍ പരന്നു.

“വീട്ടിലേക്ക് പോകാനേ മനസില്ല..ചാച്ചന്‍ ഒന്നും പറയില്ലെങ്കിലും അമ്മ സദാ കുറ്റപ്പെടുത്തല്‍ ആണ്. കേള്‍ക്കുകയല്ലാതെ വേറെ ഒരു നിവൃത്തിയുമില്ല..റീനയ്ക്ക് നല്ല വിഷമമാണ് എന്നെ കുറ്റപ്പെടുത്തുന്നത് കേള്‍ക്കുമ്പോള്‍..പക്ഷെ അമ്മയ്ക്ക് അവളെക്കുറിച്ചും എന്നെക്കുറിച്ചും ഉള്ള ആശങ്കകളാണ് കുറ്റപ്പെടുത്തലായി പുറത്ത് വരുന്നത്…ഒരുമാതിരി മറ്റേ ജീവിതം..എന്ത് ചെയ്യാന്‍..”

റോയി നിരാശയോടെ പറഞ്ഞു. വീണ്ടും അവര്‍ക്കിടയില്‍ മൌനം പരന്നു.

“ഈ ജോലി തെണ്ടല്‍ നമ്മള്‍ നിര്‍ത്തണം..പകരം മറ്റെന്തെങ്കിലും ചെയ്യാനയിരിക്കണം ഇനിയുള്ള നമ്മുടെ ശ്രമം…”

ശിവന്‍ എന്തോ ആലോചിച്ച് ഉറച്ചത് പോലെ പറഞ്ഞു. റോയ് ചോദ്യഭാവത്തില്‍ അവനെ നോക്കി.

“വേറെ എന്ത് ചെയ്യാന്‍? ഇത്രയും പണം ചിലവാക്കി നമ്മെ പഠിപ്പിച്ച മാതാപിതാക്കള്‍ക്ക് മുന്‍പില്‍ വച്ച് കൂലിപ്പണിക്ക് പോകാന്‍ പറ്റുമോ? അഥവാ പോയാല്‍ത്തന്നെ അതുകൊണ്ട് നമ്മുടെ സ്ഥിതിക്ക് മാറ്റം ഉണ്ടാകുമോ?” അവന്‍ ചോദിച്ചു.

“കൂലിപ്പണി മാത്രമല്ലല്ലോ നമുക്ക് ചെയ്യാന്‍ പറ്റുന്നത്?” ശിവന്‍ അവനെ നോക്കാതെ പറഞ്ഞു.

“നീ തെളിച്ചു പറ..എന്താ വല്ല ബാങ്ക് കൊള്ളയടിക്കാനും പ്ലാനുണ്ടോ?”

“വേണ്ടി വന്നാല്‍ ഇനി അതും ചെയ്യണം..പോട്ടെ..നമുക്ക് പോകാം..നേരം ഇരുട്ടി…”

ശിവന്‍ എഴുന്നേറ്റു. ഇരുവരും പുഴയുടെ തീരത്തുകൂടി നിരത്തിലേക്ക് പ്രവേശിച്ചു. അവിടവിടെ മാത്രം കത്തുന്ന വഴിവിളക്കുകളുടെ വെളിച്ചത്തില്‍ അവര്‍ നടന്നു. ഇരുവരും മൌനത്തിലായിരുന്നെങ്കിലും അവരുടെ മനസ്സില്‍ ചിന്തകള്‍ കൂലംകുത്തി ഒഴുകുകയായിരുന്നു; ഒരു കരയ്ക്കും അടുക്കാതെ.

“ശരിയെടാ..നാളെ കാണാം..”

സ്വന്തം വീടുകളിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ എത്തിയപ്പോള്‍ ശിവന്‍ പറഞ്ഞു.

“ഉം..” റോയി മൂളിയിട്ട് ഇടത്തോട്ട് തിരിഞ്ഞു.

വീട്ടിലെത്തിയപ്പോള്‍ ചാച്ചന്‍ വരാന്തയിലുണ്ട്. നിഷ്കളങ്കനായ സര്‍ക്കാര്‍ ഗുമസ്തന്‍. ഒരു നയാപൈസ കൈക്കൂലി വാങ്ങില്ല. കിട്ടുന്ന ശമ്പളത്തില്‍ നിന്നും ചെറിയ ഒരു തുക പോലും നീക്കി വയ്ക്കാന്‍ അദ്ദേഹത്തിന് നാളിതുവരെ സാധിച്ചിട്ടില്ല. കുടുംബ സ്വത്തായി സ്വന്തം ശരീരം മാത്രം ലഭിച്ച അദ്ദേഹം സ്വന്തം അധ്വാനം കൊണ്ട് വാങ്ങിയ സ്ഥലത്താണ് ചെറിയൊരു വീടുണ്ടാക്കി താമസിക്കുന്നത്. മകനെ പഠിപ്പിച്ച് എന്‍ജിനീയര്‍ ആക്കിയപ്പോള്‍ ആ പിതാവ് പല സ്വപ്നങ്ങളും കണ്ടിരുന്നു. എന്നാല്‍ വര്‍ഷം മൂന്നു കഴിഞ്ഞിട്ടും അവന്റെ പഠിപ്പിനനുസരിച്ച് ഒരു ജോലി ലഭിക്കാതെ വന്നപ്പോള്‍ ജോസഫിന്റെ മനസ്സില്‍ ആശങ്ക ഇടമുറപ്പിച്ചു. കൂലിപ്പണിക്ക് പോകാന്‍ റോയി തയാറാണെങ്കിലും അത് ചാച്ചന്റെ മുഖത്ത് അടിക്കുന്നതിനു തുല്യമായിരിക്കും എന്നവന് അറിയാമായിരുന്നു. നിരാശയോടെ പലതും ചിന്തിച്ചുകൊണ്ട് റോയി വീട്ടിനുള്ളിലേക്ക് കയറി.

“ഒന്ന് നിന്നേടാ…”

ജോസഫ് തന്നെ കടന്നു പോയ മകനെ വിളിച്ചു. റോയി തിരിഞ്ഞു നിന്നു.

“മോനെ..ഇന്ന് ഞാന്‍ നമ്മുടെ ജോണിനെ കണ്ടിരുന്നു..ദുബായില്‍ ജോലി ചെയ്യുന്ന ജോണ്‍..നമ്മുടെ കുഞ്ഞൂഞ്ഞിന്റെ മോന്‍…”

റോയി മൂളി.

“അവനോട് ഞാന്‍ നിന്റെ കാര്യം പറഞ്ഞു…നീ നാളെ അവനെ ഒന്ന് കാണണം”

“ശരി ചാച്ചാ..”

“അവന്‍ നല്ലവനാ..നിനക്ക് ഭാഗ്യമുണ്ടെങ്കില്‍ നിന്നെ അവന്‍ കൊണ്ടുപോകും..എല്ലാം ദൈവത്തിന്റെ കൈയിലാണ്..” മെലിഞ്ഞുണങ്ങിയ ആ മനുഷ്യന്‍ ദീര്‍ഘമായി നിശ്വസിച്ചു.

“ഞാന്‍ കാണാം ചാച്ചാ…”

റോയിയുടെ മനസിന്‌ അല്പം കുളിര്‍മ്മ അനുഭവപ്പെട്ടു. അന്തമില്ലാത്ത മരുഭൂമിയില്‍ ദൂരെ എവിടെയോ ഒരു ചെറിയ പച്ചപ്പ്‌ കാണപ്പെട്ടതുപോലെ അവനു തോന്നി.

“ഓ..സാറ് സര്‍ക്കീട്ട് കഴിഞ്ഞു വന്നോ…എന്നാത്തിനാ വന്നത്? എങ്ങോട്ടേലും അങ്ങ് പോകാന്‍ മേലാരുന്നോ?”

മകനെ കണ്ട പാടെ കുപിതയായി ഗ്രേസി പറഞ്ഞു. അവന്‍ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി ഷര്‍ട്ടും മുണ്ടും മാറി. ഒരു ബനിയനും ലുങ്കിയും ധരിച്ചുകൊണ്ട് അവന്‍ കട്ടിലില്‍ കിടന്നു. അമ്മയുടെ സംസാരം അവനെ ഒട്ടും ബാധിച്ചില്ല; ഇതിലും വലുതാണ് ദിവസവും കേള്‍ക്കുന്നത്. ദൈവമേ ആ ജോണ്‍ എന്തെങ്കിലും ഒരു മാര്‍ഗ്ഗം കാണിക്കണേ..പാവം അപ്പന്‍ തന്നെ ഒന്ന് കര പറ്റിക്കാന്‍ എത്ര പേരുടെ കാലുകള്‍ പിടിക്കുന്നുണ്ട് ഓരോ ദിവസവും. ഇതിനെല്ലാം ഒരിക്കല്‍ പകരം നല്‍കണം. സമ്പല്‍സമൃദ്ധിയില്‍ എന്റെ ചാച്ചന്‍ ജീവിക്കണം. അമ്മയുടെ കുറ്റം പറച്ചില്‍ പുകഴ്ത്തലായി മാറണം; റീനയെ ഏറ്റവും നല്ല നിലയില്‍ കെട്ടിച്ചു വിടണം. സാധിക്കും..ദൈവം ഒരു വഴി കാണിക്കാതിരിക്കില്ല. റോയി ദീര്‍ഘമായി നിശ്വസിച്ചു.

“ഇച്ചായാ…”

റീനയുടെ സ്വരം കേട്ട് റോയ് തലയുയര്‍ത്തി നോക്കി. അവള്‍ മുഖം വീര്‍പ്പിച്ച് അവനെ നോക്കി നില്‍ക്കുകയായിരുന്നു. ഡിഗ്രി അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായ റീന സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു.

“എന്താടീ…” റോയ് പഴയപടി കിടന്നുകൊണ്ട് ചോദിച്ചു.

“ഇച്ചായന്‍ കേട്ടപാടെ പ്രശ്നം ഒന്നും ഉണ്ടാക്കരുത്..ചാച്ചനോടോ അമ്മയോടോ പറയുവേം ചെയ്യരുത്..” മുഖവുരയോടെ അവള്‍ പറഞ്ഞു. ശബ്ദം പുറത്ത് പോകാതിരിക്കാന്‍ വളരെ പതിഞ്ഞ ശബ്ദത്തിലാണ് അവള്‍ സംസാരിച്ചത്.

“നീ കാര്യം പറ…”

“ഒരാള്‍ എന്നെ കുറെ ദിവസമായി ശല്യപ്പെടുത്തുന്നു..അവന്‍ മാത്രമല്ല..കുറെ എണ്ണം ഉണ്ട് കൂടെ…ഒഴിവാക്കാന്‍ എത്ര നോക്കിയിട്ടും അവന്‍ മാറുന്ന ലക്ഷണമില്ല…എനിക്ക് കോളജില്‍ പോകാന്‍ തന്നെ പേടിയാ ഇപ്പോള്‍….”

റീന മടിച്ചുമടിച്ച് പറഞ്ഞു. അവള്‍ പറഞ്ഞത് കേട്ടപ്പോള്‍ റോയിയുടെ രക്തം തിളച്ചു. തന്റെ പെങ്ങളെ ശല്യപ്പെടുത്തുന്നോ! അവന്‍ എഴുന്നേറ്റിരുന്നു.

“ആരാ..ആരാ അവന്‍?” റോയി ശബ്ദം താഴ്ത്തി ചോദിച്ചു.

“അറിയില്ല..അവന്‍ കോളജിലെ സ്റ്റുഡന്റ് അല്ല…പക്ഷെ മിക്ക സമയത്തും കോളജിന്റെ മുന്‍പില്‍ വായീ നോട്ടമാണ്…ഏതോ കാശുള്ള വീട്ടിലെ ചെറുക്കനാ.. എന്നും ഓരോരോ വല്യ വണ്ടീലാ വരുന്നത്….”

റോയി ആലോചനയോടെ അവളെ നോക്കി.

“നിന്നോട് അവന്‍ സംസാരിക്കാന്‍ ശ്രമിച്ചോ…”

“ഉം..പല തവണ..എനിക്ക് ഇഷ്ടമല്ല എന്ന് ഞാന്‍ പറഞ്ഞിട്ടും എന്നെ വിടില്ല എന്ന് പറഞ്ഞു പിന്നാലെയാണ് അവന്‍…ഇന്നലെ..ഇന്നലെ അവനെന്നെ ഭീഷണിപ്പെടുത്തി…” അവളുടെ കണ്ണുകളില്‍ ഭയം നിറയുന്നത് റോയ് ശ്രദ്ധിച്ചു.

“എന്ത് പറഞ്ഞു അവന്‍?”

“അവനെ അല്ലാതെ വേറെ ആരെയും ഞാന്‍ കെട്ടാന്‍ പോകുന്നില്ലെന്ന്….ഒരു മാസത്തിനകം അവന് അനുകൂലമായ മറുപടി കൊടുത്തില്ലെങ്കില്‍ എന്നെ അവന്‍ അതിന്റെ വില അറിയിക്കും എന്നാണ് പറഞ്ഞത്….അവന്റെ കൂടെ കുറെ ഗുണ്ടകളും ഉണ്ട് ഇച്ചായാ….”

റീനയുടെ കണ്ണുകള്‍ നിറയുന്നത് റോയി കണ്ടു. സംഗതി ഗൌരവമുള്ളതാണ്. ഇവിടെ മനുഷ്യന്‍ ഒരു ജോലി കിട്ടാതെ തെക്കും വടക്കും നടക്കുന്നതിന്റെ ഇടയിലാണ് ഈ പ്രശ്നം. ചാച്ചനോടോ അമ്മയോടോ പറഞ്ഞാല്‍ പിന്നെ അവര്‍ ആധി കയറി ചാകും. ഏതവനാണ് അവന്‍ എന്നറിയണം! നാളെ ശിവനെ കണ്ടു സംസാരിച്ച് ഇതിലൊരു തീരുമാനം ഉണ്ടാക്കണം; ഉണ്ടാക്കിയെ പറ്റൂ.

“സാരമില്ല..മോള് പൊക്കോ..ഇക്കാര്യം ഞാന്‍ നോക്കിക്കോളാം..” റോയി അവളെ സമാധാനിപ്പിച്ചു. അവള്‍ കണ്ണുകള്‍ തുടച്ചിട്ട് പുറത്തേക്ക് പോയി. റോയി ആലോചനയോടെ കിടന്നു.

അടുത്തദിവസം രാവിലെതന്നെ റോയി ശിവനെ കണ്ടു. ചാച്ചന്‍ പറഞ്ഞ ജോണിന്റെ കാര്യവും റീനയുടെ വിഷയവും അവന്‍ അവനെ അറിയിച്ചു. ശിവന്‍ ആലോചനാനിമഗ്നനായി അല്‍പനേരം നിന്നു. പിന്നെ റോയിയെ നോക്കി.

“നമുക്കൊരു കാര്യം ചെയ്യാം..ആദ്യം ആ ജോണിനെ ചെന്നു കാണാം. ഒന്നാമത്തെ പ്രശ്നം ജോലിയാണല്ലോ.. മറ്റേ ചെറ്റയെ കൈകാര്യം ചെയ്യേണ്ട വിധം നമുക്ക് അതിനു ശേഷം തീരുമാനിക്കാം. എന്തായാലും നീ പണ്ട് പറഞ്ഞതുപോലെ കളരി പഠിക്കാന്‍ പോയതിന്റെ ഗുണം നമുക്ക് ഉണ്ടാകാന്‍ പോകുകയാണ് എന്ന് തോന്നുന്നു…” അവന്‍ ചെറുചിരിയോടെ പറഞ്ഞു.

“എന്നാല്‍ അങ്ങനെ ചെയ്യാം..ജോണ്‍ ഫസ്റ്റ്..” റോയി പറഞ്ഞു.

ശിവന്റെ സൈക്കിളില്‍ അവര്‍ നേരെ ജോണിനെ കാണാനായി തിരിച്ചു.

ചുറ്റും മതില്‍ കെട്ടിയ വലിയ ഇരുനില വീടിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ റോയ് സൈക്കിള്‍ നിര്‍ത്തി. ശിവന്‍ പിന്നില്‍ നിന്നും ഇറങ്ങി നോക്കി.

“മുട്ടന്‍ വീട്..ഇയാള്‍ അവിടെ കാശ് വാരുന്ന ടീം ആണെന്ന് തോന്നുന്നു..അല്ലേടാ?”

“അയാള്‍ വാരിക്കോട്ടേ..ശകലം നമുക്കൂടെ വാരാനുള്ള സൗകര്യം ചെയ്ത് തന്നാല്‍ മതിയായിരുന്നു…”

ഇരുവരും ചിരിച്ചു. പിന്നെ സൈക്കിള്‍ സ്റ്റാന്റില്‍ വച്ചിട്ട് ചെന്നു ഗേറ്റ് തുറന്ന് ഉള്ളില്‍ കയറി. കൂട്ടില്‍ കിടന്നിരുന്ന ചെറിയ പോമറേനിയന്‍ കുര തുടങ്ങി. അവര്‍ വാതിലിനു സമീപം എത്തുന്നതിനു മുന്‍പ് തന്നെ ആരോ കതക് തുറക്കുന്നത് ഇരുവരും കണ്ടു. കതകു തുറന്ന ആളെ കണ്ടപ്പോള്‍ ശിവന്റെ വാ പിളരുന്നത് റോയി ശ്രദ്ധിച്ചു. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന മദാലസയായ, ഒപ്പം അതിസുന്ദരിയായ ഒരു സ്ത്രീയാണ് കതക് തുറന്നത്. ഒരു നീല ചുരിദാര്‍ ധരിച്ചിരുന്ന അവരുടെ ശരീരവടിവ് വസ്ത്രത്തിനുള്ളില്‍ സ്പഷ്ടമായിരുന്നു. അവരുടെ സൌന്ദര്യത്തില്‍ മതിമറന്ന ശിവന്‍ അവരെ ആര്‍ത്തിയോടെ നോക്കി….

ശിവന്‍ അന്ധാളിപ്പോടെ അവരെ നോക്കുന്നത് കണ്ടപ്പോള്‍ റോയ് അവന്റെ കൈയില്‍ നുള്ളി. അപ്പോഴാണ് അവന് സ്ഥലകാലബോധം തിരികെ ലഭിച്ചത്.

“ആരാ..” അടുത്തെത്തിയപ്പോള്‍ ആ സ്ത്രീ ചോദിച്ചു. അല്പം ഘനമുള്ള ആ ശബ്ദം ശിവന് നന്നായി ബോധിച്ചു. തീരെ മൃദുവായ സ്ത്രീശബ്ദം അവനിഷ്ടമല്ല.

“ഞാന്‍ ജോസഫിന്റെ മോന്‍..ഇന്നലെ ചാച്ചന്‍ ജോണ്‍ അച്ചായനോട് സംസാരിച്ചിരുന്നു..അച്ചായന്‍ ഉണ്ടോ?’ റോയ് വന്ന വിവരം അവരെ അറിയിച്ചു.

“ഉണ്ട്..ഞാന്‍ വിളിക്കാം…”

ഇരുവരെയും ഒന്ന് നോക്കിയിട്ട് അവള്‍ തിരികെ പോയി. ശിവന്റെ കണ്ണുകള്‍ അവളുടെ ഉരുണ്ട് തത്തിക്കളിക്കുന്ന നിതംബങ്ങളില്‍ ആര്‍ത്തിയോടെ പതിയുന്നത് റോയ് കണ്ടു.

“എടാ പുല്ലേ..നിന്റെ മറ്റേടത്തെ ഒരു നോട്ടം. ആ സ്ത്രീ അയാളുടെ ഭാര്യ ആയിരിക്കും..നീ വന്ന വഴിക്ക് തന്നെ എല്ലാം കൊളമാക്കല്ലേ..”

അവന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.

“ഹോ..എന്നാലും എന്റളിയാ..എന്നാ ഉരുപ്പടിയാടാ അവള്‍…” ശിവന് തന്റെ വികാരം മറച്ചു വയ്ക്കാന്‍ സാധിച്ചില്ല.

ആരോ ഇറങ്ങി വരുന്നത് കണ്ട് അവര്‍ സംസാരം നിര്‍ത്തി. മുപ്പത്തിയഞ്ചു വയസ് പ്രായം തോന്നിക്കുന്ന വെളുത്ത് തടിച്ച സുമുഖനായ ഒരു യുവാവ് ഇറങ്ങി വന്നു. അവരെ കണ്ടപ്പോള്‍ അയാള്‍ പുഞ്ചിരിച്ചു.

“ജോസഫ് അച്ചായന്റെ മോന്‍…?” അയാള്‍ ചോദ്യഭാവത്തില്‍ ഇരുവരെയും നോക്കി.

“ഞാനാണ്‌…പേര് റോയ്…ജോണ്‍ അച്ചായന്‍ അല്ലെ..” റോയി സ്വയം പരിചയപ്പെടുത്തി.

“അതെ..കൂടെ ഉള്ളത് കൂട്ടുകാരന്‍ ആയിരിക്കും അല്ലെ…ശിവന്‍?”

അയാള്‍ പേര് പറഞ്ഞപ്പോള്‍ ശിവനും റോയിയും അത്ഭുതത്തോടെ പരസ്പര നോക്കി.

“അതെ..ശിവന്‍..” ശിവന്‍ അറിയാതെ പറഞ്ഞു.

“വാ..കയറി ഇരിക്ക്….”

ചിരിച്ചുകൊണ്ട് ജോണ്‍ അവരെ ക്ഷണിച്ചു. ഇരുവരും ഉള്ളില്‍ കയറി. മനോഹരമായി അലങ്കരിച്ച ലിവിംഗ് റൂമിലെ ഒരു വിലയേറിയ സോഫയില്‍ അവര്‍ ഇരുന്നു. അവര്‍ക്കെതിരെ ജോണും.

“കുടിക്കാന്‍ എന്തെടുക്കണം..ചായയോ അതോ തണുത്ത വല്ലതുമോ…” ജോണിലെ ആതിഥേയന്‍ ഉണര്‍ന്നു.

“ഒന്നും വേണ്ടച്ചായാ..ഞങ്ങള്‍ കുടിച്ചതാ..” റോയ് സന്തോഷത്തോടെ അത് നിരസിച്ചു.

“ഏയ്‌..അത് പറ്റില്ല..ചായ എടുക്കാം…(ഉള്ളിലേക്ക് നോക്കി)..സിസിലീ..രണ്ടു ചായ എടുക്ക്…”

“ശരി ഇച്ചായാ..” ഉള്ളില്‍ നിന്നും മറ്റൊരു സ്ത്രീ ശബ്ദം അവര്‍ കേട്ടു. ശിവന്റെ കണ്ണുകള്‍ ഉള്ളിലേക്ക് നീണ്ടു.

“ഞാന്‍ ശിവന്റെ പേര് പറഞ്ഞപ്പോള്‍ നിങ്ങളൊന്നു ഞെട്ടി അല്ലെ..ഇന്നലെ ജോസഫ് അച്ചായന്‍ ശിവന്റെ കാര്യവും എന്നോട് പറഞ്ഞിരുന്നു..രണ്ടാളും ഒരുമിച്ചു പഠിച്ചിറങ്ങിയ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആണ് അല്ലെ?” ജോണ്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഉവ്വ് സര്‍” ശിവന്‍ വിനയാന്വിതനായി പറഞ്ഞു.

“ങാ പിന്നെ ശിവാ..ഈ സാറെ വിളി ഒന്നും വേണ്ട. ഇതൊക്കെ ബ്ലഡി ബ്രിട്ടീഷുകാര്‍ നമുക്ക് തന്നിട്ട് പോയ ചില ദുശ്ശീലങ്ങള്‍ ആണ്. എന്ത് സാറ്? മാഷേ എന്ന വിളിയാണ് സ്കൂളിലോ കോളജിലോ പഠിപ്പിക്കുന്ന ഗുരുക്കന്മാരെ അഭിസംബോധന ചെയ്യേണ്ട പദം..ഇവിടെ ഒരുത്തനും സാറും പൂ..അല്ലേല്‍ വേണ്ട..”

ജോണ്‍ വായില്‍ വന്ന വ്യാകരണം പൂര്‍ത്തിയാക്കാതെ ഇരുവരെയും നോക്കി. റോയ് ശിവനെ നോക്കി ഗൂഡമായി ചിരിച്ചു.

“അമേരിക്കയില്‍ പ്രസിഡന്റിനെ വരെ ആള്‍ക്കാര്‍ അഭിസംബോധന ചെയ്യുന്നത് മിസ്റ്റര്‍ പ്രസിഡന്റ്‌ എന്നാണ്…നമ്മള്‍ ഈ സര്‍ എന്ന പദം ഉപയോഗിക്കരുത്..ഒരു കാരണവശാലും…”

ജോണ്‍ വിടാന്‍ ഭാവമില്ലായിരുന്നു. ഇങ്ങേരെ സര്‍ എന്ന് വിളിച്ചു താന്‍ കുടുങ്ങിയല്ലോ എന്ന് ശിവനും മനസിലോര്‍ത്തു.

“ഇച്ചായാ ചായ…” കിളിമൊഴി കേട്ട് റോയിയും ശിവനും നോക്കി. വെളുത്തു മെലിഞ്ഞ് ശാലീന സുന്ദരിയായ ഒരു സ്ത്രീ ചായ ട്രേയില്‍ നിന്നും എടുത്ത് പുഞ്ചിരിയോടെ അവര്‍ക്ക് നല്‍കി.

“ങാ ഇത് എന്റെ മിസ്സിസ്..സിസിലി….” ജോണ്‍ ആളെ പരിചയപ്പെടുത്തി.

“താങ്ക്സ്..” ചായ വാങ്ങിയ ശേഷം റോയ് പറഞ്ഞു. ശിവന്‍ പുഞ്ചിരിച്ചു. സിസിലി തിരികെ പോയപ്പോള്‍ ശിവന്റെ മനസ്‌ ആദ്യം കണ്ട സ്ത്രീയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അവള്‍ അപ്പോള്‍ ഇയാളുടെ ആരാണ്?

“ങാ..പിന്നെ റോയ്..എനിക്ക് ദുബായില്‍ ചെറിയ ബിസിനസ് ആണ്. നിങ്ങളെപ്പോലെ വലിയ പഠിപ്പ് ഉള്ളവര്‍ക്ക് ജോലി നല്‍കാന്‍ മാത്രം വലിയ ആളല്ല ഞാന്‍…എങ്കിലും ജോസഫച്ചായനോടുള്ള എന്റെ ചില ബന്ധങ്ങള്‍ മറക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ട് ഞാനൊരു ചെറിയ കാര്യം ചെയ്യാം..നിങ്ങള്‍ രണ്ടാള്‍ക്കും ഓരോ വിസിറ്റ് വിസ അയച്ചു തരാം. അവിടെ താമസിക്കാനുള്ള സൌകര്യവും മറ്റ് ആവശ്യങ്ങളും എല്ലാം ഞാനേറ്റു..പക്ഷെ നിങ്ങള്‍ സ്വയം ജോലി അന്വേഷിച്ചു കണ്ടുപിടിക്കണം.. കിട്ടും..ദുബായ് അല്ലെ…അക്കാര്യത്തിലും എന്നെക്കൊണ്ട് പറ്റുന്ന എന്ത് സഹായവും ഞാന്‍ ചെയ്തു തരാം..എന്ത് പറയുന്നു?”

ജോണ്‍ തന്റെ ഭാഗം വ്യക്തമാക്കിയ ശേഷം ഇരുവരെയും നോക്കി. റോയിയുടെയും ശിവന്റെയും സന്തോഷത്തിന് അതിരുകള്‍ ഇല്ലായിരുന്നു. ഇരുവരുടെയും മനസ്സ് നിറഞ്ഞുപോയി അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യത്തില്‍ ഒട്ടും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല.

“അച്ചായന്റെ ഈ സന്മനസ്സിന് പകരം നല്‍കാന്‍ ഞങ്ങള്‍ക്ക് ഒന്നുമില്ല..”

അത് പറയുമ്പോള്‍ റോയിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു.

“ഇതൊക്കെ അല്ലെ ജീവിതം..നമ്മെക്കൊണ്ട് പറ്റുന്ന സഹായം പറ്റുന്ന സമയത്ത് അര്‍ഹത ഉള്ളവര്‍ക്ക് ചെയ്യുക…അതല്ലെങ്കില്‍ നമ്മളൊക്കെ മനുഷ്യരാണ് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ?” ജോണ്‍ ലേശം തത്വജ്ഞാനം തട്ടിവിട്ടു.

“വളരെ നന്ദിയുണ്ട് അച്ചായാ..ഞങ്ങള്‍ ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഇങ്ങോട്ട് വന്നത്..മുന്‍പും എന്റെ അച്ഛനും ജോസഫ് അങ്കിളും പറഞ്ഞ് പലരും ഞങ്ങളെ ഇതുപോലെ വിളിച്ചിട്ടുണ്ട്..പക്ഷെ പിന്നീട് ഒന്നും തന്നെ നടന്നിട്ടില്ല..ഇതുപോലെ ഒരു വാക്ക് അവരില്‍ ഒരാളും തന്നുമില്ല….” ശിവനും വികാരഭരിതനായി.

“ഇറ്റ്സ് ഒകെ..നിങ്ങള്‍ ചായ കുടിക്ക്…” ജോണ്‍ അവരുടെ സന്തോഷം കണ്ട് നിറഞ്ഞ മനസോടെ പറഞ്ഞു. ഇരുവരും നിശബ്ദമായി ചായ കുടിച്ചു.

“ങാ..പിന്നെ ഞാനൊരു ഷോര്‍ട്ട് ലീവിന് വന്നതാണ്‌ കേട്ടോ..മറ്റന്നാള്‍ പോകും. കുട്ടികള്‍ രണ്ടും അവിടെയാണ്” ജോണ്‍ പറഞ്ഞു.

“അച്ചായന്‍ ഫാമിലിയായി അവിടെയാണ് അല്ലെ..” ശിവന്‍ ചോദിച്ചു.

“അതെ..സിസിലിയും വര്‍ക്ക് ചെയ്യുന്നുണ്ട്..ഒരു ബാങ്കില്‍…”

“പോകുമ്പോള്‍ വീട് ആര് നോക്കും?” റോയ് ചോദിച്ചു. ശിവനും ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യമാണ് അത്. കതകു തുറന്ന ഉരുപ്പടി ആരാണെന്നറിയാന്‍ അവനു വല്ലാത്ത ആകാംക്ഷ ഉണ്ടായിരുന്നു.

“എന്റെ അമ്മയുടെ ചേട്ടത്തിയുടെ മകള്‍ രേണുവും കുടുംബവും ഇവിടെയാണ്‌ തല്‍ക്കാലം താമസിക്കുന്നത്. കുടുംബം എന്ന് പറഞ്ഞാല്‍ അവളും അമ്മച്ചിയും മാത്രമേ ഉള്ളു…മാരീഡ് ആയിരുന്നു..ഈ അടുത്തിടെ ഡൈവോഴ്സ് ആയി…”

“ഓ..ആ ചേച്ചി ആണ് ഞങ്ങള്‍ വന്നപ്പോള്‍ കതക് തുറന്നത് അല്ലെ..” ശിവന്‍ വേഗം ചോദിച്ചു. റോയ് ജോണ്‍ കാണാതെ അവനെ ഒന്ന് നോക്കി.

“അതെ..അവള്‍ പോലീസില്‍ ആണ്..വനിതാ കോണ്‍സ്റ്റബിള്‍…”

ജോണ്‍ പറഞ്ഞത് കേട്ടപ്പോള്‍ ശിവന്‍ ഒന്ന് ഞെട്ടി. പക്ഷെ ഞെട്ടല്‍ അവന്‍ പുറത്ത് കാണിച്ചില്ല. അവന്റെ മനസിലെ എല്ലാ മോഹങ്ങളും ആ ഒരു നിമിഷം കൊണ്ട് തവിടുപൊടിയായിക്കഴിഞ്ഞിരുന്നു.

“എന്നാല്‍ നിങ്ങളൊരു കാര്യം ചെയ്യ്‌..ഇന്നോ നാളെയോ പാസ്പോര്‍ട്ടിന്റെ കോപ്പികളും ഓരോ ഫോട്ടോയും കൊണ്ടുവാ..ചെന്നാലുടന്‍ തന്നെ വിസയ്ക്ക് അപ്ലൈ ചെയ്യാം…” ജോണ്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“ശരി അച്ചായാ..പറ്റിയാല്‍ ഇന്ന് തന്നെ തരാം” റോയി പറഞ്ഞു. ശിവനും അവനും പോകാനെഴുന്നേറ്റു.

“ശരി..അങ്ങനെ ആകട്ടെ..ജോസഫ് അച്ചായനോട് എന്റെ അന്വേഷണം പറഞ്ഞേക്ക്.” പുഞ്ചിരിയോടെ ജോണ്‍ അവരെ യാത്രയാക്കി.

ഇരുവരും യാത്ര പറഞ്ഞു പുറത്തിറങ്ങി. റോയിക്ക് ഉള്ളില്‍ ചിരി അടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അവന്‍ സൈക്കിള്‍ എടുത്ത് ശിവനെയും കയറ്റി കുറെ ദൂരം ചെന്ന ശേഷം ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി. ശിവന് കാര്യം മനസിലായി.

“എന്താടാ പുല്ലേ ഇത്ര ഇളിക്കാന്‍..ഇവിടാരാണ്ട് കോമഡി പറഞ്ഞോ?” അവന്‍ കോപത്തോടെ ചോദിച്ചു.

“ആ പെണ്ണിനെ കണ്ടപ്പോള്‍ മുതലുള്ള നിന്റെ ആക്രാന്തവും, അവള്‍ പോലീസാണ് എന്നറിഞ്ഞപ്പോള്‍ ആ ഗ്യാസ് തീര്‍ന്ന മട്ടിലുള്ള നിന്റെ ഇരുപ്പും ഓര്‍ത്താല്‍ എങ്ങനാടാ ചിരിക്കാതിരിക്കുന്നത്..അഹഹഹ്ഹ…” റോയ് വീണ്ടും ചിരിച്ചു.

“ഒരബദ്ധം ഏതു പോലീസുകാരനും പറ്റും..നീ ഇനി അടുത്ത കാര്യപരിപാടി എന്താണെന്നു പറ..ഏതായാലും അയാള്‍ ഒരു നല്ല മനുഷ്യനാണ്…വളരെ നല്ല മനുഷ്യന്‍…അല്ലേടാ..”

“അതെ..ഇപ്പോഴാണ് മനസിനൊരു സന്തോഷം ഉണ്ടായത്. ദുബായില്‍ എത്തിക്കിട്ടിയാല്‍ നമ്മള്‍ ഒരു കരയ്ക്ക് അടുക്കും..ഉറപ്പാണ്…” റോയി സൈക്കിള്‍ ആഞ്ഞു ചവിട്ടിക്കൊണ്ട്‌ പറഞ്ഞു.

“അതെ..അവിടെ ഒന്നെത്തിക്കിട്ടിയാല്‍ പിന്നെ നമുക്ക് ജോലിയൊക്കെ കണ്ടു പിടിക്കാന്‍ പറ്റും…”

“ഇനി എന്താ പരിപാടി? ഇന്ന് ലവനെ കാണാന്‍ പോണോ? അതോ നാളെ മതിയോ?” റോയ് ചോദിച്ചു.

“നമുക്കൊരു കാര്യം ചെയ്യാം..തല്ക്കാലം എന്റെ വീട്ടിലേക്ക് പോകാം. അച്ഛനോടും അമ്മയോടും ഇതൊന്നു പറഞ്ഞിട്ട് ചോറും ഉണ്ടിട്ടു നേരെ കോളജിലേക്ക് പോകാം. അവള്‍ രണ്ടു മണിക്കല്ലേ ക്ലാസ് കഴിഞ്ഞിറങ്ങുന്നത്? ഏതാവനാണ് ആള്‍ എന്നൊന്ന് അറിഞ്ഞു വച്ചിട്ട് എന്ത് വേണം എന്ന് തീരുമാനിക്കാം..എന്താ?” ശിവന്‍ ചോദിച്ചു.

“ആയിക്കോട്ടെ..അങ്ങനെ മതി..”

ടാറിട്ട റോഡിലൂടെ അവര്‍ സൈക്കിളില്‍ നീങ്ങി. ശിവന്റെ വീട്ടില്‍ അവര്‍ എത്തുമ്പോള്‍ അവന്റെ അച്ഛന്‍ ഭാസ്കരന്‍ പയറു ചെടികളെ പരിചരിക്കുകയാണ്. ഒപ്പം പയര്‍ നുള്ളുന്നുമുണ്ട്.

“എന്താ അങ്കിളേ..ഉച്ചയ്ക്ക് കഴിക്കാനാണോ പയറു പറിക്കുന്നത്?’ റോയ് സൈക്കിള്‍ സ്റ്റാന്റില്‍ വച്ചുകൊണ്ട് ചോദിച്ചു.

“ങാ..അച്ചിങ്ങാ കൊണ്ടുള്ള മെഴുക്കുപുരട്ടി എനിക്ക് വലിയ ഇഷ്ടമാ..അതും ശകലം പച്ചമോരും ചമ്മന്തീം മതി ചോറുണ്ണാന്‍…എവിടാരുന്നു രണ്ടു പേരും?” ഭാസ്കരന്‍ പയര്‍ നുള്ളിക്കൊണ്ട് തിരക്കി.

“ചെറിയ ഒരു സന്തോഷ വാര്‍ത്ത ഉണ്ട് അച്ഛാ..” ശിവന്‍ പറഞ്ഞു.

ശബ്ദം കേട്ടു സൌദാമിനി അമ്മയും മകള്‍ രാധയും പുറത്ത് വന്നു.

“ഓ..സാറന്മാര്‍ രണ്ടും ഇന്നെന്താ ഈ സമയത്ത്..ചോറുണ്ണാന്‍ ഇനിയും ഉണ്ടല്ലോ ഒന്ന് രണ്ടു മണിക്കൂര്‍..” രാധയുടെ വക ആയിരുന്നു കമന്റ്. അവള്‍ ഡിഗ്രി പാസായി നില്‍ക്കുകയാണ്.

“പോടീ..നീയൊക്കെ ഞങ്ങളെ ശരിക്കും സാറന്മാര്‍ എന്ന് വിളിക്കാന്‍ ഇനി അധിക നാള്‍ വേണ്ട..” റോയ് അവളെ നോക്കി പറഞ്ഞു.

“ഉവ്വ ഉവ്വ..കൊറേ നാളായി ഇത് കേള്‍ക്കുന്നു..ഹും..” രാധയും വിട്ടുകൊടുത്തില്ല. റോയിക്ക് രാധയും ശിവന് റീനയും സ്വന്തം സഹോദരിമാരാണ്. അതിന്റെ എല്ലാ സ്വാതന്ത്ര്യവും കുറുമ്പും രണ്ടു പെണ്‍കുട്ടികളും കാണിക്കുകയും ചെയ്യും.

“പോടി പെണ്ണെ..എന്തേലും നല്ല കാര്യം പറയുന്നതിന്റെ ഇടയ്ക്കാ അവളുടെ ഓരോ വര്‍ത്താനം..ങാ എന്താടാ സന്തോഷ വാര്‍ത്ത..” മകളെ ശാസിച്ച ശേഷം ഭാസ്കരന്‍ മകനോട്‌ ചോദിച്ചു. രാധ മുഖം വീര്‍പ്പിച്ചു.

“അച്ഛാ ഇന്നലെ ജോസഫ് അങ്കിള്‍ ജോണ്‍ എന്നൊരു ആളെ കണ്ടിരുന്നു..പുള്ളി ദുബായിലാണ്..”

“നമ്മുടെ കുഞ്ഞൂഞ്ഞിന്റെ മോനാണോ..”

“അതെ അങ്കിള്‍..” റോയി പറഞ്ഞു.

“ങാ എന്നിട്ട്?”

ശിവന്‍ നടന്ന കാര്യങ്ങള്‍ വിവരിച്ചു. എല്ലാവരുടെയും മുഖങ്ങള്‍ സന്തോഷം കൊണ്ട് വിടര്‍ന്നു. റോയ് രാധയെ എങ്ങനുണ്ടെടി എന്ന അര്‍ത്ഥത്തില്‍ നോക്കി. അവള്‍ അവനെ നാക്ക് നീട്ടിക്കാണിച്ചു.

“ഈശ്വരന്‍ ഒരു വഴി നിങ്ങള്‍ക്ക് തുറക്കും എന്നെനിക്ക് അറിയാമായിരുന്നു…അതാതിന്റെ സമയത്തെ എന്തും നടക്കൂ…” മനസ് നിറഞ്ഞ് ഭാസ്കരന്‍ പറഞ്ഞു.

“അയാള്‍ നല്ലൊരു മനുഷ്യനാ അച്ഛാ…” ശിവന്‍ പറഞ്ഞു.

“അതെ..അവന്റെ അപ്പന്‍ കുഞ്ഞൂഞ്ഞും വളരെ നല്ല മനുഷ്യനായിരുന്നു..ഉപകാരി..ആ ഗുണം മോനും കാണാതിരിക്കുമോ…ങാ നിങ്ങള്‍ ഇരിക്ക്..എടി പെണ്ണെ ഈ പയറ് കൊണ്ടുപോ….”

രാധ വന്നു പയര്‍ വാങ്ങി ഉള്ളിലേക്ക് പോയി.

“റോയി മോന്‍ ചോറ് ഉണ്ടിട്ടെ പോകാവൂ..” സൌദാമിനിയമ്മ പറഞ്ഞു.

“അത്രേ ഉള്ളമ്മേ..” റോയ് പറഞ്ഞു.

ഊണ് കഴിഞ്ഞു റോയിയും ശിവനും സൈക്കിളില്‍ പുറപ്പെട്ടു. ടൌണിലൂടെ അവരുടെ സൈക്കിള്‍ നീങ്ങി. റീന പഠിക്കുന്ന കോളജിന്റെ ഗേറ്റില്‍ നിന്നും മാറി ഒരു കടയുടെ അരികില്‍ അവര്‍ നിന്നു. കുട്ടികള്‍ കോളജ് വിട്ട് വരാന്‍ തുടങ്ങിയിരുന്നു. ശിവന്റെ കണ്ണുകള്‍ പെണ്‍കുട്ടികളെ വിശ്രമമില്ലാതെ നോക്കുന്നത് കണ്ടു റോയ് അവനെ തോണ്ടി.

“അതേയ്..ഇവിടെ വായീ നോക്കാന്‍ വന്നതല്ല..അവസാനം നീ വന്ന കാര്യം മറക്കല്ലേ..”

“ഹ..ഒന്ന് പോടാ..ഏതായാലും ഇവളുമാര് വെറുതെ പോവല്ലേ..ഒന്ന് നോക്കി വിട്ടുകളയാം..കണ്ണിന് അത്രയുമെങ്കിലും ആശ്വാസം കിട്ടുമല്ലോ….”

“ഉവ്വുവ്വ്…”

“എടാ പുല്ലേ നിനക്കൊരു ലൈന്‍ ഉണ്ട്..അതുകൊണ്ടല്ലേ നീ ഇത്ര ഹരിശ്ചന്ദ്രന്‍ കളിക്കുന്നത്…ഇല്ലാത്തവനെ അതിന്റെ വിഷമം അറിയൂ…” ശിവന്‍ ദുഖത്തോടെ പറഞ്ഞു.

“എടാ ലൈന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും, അലവലാതി എന്നും അലവലാതി തന്നെ…വായീ നോക്കി..കൂട്ടുകാരന്‍ ആയിപ്പോയി..അതല്ലെങ്കില്‍…”

“ടാ ദാ റീന വരുന്നുണ്ട്..അവള്‍ നമ്മളെ കാണണ്ട…മാറി നില്‍ക്കാം”

ശിവന്‍ പറഞ്ഞത് കേട്ടു റോയ് നോക്കി. റീന രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം വരുന്നത് അവന്‍ കണ്ടു.

“എടാ അവള്‍ടെ ഇടതുവശത്തുള്ള ആ പെണ്ണിനെ കണ്ടോ..നല്ല സൂപ്പര്‍ പീസ്‌ അല്ലേടാ..” ശിവന്‍ റോയിയുടെ ചെവിയില്‍ പറഞ്ഞു.

“പോടാ പുല്ലേ” റോയ് അവന്റെ ചെവിക്ക് പിടിച്ചു തിരുമ്മി.

ബസു കയറാനുള്ള വഴിയെ റീനയും കൂട്ടുകാരികളും പോകുന്നത് അവര്‍ കണ്ടു മെല്ലെ പിന്നാലെ നീങ്ങി. സൈക്കിള്‍ ഉരുട്ടിക്കൊണ്ടാണ് അവര്‍ അവരെ പിന്തുടര്‍ന്നത്. ബസ് സ്റ്റോപ്പില്‍ എത്തി അവര്‍ നിന്നപ്പോള്‍ റോയിയും ശിവനും മറഞ്ഞു നിന്നു.

ഒരു കറുത്ത എന്‍ഡവര്‍ ബ്രേക്കിടുന്ന ശബ്ദം കേട്ടു റോയ് നോക്കി. റീന നിന്ന സ്റ്റോപ്പില്‍ ആണ് വണ്ടി നിന്നിരിക്കുന്നതെന്ന് ശിവനും റോയിയും കണ്ടു. റീന അറപ്പോടെയും ഭയത്തോടെയും വണ്ടിയിലേക്ക് നോക്കിയിട്ട് മുഖം വെട്ടിച്ചു. അവളുടെ കൂട്ടുകാരികള്‍ എന്തോ അടക്കം പറയുന്നത് റോയിയും ശിവനും കണ്ടു. ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഒരു യുവാവ് പുറത്തേക്ക് ഇറങ്ങി. നീല ജീന്‍സും കറുത്ത ടീ ഷര്‍ട്ടും ധരിച്ചിരുന്ന അവന് ആറടിയില്‍ അധികം ഉയരമുണ്ടായിരുന്നു. നീണ്ട മുടിയും ഭംഗിയായി വെട്ടി നിര്‍ത്തിയ താടിയും അവന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചു. ധരിച്ചിരുന്ന കറുത്ത കണ്ണട ഊരി ഒരു വഷളച്ചിരിയുമായി അവന്‍ റീനയെ സമീപിച്ചു. ശിവനും റോയിയും അതുകണ്ടു. അവരുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു.

“എടാ ഇത് രാജീവ് അല്ലെ…പരമേശ്വരന്‍ മുതലാളിയുടെ മകന്‍?” റോയ് ചോദിച്ചു.

“അതെ..അവന്‍ തന്നെ അളിയാ” ശിവന്‍ പറഞ്ഞു.

“അപ്പോള്‍ സംഗതി നമ്മള്‍ കരുതിയത്ര നിസ്സാരമല്ല..ഇവന്‍ ആള് മഹാ അപകടകാരിയാണ്….” റോയ് പറഞ്ഞു. അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു……തുടരും ….

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.